കോഴിക്കോട്: ബി ജെ പി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വംശീയ പദ്ധതികളിൽ ഏറ്റവും പുതിയ ഇനമാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള അവരുടെ നീക്കമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കോഴിക്കോട് പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളെയും വിവിധ മത – സമുദായ – ഗോത്ര വിഭാഗങ്ങളുടെ സ്വതന്ത്ര അസ്തിത്വങ്ങളെയും നിഷ്കാസനം ചെയ്യൽ സവർണ്ണ വംശീയ അജണ്ടകളിൽ പെട്ടതാണ്. 2024 ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടാണ് ഇപ്പോൾ വീണ്ടും ബി ജെ പി ഏകീകൃത കോഡിനെ ചർച്ചകളിലേക്ക് കൊണ്ട് വരുന്നത്. രാജ്യത്തെ മുസ്ലിം സമൂഹത്തെ മറുവശത്ത് പ്രതിഷ്ഠിച്ചു കൊണ്ടാണ് ബി ജെ പി ഇക്കാലമത്രയും തെരഞ്ഞെടുപ്പുകളെ നേരിട്ടത്. ഏകീകൃത സിവിൽ കോഡിനെ മുസ്ലിം സമൂഹവുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമാക്കി പരിമിതപ്പെടുത്തുക എന്നത് സംഘ്പരിവാറിൻ്റെ രാഷ്ട്രീയാവശ്യമാണ്. “യഥാർത്ഥത്തിൽ എല്ലാ മത –…
Category: KERALA
‘കുരുന്നെഴുത്ത് ‘പ്രകാശനം ചെയ്തു
പള്ളിക്കൽ: കുഞ്ഞുമനസ്സുകളിൽ വിരിഞ്ഞ കഥകളും കവിതകളും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും അനുഭവ സമ്പത്തിൽ രചിക്കപ്പെട്ട രചനകളും സമ്മേളിച്ചപ്പോൾ പള്ളിക്കൽ നടുവിലേമുറി എൽപിഎസ് ഒരുക്കിയത് വ്യത്യസ്തമായ കയ്യെഴുത്തു മാസിക. വായന പക്ഷാചരണക്കാലത്ത് കുട്ടികളുടെ ആഗ്രഹപ്രകാരമാണ് കയ്യെഴുത്തു മാസിക തയ്യാറാക്കാൻ അധ്യാപകർ മുൻകൈയെടുത്തത്. രക്ഷിതാക്കളും ഒപ്പം ചേർന്നപ്പോൾ 50 രചനകളുടെ സംഗമമായി കയ്യെഴുത്ത് മാസിക തയ്യാറായി. രക്ഷിതാവായ ശ്രീലക്ഷ്മി സരിത്ത് ആണ് മയിൽപീലി, വിവിധ ഇലകൾ എന്നിവ ഉപയോഗിച്ച് കവർപേജ് തയ്യാറാക്കിയത്. കവർ ചിത്രത്തിൽ നേർവരകളായി സ്കൂളിന്റെ സ്കെച്ചും ചേർന്നപ്പോൾ അതിന് ഏറെത്തിളക്കം. കുട്ടികളും രക്ഷിതാക്കളും നിർദ്ദേശിച്ച 34 പേരുകളിൽ നിന്നും നറുക്കിട്ടടുത്ത് കുരുന്നെഴുത്ത് എന്ന പേരും കയ്യെഴുത്ത് മാസികയ്ക്ക് നൽകി. പ്രതീക്ഷ രഞ്ജിത് എന്ന രക്ഷിതാവാണ് കുരുന്നെഴുത്ത് എന്ന പേര് നിർദ്ദേശിച്ചത്. കയ്യെഴുത്തു മാഗസിന്റെ പ്രകാശന കർമ്മം മാവേലിക്കര എ.ആർ.രാജരാജവർമ്മ സ്മാരക ഭരണസമിതി അംഗം ബിനു തങ്കച്ചൻ നിർവഹിച്ചു. ഭരണിക്കാവ്…
സർക്കാർ ഭവനനിർമാണ സഹായധനം 10 ലക്ഷമാക്കി വർദ്ധിപ്പിക്കണം: റസാഖ് പാലേരി
പേരാമ്പ്ര: സർക്കാർ ഭവനനിർമാണ സഹായധനം 4 ലക്ഷത്തിൽ നിന്ന് 10 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ‘ഒന്നിപ്പ്’ പര്യടനത്തിന്റെ ഭാഗമായി പേരാമ്പ്ര ചേർമലയിൽ നടന്ന സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായായിരുന്നു അദ്ദേഹം. ഭൂരഹിതരുടെയും ഭവനരഹിതരുടെയും പ്രശ്നങ്ങളെ യാഥാർഥ്യ ബോധത്തോടെ സമീപിക്കാൻ സർക്കാർ സന്നദ്ധമാകണം. സർക്കാരിന്റെ ലൈഫ് പദ്ധതി അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. 4 ലക്ഷം രൂപ ഭവനനിർമാണത്തിന് തീരെ അപര്യാപ്തമാണ്. ദലിത് – ആദിവാസി – ഇതരപിന്നാക്ക വിഭാഗങ്ങളുടെ ജീവൽപ്രശ്നങ്ങളെ അവഗണിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ സി ആയിഷ, സംസ്ഥാന സെക്രട്ടറിമാരയ ഉഷാ കുമാരി, ചന്ദ്രിക കൊയിലാണ്ടി, ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാലായി, ജില്ലാ കമ്മിറ്റിയംഗം വി കെ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം പി ടി വേലായുധൻ,…
ഇ എം എസിൻ്റെ കാലത്ത് നൽകിയ ഭൂമി പിണറായി സർക്കാർ തിരിച്ചു പിടിക്കണം: റസാഖ് പാലേരി
മാവൂർ: ഇ എം സിന്റെ കാലത്ത് ബിർളക്ക് കൊടുത്ത മാവൂരിലെ ഭൂമി സംസ്ഥാന സർക്കാർ തിരിച്ചു പിടിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ‘ഒന്നിപ്പ്’ കേരള പര്യടനത്തിൻ്റെ ഭാഗമായി മാവൂർ ഗ്വാളിയോർ റയോൺസ് സമരഭൂമി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവൂർ ഗ്വാളിയോർ റയോൺസ് ചരിത്രത്തിന്റെ ഭാഗമായിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. 1959 ൽ ഇ എം എസ് സർക്കാരാണ് വ്യവസായം നടത്താൻ ബിർളക്ക് വേണ്ടി 250 ഏക്കറോളം വരുന്ന ഭൂമി ഏറ്റെടുത്തു നൽകിയത്. കഴിഞ്ഞ 22 വർഷത്തിനിടെ ഈ പ്രദേശം വനഭൂമിക്ക് സമാനമായി മാറിക്കഴിഞ്ഞു. കേരളത്തിൽ ഏതൊരു പദ്ധതി നടപ്പാക്കുന്നതിനും പ്രധാന വെല്ലുവിളി ഭൂമി ഏറ്റെടുക്കലാണെന്നിരിക്കെയാണ് ഏക്കർ കണക്കിന് ഭൂമി ആർക്കും ഉപകാരപ്പെടാതെ കാട് കയറിക്കിടക്കുന്നത്. നാടിനനുയോജ്യമായതും പരിസ്ഥിതി സൗഹൃദപരവുമായ സംരംഭങ്ങൾക്ക് വേണ്ടി ഈ ഭൂമി പ്രയോജനപ്പെടുത്തണം. സർക്കാർ അതിന് മുൻകൈ എടുക്കേണ്ടതുണ്ട്. ബിർള…
അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ നാലാം തലമുറ റോബോട്ടിക്ക് ശസ്ത്രക്രിയാ സംവിധാനമായ ഡാവിഞ്ചി എക്സ് ഐ
നൂതന റോബോട്ടിക്ക് സർജറി സംവിധാനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു അങ്കമാലി/ കൊച്ചി: റോബോട്ടിക്ക് മെഡിക്കൽ സംവിധാനങ്ങൾക്ക് അത്യന്താധുനിക മുന്നേറ്റം ഉറപ്പാക്കിക്കൊണ്ട് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ നാലാം തലമുറ റോബോട്ടിക്ക് അസിസ്റ്റഡ് ശസ്ത്രക്രിയാ സംവിധാനമായ ഡാവിഞ്ചി എക്സ് ഐ സജ്ജമായി. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ശനിയാഴ്ച നിർവഹിച്ചു. രാജ്യത്തുടനീളമുള്ള അപ്പോളോ ആശുപത്രി ശൃംഖലയിൽ ഇന്നു നിലവിലുള്ള റോബോട്ടിക്ക് -അസിസ്റ്റഡ് സർജറി യൂണിറ്റുകളിൽ നിന്ന് ഏറെ മെച്ചപ്പെട്ട ക്ലിനിക്കൽ ഫലങ്ങൾ നൽകുന്നതിൽ പുതിയ ഡാവിഞ്ചി എക്സ് ഐ സംവിധാനം സഹായിക്കും. അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ നൂതന റോബോട്ടിക്ക് സഹായത്തോടെയുള്ള ശസ്ത്രക്രിയാ സംവിധാനങ്ങളിലൊന്നായ ഡാവിഞ്ചി എക്സ് ഐ യുടെ സജ്ജീകരണം ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നു എന്നറിയിച്ച മന്ത്രി, ശസ്ത്രക്രിയാ നടപടിക്രമങ്ങളിൽ സമാനതകളില്ലാത്ത കൃത്യതയും സുരക്ഷിതത്വവും…
തലവടി ചുണ്ടൻ ഓഹരി ഉടമ സിബി ജോർജിൻ്റെ മാതാവ് ലീലാമ്മ ജോർജ്ജ് അന്തരിച്ചു
തലവടി:തോട്ടയ്ക്കാട്ട് പറമ്പിൽ ടി.വി ജോർജ്ജ്കുട്ടിയുടെ ഭാര്യ ലീലാമ്മ ജോർജ് ( 74) അന്തരിച്ചു. സംസ്ക്കാരം പിന്നീട്.പരേത പാമ്പാടി കല്ലുപുരയിൽ കുടുംബാംഗമാണ്. മക്കൾ: സുജ, സുനി, സിബി (മൂവരും ഷാർജ) മരുമക്കൾ:ചെങ്ങന്നൂർ പാണ്ടനാട് വെങ്ങശ്ശേരിയിൽ റെജി, നിരണം വാണിയപുരയിൽ ലിജോ, അടൂർ പെരിങ്ങനാട് റെജി നിവാസിൽ പരേതനായ റെജി.
റസാഖ് പാലേരിയുടെ ‘ഒന്നിപ്പി’ന് കോഴിക്കോട് ജില്ലയിൽ തുടക്കം
കോഴിക്കോട്: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന കേരള പര്യടനം ‘ഒന്നിപ്പി’ന്റെ കോഴിക്കോട് ജില്ലാ പര്യടനത്തിന് തുടക്കമായി. ഇനി മൂന്ന് നാൾ കോഴിക്കോടുണ്ടാകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു കൊണ്ടാണ് ഇന്ന് രാവിലെ ജില്ലയിലെ പര്യടനം ആരംഭിച്ചത്. റസാഖ് പാലേരിക്കൊപ്പം ദേശീയ സെക്രട്ടറി ഇ സി ആയിശ, സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, വൈസ് പ്രസിഡന്റ് അബ്ദുൽ ഹക്കീം, സെക്രട്ടറി ഉഷാകുമാരി, ജില്ലാ പ്രസിഡൻ്റ് ടി കെ മാധവൻ, ജില്ലാ നേതാക്കൾ തുടങ്ങിയവരും ഉണ്ടായിരുന്നു. “രാഷ്ട്രീയ – സാമൂഹിക – സമുദായ രംഗത്തെ സവിശേഷ നിലപാടുകൾ കൊണ്ട് കേരളീയ മുസ്ലിം സമൂഹത്തിലും പൊതുസമൂഹത്തിലും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ സമാദരണീയ വ്യക്തിത്വമാണ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.നിലവിലുള്ള പല സാമൂഹ്യ രാഷ്ട്രീയ…
അമ്പതിലധികം പ്രമുഖ ബ്രാന്റുകളുടെ ഉത്പന്നങ്ങളുമായി സിസയുടെ ‘അന്നം ദി മില്ലറ്റ് ഷോപ്പ്’ തിരുവനന്തപുരത്ത്
തിരുവനന്തപുരം : രാജ്യത്തെ അമ്പതിലധികം കമ്പനികളുടെ ചെറുധാന്യ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനായി സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് & സോഷ്യല്‍ ആക്ഷന്‍ (സിസ്സ) തിരുവനന്തപുരത്ത് മില്ലറ്റ് ഷോപ്പ് ആരംഭിക്കുന്നു. തിരുവനന്തപുരം കുറവന്‍കോണത്ത് ആരംഭിക്കുന്ന സ്റ്റോര്‍ ജൂലൈ 10ന് വൈകിട്ട് 5 മണിക്ക് കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. ഉന്നത ഗുണമേന്മയുള്ള വിവിധ തരം ധാന്യങ്ങള്‍,ധാന്യ പൊടികള്‍, മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍, ധാന്യപലഹാരങ്ങള്‍, പാനീയങ്ങള്‍ മുതലായവ ഒരു കുടക്കീഴില് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്നം ദി മില്ലറ്റ് ഷോപ്പ് ആരംഭിക്കുന്നതെന്ന് സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ പറഞ്ഞു. നിലവിലെ കമ്പനികള്‍ കൂടാതെ രാജ്യത്തെ ചെറുതും വലുതുമായ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളില്‍ നിന്നുള്ള ഉത്പന്നങ്ങളും ഇവിടെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ലഭ്യമായിട്ടുള്ള റെഡി ടൂ യൂസ് അല്ലെങ്കില്‍ ഇന്‍സ്റ്റന്റ്…
കേരളത്തിൽ പലയിടത്തും മഴക്കെടുതിയിൽ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷത്തെ തുടർന്നുണ്ടായ മഴയിൽ കേരളത്തിന്റെ പല ഭാഗങ്ങളിലും ജനജീവിതം താറുമാറായി. മഴക്കെടുതിയിൽ ആയിരക്കണക്കിന് ആളുകളെയാണ് സംസ്ഥാനത്ത് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നലെ വരെ സംസ്ഥാനത്തുടനീളം 112 ക്യാമ്പുകളിലായി 6500 പേർ താമസിച്ചിരുന്നതായും ഇന്ന് ക്യാമ്പുകള്‍ 186 ആയി വർധിപ്പിച്ചിട്ടുണ്ടെന്നും എസ്ഡിഎംഎ ഭാരവാഹികൾ അറിയിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തൊട്ടാകെ 41 വീടുകൾ പൂർണമായും 818 വീടുകൾ ഭാഗികമായും തകർന്നതായും അവര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് എന്നീ മൂന്ന് താലൂക്കുകളിലും സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. മൂന്നാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് തടസ്സപ്പെട്ടതായി റിപ്പോർട്ട്. റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതായി…
മലപ്പുറത്ത് രണ്ടു കുട്ടികളേയും മാതാപിതാക്കളേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: മുണ്ടുപറമ്പ് മൈത്രി നഗറിലെ വാടകവീട്ടില്‍ മാതാപിതാക്കളേയും രണ്ടു കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി കാരാട്ടുകുന്നുമ്മേല്‍ സബീഷ് (30), ഭാര്യ ഷീന (30), മക്കളായ ഹരിഗോവിന്ദ് (6) ശ്രീവര്‍ധന്‍ (രണ്ടര) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സബീഷും ഷീനയും രണ്ട് മുറികളിലെ ഫാനില്‍ തുങ്ങി മരിച്ച നിലയിലും ശ്രീവര്‍ധന്റെ മൃതദേഹം സബീഷിന്റെ മുറിയിലെ കട്ടിലിനടിയിലും ഹരിഗോവിന്ദന്റേത് തറയിലെ മെത്തയിലുമായിരുന്നു. കുട്ടികളുടെ കഴുത്തില്‍ ചുവന്ന പാടുകള്‍ ഉണ്ടായിരുന്നു. ജനിതക രോഗമായ ഡുചെന്‍ മസ്കുലര്‍ ഡിസ്ട്രോഫി (ഡിഎംഡി) ബാധിച്ച കുട്ടികളില്‍ വിഷാദരോഗം മൂലമാണ് ദമ്പതികള്‍ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യതെന്നാണ് പോലീസ് നിഗമനം. ഒരു വയസ്സുള്ളപ്പോഴാണ് ഹരിഗോവിന്ദിന് ഡിഎംഡി ബാധിച്ചത്. ഇളയ കുട്ടിക്കും ഇതേ രോഗലക്ഷണങ്ങളുണ്ടെന്ന് രണ്ട് ദിവസം മുമ്പ് ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. പേശികളെ സാരമായി…
