മലപ്പുറം : കഴിയുന്ന ഇടങ്ങളിൽ ഒരുമയോടെ ചേർന്ന് നിൽക്കാൻ കഴിയുന്ന സഹവർത്തിത്വം മതസമൂഹങ്ങൾക്കിടയിൽ നിലനിർത്താൻ നമുക്ക് കഴിയണമെന്ന് സോളിഡാരിറ്റി . സഹവർത്തിത്വത്തിൽ ഊന്നിയ സംവാദ സംസ്കാരവും സമുദായങ്ങൾ തമ്മിൽ പരസ്പര കൊടുക്കൽ വാങ്ങലുകളും വർദ്ധിപ്പിക്കാൻ പരിശ്രമിക്കും എന്നും സോളിഡാരിറ്റി കൂട്ടിച്ചേർത്തു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ദുൽഹജ്ജ് മാസം പ്രമാണിച്ച് നടത്തുന്ന ‘ശജറതുൻ ത്വയ്യിബ’ കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം ഡോ. ഇ എം സക്കീർ ഹുസൈൻ (ഡയലോഗ് സെന്റർ കേരള ) നിർവഹിച്ചു. പരിപാടിയിൽ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി.പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ.കെ.എൻ, ജില്ലാ സെക്രട്ടറി സാബിഖ് വെട്ടം, ജസീം സുൽത്താൻ യാസിർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വാഹിദ് കോഡൂർ സ്വാഗതവും അമീൻ വേങ്ങര നന്ദിയും പറഞ്ഞു.
Category: KERALA
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അറ്റാച്ച്മെന്റ് നടപടികൾക്ക് രണ്ട് മാസത്തേക്ക് സ്റ്റേ
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ സഹകരണ വകുപ്പ് സെക്രട്ടറിക്ക് അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് അറ്റാച്ച്മെന്റ് നടപടികള്‍ ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. മുന്‍ സെക്രട്ടറി ടി.ആര്. സുനില്‍കുമാര്‍, മാനേജിംഗ് കമ്മിറ്റി അംഗം ജോസ് ചക്രംപുള്ളി എന്നിവര്‍ക്ക് നേരത്തെ സ്റ്റേ നല്‍കിയിരുന്നു. ബാക്കിയുള്ളവര്‍ ഇപ്പോള്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് പറയാനുള്ളത് കേട്ടശേഷം തുടര്‍നടപടി സ്വീകരിക്കും. അതേസമയം, പ്രതികളായ മുന്‍ മാനേജര്‍ ബിജു കരീം, മുന്‍ കമ്മീഷന് ഏജന്റ് ബിജോയ് എന്നിവരുടെ വീടുകളില്‍ നിന്ന് വീട്ടുപകരണങ്ങള്‍ റവന്യൂ റിക്കവറി വകുപ്പ് കണ്ടുകെട്ടി. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ബിജു കരീമിന്റെ വീട്ടില്‍ നിന്ന് ഒഴിയാന്‍ കഴിഞ്ഞില്ല. ഇവരെ മാറ്റാനുള്ള നോട്ടീസിന്മേല് ആര്‍ഡിഒ ഹിയറിംഗ് നടത്താനിരിക്കെയാണ് ജപ്തി നടപടി മുഴുവന്‍ തടഞ്ഞത്. ജപ്തി ചെയ്യാന്‍ ജോയിന്റ് രജിസ്ട്രാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സര്‍ക്കാരില്‍ അപ്പീല്‍ നല്കാന് പ്രതികള്‍ക്ക് നിശ്ചിത സമയപരിധിയുണ്ട്. ഈ…
രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തിൽ മരിച്ചു
കൊല്ലം: ദേശീയപാതയില്‍ കല്ലുവാതുക്കലില്‍ പഞ്ചായത്തിന്റെ ജീപ്പും കെഎസ്ആര്‍ടിസി വോള്‍വോ ബസും കൂട്ടിയിടിച്ച് രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോര്‍ജ് (54) മരിച്ചു. പഞ്ചായത്ത് എല്‍ഡി ക്ലാര്‍ക്ക് ശ്രീരാജ് (32), ഡ്രൈവര്‍ സൂരജ് (30), സാക്ഷരത പ്രേരക് ഷൈമോന്‍ (40), ബസ് യാത്രക്കാരന് നിഷി (42) എന്നിവര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് അപകടം. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ജോര്‍ജ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന വോള്‍വോ ബൈപാസ് റൈഡറാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പിന്നിലേക്ക് തെറിച്ചു. കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസ് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഇടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി യാത്രക്കാരന്റെ പരിക്ക് ഗുരുതരമല്ല. ജീപ്പിന്റെ മുന്‍സീറ്റിലാണ് ഇ.പി. ജോര്‍ജ് ഇരുന്നിരുന്നത്. പഞ്ചായത്തിന്റെ മണ്ണ് സംരക്ഷണ പദ്ധതിയുടെ എസ്റ്റിമേറ്റ് തിരുവനന്തപുരത്തെ മണ്ണ് സംരക്ഷണ ഓഫീസില്‍ നല്‍കാനാണ്…
ലൈംഗിക വിദ്യാഭ്യാസം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിക്കണം: ഹൈക്കോടതി
കൊച്ചി: സ്കൂളുകളിലും കോളേജുകളിലും ലൈംഗിക വിദ്യാഭ്യാസം കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗാരവമായി ആലോചിക്കണമെന്ന് ഹൈക്കോടതി. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പഠിക്കാന്‍ ആവശ്യമെങ്കില്‍ സമിതി രൂപീകരിക്കാനും ഉത്തരവായി. പെണ്‍കുട്ടിയുടെ പിതാവ് നല്കിയ ഹര്‍ജിയില്‍ സഹോദരനാല്‍ ഗര്‍ഭം ധരിച്ച 15 വയസ്സുകാരിക്ക് എട്ട് മാസം പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. അബോര്ഷന് നടപടികളുടെ റിപ്പോര്‍ട്ട് ഹാജരാക്കിയ ശേഷം ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്ക് നല്‍കാനും നിര്‍ദേശിച്ചിടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരെ ഇന്റര്‍നെറ്റിന് മുന്നിലേക്ക് നയിക്കാന്‍ സംവിധാനമില്ലെന്ന വസ്തുത പരിഗണിച്ച് ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. മെയ് 22-ലെ ഉത്തരവു പ്രകാരം പൂര്‍ണവളര്‍ച്ചയെത്തിയതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ പുറത്തെടുത്തതായും ശിശുക്ഷേമ സമിതിക്ക് കൈമാറിയതായും അധികൃതര്‍ വൃക്തമാക്കി. കണ്ണീരോടെ മാത്രമേ ഒരച്ഛന് ഇത്തരമൊരു ഹരജിയില്‍ ഒപ്പിടാനാവൂ എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. “പെണ്‍കുട്ടിയുടെ…
സംസ്ഥാനത്ത് പനി കേസുകൾ അഞ്ചിരട്ടിയായി വർധിച്ചു; കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും ആവശ്യമുണ്ട്: കെജിഎംഒഎ
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന പനിബാധിതരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടി വര്‍ധനയുണ്ടായതിനാല്‍ പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും താല്‍ക്കാലികമായി നിയമിക്കണമെന്ന് കെജിഎംഒഎ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കൂടുകയും ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും കുറവും രോഗീ പരിചരണത്തെ ബാധിക്കുകയും ചെയ്യുന്ന സംസ്ഥാനത്ത് സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയും വിഷയത്തില്‍ രംഗത്തെത്തിയിട്ടുണ്ട്. നിയന്ത്രിക്കാനാകാത്ത രോഗികളുടെ ജനസംഖ്യയും വറ്റിവരണ്ട മനുഷ്യവിഭവശേഷിയും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ മഴക്കാലത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന അധിക ഡോകര്‍മാരെയും പാരാമെഡിക്കല്‍, ജീവനക്കാരെയും താല്‍ക്കാലികമായി നിയമിച്ചത് പ്രതിസന്ധി മറികടക്കാന്‍ സഹായിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും സമാനമായ രീതിയില്‍ ജീവനക്കാരെ നിയമിക്കണമെന്ന് കെ.ജി.എം.ഒ.എ. മുഖ്യമന്ത്രിക്കും ആരോഗ്യ, ആഭ്യന്തര മന്ത്രിമാര്‍ക്കും സംഘടന കത്ത് നല്‍കിയിട്ടുണ്ട്. രോഗനിര്‍ണയം, രോഗീപരിചരണം, വിവിധ രോഗങ്ങള്‍ തടയല്‍, പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് തടയല്‍…
കെ സുധാകരന്റെ മൊഴികളിൽ വൈരുദ്ധ്യം; തുടർനടപടിയിൽ നാളെ തീരുമാനം
കൊച്ചി: വ്യാജ പുരാവസ്തുക്കളും സാമ്പത്തിക തട്ടിപ്പും കേസില്‍ കെ സുധാകരന് ക്രൈംബ്രാഞ്ചിന് നല്കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് സൂചന. സുധാകരന് വിവിധ സമയങ്ങളില്‍ നല്കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘം നാളെ യോഗം ചേര്‍ന്ന് തുടര്‍നടപടികളും ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും തീരുമാനിക്കും. കെ സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് ആവര്‍ത്തിച്ചു. മോണ്‍സന്റെ വീട്ടില്‍ സുധാകരന് പണം സ്വീകരിക്കുന്നത് കണ്ടെന്ന് മൊഴി നല്‍കിയയാളാണ് കേസിലെ പ്രധാന സാക്ഷി. ഈ സാക്ഷിയുമായി മോണ്സണ് ഡല്‍ഹിയിലേക്ക് പോയതിന്റെ തെളിവുകളും ക്രൈം ബ്രാഞ്ചിന് ലഭിച്ചു. സുധാകരന് രണ്ടാഴചത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. അതിനുശേഷം സുധാകരനെ കസ്റ്റഡിയില്‍ വാങ്ങുന്ന കാര്യം ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലാണ്. മോണ്‍സണെ കെ സുധാകരന് പരിചയപ്പെടുത്തി പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന് എബ്രഹാമിനെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഒരാഴചയിലേറെയായി ഇയാള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. വിട്ടുവീഴുയ്ക്ക്…
പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ വിദ്യ അട്ടപ്പാടി ചുരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് കീറിക്കളഞ്ഞു: പോലീസ്
പാലക്കാട്; പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ അട്ടപ്പാടി ചുരത്തിൽ വിദ്യ വ്യാജ സർട്ടിഫിക്കറ്റ് കീറി വലിച്ചെറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. മണ്ണാർക്കാട് കോടതിയിൽ വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. അട്ടപ്പാടി കോളേജിലെ ഇന്റർവ്യൂ കഴിഞ്ഞു തിരിച്ചു വരുന്ന വഴിയാണ് പ്രിൻസിപ്പലിന് സർട്ടിഫിക്കറ്റിൽ സംശയമുണ്ടെന്ന് മനസ്സിലായത്. മുക്കാലി ഭാഗത്ത് എത്തിയപ്പോൾ സർട്ടിഫിക്കറ്റ് കീറി ചുരത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് വിദ്യ പറഞ്ഞെന്നും വ്യാജരേഖ ചമച്ചതാണെന്നും പോലീസിനോട് സമ്മതിച്ചതായി പ്രോസിക്യൂഷൻ പറഞ്ഞു. വ്യാജ സീൽ കണ്ടെത്തിയോ എന്ന കോടതിയുടെ ചോദ്യത്തിന് ഓൺലൈൻ ആയിട്ടാണ് സീൽ നിർമിച്ചതെന്നും ഇതിന്റെ യഥാർത്ഥ രേഖ കണ്ടെത്തുന്നതിന് ശ്രമം തുടരുന്നതായും പ്രോസിക്യൂഷൻ പറഞ്ഞു. സ്വന്തം മൊബൈൽ ഫോണിലാണ് വിദ്യ കാര്യങ്ങൾ ചെയ്തത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ നശിപ്പിച്ചു. സാമ്പത്തികമായി ചില പ്രശ്നങ്ങൾ ഉളളതിനാൽ ജോലി വേണമെന്ന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത്തരം സർട്ടിഫിക്കറ്റ് സൃഷ്ടിച്ചതെന്നും വിദ്യ പോലീസിനോട് പറഞ്ഞു. കരിന്തളം കോളജിൽ വ്യാജ…
ചേന്നംകരി ദേവമാതാ ഹൈസ്കൂളിൽ വിജയോത്സവവും അദ്ധ്യാപക – രക്ഷകർത്യ സംഗമവും സംഘടിപ്പിച്ചു
കുട്ടനാട്: ചേന്നംകരി ദേവമാതാ ഹൈസ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവവും അദ്ധ്യാപക – രക്ഷകർത്യ സംഗമവും എസ്.ബി. കോളേജ് ചങ്ങനാശേരി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മുൻ മേധാവി പ്രൊഫ.പി.ജെ തോമസ് ഉത്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.ജെയിംസ് അത്തിക്കളം അധ്യക്ഷത വഹിച്ചു. ജിജി ടെസ് ഗ്രിഗറി രക്ഷാകർത്തൃ ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ മാത്യു എം.സി., സാജോമോൻ ,രൂപേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ് എൽ.സി. പരീക്ഷയിലും കലാ-കായിക രംഗത്ത് മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. അദ്ധ്യാപക രക്ഷകർത്ത്യ സമിതി അധ്യക്ഷനായി പൂർവ്വ വിദ്യാർത്ഥി റോച്ചാ സി മാത്യുവിനെ തെരെഞ്ഞെടുത്തു. എം.പി.ടി.എ പ്രസിഡന്റായി ജോസ്മി പി എസ് , സെക്രട്ടറി സോജൻ ചാക്കോ എന്നിവരെയും തെരഞ്ഞെടുത്തു. ലോക ചാമ്പ്യൻഷിപ്പിലടക്കം 9 അന്തർദേശീയ മെഡലുകൾ ജലകായിക രംഗത്ത് നേടിയ ഈ പ്രതിഭയാണ് പി.റ്റി. എ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റോചാ സി മാത്യു…
താനൂർ ബോട്ടപകടം: വെൽഫെയർ പാർട്ടി വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തിറക്കി
മലപ്പുറം: താനൂരിൽ നടന്ന ബോട്ടപകടത്തെക്കുറിച്ച് പഠിക്കാൻ വെൽഫെയർ പാർട്ടി നിയോഗിച്ച വസ്തുതാന്വേഷണ കമ്മീഷൻ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് ‘താനൂർ ബോട്ടപകടം: അധികാര ദുർവിനിയോഗം തീർത്ത കൂട്ടക്കൊല’ എ്ന്ന പേരിൽ പുറത്തിറക്കി. ബോട്ടിന്റെ അശാസ്ത്രീയ നിർമ്മിതിയോടൊപ്പം അധികാര-ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ അവിഹിത ഇടപെടലുകളും ഈ ദുരന്തത്തിന് കാരണമായിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, താനൂർ എംഎൽഎയും മന്ത്രിയുമായ വി. അബ്ദുറഹ്മാൻ, തുറമുഖം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ എന്നിവർ ദുരന്തത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി വെക്കണം, തുറമുഖം, ഫിഷറീസ്, ടൂറിസം, ഉൾനാടൻ ജലഗതാഗതം തുടങ്ങിയ വകുപ്പുകളിലെ ബോട്ട് നിർമാണം, രജിസ്ട്രേഷൻ, യാത്രാനുമതി, ലൈസൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അധികാര ദുർവിനിയോഗം നടത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നരഹത്യക്ക് കേസെടുക്കുക. അനധികൃതമായി ബോട്ട് നിർമിച്ച് സർവീസ് നടത്തുതിന് ഒത്താശ ചെയ്ത രാഷ്ട്രീയ നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരിക, നരഹത്യക്ക് കേസെടുക്കുക,…
തൃശൂർ മാർക്കറ്റിൽ വിൽപനയ്ക്കായി ട്രെയിനിൽ കൊണ്ടുവന്ന 1500 കിലോ ചീഞ്ഞ മത്സ്യം പിടിച്ചെടുത്തു
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും പഴകിയ മത്സ്യം പിടികൂടി. തൃശൂര്‍ റെയില്‍വേ സ്നേഷനില്‍ നിന്ന് 1500 കിലോ ചീഞ്ഞ മത്സ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. തൃശൂര്‍ ശക്തന് മാര്‍ക്കറ്റില്‍ വില്പനയ്ക്കെത്തിക്കാനായിരുന്നു മത്സ്യം. ഇന്നലെ വൈകിട്ട് തൃശൂര്‍ റെയില്‍വേ സ്റേഷനിലെത്തിയ ഷാലിമാര്‍ എക്സ്പ്രസിലാണ് പഴകിയ മത്സ്യം എത്തിയത്. 36 പെട്ടികളിലായി സൂക്ഷിച്ചിരുന്ന പഴകിയ മത്സ്യങ്ങളാണ് ഒഡീഷയില്‍ നിന്ന് അയച്ചത്. പെട്ടികള്‍ ഏറ്റെടുക്കാന്‍ വരുന്നവര്‍ക്കായി അധികൃതര്‍ ഇന്ന് നേരം പുലരും വരെ കാത്തിരുന്നെങ്കിലും ആരും എത്തിയില്ല. രാവിലെ ഒമ്പത് മണി കഴിഞ്ഞപ്പോള്‍ പെട്ടികള്‍ അവകാശപ്പെട്ട് മൂന്ന് പേര് എത്തി. ഇതേത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടികള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. പിടിച്ചെടുത്തവയില്‍ ഉണക്ക മീനുകളും കണ്ടിരുന്നു. നാല് പേരുടെ പേരിലാണ് പെട്ടികള്‍ വന്നത്. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മത്സ്യം പുറത്തെടുക്കാന്‍ ശ്രമം നടന്നു. പുഴുവരിച്ച മത്സ്യം ഉദ്യോഗസ്ഥര്‍ സംസ്ക്കരിക്കാനായി കൊണ്ടുപോയി.…
