സിപിഎം വൈകാതെ മുസ്ലീം പാർട്ടിയാകും; ഏകീകൃത സിവിൽ കോഡിലെ നിലപാട് മാറ്റം വോട്ട് ബാങ്ക് മുന്നിൽ കണ്ടാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ്‌ വിഷയത്തില്‍ സിപിഎം വോട്ട് ബാങ്ക് മുന്നില്‍ കണ്ടാണ് നിലപാട്‌ മാറ്റിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ചിരുന്ന സിപിഎമ്മിന്റെ നിലപാട്‌ മാറ്റം അവസരവാദമാണെന്നും ബിജെപി നേതാവ്‌ വിമര്‍ശിച്ചു. 1990 വരെ ഏകീകൃത സിവില്‍ കോഡിനെ അനുകൂലിക്കുന്ന നിലപാടാണ്‌ സിപിഎം സ്വീകരിച്ചത്‌. വോട്ട്‌ ബാങ്ക് മുന്നില്‍ക്കണ്ട്‌ മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആവശ്യം സിപിഎം അംഗീകരിക്കുകയായിരുന്നു. കെ സുരേന്ദ്രന്‍ തുടര്‍ന്നു. അതിനാല്‍ മുഖ്യമന്ത്രി അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ സിപിഎം അധികം വൈകാതെ തന്നെ മുസ്ലീം പാര്‍ട്ടിയാകുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഏകീകൃത സിവില്‍ കോഡ്‌ നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഏകീകൃത സിവില്‍ കോഡിനെ കുറിച്ച്‌ പെട്ടെന്ന്‌ ചര്‍ച്ച ഉയര്‍ത്തുന്നതില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ്‌…

എലിപ്പനി ബാധിച്ച് അച്ഛനും മകനും അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത്‌ എലിപ്പനി ബാധിച്ച്‌ വീണ്ടും മരണം. മലപ്പുറം പൊന്നാനിയില്‍ അച്ഛനും മകനും മരിച്ചത്‌ എലിപ്പനി മൂലമാണെന്ന്‌ സ്ഥിരീകരിച്ചു. എഴുപതുവയസുകാരനായ വാസുവും, 44-കാരനായ മകന്‍ സുരേഷും കഴിഞ്ഞ 24, 28 തീയതികളിലാണ്‌ പനി ഗുരുതരമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്‌. സാമ്പിള്‍ പരിശോധനാ ഫലം പുറത്തുവന്നതോടെ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ജില്ലയില്‍ എച്ച്‌1 എന്‍1 വൈറസ്‌ ബാധമൂലവും മരണം സംഭവിച്ചു. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തിനടുത്ത്‌ പൈങ്കണ്ണൂരില്‍ 13-കാരനായ വിദ്യാര്‍ത്ഥി മരണപ്പെട്ടത്‌ എച്ച്‌ 1 എന്‍1 വൈറല്‍ മൂലമാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത്‌ തുടര്‍ച്ചയായി മഴ ലഭിക്കുന്നില്ലെങ്കിലും എലിപ്പനി, എച്ച്‌1 എന്‍1 ഉള്‍പ്പെടെയുള്ള ഗുരുതരമായ പനികള്‍ വ്യാപിക്കുന്നത്‌ ആശങ്ക ഉയര്‍ത്തുന്നു. പനി മൂലം അടുത്തടുത്ത ദിവസങ്ങളില്‍ മരണവും റിപ്പോര്‍ട്ട്‌ ചെയുന്നുണ്ട്‌. കഴിഞ്ഞ ദിവസം കണ്ണൂരില്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന മൂന്ന്‌ വയസുകാരി മരിച്ചിരുന്നു. കണ്ണൂര്‍…

സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല നയിക്കുന്ന പദയാത്രയ്ക്ക് ഊഷ്മള സ്വീകരണം

എടത്വ: സഭാ ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിച്ച് സാൽവേഷൻ ആർമി സംസ്ഥാന നേതാക്കൾ നടത്തുന്ന പദയാത്ര തിരുവല്ല ഡിവിഷനിൽ രണ്ടാം ദിവസം പര്യടനം പൂർത്തിയാക്കി. കേരളത്തിലെ സാൽവേഷൻ ആർമി സഭയുടെ ദൈവാലയങ്ങളും, സ്ഥാപനങ്ങളം സന്ദർശിച്ച് അംഗങ്ങളെ നേരിൽ കാണുന്നതിനായാണ് 40 ദിവസം നീണ്ടുനില്‍ക്കുന്ന കാംപയ്ൻ നടത്തുന്നത്. രാവിലെ ആലംതുരുത്തിയിൽ നിന്നാരംഭിച്ച് കുറ്റപ്പുഴ, ഓതറ, വെൺപാല, വളഞ്ഞവട്ടം, നിരണം , കൊമ്പൻകേരി ,മൺകോട്ട, മാമ്പുഴക്കേരി ,മുട്ടാർ ,മേപ്രാൽ എന്നിവിടങ്ങൾ സന്ദർശിച്ച് വൈകിട്ട് തിരുവല്ല സെൻട്രൽ ചർച്ചിൽ സമാപിച്ചു. പരസ്പരം താരതമ്യം ചെയ്യുന്നത് ഉയർച്ചയിൽ നിന്ന് താഴ്ചയിലേക്ക് പോകാൻ മാത്രമേ ഉപകരിക്കുകയുള്ളുവെന്ന് സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല പറഞ്ഞു. പരസ്പരം ഒന്നിച്ച് നാം ഒരു ചുവട് വെച്ചാൽ രാജ്യം മൂന്ന് ചുവട് മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. വനിതാശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ രത്നസുന്ദരി, ഡിവിഷണൽ കമാൻഡർ മേജർ ഒ…

മിഡിൽ ഈസ്റ്റ് സഞ്ചാരികളെ ആകർഷിക്കാൻ കേരളം; അറബ് രാജ്യങ്ങളിൽ ടൂറിസം പ്രചാരണത്തിന് ഏഴു കോടി ചിലവഴിക്കും

തിരുവനന്തപുരം: മണ്‍സൂണ്‍ കാലത്ത്‌ അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ കേരള ടൂറിസം ഒരുങ്ങിയതായി മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. ജൂലായ്‌, ഓഗസ്റ്റ്‌ മാസങ്ങളിലെ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക്‌ നിലനിറുത്തുന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണ പരിപാടികള്‍ക്ക്‌ തുടക്കമിട്ടതായും മന്ത്രി പറഞ്ഞു. അറബ്‌ രാജ്യങ്ങളില്‍ പ്രചാരണം നടത്താന്‍ ഏഴു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്‌ . ആയുര്‍വേദ ചികിത്സ, വെല്‍നസ്‌ ടൂറിസം എന്നിവയ്ക്കും അനുയോജ്യമായ കാലാവസ്ഥയാണ്‌ ജൂലായ്‌, ഓഗസ്റ്റ് മാസങ്ങളില്‍. ഇതിനാണ് മിഡില്‍ ഈസ്റ്റില്‍ നിന്ന്‌ സഞ്ചാരികള്‍ എത്തുന്നത്‌. ദുബായ്‌, ദോഹ എന്നിവിടങ്ങളിലും മിഡില്‍ ഈസ്റ്റിലെ വിമാനത്താവളങ്ങളിലും റേഡിയോകളും ദൃശ്യമാദ്ധ്യമങ്ങളും വഴിയും കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തെക്കുറിച്ച്‌ പ്രചാരണങ്ങളും നടത്തും. കഴിഞ്ഞ മാസം അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ (എ.ടി.എം ദുബായ്) പങ്കെടുത്ത കേരള ടൂറിസം വകുപ്പ്‌ റിയാദ്‌, ദമാം, മസ്കറ്റ്‌ എന്നിവിടങ്ങളില്‍ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. കൊവിഡിനു…

കന്നി അങ്കത്തിന് തുഴയേന്താൻ തലവടി ടൗൺ ബോട്ട് ക്ലബ്; പ്രതീക്ഷയോടെ തലവടി ഗ്രാമം

തലവടി: കന്നിയങ്കത്തിനിറങ്ങാൻ തയ്യാറായി തലവടി ടൗൺ ബോട്ട് ക്ലബ് (ടി.ടി ബി.സി). വള്ളംകളിക്ക് തുടക്കം കുറിക്കുന്ന മൂലം വള്ളംകളിയിൽ ചെറുതന ചുണ്ടനിൽ മത്സരിച്ചാണ് ആദ്യ തുഴച്ചിൽ നടന്നുന്നത്. തലവടി ചുണ്ടൻ വള്ളത്തിൻ്റെ നിർമ്മാണത്തോടെ ഉടലെടുത്ത ആശയമായിരുന്നു ടി ടി ബി സി രൂപികരിക്കണം എന്നത്. പതിറ്റാണ്ടുകളായി തലവടി പ്രദേശത്തെ ഒട്ടേറെ ചെറുപ്പക്കാർ മറ്റു കരകൾക്ക് വേണ്ടി തുഴച്ചിൽ നടത്തിയിരുന്നു. ഇത്തരം ജലോത്സവ കായിക താരങ്ങളെ കോർത്തിണക്കിയാണ് ക്ലബ് രൂപികരിച്ചതെന്ന് ജോമോൻ ചക്കാലയിൽ ,ഷിക്കു അമ്പ്രയിൽ എന്നിവർ പറഞ്ഞു. കെ.ആർ.ഗോപകുമാർ പ്രസിഡൻ്റ്, ജോജി ജെ വയലപ്പള്ളി സെക്രട്ടറി, പ്രിൻസ് പാലത്തിങ്കൽ ട്രഷററാർ എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് ക്ലബിനെ നയിക്കുന്നത്. തലവടി ഗ്രാമത്തിന് സ്വന്തമായി ‘തലവടി ചുണ്ടൻ’ എന്ന പേരിൽ പുതിയ വള്ളം പുതുവത്സര ദിനത്തിൽ നീരണിഞ്ഞെങ്കിലും നെഹ്റു ട്രോഫി മത്സരത്തിലാണ് ആദ്യ തുഴച്ചിൽ നടത്തുന്നതെന്ന് പബ്ലിസിറ്റി കൺവീനർമാരായ അജിത്ത്…

സംസ്ഥാനത്ത് കനത്ത മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഞായറാഴ്ച മുതല്‍ തുടര്‍ച്ചയായി കനത്ത മഴയ്ക്ക്‌ സാദ്ധ്യത. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളില്‍ മഞ്ഞ അലര്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച (03-07-2023) കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ടും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച (04-07-2023) എറണാകുളം, ഇടുക്കി, വയനാട്‌, കണ്ണൂര്‍, കാസര്‍കോട്‌ തുടങ്ങിയ ജില്ലകളിലും മലപ്പുറം ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ട്‌. 30-06-2023: കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌ 0250720023: ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌ 03-07-2023: പത്തനംതിട്ട, ആലപ്പുഴ. കോട്ടയം. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌ 04-07-2023: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്‌, കോഴിക്കോട്‌ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലര്‍ട്ട പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയി്ക്കുള്ള സാദ്ധ്യതയുണ്ട്‌. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍…

മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബിഷപ്പ് മാര്‍ ജോസഫ് പാം‌പ്ലാനി

മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ കത്തോലിക്കാ സഭയുടെ തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി. മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ 2002ലെ ഗുജറാത്ത് കലാപവുമായി അദ്ദേഹം താരതമ്യം ചെയ്തു. മണിപ്പൂരിലെ അക്രമങ്ങൾ അടിച്ചമർത്തുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് മാർ ജോസഫ് പാംപ്ലാനി തലശ്ശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിൽ ജാതിയുടെയോ മതത്തിന്റെയോ പേരിൽ വിവേചനം ഇല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ യുഎസിൽ നടത്തിയ പ്രസ്താവനയെ പരാമർശിച്ച്, ഇന്ത്യയിൽ വിവേചനം ഇല്ലെന്ന് യുഎസിൽ പറയുന്നതിന് പകരം അദ്ദേഹം (പ്രധാനമന്ത്രി മോദി) ശ്രമിക്കണമെന്ന് ബിഷപ്പ് പാംപ്ലാനി പറഞ്ഞു. മണിപ്പൂരിലെ ക്രിസ്ത്യാനികളെ അത് ബോധ്യപ്പെടുത്തുകയും വേണം. വടക്കുകിഴക്കൻ സംസ്ഥാനത്തെ ക്രിസ്ത്യാനികളെ വിവേചനമില്ലെന്ന് ബോധ്യപ്പെടുത്താൻ മോദിക്ക് കഴിയുമെങ്കിൽ മാത്രമേ അദ്ദേഹത്തെ ഇന്ത്യയിലെ ജനങ്ങൾ സത്യസന്ധനും ആത്മാർത്ഥതയുള്ളതുമായി കാണുകയുള്ളൂ. ആ സംസ്ഥാനത്ത്…

“സർ മുജെ ബച്ചാവോ”; ജാക്ക്‌പോട്ട് അടിച്ച കുടിയേറ്റ തൊഴിലാളി തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി

തിരുവനന്തപുരം: “സര്‍ ..മുജെ ബച്ചാവോ”…. ഒരു മറുനാടന്‍ തൊഴിലാളി കണ്ണീരോടെ സ്റ്റേഷനിലേക്ക്‌ ഓടിക്കയറിയപ്പോള്‍ തമ്പാനൂര്‍ സ്നേഷനിലെ പോലീന്‌ ഉദ്യോഗസ്ഥര്‍ അമ്പരന്നു. അയാള്‍ക്ക്‌ നേരെ ആരെങ്കിലും ആക്രമണമോ മോഷണശ്രമമോ നടത്തിയോ എന്ന് ഉദ്യോഗസ്ഥര്‍ സംശയിച്ചു. എന്നാല്‍, സത്യമറിഞ്ഞപ്പോഴോ…. എല്ലാവരുടേയും മുഖത്ത് പുഞ്ചിരി പരന്നു. മറുനാടന്‍ തൊഴിലാളിയായ ബിര്‍ഷു റാബ (30) ബുധനാഴ്ച ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ സമ്മാനമായ ഒരു കോടി രൂപ നേടിയതാണ് സ്റ്റേഷനിലേക്ക് ആ യുവാവിനെ എത്തിച്ചത്. ലോട്ടറി അടിച്ച വിവരം സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ അറിഞ്ഞാല്‍ ആക്രമിക്കപ്പെടുമെന്ന് ആ യുവാവ് ഭയന്നു. പോലീസ്‌ ഉദ്യോഗസ്ഥര്‍ യുവാവിനെ ആശ്വസിപ്പിക്കുകയും പണം ലഭിക്കുന്നതുവരെ എല്ലാ സംരക്ഷണവും നല്‍കുമെന്ന്‌ ഉറപ്പു നല്‍കുകയും ചെയ്യു. തിങ്കളാഴ്ച തമ്പാനുരിനടുത്തു നിന്നാണ് ബിര്‍ഷു അഞ്ച്‌ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. ബുധനാഴ്ച തിരിച്ചെത്തി ഫലം പരിശോധിക്കാന്‍ ടിക്കറ്റ്‌ ലോട്ടറി ഏജന്റിനെ ഏല്പിച്ചു. ബിര്‍ഷു ജാക്ക്പോട്ട്‌ അടിച്ചതിനെ കുറിച്ച്‌ അറിയിച്ചപ്പോള്‍…

ഖത്തറിൽ കാർ ഫ്ലൈ ഓവറില്‍ നിന്ന് താഴേക്ക് പതിച്ചു; മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാര്‍ക്ക് ദാരുണ മരണം

കൊല്ലം: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന്‌ മലയാളികളടക്കം അഞ്ച്‌ ഇന്ത്യക്കാര്‍ മരിച്ചു. മുന്ന്‌ വയസ്സുള്ള കൂട്ടി ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലാണ്‌. ശക്തികുളങ്ങര സ്വദേശി റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ്‌ (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ്‌ (34) എന്നിവരാണ്‌ അപകടത്തില്‍ മരിച്ചത്‌. തമിഴ്നാട്‌ സ്വദേശിയായ നാഗലക്ഷ്മിയും ഭര്‍ത്താവ്‌ പ്രവീണ്‍ കുമാറുമാണ്‌ അപകടത്തില്‍പ്പെട്ട മറ്റു രണ്ടു പേര്‍. വടക്കന്‍ ഖത്തറിലെ അല്‍ഖോര്‍ നഗരത്തിലാണ്‌ അപകടമുണ്ടായത്‌. ആറ്‌ ഇന്ത്യക്കാരുമായി കാര്‍ അല്‍ഖോര്‍ റോഡിലൂടെ അതിവേഗം പാഞ്ഞുകൊണ്ടിരുന്നു. ഒരു ഫ്ളൈ ഓവറിന്‌ നടുവില്‍ വെച്ച്‌ കാര്‍ നിയന്ത്രണം വിട്ട മറിഞ്ഞ്‌ ഉയരത്തില്‍ നിന്ന്‌ താഴേക്ക് പതിക്കുകയായിരുന്നു. ആശുപത്രിയിലേക്ക്‌ മാറ്റുന്നതിനിടെ അഞ്ചുപേരും പാതിവഴിയില്‍ മരിച്ചു.  

“വലിയ നേതാക്കളെ ഒഴിവാക്കുക, അന്വേഷണം വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തുക”; കേസിൽ ഉന്നതരുടെ ഇടപെടല്‍

കായംകുളം: മുന്‍ എസ്‌എഫ്‌ഐ അംഗങ്ങളായ നിഖില്‍ തോമസും അബിന്‍ സി രാജും തട്ടിപ്പില്‍ തങ്ങളെ സഹായിച്ച ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തുടങ്ങി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അധികാരത്തിന്റെ വലിയ ശ്രേണിയിലെത്തുന്നത്‌ ഒഴിവാക്കാനും അന്വേഷണം വിദ്യാര്‍ത്ഥികളിലേക്കും എംഎസ്‌എം കോളേജിലേക്കും മാത്രമായി പരിമിതപ്പെടുത്താനും സര്‍ക്കാരിനുള്ളിലെ വന്‍ശക്തികളില്‍ നിന്ന്‌ പോലീസിന്‌ ഉത്തരവുകള്‍ ലഭിച്ചിട്ടുണ്ട്‌. അതേസമയം വ്യാജ കലിംഗ സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ച്‌ ബിരുദം നേടിയ തട്ടിപ്പുകാരുടെ വിവരങ്ങള്‍ വിമത സിപിഎം ഗ്രുപ്പുകള്‍ പങ്കുവെച്ചു. അത്തരത്തിലുള്ള എല്ലാ പേരുകളും ഡൊമെയ്നില്‍ പരസ്യമാക്കിയിട്ടുണ്ടെങ്കിലും പ്രവര്‍ത്തിക്കാന്‍ പോലീസ്‌ നിസഹായരായി തുടരുന്നു. തട്ടിപ്പുമായി ബന്ധപ്പെട് തങ്ങള്‍ക്ക്‌ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷിച്ചപ്പോള്‍ പോലീസ്‌ പറയുന്നത്. മുന്‍ എസ്‌എഫ്‌ഐ നേതാവും രണ്ടാം പ്രതിയുമായ അബിന്‍ സി രാജിനെ ഹരിപ്പാട ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ 14 ദിവസത്തെ റിമാന്‍ഡ്‌ ചെയ്തു. അബിന്റെയും നിഖിലിന്റെയും കസ്പഡി കാലാവധി നാളെ പൊലീസ്‌ തേടും. കൊച്ചിയിലെ…