ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: കുമാരനല്ലൂരിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകീട്ട് കുമാരനല്ലൂർ കുടയം‌പടി റോഡിൽ അങ്ങാടി സൂപ്പർ മാർക്കറ്റിന് സമീപമായിരുന്നു അപകടം.

തിരുവഞ്ചൂര്‍ തുത്തൂട്ടി സ്വദേശി പ്രവീണ്‍ മാണി (24), സംക്രാന്തി സ്വദേശികളായ ആല്‍വിന്‍ (22), ഫാറൂഖ് (20) എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൂവരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Print Friendly, PDF & Email

Related posts

Leave a Comment