കോട്ടയം: താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പുതുപ്പള്ളി മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മക്കളില്‍ ഒരാൾ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് അച്ചു ഉമ്മന്റെ നിലപാട് വ്യക്തമാക്കിയത്. പിതാവ് വിജയിച്ചുകൊണ്ടിരുന്ന മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മനോ മകൾ അച്ചു ഉമ്മനോ മത്സരിക്കുമെന്ന് പാർട്ടി പ്രവർത്തകർ ഉൾപ്പടെയുള്ള സംസാരമുണ്ട്. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി അച്ചു ഉമ്മൻ രംഗത്തെത്തിയത്. പിതാവിന്റെ മരണം നടന്ന് ഇത്രയും പെട്ടെന്ന് ഇത്തരം ചർച്ചകളിലേക്ക് കടക്കുന്നതിൽ വിഷമമുണ്ട്. താൻ എന്നും അപ്പയുടെ തണലിലാണ് ജീവിച്ചിരുന്നത്. ഇനിയും ഉമ്മൻ ചാണ്ടിയുടെ മകൾ എന്ന് മാത്രം അറിയപ്പെടാനാണ് ആഗ്രഹം. ഇപ്പോൾ വിദേശത്താണ് താമസിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയെന്നത് വിദൂര സ്വപ്നങ്ങളിൽ പോലും ഇല്ലാത്ത കാര്യമാണെന്നും അച്ചു ഉമ്മൻ വ്യക്തമാക്കി. അടുത്ത സ്ഥാനാർത്ഥി ആരെന്ന് പാർട്ടി തീരുമാനിക്കും. അപ്പ കഴിഞ്ഞാൽ വീട്ടിലെ ഏക…
Category: KERALA
മണിപ്പൂർ; സംഘപരിവാറിന്റെ ആസൂത്രിത ക്രിസ്ത്യൻ വംശീയ ഉന്മൂലനം: ഹമീദ് വാണിയമ്പലം
മലപ്പുറം : ന്യൂനപക്ഷങ്ങളെയും ദലിത്-പിന്നാക്ക വിഭാഗങ്ങളെയും ഇല്ലായ്മ ചെയ്യുക എന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത അജണ്ടയാണ്, അതിന്റെ ഭാഗമായുള്ള ക്രിസ്തീയ ഉൽമൂലനമാണ് മണിപ്പൂരിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു. കലാപങ്ങളിലൂടെ സമൂഹത്തിൽ വർഗീയ ധ്രുവീകരണം നടത്തി അധികാരത്തിലേറുക എന്ന കുതന്ത്രം കാലങ്ങളായി പ്രയോഗിച്ചു വരികയാണവർ. ഒരേ സമയം ആദിവാസി ജനസമൂഹത്തിൽ നിന്നുള്ള വ്യക്തിയെ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലിരുത്തുകയും അതേസമയം തന്നെ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനായി ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം പോലുള്ള ടൂളുകൾ ഉപയോഗപ്പെടുത്തി അവർക്കിടയിൽ ഭിന്നതയുണ്ടാക്കി അത് മുതലെടുക്കുകയുമാണ് സംഘ് പരിവാർ ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി യെ പിന്തുണച്ച കുക്കി വിഭാഗത്തെയാണ് ഇപ്പോൾ ഭരണ പിന്തുണയോടെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി മലപ്പുറത്ത് എ ഫാറൂഖ് ഹാളിൽ സംഘടിപ്പിച്ച ജില്ലാ നേതൃസംഗമം ഉദ്ഘാടനം…
മണിപ്പൂരില്‍ നടക്കുന്നത് ആസൂത്രിത വംശഹത്യ: ഫാ പോള്‍ തേലക്കാട്
മണിപ്പൂരില്‍ നടന്ന ലഹളയെല്ലാം കൃത്യമായി വളരെ നേരുത്തേ ആസൂത്രണം ചെയ്തതാണെന്ന് സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്. മതം മതപരിവര്‍ത്തനം സാമൂഹിക നവോത്ഥാനം എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിച്ച ചര്‍ച്ചാ സംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പത്താറ് മണിക്കൂറിനുള്ളില്‍ മൂന്നൂറിലധികം പള്ളികള്‍ തകര്‍ത്തതിനു പിന്നില്‍ സംഘ് പരിവാറിന്റെ കൈകള്‍ വ്യക്തമാണ്. നമ്മുടെ രാജ്യം രണ്ടായി വിഭജിക്കപ്പെടുകയാണ്, മനസാക്ഷിയുള്ളവരും മനഃസാക്ഷി ഭാരമാണെന്ന് പരിഗണിക്കുന്നവരും മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഗമത്തിന്റെ ഭാഗമായി മണിപ്പുരിലെ കൃസ്ത്യന്‍ വംശഹത്യക്കെതിരെ പ്രതിഷേധ ചത്വരം തീര്‍ത്തു.
മതപരിവർത്തന ഭീതി ന്യൂനപക്ഷ വേട്ടയുടെ ആയുധം: സോളിഡാരിറ്റി ചർച്ചാ സംഗമം
എറണാകുളം : ചരിത്രത്തിൽ മതപരിവർത്തനങ്ങൾ സാമൂഹിക നവോത്ഥാനത്തിലെ സുപ്രധാന ഘടകമായിട്ടുണ്ടെന്നും ജാതിമേധാവിത്വത്തിനെതിരായ സാമൂഹിക ചലനങ്ങൾ സൃഷ്ടിക്കുന്നതിൽ മതപരിവർത്തനങ്ങൾ നിർവഹിച്ച പങ്കാണ് സംഘ്പരിവാർ മതപരിവർത്തന നിരോധന നിയമങ്ങൾ കൊണ്ട് വരുന്നതിന് പിന്നിലുള്ളതെന്ന് സോളിഡാരിറ്റി ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു. സംഘപരിവാർ മനുഷ്യനിൽ ക്രൂരതയാണ് വളർത്തുന്നതെന്നും അതാണ് വംശഹത്യയടക്കമുള്ള അതിക്രമത്തിലേക്കെത്തിക്കുന്നതെന്ന് . മതം മതപരിവര്‍ത്തനം സാമൂഹിക നവോത്ഥാനം എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിച്ച ചര്‍ച്ചാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരിവർത്തനത്തെ കുറിച്ചുള്ള വർത്തമാനങ്ങൾ അസ്വസ്ഥപ്പെടുത്തുന്നത് ഒന്നാമനായി സംഘ്പരിവാറിനെ തന്നെയാണെന്നും അതോടൊപ്പം മതത്തിന് സാമൂഹിക നവോത്ഥാനവുമായി ബന്ധപ്പെട്ട് ഒരു റോളും നിർവഹിക്കാനില്ലെന്ന് കരുതുന്ന ‘പുരോഗമന ആശയക്കാർ’ ഏത് മതത്തിലേക്കുള്ള പരിവർത്തനത്തെയും അനാവശ്യമായ പ്രവർത്തനമായാണ് കാണുന്നതെന്നും അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച സംസ്ഥാന പ്രസിഡൻറ് സി.ടി സുഹൈബ് പറഞ്ഞു. സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി പ്രൊഫസര്‍ റവ.ഡോ വിന്‍സന്റ് കുണ്ടുകുളം,…
മണിപ്പൂർ വംശഹത്യ സംഘ്ഭരണകൂടത്തിന്റെ ആസൂത്രിത പദ്ധതി: വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം: ‘മണിപ്പൂർ ക്രിസ്ത്യൻ ഉന്മൂലനം അവസാനിപ്പിക്കുക’ എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രതിഷേധ ജ്വാല വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. മണിപ്പൂരിൽ ക്രൈസ്തവ മതവിശ്വാസികൾക്ക് നേരെ നടക്കുന്ന വംശഹത്യ രാജ്യം ഭരിക്കുന്ന സംഘ്പരിവാർ ഭരണകൂടത്തിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. 2002 ൽ ഗുജറാത്തിൽ മുസ്ലീങ്ങൾക്ക് നേരെ നടന്നത് പോലെയുള്ള വംശീയ അതിക്രമമാണ് മണിപ്പൂരിൽ നടന്നു കൊണ്ടിരിക്കുന്നത്. മാസങ്ങളായി വിവര സാങ്കേതിക സൗകര്യങ്ങളെല്ലാം വിച്ഛേദിച്ചുകൊണ്ട് മനുഷ്യ കൂട്ടക്കൊലകൾ മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുകയാണ്. കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ ക്രൂരമായി മർദ്ദിച്ചു മാനഭംഗപ്പെടുത്തിയാണ് ഇന്ത്യൻ ജനതക്ക് നേരെയുള്ള വെല്ലുവിളിയാണ്. മണിപ്പൂരിനെ ഓർത്ത് സങ്കടവും ദേഷ്യവും വരുന്നുണ്ട് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസ്താവിച്ചത്. രാജ്യം ഭരിക്കുന്ന ഭരണാധികാരിക്ക് മണിപ്പൂരിൽ നടക്കുന്ന വംശഹത്യ തടയാൻ നിഷ്പ്രയാസം സാധിക്കും. മണിപ്പൂരിൽ…
സാൽവേഷൻ ആർമി പള്ളിപ്പടി – പൊയ്യാലുമാലിൽപ്പടി റോഡ്; മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു
എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സാൽവേഷൻ ആർമി പള്ളിപ്പടി മുതൽ പൊയ്യാലുമാലിൽപ്പടി റോഡിൻ്റെ ദുരവസ്ഥയെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. പൊതുപ്രവർത്തകൻ തലവടി തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഉൾപ്പെടുത്തി നല്കിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ റോഡിൻ്റെ ഇരുവശത്തായി 25-ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത ശരീരം തളർന്ന ഭിന്നശേഷിക്കാരനായ യുവാവ് ഉൾപ്പെടെ കിടപ്പു രോഗികളും ഇതിൽ ഉൾപ്പെടും. വെള്ളപ്പൊക്കമുണ്ടായാൽ ‘പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന’ പദ്ധതി പ്രകാരം നിർമ്മിച്ച പാരേത്തോട് വട്ടടി റോഡിൽ പോലും എത്താൻ പറ്റാത്ത അവസ്ഥ മൂലം ഈ പ്രദേശം ഒറ്റപ്പെടുകയാണ്. ഒരു ഓട്ടോറിക്ഷയിൽ പോലും ഇതുവഴി രോഗികളെയും കൊണ്ട് പ്രധാന റോഡിൽ എത്തുവാൻ സാധ്യമല്ല.…
മണിപ്പൂർ സംഘ്പരിവാറിന്റെ വംശീയരാഷ്ട്രീയത്തിന്റെ പുതിയ ലബോറട്ടറി: റസാഖ് പാലേരി
തൃശൂർ: മണിപ്പൂർ സംഘ്പരിവാറിന്റെ വംശീയരാഷ്ട്രീയത്തിന്റെ പുതിയ ലബോറട്ടറിയാണെന്നും ബി ജെ പി യ്ക്ക് അധികാരം ലഭിച്ചാൽ ഈ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും ഗോത്രവിഭാഗങ്ങൾക്കും എന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് ഗുജറാത്തിലും മുസഫർ നഗറിലും സംഭവിച്ചതും ഇപ്പോൾ മണിപ്പൂരിൽ സംഭവിക്കുന്നത് എന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. പ്രതിലോമ ആശയങ്ങളിലൂടെയാണ് സംഘ് പരിവാർ അധികാരം നേടിയത്. കലാപങ്ങളിലൂടെ സമൂഹത്തിൽ വർഗീയ ധ്രുവീകരണം നടത്തി അധികാരത്തിലേറുക എന്ന കുതന്ത്രം കാലങ്ങളായി പ്രയോഗിച്ചു വരികയാണവർ. ന്യൂനപക്ഷങ്ങളെയും ദലിത്-പിന്നാക്ക വിഭാഗങ്ങളെയും ഇല്ലായ്മ ചെയ്യുക എന്നത് ഇവരുടെ പ്രഖ്യാപിത അജണ്ടയാണ്. ഒരേ സമയം ആദിവാസി ജനസമൂഹത്തിൽ നിന്നുള്ള വ്യക്തിയെ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലിരുത്തുകയും അതേസമയം തന്നെ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനായി ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം പോലുള്ള ടൂളുകൾ ഉപയോഗപ്പെടുത്തി അവർക്കിടയിൽ ഭിന്നതയുണ്ടാക്കി അത് മുതലെടുക്കുകയുമാണ് സംഘ് പരിവാർ ചെയ്യുന്നത്.…
സംസ്ഥാന ചലച്ചിത്ര അവാർഡില്‍ ‘മാളികപ്പുറം’ സിനിമയെ തഴഞ്ഞതില്‍ പ്രതിഷേധം
കൊച്ചി: കോവിഡ്-19 മഹാമാരിക്കു ശേഷം കുടുംബ പ്രേക്ഷകരെ തിയറ്ററുകളിലെത്തിച്ച മാളികപ്പുറം ചിത്രം സംസ്ഥാന ചലച്ചിത്ര അവാർഡ് നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്താത്തതിന് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി. 2022ൽ പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു മാളികപ്പുറം. ചിത്രത്തിൽ മാളികപ്പുറമായി അഭിനയിച്ച ദേവനന്ദയും മറ്റുള്ളവരും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചലച്ചിത്ര അവാർഡുകളിൽ ബാലതാരം, ജനപ്രിയ സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ മാളികപ്പുറം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ചിത്രം പൂർണമായും ഒഴിവാക്കിയതോടെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ബാലതാരമായി അഭിനയിച്ച ദേവനന്ദയെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. ശബരിമല അയ്യപ്പന്റെ ചരിത്രം കോർത്തിണക്കിയുളള കഥ പറയുന്ന സിനിമയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദനായിരുന്നു നായകൻ. അഭിലാഷ് പിളളയുടെ കാമ്പുളള തിരക്കഥയും അഭിനേതാക്കളുടെ മികച്ച പ്രകടനവും കൊണ്ട് ആദ്യ ദിനങ്ങളിൽ തന്നെ ചിത്രം പ്രേക്ഷകരുടെ മനം കവർന്നു. ചില തിയേറ്ററുകളിൽ ചിത്രം 100…
അന്തരിച്ച ഉമ്മൻചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച നടന് വിനായകന് നോട്ടീസ് നൽകുമെന്ന് പോലീസ്
എറണാകുളം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ നടൻ വിനായകനെതിരെ പൊലീസിന്റെ കർശന നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്ന് പോലീസ് പറഞ്ഞു. എറണാകുളം നോർത്ത് പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകാൻ ആയിരുന്നു നടന് നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇതിന്റെ കാരണം പോലീസിനെ അറിയിച്ചതുമില്ല. അന്വേഷണ സംഘം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഇതോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി പുതിയ നോട്ടീസ് നൽകാൻ തീരുമാനിച്ചത്. ഏഴ് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. നോട്ടീസ് നേരിട്ട് നൽകാനാണ് ശ്രമം. കലാപത്തിന് ആഹ്വാനത്തിനും, മൃതദേഹത്തെ അവഹേളിച്ചതിനുള്ള വകുപ്പുകൾ പ്രകാരവുമാണ് കേസ് എടുത്തത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് പോലീസ്…
നോട്ടീസ് വിതരണം ചെയ്യുന്നതിനിടയിൽ കുഴഞ്ഞ വീണ വ്യക്തിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു
എടത്വ: തലവടി 13-ാം വാർഡിൽ കൊച്ചുപുരയ്ക്കൽ രാജു (55) അന്തരിച്ചു. ക്ഷേത്രത്തിലെ നോട്ടീസ് വീടുകളിൽ വിതരണം ചെയ്യുന്നതിനിടയിൽ തലവടി 12-ാം വാർഡിൽ പൊയ്യാലുമാലിൽ വീടിന് സമീപം കുഴഞ്ഞ് വീണ രാജുവിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: മിനി. മക്കൾ: രശ്മി, രേശ്മ. ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ഇടപെട്ട് ആംബുലൻസ് എത്തിയെങ്കിലും റോഡിന് വീതി ഇല്ലാത്തതുമൂലം ആംബുലൻസിലെ സ്ട്രെച്ചറിൽ ആണ് ബാബു വഞ്ചിപുരയ്ക്കൽ, പ്രവീൺ പൊയ്യാലുമാലിൽ, അനിയപ്പൻ പാലപറമ്പിൽ, ബിജു പുതുപുരയ്ക്കൽ എന്നിവർ ചേർന്ന് 700 മീറ്റർ ചുമന്ന് പാരേത്തോട് – വട്ടടി റോഡിൽ എത്തിച്ചത്. ഓട്ടോറിക്ഷ പോലും നിലവിൽ ഈ റോഡിൻ്റെ കിഴക്കേ അറ്റത്ത് എത്തുകയില്ല. റോഡുകൾ മണ്ണിട്ട് ഉയർത്തി സഞ്ചാരയോഗ്യമാക്കണമെന്ന് സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള ആവശ്യപ്പെട്ടു.
