സൗഹൃദ നഗറിൽ സൗഹൃദ വേദി കോൺവെക്സ് മിറർ സ്ഥാപിച്ചു

എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സൗഹൃദ നഗറിൽ മണ്ണാരുപറമ്പിൽ – മടയ്ക്കൽ പടി റോഡിൽ നിന്നും പ്രധാന റോഡായ എടത്വ – പാരേത്തോട് – തലവടി റോഡിലേക്ക് പ്രവേശിക്കുന്ന ജംഗ്ഷനിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു.ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു.തോമസ് കെ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പൊതുപ്രവർത്തകൻ റോച്ചാ സി.മാത്യൂ, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള ,റോഡ് സമ്പാദക സമിതി രക്ഷാധികാരി പി.വി തോമസ്കുട്ടി പാലപറമ്പിൽ , കൺവീനർ മനോജ് മണക്കളം, പി.ഡി സുരേഷ്,ജേക്കബ് മാത്യൂ കണിച്ചേരിൽ , വിൻസൻ പൊയ്യാലുമാലിൽ, ജോർജ്ജ് കടിയന്ത്ര, വർഗ്ഗീസ് വർഗ്ഗീസ് , ജിനു ഫിലിപ്പ് കുറ്റിയിൽ, ഉണ്ണികൃഷ്ണൻ പുത്തൻപറമ്പിൽ, പ്രിൻസ് കോശി, സുമേഷ് പി,റീബാ അനിൽ, രതീഷ് കുമാർ, തോമസ് വർഗ്ഗീസ് കുടയ്ക്കാട്ടുകടവിൽ, റോബി ചെറിയാൻ, ഷിബു വാഴക്കൂട്ടത്തിൽ, സാം വി മാത്യൂ, ദാനിയേൽ തോമസ് വാലയിൽ, സജിത്ത് ഷാജി ചോളകത്ത്, എബി കെ.കെ, ഉണ്ണികുഷ്ണൻ പുത്തൻപറമ്പിൽ, സുരേന്ദ്രൻ സി.കെ, അനിയൻ വർഗ്ഗീസ്, കമലാസനൻ ദാമോദരൻ, അനിയപ്പൻ, ബേബി മടമുഖ എന്നിവർ നേതൃത്വം നല്കി.

വെള്ളപ്പൊക്ക സമയങ്ങളിൽ പ്രദേശവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും റോഡ് മണ്ണിട്ട് ഉയർത്തുന്നതിന് അടയന്തിരമായ നടപടി സ്വീകരിക്കുമെന്നും എം.എം.എ ഉറപ്പ് നല്കി.നിലവിലുള്ള റോഡ് മണ്ണിട്ട് ഉയർത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ നിവേദനം നല്കിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News