നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

എറണാകുളം: നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി സുബി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായി. ഇതേതുടർന്നാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. കരളിനെ ബാധിച്ച മഞ്ഞപ്പിത്തം സുബിയുടെ ആരോഗ്യനില വഷളാക്കി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ‘സിനിമാല’ എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി അഭിനയ രംഗത്ത് എത്തുന്നത്. സൂര്യ ടിവിയിൽ അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചു കുട്ടികൾക്കുള്ള ഷോയിലൂടെയും സുബി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സ്‌ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി രംഗത്തും, ഹാസ്യ രംഗത്തും തിളങ്ങിയ സുബി, കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകപ്രീതി നേടിയിരുന്നു. കൊച്ചിൻ കലാഭവനിലൂടെയാണ് സുബി മുഖ്യധാരയിലേയ്‌ക്ക് എത്തുന്നത്. നിരവധി സിനിമകളിലും സുബി ശ്രദ്ധേയമായ…

തൃശ്ശൂര്‍ ജില്ലയിലെ അഴീക്കോട് സീതി സാഹിബ് വിദ്യാര്‍ത്ഥിനികളെ ആദരിച്ചു

തൃശൂര്‍ : സാറ്റലൈറ്റ് വിക്ഷേപണരംഗത്തു ഇന്ത്യയുടെ ആസാദി സാറ്റ് 02, ഐഎസ്ആര്‍ഒ അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ പങ്കാളികളായ തൃശ്ശൂര്‍ ജില്ലയിലെ അഴീക്കോട് സീതി സാഹിബ് മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 10 വിദ്യാര്‍ത്ഥിനികളെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം തൃശൂര്‍ ജില്ലാ കമ്മിറ്റി ആദരിച്ചു. തൃശൂര്‍ കെടിഡിസി ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് ജിന്‍സി ബിജുവിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് ഉല്‍ഘാടനം ചെയ്തു. ആദരിക്കല്‍ ചടങ്ങ് എസ് ഐ രമ്യ കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. നശിത ഹഫ്നാന്‍ എഎം, ഷബീറ യു എച്ച്, ഫാത്തിമ നിഹലാ വി കെ, റൈസ എംഎസ് ,ആമിന,സഫ് വാന,ഹാദിയ,നൈമ,ഹന്ന, അനഘ, എന്നിവര്‍ക്ക് ആണ് ആദരവ് നല്‍കിയത്. നാസര്‍ കപൂര്‍ ഷറീന അക്ബര്‍ ഷൈനി കൊച്ചുദേവസി ഹബീബ് വരവൂര്‍ സാബിക് സുനിത ശ്രീജിതവിനയന്‍ ഷാഹിദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു…

മലയാളസിനിമകളൊക്കെ എന്തിനാണിപ്പോ ദുബൈയിൽ ചിത്രീകരിക്കുന്നത്?

ദുബായ്:: സിനിമാപ്രചരണവുമായി ബന്ധപ്പെട്ട് അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിലേക്ക് കടന്നുവരുമ്പോൾ ഇത്തിരി ചിരിയും കളിയും കുട്ടിത്തരങ്ങളും മാത്രമാണ് സംവിധായകൻ സകരിയയും അണിയറ പ്രവർത്തകരും പ്രതീക്ഷിച്ചത്. എന്നാൽ, ഒരുപാട് ചോദ്യങ്ങളുമായാണ് വിദ്യാർഥികൾ അവരെ സ്വീകരിച്ചത്. മോമോ ഇൻ ദുബായ് എന്ന മലയാളചിത്രത്തിലെ താരങ്ങളുമായും അണിയറപ്രവർത്തകരുമായും സംവദിക്കുന്നതിനിടയിലെ ചോദ്യോത്തര വേളയിലാണ് കുട്ടികളുടെ തകർപ്പൻ ചോദ്യങ്ങൾ ഉയർന്നത്. “ഇപ്പോൾ യുഎഇയിൽ ചിത്രീകരിക്കുന്ന മലയാള സിനിമകളുടെ എണ്ണം കൂടിയല്ലോ, എന്താണ് കാരണം?” “കുട്ടികൾക്ക് വേണ്ടി മാത്രമായി ഇങ്ങനയൊരു ചിത്രം നിർമിച്ചതിന്റെ ഉദ്ദേശം?” “എന്തുകൊണ്ടാണ് ഈ സിനിമക്ക് ദുബായ് തന്നെ തെരെഞ്ഞെടുത്തത് ?” “ഞങ്ങൾക്കും അഭിനയിക്കണം, അതിനു ഞങ്ങൾ എങ്ങിനെയാണ് തയ്യാറാകേണ്ടത്?” “കുട്ടികൾക്കായി ഒരുപാട് സിനിമകൾ ഇറങ്ങുന്നതുണ്ടല്ലോ, ഈ സിനിമക്കിപ്പോ എന്താ പ്രത്യേകത?” – എന്നിങ്ങനെ സകല മേഖലകളെ കുറിച്ചും അജ്‌മാൻ അൽ ജർഫ് ഹാബിറ്റാറ് സ്‌കൂളിലെ ഏഴ്, എട്ട് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചോദ്യങ്ങളുണ്ടായിരുന്നു.…

ഒന്നര മണിക്കൂറിലേറെ കത്തുന്ന വെയിലിൽ മന്ത്രിയെ കാത്തിരുന്നു; സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ കുഴഞ്ഞുവീണു

തിരുവനന്തപുരം: മന്ത്രിയെ കാത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഒന്നര മണിക്കൂർ വെയിലത്ത് നിന്നു. കടുത്ത വെയിലിൽ അഞ്ച് വിദ്യാർഥിനികൾ കുഴഞ്ഞുവീണു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വിഴിഞ്ഞം പോലീസ് സ്റ്റേഷന്റെ കീഴിലുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഒമ്പതിന് വെങ്ങാനൂർ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ, കേഡറ്റുകളുടെ അഭിവാദ്യം ഏറ്റുവാങ്ങാൻ ഗതാഗത മന്ത്രി ആന്റണി രാജു 10 മണിയോടെ സ്ഥലത്തെത്തി. രാവിലെ ഒമ്പതിന് പരിപാടി നിശ്ചയിച്ചിരുന്നതിനാൽ എട്ടരയോടെ വിദ്യാർഥികൾ ഗ്രൗണ്ടിൽ അണിനിരന്നിരുന്നു. വെയിൽ കനത്തതോടെ വിദ്യാർത്ഥികൾ കുഴഞ്ഞു വീണു തുടങ്ങി. മന്ത്രി എത്തുന്നതിനു മുൻപ് അഞ്ച് വിദ്യാർഥിനികൾ ആണ് കുഴഞ്ഞു വീണത്. എന്നാൽ തുടർന്നും വെയിലത്ത് നിന്ന മറ്റ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ അതേ സ്ഥലത്ത് തന്നെ ഇരുത്തുകയാണ് അധികൃതർ ചെയ്തത്.

കരിങ്കൊടി പേടി മാറാത്ത കേരള മുഖ്യന്‍; യൂത്ത് കോൺഗ്രസ് നേതാവവിനെ കരുതൽ തടങ്കലിലെടുത്തു

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് സന്ദർശനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിനെ കരുതല്‍ തടങ്കലിലെടുത്തു. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് ചാലിശേരിയിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെയാണ് ഉദ്ഘാടനം. ഇതിന് മുന്നോടി രാവിലെ 6 മണിയോടെ ഷാനിബിനെ ചാലിശ്ശേരി പോലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിആർപിസി 153ാം വകുപ്പ് പ്രകാരമുള്ള കരുതൽ തടങ്കലാണെന്നാണ് വിശദീകരണം. കൂടുതൽ പ്രവർത്തരകരെ തേടി പോലീസ് എത്തുന്നതായും യൂത്ത് കോൺഗ്രസ് ആരോപിച്ചു.  

വിശ്വനാഥൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കുക – പ്രതിഷേധ സംഗമം

കോഴിക്കോട്: മെഡിക്കൽ കോളജിൽ ആൾക്കൂട്ട വിചാരണയ്ക്ക് ശേഷം അസ്വാഭാവികമായി മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് എസ്.ഐ.ഒ കേരള കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. മനുഷ്യനെ വർഗീകരിച്ച് അപമാനവീകരിക്കുന്ന ജാതി വംശീയ ഘടനയാണ് വിശ്വനാഥനെ കൊന്നുകളഞ്ഞത്. ഈ വംശീയ ബോധങ്ങൾക്ക് അധികാരികൾ കൂട്ടുനിൽക്കാൻ പാടില്ല. വിശ്വനാഥന്റെ അസ്വാഭാവിക മരണത്തിൽ സുതാര്യമായ അന്വേഷണം നടക്കണമെന്നും ഉടൻ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സംഗമം ആവശ്യപെട്ടു. ഈ വംശീയ സാമൂഹിക ഘടനയോട് സന്ധിയില്ലാ സമരത്തിൽ ഏർപ്പെടേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു അഭിപ്രായപെട്ടു. സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. വംശീയതക്കെതിരായ പോരാട്ടത്തിന് നേതൃപരമായ പങ്കുവഹിക്കുമെന്ന് പരിപാടിക്ക് അധ്യക്ഷത വഹിച്ച് എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് സഈദ് ടി.കെ പറഞ്ഞു. സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി കേരള ശൂറാംഗം ഡോ.ആർ.യുസുഫ്, സോളിഡാരിറ്റി…

പാലക്കാട് നിന്ന് കാണാതായ കുട്ടിയെ തൃശൂരില്‍ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ നിന്ന് കാണാതായ പാലക്കാട് പട്ടണത്തിനടുത്തുള്ള പേഴുങ്കര സ്വദേശിയായ 17കാരനെ തൃശൂരിലെ ബഹുനില കെട്ടിടത്തിന്റെ വളപ്പിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും വ്യാഴാഴ്ച മാത്രമേ തിരിച്ചറിയാന്‍ കഴിഞ്ഞുള്ളൂ. കുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയതാകാമെന്ന് പോലീസ് സംശയിക്കുന്നു. പേഴുംകരയിലെ മുസ്തഫയുടെ മകനാണ് അനസ്. പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കുട്ടിയെ ചാവക്കാട്ട് ചിലർ കണ്ടതായി പോലീസ് പറഞ്ഞു. ചാവക്കാട്ട് മൊബൈൽ ഫോൺ വിറ്റതായി കണ്ടെത്തി. പാലക്കാട് ബിഗ് ബസാർ ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. കടയിൽ പോകുന്നുവെന്ന് പറഞ്ഞാണ് അനസ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പരാതിയിൽ പറയുന്നു. തിരച്ചിൽ തുടരുന്നതിനിടെ തൃശൂരിലെ ഒരു കെട്ടിടത്തിന് സമീപം മൃതദേഹം കണ്ടെത്തി. വീട് വിട്ടിറങ്ങിയതിനും കെട്ടിടത്തിൽ നിന്ന് ചാടുന്നതിനുമുള്ള കാരണം അന്വേഷിച്ചുവരികയാണ്.

സിപിഎം തീവ്രവാദ സംഘടനയായി മാറി: വി ഡി സതീശൻ

തിരുവനന്തപുരം: ആകാശ് തില്ലങ്കേരിയുടെയും സ്വപ്‌ന സുരേഷിന്റെയും വെളിപ്പെടുത്തലുകൾ പ്രതിപക്ഷത്തിന് പുതിയ ആയുധമായി. ഭരണകക്ഷിയായ സി.പി.എമ്മിനെതിരെ തുടർച്ചയായ രണ്ടാം ദിവസവും യു.ഡി.എഫ്. സിപിഎമ്മിന്റെ ജീർണ്ണത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് തീവ്രവാദ സംഘടനയായി സിപിഎം പരിണമിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു. 2018ൽ യൂത്ത് കോൺഗ്രസ് നേതാവ് എസ്പി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും സതീശൻ ആവർത്തിച്ചു. കണ്ണൂർ സിപിഎം നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ആകാശ് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, ക്രിമിനലുകളെ ഉപയോഗിച്ച് എതിരാളികളെ കൊലപ്പെടുത്താനും സ്വപ്‌നയിലൂടെ തീവ്രവാദി സംഘടനയായി പരിണമിച്ച് പണം സമ്പാദിക്കാനും സി.പി.എം അധഃപതിച്ചിരിക്കുകയാണെന്ന് സതീശൻ പറഞ്ഞു. “ക്രിമിനലുകളും സിപിഎമ്മും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി. കേരളം അഭിമുഖീകരിക്കുന്ന നിരവധി അപകടങ്ങളിൽ ഒന്നാണിത്. ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണത്തെ…

യൂത്ത് കോൺഗ്രസ് നേതാവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചു

കാസർകോട്: വ്യാഴാഴ്ച രാത്രി ഒരു സംഘം ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് ജില്ലയിലെ കൊടോം എരുമക്കുളത്ത് രാത്രി 9 മണിയോടെയാണ് സംഭവം. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാലോം സ്വദേശി മാർട്ടിൻ ജോർജിനെ കള്ളിയോട്ട് പാർട്ടി പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോൾ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രത്യേക ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൃപേഷിന്റെയും ശരത്‌ലാലിന്റെയും ചരമവാർഷിക ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കല്ലിയോട്ട് സംഘടിപ്പിച്ച പരിപാടിയിൽ മാർട്ടിൻ പങ്കെടുത്തിരുന്നു. പരിപാടി കഴിഞ്ഞ് ബളാലിലെ പാർട്ടി പ്രവർത്തകൻ രഞ്ജിത്ത് അരിങ്കല്ലുമൊത്ത് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഘം ഇയാളെ വഴിയിൽ വീഴ്ത്തിയത്. രഞ്ജിത്തിനെയും സംഘം മർദിച്ചു. പാർട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ സമ്മതത്തോടെ സിപിഎം, ഡിവൈഎഫ്‌ഐ…

ജാവലിൻ ത്രോയിൽ എടത്വ സ്വദേശിനി ടിൻ്റുവിന് വെള്ളി മെഡൽ

എടത്വ: വെസ്റ്റ് ബംഗാളിലെ മിദിനപ്പൂർ ജനൻഘോഷ് അരെബിന്ദ സ്റ്റേഡിയത്തിൽ ഫെബ്രുവരി 10 മുതൽ 12 വരെ നടന്ന ബംഗാൾ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യ,ശ്രീലങ്ക, ബംഗ്ലാദേശ് കായികതാരങ്ങൾ മാറ്റുരച്ച ജാവലിൻ ത്രോ,വനിതകളുടെ 35പ്ലസ് കാറ്റഗറിയിൽ കേരളത്തിന്‌ വേണ്ടി വെള്ളിമെഡൽ നേടി എടത്വ സ്വദേശിനി. കേരള ഫയർ ഫോഴ്‌സിലെ സന്നദ്ധ സേന ആയ സിവിൽ ഡിഫെൻസിലെ തകഴി സ്റ്റേഷനിലെ പോസ്റ്റ്‌ വാർഡൻ ആണ് ടിൻ്റു.എടത്വ തൈപറമ്പിൽ ദിലീപ്മോൻ വർഗീസിൻ്റെ സഹധർമ്മിണിയാണ് ടിൻ്റു.ജെനിഫർ, നയോമി എന്നിവരാണ് മക്കൾ. കോവിഡ് കാലഘട്ടത്തിൽ ടിൻ്റു നിരവധി സാമൂഹിക – ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള ടിൻ്റുവിനെ നേരിട്ട് കണ്ട് ആശംസ അറിയിച്ചു.