അർജൻൻ്റീന സെമിയിൽ; വാലയിൽ ബെറാഖാ തറവാടിൻ്റെ മതിലിൽ ദീപങ്ങൾ തെളിഞ്ഞു

എടത്വ: ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ വേൾഡ് കപ്പിൽ കാണികളെ ആകാംക്ഷയുടെയും ആശങ്കകളുടെയും മുൾമുനയിൽ നിർത്തി അർജൻൻ്റീന സെമിയിൽ ഇടം പിടിച്ചപ്പോൾ തലവടി വാലയിൽ ബെറാഖാ തറവാടിൻ്റെ മതിലിൽ ദീപങ്ങൾ തെളിഞ്ഞു. ലോകകപ്പ് മത്സരം അരങ്ങേറുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍‌ക്കേ വീടിനും മതിലിനും അർജൻ്റീനയുടെ പതാകയുടെ നിറം നല്‍കിയത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഫുട്ബോൾ പ്രേമികളായ ഇവർ വീടിനുള്ളിലെ പ്രാർത്ഥനാമുറിയിലും മെസ്സിയുടെ ചിത്രം പതിപ്പിച്ചാണ് പ്രാർത്ഥിക്കുന്നത്. ആദ്യ മത്സരത്തിൽ അർജൻ്റീന പരാജയപെട്ടത് തലവടി വാലയിൽ ബെറാഖാ ഭവനിൽ ബെൻ, ഡാനിയേൽ എന്നിവരെ നിരാശരാക്കിയിരുന്നു. എങ്കിലും അർജൻറ്റീനയുടെ കട്ട ആരാധകരായ ഇവർ വിജയപ്രതീക്ഷയോടെ തങ്ങളുടെ ടീം ലോക കപ്പിൽ മുത്തമിടാൻ ആണ് പ്രാർത്ഥിക്കുന്നത്. മെക്സിക്കോയ്ക്കെതിരെ ഉണ്ടായ വിജയത്തിൽ മധുരം വിതരണം ചെയ്താണ് ഇവർ ആഹ്ളാദം പങ്കുവെച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്നും അനേകം ആരാധകരെത്തി മതിലിൻ്റെയും…

റാന്നി കുമ്പളത്താമണ്ണിലെ വൃദ്ധ ദമ്പതികൾക്ക് ഗാന്ധിഭവൻ അഭയം നൽകി

പത്തനംതിട്ട: വടശേരികര പഞ്ചായത്തിലെ കുമ്പളത്താമൺ വലിയതറ വീട്ടിലെ മക്കളെല്ലാം മരിച്ചുപോയ 84 കാരനായ ദിവാകരനെയും 82 കാരിയായ ഭാര്യ ഭാനുമതിയേയും അടൂർ കസ്തൂർബാ ഗാന്ധി ഭവൻ ഭാരവാഹികൾ ഏറ്റെടുത്തു. ഇവർക്ക് പട്ടയം കിട്ടിയ സ്ഥലത്ത് പഞ്ചായത്ത് വെച്ചു കൊടുത്ത വീടും സ്ഥലവും കുമ്പളാംപൊയ്കയിലുളള സഹകരണ സംഘത്തിൽ ജാമ്യം വെച്ച് ഇവരെ സംരക്ഷിച്ചു കൊള്ളാമെന്ന ഉറപ്പിൽ 5.50 ലക്ഷം രൂപ മരുമകൾ വായ്പ്പയെടുത്തിരുന്നത് ഇപ്പോൾ 12 ലക്ഷത്തിന് ജപ്തിയിലാണ്. രോഗം ബാധിച്ച് ദിവാകരൻ കിടപ്പിലാണ്. അദ്ദേഹത്തെ പരിചരിച്ച് ഭാര്യ ഭാനുമതിയും അവശയും രോഗിയുമായി ഇവരുടെ സംരക്ഷണം ആവശ്യപ്പെട്ട് പന്തളം ബ്ളോക്ക് പ്രസിഡന്റ് രേഖാ അനിലിന് ലഭിച്ച അപേക്ഷ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ. പുനലൂർ സോമരാജന് കൈമാറുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് സംരക്ഷണം അടൂർ കസ്തൂര്‍ബാ ഗാന്ധിഭവൻ എറ്റെടുത്തത്. ചടങ്ങിൽ റാന്നി ബ്ലോക്ക്…

ലഹരി സംഘമായ എസ്എഫ്ഐക്കാരെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മേപ്പാടി പോളിടെക്‌നിക് കോളേജിലെ സംഘർഷത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നിയമസഭയിൽ വാക്പോര്. മേപ്പാടി കാമ്പസിൽ മയക്കുമരുന്ന് സംഘം പിടിമുറുക്കിയെന്നും മയക്കുമരുന്ന് ഉപയോഗിച്ചതിന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പ്രിൻസിപ്പൽ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ ആരോപിച്ചു. കൊച്ചിയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടി ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘത്തിന് പാർട്ടിയുടെ രാഷ്ട്രീയ സ്പോൺസർഷിപ്പുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിഷയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടിയതോടെ ഇന്നത്തെ സഭാനടപടികൾ റദ്ദാക്കുന്നതായി സ്പീക്കർ അറിയിച്ചു. മേപ്പാടി പോളിടെക്‌നിക്കില്‍ എസ്എഫ്‌ഐ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ മാസങ്ങള്‍ക്ക് മുമ്പ് എംഎസ്എഫിന്റെ കൊടിമരം നശിപ്പിച്ച കേസിലും പ്രതികളാണ്. ഇവിടെ ലഹരിസംഘത്തിന്റെ പ്രവര്‍ത്തനം ശക്തമാണ്. ലഹരി ഉപയോഗിച്ചതിന് എസ്എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ കുറ്റങ്ങളെല്ലാം കെഎസ്‌യുവിന് മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ്. ഇവരെ…

കറുകയിൽ തോമസ് വർഗ്ഗീസ് അന്തരിച്ചു

എടത്വ: പച്ച കറുകയിൽ തോമസ് വർഗ്ഗീസ് (തോമാച്ചൻ-64 ) അന്തരിച്ചു. ഭൗതികശരീരം ഡിസംബർ 10 ശനിയാഴ്ച 5 മണിക്ക് സ്വവസതിയിൽ എത്തിക്കും. സംസ്ക്കാരം ഞായാറാഴ്ച 2ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 3 മണിക്ക് പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ നടക്കും. നെടുമുടി പൂത്തറ കുടുംബാംഗം കുഞ്ഞുമോൾ ആണ് ഭാര്യ. മക്കൾ: ടോൺസൺ ,ടോൺസി. മരുമക്കൾ: തലവടി കുറ്റിയിൽ ബ്ലസ്സി (അബുദാബി), പച്ച ചിറയിൽ സാൻ്റോ (അബുദാബി). ജർമ്മനി എം.സി ബി.എസ് സമൂഹ അംഗം റവ. ഫാദർ സെബാസ്റ്റ്യൻ കറുകയിൽ സഹോദരനാണ്.

ജീവനക്കാര്‍ക്ക് നവംബറിലെ ശമ്പളം നല്‍കാന്‍ കെഎസ്ആർടിസിക്ക് 50 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് നവംബർ മാസത്തെ ശമ്പളം നല്‍കാന്‍ കെഎസ്ആർടിസിക്ക് സർക്കാർ 50 കോടി രൂപ അനുവദിച്ചു. ബാക്കി തുക ബാങ്കിന്റെ ഓവർഡ്രാഫ്റ്റ് വഴി എടുക്കാന്‍ തീരുമാനമായി. തിങ്കളാഴ്ച ശമ്പളം വിതരണം ചെയ്തേക്കും. നവംബറിലെ ശമ്പളം നല്‍കാന്‍ സഹായം തേടി കെ എസ് ആര്‍ ടി സി ധനവകുപ്പിന് കത്ത് നല്‍കിയിരുന്നു. ധനമന്ത്രി ഇന്നാണ് ഫയലില്‍ ഒപ്പിട്ടത്. കെ എസ്ര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി മാസം തോറും സര്‍ക്കാര്‍ നീക്കിവച്ചിരുന്ന സഹായം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ധനവകുപ്പ് കെ എസ് ആര്‍ ടി സിയെ അറിയിക്കുകയും ചെയ്തു. ശമ്പള വിതരണത്തിന് 30 മുതൽ 50 കോടി വരെ സർക്കാർ പ്രതിമാസം നൽകുന്നത് തുടരാനാകില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. പകരം, ഒറ്റത്തവണയായി വലിയൊരു തുക നല്‍കാമെന്നും സ്വയം പര്യാപ്തത നേടണമെന്നും…

കേരള സർവകലാശാല റഷ്യൻ സർവകലാശാലയുമായി സഹകരിക്കും

തിരുവനന്തപുരം: കേരള സർവ്വകലാശാല യാരോസ്ലാവ്-ദി-വൈസ് നോവ്ഗൊറോഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുമായി (NovSU) വിവിധ വിഷയങ്ങളിൽ സഹകരിക്കുകയും രണ്ട് സർവകലാശാലകളിലെയും വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുകയും ചെയ്യും. ഡിസംബർ 7 ന് കേരള സർവകലാശാലയിൽ നടന്ന യോഗത്തിലാണ് അക്കാദമിക് ടൈ-അപ്പിന്റെ മേഖലകൾ ഔപചാരികമായത്. നോവ്‌എസ്‌യു ആക്ടിംഗ് റെക്ടർ യൂറി ബോറോവിക്കോവിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറുമായും മറ്റുള്ളവരുമായുള്ള നിർദിഷ്ട കരാറിന്റെ രൂപരേഖകൾ തീരുമാനിച്ചു. സൈബർ സുരക്ഷ, സൈദ്ധാന്തിക ഭൗതികശാസ്ത്രം, പോളിമർ മോഡലിംഗ് എന്നീ മേഖലകളിലെ മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകൾക്കായി ഒരു സെമസ്റ്റർ ദൈർഘ്യമുള്ള പരിശീലന പരിപാടിക്കായി സർവകലാശാലകൾ സഹകരിക്കും. നോവ്‌എസ്‌യു കേരള സർവകലാശാലയിൽ നിന്ന് രണ്ടോ മൂന്നോ ബിരുദ വിദ്യാർത്ഥികളെ സ്കോളർഷിപ്പ് സ്കീമിൽ പ്രവേശിപ്പിക്കും. രണ്ട് പോസ്റ്റ് ഡോക്ടറൽ ഗവേഷകർക്ക് ഇതേ പഠന മേഖലകളിൽ പ്രവേശനം അനുവദിക്കും. അദ്ധ്യാപനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഒന്നോ…

എട്ട് മാസത്തിനുള്ളിൽ കേരളത്തിൽ ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിച്ചു: വ്യവസായ മന്ത്രി പി രാജീവ്

തിരുവനന്തപുരം: 2,20,500 പേർക്ക് തൊഴിൽ നൽകുന്ന ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തിൽ ആരംഭിച്ചതായും ഇത് സംസ്ഥാനത്തേക്ക് 6,282 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നതായും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇയർ ഓഫ് എന്റർപ്രൈസസ് പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ, 1,01,353 പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇതിൽ പതിനായിരത്തിലധികം എണ്ണം മലപ്പുറം, എറണാകുളം ജില്ലകളിലും മറ്റും ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കൊല്ലം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ 9,000-ത്തിലധികം. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, ഇടുക്കി, കാസർകോട് ജില്ലകളിലായി 18,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. വനിതാ സംരംഭകർ കാർഷിക, ഭക്ഷ്യ സംസ്‌കരണ മേഖലയിൽ 17,958 പുതിയ സംരംഭങ്ങൾ ആരംഭിച്ചപ്പോൾ വസ്ത്രം, ടെക്‌സ്‌റ്റൈൽ മേഖലകളിൽ 11,672 സംരംഭങ്ങൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, സേവനങ്ങൾ, വ്യാപാരം, ബയോടെക്‌നോളജി,…

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: മുൻ മാനേജർക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മുൻ സീനിയർ മാനേജർ എംപി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ മുൻ സീനിയർ മാനേജരാണ് റിജിൽ. കോഴിക്കോട് കോർപ്പറേഷന്റെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലായി 12.6 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതിൽ രണ്ടരക്കോടി രൂപ ബാങ്ക് കോർപ്പറേഷന് തിരികെ നല്‍കി. ബാങ്കില്‍ നടത്തിയ പരിശോധനയില്‍ ആകെ 21.29 കോടി രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തിയിരുന്നു. അതിനിടെ, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍പോയ റിജിലിനായി പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. രാജ്യം വിട്ടുപോകാതിരിക്കാന്‍ വിമാനത്താവളങ്ങളിലാണ് സര്‍ക്കുലര്‍ നല്‍കിയത്.

നിയ ആയിഷയെ ആദരിച്ചു

മണ്ണാർക്കാട്: മണ്ണാർക്കാട് ഉപജില്ല പ്രവൃത്തി പരിചയ മേളയിൽ മികച്ച രീതിയിൽ ചിത്രരചന നടത്തിയിട്ടും പതിനാറാം സ്ഥാനവും ബി ഗ്രേഡും മാത്രം ലഭ്യമായി വലിയ അനീതിക്ക് വിധേയയായ മണ്ണാർക്കാട് സ്വദേശിനി നിയ ആയിഷയെ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കമ്മിറ്റികൾ ചേർന്ന് ആദരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ കാമ്പസ് സെക്രട്ടറിയേറ്റംഗം ഫർഹ, നിയക്ക് ഉപഹാരം നൽകി. വെൽഫെയർ പാർട്ടി മണ്ണാർക്കാട് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് കുന്തിപ്പുഴ, മണ്ഡലം കമ്മിറ്റിയംഗം പാലൂർ മുഹമ്മദലി, ഫ്രറ്റേണിറ്റി പ്രവർത്തകൻ നിയാസ്, നിയയുടെ ബന്ധുക്കൾ എന്നിവർ സംബന്ധിച്ചു. തന്റെ സ്കൂളായ പള്ളിക്കുറുപ്പ് ശബരി എച്ച്.എസ്.എസിൽ ഉപജില്ലാ കലോത്സവം നടക്കവേ അദ്ധ്യാപകരുടെ സഹായത്തോടെ ചിത്രപ്രദർശനം നടത്തിയാണ് നിയ തന്നോടുള്ള നീതി നിഷേധത്തിനെതിരെ പ്രതിഷേധിച്ചത്.

പിപിഇ കിറ്റ് അഴിമതിയില്‍ കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം തുടരാം: ഹൈക്കോടതി

തിരുവനന്തപുരം: കൊവിഡ് 19 കാലത്ത് പിപിഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതി നടത്തിയെന്ന പരാതിയിൽ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ലോകായുക്ത നൽകിയ നോട്ടീസിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി കോടതി തള്ളിക്കൊണ്ടാണ് പുതിയ ഉത്തരവ്. ലോകായുക്ത നോട്ടീസിന് ശൈലജ അടക്കമുള്ളവര്‍ 11 ദിവസത്തിനകം മറുപടി നല്‍കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ, മുന്‍ ആരോഗ്യ സെക്രട്ടറി രാജന്‍.എന്‍.ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ബാലമുരളി എന്നിവര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ്.എസ്.നായരാണ് ലോകായുക്തയെ സമീപിച്ചത്. 500 രൂപ വിലയുള്ള പിപിഇ കിറ്റുകള്‍ വാങ്ങിയത് മൂന്നിരട്ടി വിലയ്ക്കാണെന്നാണ് പരാതി.