ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി ചുരത്തില്‍ തള്ളിയ കേസില്‍ നിര്‍ണ്ണായക തെളിവ് കണ്ടെത്തി

മലപ്പുറം: തിരൂർ സ്വദേശി ഹോട്ടള്‍ ഉടമയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തിൽ ട്രോളി ബാഗ് കണ്ടെത്തിയതായി സൂചന. അട്ടപ്പാടി ഒമ്പതാം വളവിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. രണ്ട് പെട്ടികളിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ എന്ന് അന്വേഷണ സംഘം പറഞ്ഞു.

തിരൂര്‍ സ്വദേശി സിദ്ദിഖ് (58) ആണ് കൊല ചെയ്യപ്പെട്ടത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ചാണ് സിദ്ദിഖ് കൊല്ലപ്പെട്ടത്. ശേഷം മൃതദേഹം കഷണങ്ങളാക്കി ബാഗിലിട്ട് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സം​ഭ​വ​ത്തി​ൽ സി​ദ്ദി​ഖി​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഷി​ബി​ലി, ഫ​ര്‍​ഹാ​ന എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഫ​ർ​ഹാ​ന​യു​ടെ സ​ഹോ​ദ​ര​ൻ ഷു​ക്കൂ​റി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

കൊലപാതകം നടന്നതായി സംശയിക്കുന്ന തിരൂർ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Related posts

Leave a Comment