നോട്ടീസ് വിതരണം ചെയ്യുന്നതിനിടയിൽ കുഴഞ്ഞ വീണ വ്യക്തിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു

എടത്വ: തലവടി 13-ാം വാർഡിൽ കൊച്ചുപുരയ്ക്കൽ രാജു (55) അന്തരിച്ചു. ക്ഷേത്രത്തിലെ നോട്ടീസ് വീടുകളിൽ വിതരണം ചെയ്യുന്നതിനിടയിൽ തലവടി 12-ാം വാർഡിൽ പൊയ്യാലുമാലിൽ വീടിന് സമീപം കുഴഞ്ഞ് വീണ രാജുവിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: മിനി. മക്കൾ: രശ്മി, രേശ്മ.

ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ഇടപെട്ട് ആംബുലൻസ് എത്തിയെങ്കിലും റോഡിന് വീതി ഇല്ലാത്തതുമൂലം ആംബുലൻസിലെ സ്ട്രെച്ചറിൽ ആണ് ബാബു വഞ്ചിപുരയ്ക്കൽ, പ്രവീൺ പൊയ്യാലുമാലിൽ, അനിയപ്പൻ പാലപറമ്പിൽ, ബിജു പുതുപുരയ്ക്കൽ എന്നിവർ ചേർന്ന് 700 മീറ്റർ ചുമന്ന് പാരേത്തോട് – വട്ടടി റോഡിൽ എത്തിച്ചത്. ഓട്ടോറിക്ഷ പോലും നിലവിൽ ഈ റോഡിൻ്റെ കിഴക്കേ അറ്റത്ത് എത്തുകയില്ല. റോഡുകൾ മണ്ണിട്ട് ഉയർത്തി സഞ്ചാരയോഗ്യമാക്കണമെന്ന് സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News