പോക്‌സോ കേസിൽ സിപിഎം നേതാവും മുന്‍ പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന ഉസ്മാൻ വീണ്ടും അറസ്റ്റില്‍

പൊൻകുന്നം: പോക്‌സോ കേസിൽ സിപിഎം നേതാവും മുൻ പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന അട്ടിക്കല്‍ വടക്കും‌ഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഉസ്മാനെ (64) പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് ഇയാൾ അശ്ലീല വീഡിയോകൾ അയച്ചതിനാണ് അറസ്റ്റ്.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊൻകുന്നം പോലീസ് കേസെടുത്ത് പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. മറ്റ് പല കുട്ടികളെയും ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെ ഉസ്മാൻ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്.

പൊൻകുന്നത്തെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന ഉസ്മാന്‍ പൊൻകുന്നം പബ്ലിക് ലൈബ്രറി സെക്രട്ടറിയായും പ്രവർത്തിച്ചു വരികയായിരുന്നു. മുൻ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഇയാൾ മാർക്‌സിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനും സിപിഎം ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു. പീഡന കേസ് പുറത്തറിഞ്ഞതോടെ ഉസ്മാനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം തലയൂരി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Print Friendly, PDF & Email

Leave a Comment

More News