‘ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ പെരുന്നാള്‍ റിലീസായി തിയേറ്ററുകളിലേക്കെത്തും. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഇന്‍ഷാ അള്ളാ …’ എന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്. ഷറഫുന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. നൈസാം സലാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷത് കഥയും തിരക്കഥയും നിര്‍വഹിക്കുന്നു. അര്‍ജുന്‍ സേതു, എസ്.മുണ്ടോള്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിന്‍ സോമന്‍ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്.ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ വിനീഷ് വര്‍ഗീസ്, ലൈന്‍ പ്രൊഡ്യൂസര്‍ ഷിനാസ് അലി എന്നിവരാണ്. പ്രോജക്ട് ഡിസൈനര്‍…
Category: KERALA
വിദ്യാർഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം; അഞ്ച് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍
കണ്ണൂർ: കണ്ണൂരിൽ 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. പഴയങ്ങാടി മാട്ടൂൽ വടകര സ്വദേശി കാളത്തി പറമ്പിൽ വീട്ടിൽ കെ.പി സലീല്‍ കുമാറാണ് അറസ്റ്റിലായത്. കൂട്ടുപുഴ അതിർത്തിയിലെ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ അഞ്ചു ലക്ഷം രൂപയോളം വിലമതിക്കുന്ന നൂറ് ഗ്രാം എംഡിഎംഎയുമായാണ് ഇയാള്‍ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കടത്തിയ മയക്കുമരുന്ന് ഇയാളിൽ നിന്ന് കണ്ടെടുത്തു. ബെംഗളൂരുവിൽ ബ്ലാബ്ലാ കാർ എന്ന കാർ പൂളിംഗ് ആപ്പ് വഴി കാർ പൂൾ ചെയ്യുന്നതിനിടെയാണ് യുവാവ് എക്സൈസിന്റെ പിടിയിലായത്. കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് കണ്ടെത്തി. പഴയങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എംഡിഎംഎ എത്തിച്ചു നൽകുന്നത് സലീൽകുമാറാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ബെംഗളൂരുവിലെ ചില കേന്ദ്രങ്ങളിൽ നിന്ന് ഇയാള്‍ക്ക് മയക്കുമരുന്ന് ലഭിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി ഈ…
ഭാര്യയും ബന്ധുക്കളും സ്വത്തുക്കള്‍ കൈക്കലാക്കി; പ്രവാസി ആത്മഹത്യ ചെയ്തു
കായംകുളം: ഭാര്യയും ബന്ധുക്കളും കബളിപ്പിച്ച് സ്വത്ത് കൈക്കലാക്കിയെന്നാരോപിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ജീവനൊടുക്കിയ പ്രവാസിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് അദ്ദേഹം തപാൽ വഴി മാധ്യമങ്ങൾക്ക് കുറിപ്പ് അയയ്ക്കുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യയുടെ വീട്ടുകാർ തന്റെ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നുമാണ് ബൈജു രാജ് ആരോപിക്കുന്നത്. ഭാര്യ അന്നപ്രിയ ജോൺ, അവരുടെ കാമുകൻ ടോജോ മാത്യു,അന്ന പ്രിയയുടെ സഹോദരൻ ഗീവർഗീസ്, അമ്മ എൽസി ജോൺസൺ എന്നിവരാണ് തന്റെ മരണത്തിന് കാരണമെന്ന് ബൈജു ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നു. അന്നപ്രിയയും ടോജോയും തമ്മിൽ വിവാഹേതരബന്ധമുണ്ടെന്ന് മനസിലാക്കിയിട്ടും മകളെ ഓർത്ത് എല്ലാം സഹിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്ന് ബൈജു പറയുന്നു. തന്നെ വൈകാരികമായി കീഴ്‌പ്പെടുത്തി സമ്പാദ്യം മുഴുവനും ഭാര്യയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്ഥിര നിക്ഷേപമാക്കിയെന്നും കമ്പനി തകർന്നപ്പോൾ പണമെല്ലാം നഷ്ടപ്പെട്ടെന്നും ബൈജു ആരോപിച്ചു. ബ്ലേഡ്…
റാനിറ്റിഡിൻ ഉപയോഗം ക്യാൻസറിന് കാരണമാകില്ലെന്ന് പഠനം
അൾസർ ചികിത്സയ്ക്കു വേണ്ടി ഉപയോഗിക്കുന്ന റാനിറ്റിഡിൻ അർബുദത്തിന് കാരണമാകുമെന്ന വാദം തള്ളിക്കളഞ്ഞിരിക്കുകയാണ് പ്രമുഖ സയൻസ് ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്. കൊച്ചി: ആമാശയത്തിലെ അൾസർ രോഗത്തിന്റെ ചികിത്സയ്ക്കു വേണ്ടി കഴിക്കുന്ന റാനിറ്റിഡിൻ, ക്യാൻസറിന് കാരണമാകില്ലെന്ന് ലോകത്തെ പ്രമുഖ മൾട്ടി ഡിസിപ്ലിനറി സയൻസ് ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച ശാസ്ത്ര റിപ്പോർട്ടുകളിലെ പഠനത്തിൽ കണ്ടെത്തി. 12680 ഓളം റാനിറ്റിഡിൻ ഉപയോക്താക്കളുടെയും 12680 എച്ച് ടു ആർ എ (റാനിറ്റിഡിൻ പോലുള്ള മരുന്നുകൾ) ഉപയോക്താക്കളിലും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇതോടുകൂടി റാനിറ്റിഡിൻ ഉപയോഗം ക്യാൻസറിന് കാരണമാകും എന്ന നീണ്ടകാലത്തെ വാദത്തിന് വിരാമമായിരിക്കുകയാണ്. പുതിയ കണ്ടെത്തലിന് കൂടുതൽ ആധികാരികത നൽകുന്ന വിവരങ്ങളാണ് നേച്ചറിന്റെ പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലബോറട്ടറി പഠനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് മനുഷ്യനിൽ കാൻസർ രോഗത്തിന് കാരണമാകുന്ന എൻ-നൈട്രസോ ഡൈ മീതയിലമീന്റെ (എൻ ഡി എം എ) സാന്നിധ്യം 2019 ൽ…
300 രൂപയ്ക്ക് റബര്‍ സംഭരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആര്‍ജ്ജവമുണ്ടോയെന്ന് വ്യക്തമാക്കണം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: കിലോഗ്രാമിന് 300 രൂപയ്ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍ സംഭരിക്കുവാനുള്ള ആര്‍ജ്ജവമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും ആദ്യം വ്യക്തമാക്കണമെന്നും പ്രഖ്യാപനങ്ങളല്ല ന്യായവിലയ്ക്ക് റബര്‍ സംഭരണത്തിന് തയ്യാറാകുകയാണ് വേണ്ടതെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. അനിയന്ത്രിത റബര്‍ ഇറക്കുമതിക്ക് കുടപിടിക്കുകയും നിലവിലുള്ള റബര്‍ ആക്ട് ഇല്ലാതാക്കാന്‍ നിയമനിര്‍മ്മാണം നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരും രാഷ്ട്രീയ ഭരണനേതൃത്വവും കിലോഗ്രാമിന് 300 രൂപ റബറിന് വേണമെന്ന കര്‍ഷകനിര്‍ദ്ദേശം വെല്ലുവിളിയായി ഏറ്റെടുക്കാന്‍ തയ്യാറാകണം. റബര്‍ ഉള്‍പ്പെടെ കാര്‍ഷികമേഖല കാലങ്ങളായി നേരിടുന്ന വിലത്തകര്‍ച്ച കര്‍ഷകരുടെ ജീവിത പ്രശ്‌നമാണ്. അതിനാല്‍ കര്‍ഷകരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരോടൊപ്പം കര്‍ഷകരുണ്ടാകും. പ്രഖ്യാപനങ്ങള്‍ നടത്തി കര്‍ഷകരെ വിലയ്‌ക്കെടുക്കാമെന്ന് ആരും കരുതണ്ട. ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും സ്ഥിരനിക്ഷേപമാകാനും കര്‍ഷകരെ കിട്ടില്ല. വിവിധ രാജ്യാന്തര വ്യാപാരക്കരാറുകളിലൂടെ റബര്‍ കര്‍ഷകരെ ചതിക്കുഴിയിലേയ്ക്ക് തള്ളിയിട്ടവര്‍ സംരക്ഷകരുടെ കുപ്പായമിട്ടുവന്നാല്‍ തിരിച്ചറിയാന്‍ കര്‍ഷകര്‍ക്കാവുമെന്നും 2014 മുതലുള്ള…
ജീവകാരുണ്യ നിധി വിതരണം ചെയ്തു
എടത്വ: നിറയെ ചുവന്ന പൂക്കൾ എന്ന സാസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ നിധി വിതരണം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ കെ അശോകൻ ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ വി.ഡി വിനോദ് കുമാർ,എംജി കൊച്ചുമോൻ,പി കെ സ്വാമിനാഥൻ, സുരേഷ് കെ തമ്പി, സുരേഷ് വാലയിൽ, രതീഷ് പി ഉത്തമൻ എന്നിവർ പങ്കെടുത്തു. സ്വദേശത്തും വിദേശത്തും ഉള്ള ഇടതുപക്ഷ കൂട്ടായ്മ എന്ന നിലയിൽ കഴിഞ്ഞ രണ്ടു വർഷക്കാലമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയാണിത്.
ദൈവത്തിൻ്റെ സ്വന്തം നാടിനെ ഹൃദയത്തോട് ചേർത്ത് വെച്ച് പ്രവാസി കുടുംബം
തലവടി:ദൈവത്തിൻ്റെ സ്വന്തം നാടിനെ ഹൃദയത്തോട് ചേർത്ത് വെച്ച് പ്രവാസി കുടുംബം. തലവടി ആനപ്രമ്പാൽ തെക്ക് പരുത്തിക്കൽ അനിൽ വർഗ്ഗീസ് (53)അമേരിക്കയിൽ എത്തുന്നത് 1984 ൽ ആണ്. സ്വന്തമായി കാർ വാങ്ങിയപ്പോൾ കേരള ടൂറിസം വകുപ്പിൻ്റെ ലോഗോയുടെ സ്റ്റിക്കർ കാറിൻ്റെ പുറകിലത്തെ ഗ്ലാസിൽ ഒട്ടിച്ചിരിക്കുന്നത് എല്ലാവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ജോർജിയ സ്റ്റേറ്റിലെ സ്ഥിരതാമസക്കാരായ ഈ കുടുംബം ഓഫിസിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും നൂറ് കണക്കിന് മലയാളികളെ ഓരോ ദിവസവും ഇതുമൂലം പരിചയപെടുവാനും അവരുടെ ഇടയിൽ വലിയ സൗഹൃദം സൃഷ്ടിക്കാനും സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രവാസിയായി നാല് പതിറ്റാണ്ടുകൾ കഴിയുമ്പോഴും സ്വന്തം നാട്ടിലെ വിഷയങ്ങൾക്ക് ജനപ്രതിനിധികളെ ബന്ധപെടുന്നതു കൂടാതെ നോർക്ക വഴി പല ഇടപെടലുകളും നടത്തി ശ്രദ്ധേയനാകുമ്പോൾ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളും വിവിധ സംഘടനകൾ മുഖേന നടത്തി വരുന്നു. ആരോഗ്യ പ്രവർത്തകയായ സാനിയാണ് ഭാര്യ.ബ്രുക്ക് വുഡ് ഹൈസ്കൂൾ വിദ്യാർത്ഥി…
നവീകരിച്ച പൊതുജന വായനശാല ഉദ്ഘാടനം ചെയ്തു
വടക്കാങ്ങര : നവീകരിച്ച പൊതുജന വായനശാല മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം ഹബീബുള്ള പട്ടാക്കൽ ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, ബഷീർ കെ.ടി, പി.കെ സലാഹുദ്ദീൻ, സി.കെ സുധീർ, ഷബീർ കെ, സിനാൻ കരുവാട്ടിൽ എന്നിവർ സംബന്ധിച്ചു.
ലോക ജലദിനത്തിൽ അഗതികൾക്ക് സൗഹൃദ വേദി കുടിവെള്ളമെത്തിച്ചു
എടത്വ: ശുദ്ധ ജലക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന 32 അന്തേവാസികൾ താമസിക്കുന്ന ആനപ്രമ്പാൽ ജെ.എം എം ജൂബിലി മന്ദിരത്തിൽ സൗഹൃദ വേദി ലോക ജലദിനത്തിൽ ശുദ്ധജലമെത്തിച്ചു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുളയുടെ നേതൃത്വത്തിൽ ഇതിനോടകം 16000 ലീറ്റർ ശുദ്ധജലമെത്തിച്ചു കഴിഞ്ഞു. കുടിവെള്ളമെത്തിച്ച സൗഹൃദ വേദി സംഘത്തിനെ ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഡോ.ദാനിയേൽ മാമ്മൻ, ട്രസ്റ്റി ചെറിയാൻ വർഗ്ഗീസ് എന്നിവർ അഭിനന്ദിച്ചു. ലോക ജലദിനത്തിൽ നടന്ന കുടിവെള്ള വിതരണം എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയിൻ മാത്യു ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.റെന്നി തോമസ് ,സുരേഷ് പരുത്തിയ്ക്കൽ, വിൻസൻ പൊയ്യാലുമാലിൽ,സിയാദ് മജീദ് ,സുധീർ കൈതവന, ബാബു വഞ്ചിപുരയ്ക്കൽ, സുമേഷ് പി എന്നിവർ നേതൃത്വം നല്കി. ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് രണ്ട് മാസം കഴിയുന്നു.കുളിക്കാനും…
നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
വടക്കാങ്ങര : ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ നവീകരിച്ച വടക്കാങ്ങര യൂനിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ, സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ വൈസ് പ്രസിഡന്റ് അഷ്റഫ് സി.എച്ച്, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് ഹാനി എം കടുങ്ങൂത്ത് എന്നിവർ സംസാരിച്ചു. നിബ്രാസ് പി.കെ ഖിറാഅത്ത് നടത്തി. സോളിഡാരിറ്റി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് ഷബീർ കെ സ്വാഗതവും എസ്.ഐ.ഒ വടക്കാങ്ങര സൗത്ത് യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് ജദീർ അറക്കൽ നന്ദിയും പറഞ്ഞു.
