കോഴിക്കോട്: 103-ാം ഭരണഘടന ഭേദഗതിയിലൂടെ നിലവില്‍ വന്ന സവര്‍ണ സംവരണത്തിന് സാധുത നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി ഭരണഘടനയുടെ അന്തസത്തക്ക് തന്നെ വിരുദ്ധമായതും ഇന്ദിര സാഹ്നി കേസടക്കമുള്ള സുപ്രീം കോടതിയുടെ തന്നെ സുപ്രധാനമായ വിധികളുടെ നഗ്നമായ ലംഘനവും പിന്നാക്ക സമൂഹങ്ങളോടുള്ള കടുത്ത വഞ്ചനയും നീതിനിഷേധവുമാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ചരിത്രപരമായും സാമൂഹികപരമായും പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഭരണഘടന അനുശാസിച്ച വ്യവസ്ഥയായ സംവരണം മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ക്ക് കൂടി നല്‍കുന്നതോടെ സംവരണം എന്ന ആശയത്തെ തന്നെ അട്ടിമറിക്കുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്. പിന്നാക്ക സമുദായങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട സംവരണം തന്നെ പൂര്‍ണ്ണമായി പ്രയോഗവത്കരിക്കാതിരിക്കുകയും വിദ്യാഭ്യാസ-ഉദ്യോഗ തലങ്ങളില്‍ ഇപ്പോഴും വലിയ പ്രാതിനിധ്യക്കുറവ് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്നെയാണ് സാമൂഹിക അധികാര മേഖലയില്‍ അധിക പ്രാതിനിധ്യം അനുഭവിക്കുന്ന…
Category: KERALA
മണപ്പള്ളിൽ പുതിയ വീട്ടിൽ ആർ ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു
വെട്ടിയാർ: മണപ്പള്ളിൽ പുതിയ വീട്ടിൽ ആർ ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു. ഇന്ത്യൻ ആർമിയിൽ നിന്നും വിരമിച്ചതിനു ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാരം ഇന്ന് മക്കളുടെയും മറ്റു ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ നടത്തപ്പെട്ടു. ഭാര്യ കനകമ്മ, മക്കൾ: ഹരികൃഷ്ണൻ ജി പിള്ള (ന്യൂജേഴ്‌സി, യൂ എസ് എ), ശ്രീജ സന്തോഷ്, മരുമക്കൾ പ്രഭാ നായർ ( ന്യൂ ജേഴ്‌സി, യൂ എസ് എ ), സന്തോഷ് കുമാർ (സൗദി അറേബ്യ). സഞ്ചയനം 11- 11 – 22 വെള്ളിയാഴ്ച രാവിലെ 8.30 ന്.
സഹോദരന്റെ സ്‌കൂട്ടറിൽ നിന്ന് വീണ് സഹോദരിക്ക് ദാരുണാന്ത്യം
മലപ്പുറം: വട്ടപ്പാറയിൽ സഹോദരൻ ഓടിച്ച സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് സഹോദരിക്ക് ദാരുണാന്ത്യം. കാവുംപുറം സ്വദേശി ഉണ്ണിയേങ്ങൽ ജുമൈല (23)യാണ് സഹോദരൻ ജാബിർ ഓടിച്ച സ്കൂട്ടറിൽ നിന്ന് വീണ് മരിച്ചത്. വട്ടപ്പാറ സിഐ ഓഫീസിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മുന്നിലെ കാറിൽ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വളാഞ്ചേരിയിൽ നിന്ന് കോട്ടക്കലിലേക്ക് ഇന്റർവ്യൂവിന് പോകുമ്പോൾ നിയന്ത്രണം വിട്ട സ്‌കൂട്ടർ മുൻവശത്തെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിന്റെ പിൻസീറ്റിലിരുന്ന ജുമൈല തെറിച്ചുവീണു. ഇതേത്തുടർന്നുണ്ടായ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതിനിടെ സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരൻ ജാബിറിനെ പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേയറുടെ വിവാദമായ കത്ത്: ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പോലീസ് മേധാവി ഉത്തരവിട്ടു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ പേരിൽ പ്രചരിക്കുന്ന കത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു. തന്റെ പേരിൽ പ്രചരിക്കുന്ന കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് മേധാവിക്ക് കൈമാറി. ഇത് കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. എസ്പി മധുസൂദനന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീൽ തോട്ടത്തില്‍ കേസ് അന്വേഷിക്കും. എന്നാൽ, കത്ത് വ്യാജമാണെന്ന് സിപിഎം ഇതുവരെ പറഞ്ഞിട്ടില്ല. കത്ത് എങ്ങനെ പുറത്തായി എന്നതാണ് ഇപ്പോൾ പാർട്ടിയെ അലട്ടുന്ന വിഷയം. കത്ത് പുറത്തുവന്ന സാഹചര്യം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കുമെന്നാണ് സൂചന.
മുറിക്കുള്ളിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരനെ പോലീസ് രക്ഷപ്പെടുത്തി
പത്തനംതിട്ട: പന്തളത്ത് മുറിക്കുള്ളിൽ കുടുങ്ങിയ മൂന്ന് വയസുകാരനെ പോലീസ് രക്ഷപ്പെടുത്തി. വിഷ്ണു-സുധി ദമ്പതികളുടെ മകൻ വൈഷ്ണവ് (3) ആണ് മുറിക്കുള്ളിൽ കുടുങ്ങിയത്. പന്തളം പോലീസ് സ്റ്റേഷന് സമീപമുള്ള എഫ് ഫ്ലാറ്റിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ഫ്ലാറ്റിൻറെ മൂന്നാം നിലയിലെ മുറിയിലാണ് കുടുംബം താമസിക്കുന്നത്. വിഷ്ണുവും വൈഷ്ണവും ചേർന്ന് മുറിക്കുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫോൺ വന്നതിനെ തുടർന്ന് വിഷ്ണു സംസാരിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി. ഈ സമയത്താണ് കുട്ടിയുടെ കൈ തട്ടി അബദ്ധത്തിൽ വാതിലടഞ്ഞ് ലോക്ക് ആയത്. സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ സുധി ജോലിക്ക് പോയതായിരുന്നു. എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കാനാകാത്തതിനാൽ സഹായമഭ്യർത്ഥിച്ച് സമീപത്തെ പന്തളം പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. എസ്ഐ ഉണ്ണികൃഷ്‌ണൻറെ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘം പൂട്ട് പൊളിച്ച് അകത്തുകടന്ന് കുട്ടിയെ രക്ഷപ്പെടുത്തി. എസ്‌ഐ ഉണ്ണികൃഷ്‌ണനൊപ്പം, സിപിഓമാരായ അൻവർഷ, സുശീൽ കുമാർ, കൃഷ്‌ണദാസ്,…
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. തുലാവർഷത്തോടൊപ്പം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയും ചുഴലിക്കാറ്റും അനുബന്ധ ന്യൂനമർദ്ദവുമാണ് മഴയ്ക്ക് കാരണം. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങൾ ഇടിമിന്നൽ മുൻകരുതലുകൾ പാലിക്കണമെന്നും നിർദേശമുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അടുത്ത ദിവസത്തോടെ ന്യൂനമർദം രൂപപ്പെടും. പിന്നീട് ഇത് ശക്തി പ്രാപിച്ച് തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
പ്രണയത്തിലെ ആത്മാര്‍ത്ഥത എന്താണെന്ന് ഗ്രീഷ്മ പഠിക്കേണ്ടത് നീനുവില്‍ നിന്ന്
ഷാരോണിന്റെ കൊലപാതകക്കേസാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. ഹൃദയം നിറഞ്ഞ പ്രണയകഥയിൽ വിഷം കലർത്തി കാമുകനെ (ഭര്‍ത്താവിനെ) ഇല്ലായ്മ ചെയ്ത ഗ്രീഷ്മ എന്ന പെൺകുട്ടിയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ എങ്ങും ശ്രദ്ധ നേടുന്നത്. പട്ടാളക്കാരനോടൊപ്പമുള്ള ആഡംബരവും അന്തസ്സും നിറഞ്ഞ ജീവിതത്തിനായി താൻ ഏറെ സ്നേഹിച്ചവനെ ഭൂമുഖത്തുനിന്നും ഇല്ലാതാക്കുകയായിരുന്നു ഗ്രീഷ്മ ചെയ്തത്. ഏറ്റവും പൈശാചികവും ക്രൂരവുമായ മരണം യുവാവിന് സമ്മാനിക്കാൻ ഗ്രീഷ്മയ്ക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തിൽ ഒരു കാലത്ത് എല്ലാവരുടെയും മനസ്സിൽ വേദനയായിരുന്ന നീനുവിന്റെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദുരഭിമാനക്കൊലയെ തുടർന്ന് മരിച്ചിട്ടും കെവിന്റെ വീട്ടിൽ കെവിന്റെ വിധവയായി കഴിയുന്ന നീനുവിനെക്കുറിച്ചുള്ള വാർത്തകൾ ഏറെ വേദനയോടെയാണ് കേരളം മുഴുവൻ ഉൾക്കൊണ്ടത്. കെവിനോടുള്ള സ്നേഹം ഒന്നുകൊണ്ട് മാത്രം മറ്റൊരു ജീവിതം തിരഞ്ഞെടുക്കാതെ ഇപ്പോഴും കെവിനെ മാത്രം ഓർമിച്ചുകൊണ്ട് ജീവിക്കുകയാണ് നീനു. ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിക്കാൻ…
ടീച്ചര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗള്‍ഫിലെത്തിച്ച് വീട്ടു ജോലിക്കാരിയാക്കിയ കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതിയെ അറസ്റ്റു ചെയ്തു
കോട്ടയം: അദ്ധ്യാപികയുടെ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗള്‍ഫിലെത്തിച്ച് കബളിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ഇടുക്കി പെരുവന്താനം പാഴൂർക്കാവ് ചെറിയ കാവുങ്കൽ വീട്ടിൽ മണിക്കുട്ടൻ എന്ന മനോജിനെയാണ് (39) പാലാ പൊലീസ് പിടികൂടിയത്. 2022ലാണ് പാലാ സ്വദേശിനിയായ യുവതിയെ അദ്ധ്യാപികയായി ജോലി വാഗ്ദാനം ചെയ്‌ത് ഇയാൾ ഒമാനിലെത്തിച്ചത്. എന്നാൽ, അവിടെയെത്തിയ യുവതിയെ നിർബന്ധിച്ച് വീട്ടുജോലിക്ക് അയക്കുകയായിരുന്നു എന്ന് പറയുന്നു. നാട്ടിലേക്ക് തിരിച്ചുപോരാൻ സമ്മതിക്കാതെ ഇയാൾ യുവതിയെ തടഞ്ഞുവയ്ക്കുകയും ചെയ്‌തു. യുവതിയുടെ അമ്മ നൽകിയ പരാതിയിലാണ് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഈ കേസിലെ മറ്റൊരു പ്രതിയായ സിദ്ദിഖിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്‌തിരുന്നു. ഇതോടെ ഒന്നാം പ്രതിയായ മനോജ് ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ മറൈൻ ഡ്രൈവ്…
ഭൂസമരം: ഇടുക്കി ജില്ലയില്‍ സർക്കാരിനെതിരെ കർഷക സംഘടനകളും വ്യാപാരികളും പ്രക്ഷോഭം സംഘടിപ്പിക്കുന്നു
ഇടുക്കി: സംസ്ഥാന സർക്കാരിനെതിരെ ശക്തമായ സമരത്തിനൊരുങ്ങി ഇടുക്കിയിലെ കർഷക സംഘടനകളും വ്യാപാരികളും. ഭൂനിയമത്തിൽ ഭേദഗതി വരുത്തുമെന്ന് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പട്ടയ ലംഘനത്തിനെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ കർഷക സംഘടനകളെയും ജാതി മത സാമുദായിക സംഘടനകളെയും സംയോജിപ്പിച്ചാണ് ഇടുക്കി ഭൂസ്വാതന്ത്ര്യ പ്രസ്ഥാനം പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ജനകീയ പ്രതിഷേധം ഇടുക്കിയിൽ നടക്കുമെന്നാണ് സംഘാടക സമിതിയുടെ അറിയിപ്പ്. ഇതിന് മുന്നോടിയായി പ്രാദേശിക ഘടകങ്ങൾ രൂപീകരിക്കുകയും ചിട്ടയായ സംഘടനാ സംവിധാനം തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ പേരിൽ ചട്ടവിരുദ്ധമായ നിർമ്മാണ പ്രവർത്തനങ്ങൾ കണ്ടെത്തി പട്ടയം റദ്ദ് ചെയ്യുന്നതിനുള്ള നടപടിയുമായി മുന്നോട്ടുപോകാൻ നിർദ്ദേശം നൽകി കഴിഞ്ഞ മാസം ആറിനാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. എന്നാൽ, ഇത് പ്രകാരം സംസ്ഥാനത്ത് മറ്റൊരു ജില്ലയിലും നടപടി ആരംഭിച്ചിട്ടില്ല. ഇടുക്കിയില്‍ നൂറ് കണക്കിന് പേര്‍ക്ക് റവന്യൂ വകുപ്പ് നോട്ടീസ്…
കത്ത് തയാറാക്കുകയോ ഒപ്പിടുകയോ ചെയ്‌തിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: ആരോഗ്യമേഖലയിലെ ഒഴിവുകളുടെ പട്ടിക ആവശ്യപ്പെട്ട് കത്തയച്ചിട്ടില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. കത്ത് തയ്യാറാക്കുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ല. കത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മേയർ ഇക്കാര്യം പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് തന്റെ ഓഫീസ് സ്റ്റാഫിനെക്കുറിച്ച് യാതൊരു സംശയവുമില്ല. ഓഫീസില്‍ ക്രമക്കേട് നടന്നുവെന്നതിൽ സംശയമില്ല. ഇക്കാര്യത്തിൽ തനിക്ക് ഒന്നും മറച്ചുവെക്കാനില്ല. മേയറുടെ ഓഫീസോ താനോ കത്ത് നൽകിയിട്ടില്ല. കത്തിന്റെ ഉറവിടം പരിശോധിക്കണം. മേയറുടെ ഓഫീസിനെയും തന്നെയും അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായി ആര്യ രാജേന്ദ്രൻ പറഞ്ഞു. കത്ത് ഉപയോഗിച്ച് ചില ആളുകൾ അധിക്ഷേപിക്കാൻ ശ്രമിക്കുന്നു. കത്ത് വ്യാജമാണോയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്താനാകും. ലെറ്റർപാഡില്‍ കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ട്. കത്തിൽ എഡിറ്റിംഗ് നടന്നോയെന്നും സംശയിക്കുന്നു. നിയമനത്തിന് കത്ത് നൽകുന്ന രീതി സിപിഎമ്മിനില്ല. കത്തിൻറെ യഥാർത്ഥ പകർപ്പ് ആരും കണ്ടതായി അറിയില്ല. പ്രശ്നത്തിന്റെ ഗൗരവം…
