സംസ്ഥാനത്ത് മെയ് 30 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ മെയ് 30 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകള്‍: 26-05-2023: പത്തനംതിട്ട, എറണാകുളം, ഇടുക്കി 27-05-2023: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 28-05-2023: പത്തനംതിട്ട, ഇടുക്കി 29-05-2023: ആലപ്പുഴ, കോട്ടയം, എറണാകുളം മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നു മുതൽ മെയ് 28 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം…

മദ്യ ലഹരിയില്‍ യുവാവിന്റെ അഴിഞ്ഞാട്ടം; പോലീസ് വാഹനം അടിച്ചു തകര്‍ത്ത യുവാവിനെ റിമാന്റ് ചെയ്തു

കൊല്ലം: കൊല്ലം പുനലൂരിൽ പിങ്ക് പോലീസിന്റെ വാഹനം അടിച്ചു തകർത്തയാൾ പിടിയിൽ. വാഴവിള സ്വദേശി ഹരിലാലാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തുവച്ചാണ് ഇയാൾ പോലീസിന്റെ കാർ അടിച്ച് തകർത്തത്. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയും വാഹനങ്ങൾ തടയുകയും ചെയ്ത ഹരിലാലിനോട് സ്ഥലത്ത് നിന്നും മാറി പോകാൻ പിങ്ക് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയത്. റോഡരികിൽ കിടന്ന കോൺക്രീറ്റ് കട്ട ഉപയോഗിച്ച് പിങ്ക് പോലീസിന്റെ കാറിന്റെ പിന്നിലെ ചില്ല് ഇടിച്ചു തകർക്കുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണ കേസിലും ലഹരി മരുന്ന് കേസിലും അടിപിടി കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഹരിലാലിനെ റിമാൻഡ് ചെയ്തു.

വൈദികന്റെ വേഷം കെട്ടി ഹോട്ടലുടമയിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ അറസ്റ്റു ചെയ്തു

അടിമാലി: വൈദികന്റെ വേഷം കെട്ടി ഹോട്ടൽ വ്യവസായിയുടെ 34 ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ അരിക്കുഴ സ്വദേശി അനിൽ വി. കൈമൾ (38) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ വ്യവസായി ബോസിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത മൂവര്‍ സംഘത്തിലെ മറ്റു രണ്ടു പേരെ പോലീസ് തിരയുന്നുണ്ട്. കപ്യാരായും പാചകക്കാരനായും വേഷം കെട്ടിയവരാണവരെന്ന് പോലീസ് പറഞ്ഞു. ചിത്തിരപുരം സ്വദേശി ഫാ. അനിൽ പോൾ (പോളച്ചൻ) എന്ന വ്യാജേനയാണ് ബോസിനെ ഇയാള്‍ ഫോണിൽ പരിചയപ്പെടുന്നത്. ഒരു പുരോഹിതനെപ്പോലെ സംസാരിച്ചു വ്യവസായിയുടെ വിശ്വാസം നേടിയെടുത്തഇയാള്‍, മൂന്നാറിൽ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങാമെന്നും 34 ലക്ഷം രൂപയുമായി 19ന് ചിത്തിരപുരത്ത് എത്തണമെന്നും നിർദേശിച്ചു. തുടർന്ന് വ്യവസായി അവിടെയെത്തി അനിലിനെ ഫോണിൽ വിളിച്ചപ്പോള്‍ സഹായിയായ കപ്യാർ സ്ഥലത്തെത്തുമെന്നും, പണം നിറച്ച ബാഗ് സഹായിയെ കാണിക്കുമെന്നും പണം കൈമാറരുതെന്നും…

ഭാരതത്തിന്റെ സ്വത്വം തിരിച്ചറിയരുത് എന്ന മണ്ടത്തരം; എന്തുകൊണ്ടാണ് സെങ്കോലുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇത്രയും നാള്‍ മറച്ചുവെച്ചത്?: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള സെങ്കോലുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇത്രയും കാലം രഹസ്യമാക്കി വെച്ചതിന്റെ കാരണങ്ങൾ വ്യക്തമാക്കി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഈ രാജ്യം അതിന്റെ സ്വത്വം തിരിച്ചറിയരുത് എന്നതാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അലഹബാദ് ആനന്ദഭവൻ മ്യൂസിയത്തിന്റെ അലമാരയിൽ നിന്ന് ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് ധർമ്മ ദണ്ഡ് മടങ്ങുമ്പോൾ ഒരു സാധാരണ ഇന്ത്യക്കാരന്റെ മനസ്സിൽ ഉയരുന്ന ചില ചോദ്യങ്ങൾ: 1. ഭാരത ചരിത്രത്തിൽ നടന്ന ഈ സുപ്രധാന സംഭവം പുതിയ തലമുറ അറിയേണ്ട എന്ന് തീരുമാനിച്ചത് ആരാണ്? 2. എന്തായിരുന്നു ആ തീരുമാനത്തിന് കാരണം? 3. ഇന്ത്യൻ പ്രധാനമന്ത്രിക്ക് കിട്ടിയ ഈ അമൂല്യ സ്വത്ത് നെഹ്‌റുവിന് ‘ആരോ സമ്മാനിച്ച ഊന്നു വടി’ എന്ന് രേഖപ്പെടുത്തി ആനന്ദഭവൻ മ്യൂസിയത്തിലെ അലമാരയിൽ സൂക്ഷിച്ചത് എന്തിന്? 4. എന്ത് കൊണ്ടാണ് ചെങ്കോൽ മൗണ്ട്ബാറ്റൺ…

ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: കുമാരനല്ലൂരിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകീട്ട് കുമാരനല്ലൂർ കുടയം‌പടി റോഡിൽ അങ്ങാടി സൂപ്പർ മാർക്കറ്റിന് സമീപമായിരുന്നു അപകടം. തിരുവഞ്ചൂര്‍ തുത്തൂട്ടി സ്വദേശി പ്രവീണ്‍ മാണി (24), സംക്രാന്തി സ്വദേശികളായ ആല്‍വിന്‍ (22), ഫാറൂഖ് (20) എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൂവരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി ചുരത്തില്‍ തള്ളിയ കേസില്‍ നിര്‍ണ്ണായക തെളിവ് കണ്ടെത്തി

മലപ്പുറം: തിരൂർ സ്വദേശി ഹോട്ടള്‍ ഉടമയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തിൽ ട്രോളി ബാഗ് കണ്ടെത്തിയതായി സൂചന. അട്ടപ്പാടി ഒമ്പതാം വളവിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. രണ്ട് പെട്ടികളിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ എന്ന് അന്വേഷണ സംഘം പറഞ്ഞു. തിരൂര്‍ സ്വദേശി സിദ്ദിഖ് (58) ആണ് കൊല ചെയ്യപ്പെട്ടത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ചാണ് സിദ്ദിഖ് കൊല്ലപ്പെട്ടത്. ശേഷം മൃതദേഹം കഷണങ്ങളാക്കി ബാഗിലിട്ട് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സം​ഭ​വ​ത്തി​ൽ സി​ദ്ദി​ഖി​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഷി​ബി​ലി, ഫ​ര്‍​ഹാ​ന എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഫ​ർ​ഹാ​ന​യു​ടെ സ​ഹോ​ദ​ര​ൻ ഷു​ക്കൂ​റി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കൊലപാതകം നടന്നതായി സംശയിക്കുന്ന തിരൂർ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

യു എസ് ടി കൊച്ചി കേന്ദ്രം യമ്മി എയ്ഡ് 2023 ഭക്ഷ്യ-പാചകമേള സംഘടിപ്പിച്ചു

കൊച്ചി: ആഗോള ഡിജിറ്റൽ സൊല്യൂഷൻസ് മേഖലയിലെ മുൻനിര സ്ഥാപനമായ യു എസ് ടി വർഷം തോറും സംഘടിപ്പിക്കുന്ന ഭക്ഷ്യ-പാചക മേളയായ യമ്മി എയ്ഡ് ഈ വർഷം കമ്പനിയുടെ കൊച്ചി ഇൻഫോപാർക്കിലെ കേന്ദ്രത്തിൽ നടന്നു. യു എസ് ടിയിലെ വനിതാ ജീവനക്കാരുടെ കൂട്ടായ്മയായ നെറ്റ്‌വർക്ക് ഓഫ് വിമൻ അസ്സോസിയേറ്റ്സ് (നൗയു) നേതൃത്വം നൽകിയ ‘യമ്മി എയ്ഡ് 2023 ഭക്ഷ്യ മേളയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണവും സാധ്യമായി. ഭക്ഷ്യമേളയിലും പാചകമത്സരത്തിലും 14 ടീമുകള്‍ പങ്കെടുത്തു. ജീവനക്കാർ വീട്ടില്‍ നിന്നും പാചകം ചെയ്ത് കൊണ്ടു വന്ന വിഭവങ്ങൾ കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ യുഎസ് ടി ഓഫീസ് പരിസരത്ത് വെച്ച് വില്‍പ്പന നടത്തിയാണ് മത്സരങ്ങള്‍ അരങ്ങേറിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടിയുളള പ്രയത്നങ്ങളെ പിന്തുണക്കുന്നതിനോടൊപ്പം യുഎസ് ടി ജീവനക്കാരൂടെ പാചക വിരുതും മേളയിൽ പ്രകടമായി. മികച്ച ചാരിറ്റി പാര്‍ട്ട്ണര്‍, മികച്ച സ്റ്റാള്‍, മികച്ച വിഭവം, മികച്ച…

നിലമ്പൂർ ജില്ലാശുപത്രി: സർക്കാർ അടിയന്തിരമായി ഇടപെടണം: വെൽഫെയർ പാർട്ടി

നിലമ്പൂർ: നിലമ്പൂർ ജില്ലാശുപത്രിയിൽ പ്രസവ വാർഡിൽ രോഗികൾക്ക് ആവശ്യമായ ബെഡുകൾ പോലുമില്ലാത്ത വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നിലമ്പൂർ ബസ്റ്റാന്റ് പരിസരത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു. പുരുഷ വാർഡിൽ നിന്നും സ്ത്രീകളുടെ വാർഡിലേക്ക് ബെഡുകൾ മാറ്റി താൽക്കാലികമായി ഓട്ടയടക്കുന്ന പരിപാടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എട്ടു വർഷം മുൻപ് പണി തുടങ്ങിയ മാതൃ ശിശു സംരക്ഷണ ബ്ലോക്ക് ഇനിയും പണി പൂർത്തിയാക്കിയിട്ടില്ല. ആദിവാസികൾ അടക്കമുള്ള മലയോരത്ത് താമസിക്കുന്ന പിന്നോക്ക വിഭാഗങ്ങളുടെ ജീവൻ വച്ചാണ് സർക്കാറുകൾ പന്താടുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കൃഷ്ണൻ കുനിയിൽ പറഞ്ഞു. മാറി മാറി ഭരിച്ച ഭരണകൂടങ്ങൾ മലപ്പുറത്തോട് കാണിച്ച വിവേചന ഭീകരതയുടെ പരിണിത ഫലമാണ് ഇന്നും നാം അനുഭവിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ പാർട്ടി ആവിഷ്‌കരിക്കുമെന്നും കൃഷ്ണൻ കുനിയിൽ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ്…

ദമ്പതികൾ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു

പുതുപ്പള്ളി (കോട്ടയം): ദമ്പതികൾ മരണത്തിലും വേർപിരിയാതെ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു. കുടുംബനാഥൻ മരിച്ച് നാലാം ദിവസം അദ്ധ്യാപികയായ ഭാര്യയും മരിച്ചു. പുതുപള്ളി ചെങ്ങളം മങ്ങാട്ട് അനീഷ് ജയിംസിൻ്റെ ഭാര്യയും സെൻ്റ് ജോർജ് ജി.വി.എച്ച്.എസിലെ അദ്ധ്യാപികയുമായ പ്രിയ വർഗ്ഗീസ് (52) ആണ് മരണമടഞ്ഞത്. സംസ്ക്കാരം മെയ് 24ന് ബുധനാഴ്ച 3 മണിക്ക് ചെങ്ങളം സെൻ്റ് തോമസ് യാക്കോബായ പള്ളിയിൽ നടക്കും. പുതുപള്ളി കൈതത്തറയിൽ കുടുംബാംഗമാണ്. അനീഷ് ജയിംസിൻ്റെ (52) സംസ്ക്കാരം മെയ് 20ന് നടത്തി. മക്കൾ: എബിൻ ജേക്കബ് (ദുബായ്), ഐറിൻ ജേക്കബ് (സെൻ്റ് ഗിറ്റ്സ് കോളജ്). തലവടി ടൗൺ ബോട്ട് ക്ലബ് എക്സിക്യൂട്ടീവ് അംഗം അമ്പ്രയിൽ ഷിക്കു കുര്യൻ്റെ മാതൃസഹോദരിയാണ് പരേത പ്രിയ വർഗ്ഗീസ്.

കിൻഫ്ര പാർക്കിലെ ഗോഡൗണില്‍ വൻ തീപിടിത്തം; ഒരു അഗ്നിശമന സേനാംഗം മരിച്ചു

തിരുവനന്തപുരം: മേനംകുളം കിൻഫ്ര പാർക്കിലെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഗോഡൗണിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ വന്‍ തീപിടിത്തത്തിൽ ഒരു അഗ്നിശമന സേനാംഗം മരിച്ചു. പുലർച്ചെ 1.30ഓടെ രാസവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഭാഗത്താണ് ആദ്യം തീപിടുത്തം കണ്ടത്. ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. വലിയ സ്‌ഫോടനങ്ങളോടെയാണ് തീപിടിത്തമുണ്ടായത്, അപകടം നടക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അതിനിടെ, തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം ഉദ്യോഗസ്ഥൻ മരിച്ചു. സംസ്ഥാന ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിലെ ചാക്ക യൂണിറ്റിലെ ഫയർമാൻ ജെഎസ് രഞ്ജിത്തിന് (32) കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് മാരകമായി പരിക്കേറ്റു. അഗ്നിശമനസേനാംഗത്തെ ഏറെ പ്രയാസപ്പെട്ട് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 3.50ഓടെ മരിച്ചു. ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത് ആറ് വർഷം മുമ്പാണ് സേനയിൽ ചേർന്നത്.…