മണ്ണാർക്കാട്ട് എൻഡോസൾഫാൻ ദുരിതബാധിതരുടെ രോഗവിവരങ്ങൾ പുറത്ത്

പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് പ്രദേശത്തെ എൻഡോസൾഫാൻ ദുരിതബാധിതരുടെ രോഗവിവരം പുറത്ത്. 2015ൽ തെങ്കര പഞ്ചായത്തിൽ 200 പേരെ പരിശോധിച്ചതിൽ 45 പേർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിൽ സെറിബ്രൽ പാൾസി, ശ്വാസതടസ്സം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. കാസര്‍കോട്ടും മണ്ണാര്‍ക്കാട്ടും റിപ്പോര്‍ട്ട് ചെയ്യ്തത് സമാനമായ ആരോഗ്യ പ്രശ്‌നങ്ങളാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തെങ്കര പഞ്ചായത്തിലെ ഏതാനും പേരെമാത്രമാണ് സ്‌ക്രീനിങ്ങ് ടെസ്റ്റില്‍ പങ്കെടുപ്പിച്ചത്. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്ന വേറെയും കുട്ടികള്‍ പ്രദേശത്തുണ്ട്. നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി നിരവധി പേരാണ് സമാന പ്രശ്‌നങ്ങളുമായി ഇപ്പോഴും ജീവിക്കുന്നത്.

മറിയുമ്മ മാളിയേക്കലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

കണ്ണൂർ: മുസ്ലിം സമുദായത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മലബാറിലെ ആദ്യ വനിത മാളിയേക്കൽ മറിയുമ്മ (97) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാളിയേക്കലിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം രാത്രി പതിനൊന്നിന് അയ്യലത്തെ പള്ളിയില്‍ ഖബറടക്കും. തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം കാൽപ്പാടുകൾ പതിപ്പിച്ച ഒരാളെയാണ് നമുക്ക് നഷ്ടമായത്. യാഥാസ്ഥിതികരുടെ വിലക്കുകൾ അവഗണിച്ച അവര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവർക്ക് വഴികാട്ടിയായിരുന്നു എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനും അവരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു. എന്നും പുരോഗമന മനസ്സ് പ്രകടിപ്പിച്ച മാളിയേക്കൽ മറിയുമ്മ മത സാഹോദര്യത്തിന്റെ പ്രതീകമായിരുന്നു. അവരുടെ വേർപാട് ഒരു നാടിനേയും നിരവധി തലമുറകളേയും ദുഃഖത്തിലാഴ്ത്തും. ആ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫ്ലവേഴ്സ് ചാനല്‍ ടോപ് സിംഗറില്‍ ഒന്നാം സമ്മാനം നേടിയ സീതാലക്ഷ്മിക്ക് പ്രേംനസീർ സുഹൃത് സമിതിയുടെ ആദരവ്

ലോക മലയാളി പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ ഫ്‌ളവേഴ്‌സ് ചാനൽ ടോപ് സിംഗറിന്റെ ഫസ്റ്റ് റണ്ണറപ്പായ സീതാലക്ഷ്മിയെ പ്രേംനസീർ സുഹൃദ് സമിതി ആദരിക്കും. ഓഗസ്റ്റ് 16ന് തിരുവനന്തപുരം പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന നാലാമത് പ്രേംനസീർ ടെലിവിഷൻ അവാർഡ് ദാന ചടങ്ങിൽ സീതാ ലക്ഷ്മിയെ അനുമോദിക്കുമെന്ന് സമിതി സെക്രട്ടറി ബാദുഷ അറിയിച്ചു.

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു

തൃശൂർ: ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് മാറ്റമില്ലാതെ 7.27-ല്‍ തന്നെ തുടരുന്നതായി റവന്യൂ മന്ത്രി കെ. രാജൻ. രാത്രിയിൽ അധികം മഴ പെയ്തില്ല എന്നത് ആശ്വാസമായി. എങ്കിലും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിലും തെക്കൻ ജില്ലകളിലും മാത്രമാണ് കൂടുതൽ മഴ ലഭിച്ചത്. മഴ തെക്കൻ കർണാടകയിലേക്ക് മാറുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, മുല്ലപ്പെരിയാറിൽ രണ്ടാം മുന്നറിയിപ്പ് ആയില്ലെന്നും ഇടുക്കി ജില്ലയിലുള്ള എന്‍ഡിആര്‍എഫ് ടീമിനെ മുല്ലപ്പെരിയാറിലേക്ക് വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് രാവിലെ 137.15 അടിയായി. ഡാം രാവിലെ തുറന്നേക്കും. ഡാമിലെ ജലനിരപ്പ് ഇന്നലെ രാത്രി 136 അടി പിന്നിട്ടതിനു പിന്നാലെ തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നൽകിയിരുന്നു. അധിക ജലം കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്നാട്. വൈഗ അണക്കെട്ട് നിറഞ്ഞതിനാൽ തുറന്നുവിട്ടിരിക്കുകയാണ്.  

സർവീസ് നിർത്തി വെക്കുന്നത് കെഎസ്ആർടിസിയുടെ അന്ത്യം: വി ഡി സതീശന്‍

കൊല്ലം: ഡീസൽ പ്രതിസന്ധിയുടെ പേരിൽ ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ച കെഎസ്ആർടിസിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെഎസ്ആർടിസി മരണത്തിന്റെ വക്കിലാണ്, സർവീസുകൾ നിർത്തിവച്ചത് അതിന്റെ സൂചനയാണ്. ലാഭകരമായ സേവനങ്ങൾ സ്വിഫ്റ്റിലാക്കി. കെഎസ്ആർടിസിയുടെ നഷ്ടം 5 മടങ്ങ് വർധിച്ചു. ഇത് തീവ്ര വലതുപക്ഷ സമീപനമാണ്, കെഎസ്ആർടിസി അടച്ചുപൂട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഡീസൽ പ്രതിസന്ധി രൂക്ഷമായോടെ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് ഇന്ന് നിരവധി സർവീസുകൾ റദ്ദാക്കി. നിലവിൽ ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമേ സർവീസ് നടത്തൂ എന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ഞായറാഴ്ച ഓർഡിനറി ബസ്സുകൾ പൂർണമായും നിർത്തി വയ്ക്കും. എണ്ണ കമ്പനികൾക്ക് വൻ തുക കുടിശ്ശിക ആയതിനെ തുടർന്ന് ഡീസൽ ലഭ്യമാകാതെ വന്നതാണ് രൂക്ഷമായ പ്രതിസന്ധിയിലേക്ക്…

കേരളത്തിലെ മഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പത്ത് ഷട്ടറുകൾ തുറന്നു

വള്ളക്കടവ്: കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ഇന്ന് (ആഗസ്റ്റ് 5 വെള്ളിയാഴ്ച) വൈകുന്നേരം 5 മണിയോടെ അതിന്റെ പത്ത് ഷട്ടറുകൾ തുറന്ന് വെള്ളം തുറന്നുവിട്ടു. ഓരോ ഷട്ടറുകളും മൂന്ന് വ്യത്യസ്ത സമയങ്ങളിലായി 30 സെന്റീമീറ്റർ വീതമാണ് തുറന്നത്. മൊത്തം 1876 ക്യുസെക്സ് വെള്ളമാണ് തുറന്നുവിട്ടത്. 2021 ഒക്ടോബറിലാണ് അവസാനമായി അണക്കെട്ട് തുറന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ മൂന്ന് ഷട്ടറുകള്‍ തുറന്നിരുന്നു. രാവിലെ 11.30ന് ഷട്ടറുകള്‍ തുറക്കുമെന്നാണ് തമിഴ്‌നാട് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ മഴ കുറഞ്ഞിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഇതോടെ ജലനിരപ്പ് റൂള്‍കര്‍വിലേക്ക് എത്താതിരുന്നതിനാലാണ് ഷട്ടറുകള്‍ തുറക്കാന്‍ വൈകിയത്. ഉച്ചയ്ക്ക് ഒരുമണിക്ക് മൂന്ന് ഷട്ടറുകളും മൂന്നിന് മൂന്ന് ഷട്ടറുകളും അഞ്ചിന് നാല് ഷട്ടറുകളും ഉയർത്തിയാണ് തമിഴ്നാട് വെള്ളം തുറന്ന് വിട്ടത്. പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ…

കടപ്പുറത്ത് കണ്ട മൃതദേഹം സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റേതാണെന്ന് തിരിച്ചറിഞ്ഞു

കോഴിക്കോട്: ജൂലൈ 17-ന് കൊയിലാണ്ടി കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇർഷാദിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് പോലീസ് ഈ വിവരം സ്ഥിരീകരിച്ചത്. മേപ്പയൂർ വടക്കേക്കണ്ടി സ്വദേശി ദീപക്കിന്റെതാണെന്ന് കരുതിയാണ് മൃതദേഹം സംസ്കരിച്ചത്. എന്നാൽ, ഇത് ദീപക്കിന്റെ മൃതദേഹമല്ലെന്ന് രണ്ട് ദിവസം മുമ്പ് വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍ എ ശേഖരിച്ച് വീണ്ടും പരിശോധന നടത്തി. ജൂലൈ 16-ന് രാത്രി പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് താഴേയ്ക്ക് ചാടിയെന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയ മൃതദേഹം ദീപക്കിന്റേത് അല്ലെന്നും ഇര്‍ഷാദിന്റേതാണെന്നും തെളിഞ്ഞതും. കേസില്‍ ഇതുവരെ കല്‍പ്പറ്റ സ്വദേശി ജിനാഫ്, വൈത്തിരി സ്വദേശി ഷെഹീല്‍, പൊഴുതന സ്വദേശി സജീര്‍, പിണറായി സ്വദേശി മര്‍സീദ് എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ…

ശ്രീനാരായണഗുരു സർവകലാശാലയിൽ മുസ്ലീം സമുദായത്തിൽ നിന്നുള്ള ആളെ വിസിയാക്കണമെന്ന് കെ ടി ജലീൽ ആവശ്യപ്പെട്ടു: വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വിസിയായി മുസ്ലീം സമുദായത്തിൽ നിന്നുള്ള ഒരാളെ വേണമെന്ന് കെ.ടി. ജലീൽ ആവശ്യപ്പെട്ടതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സ്വന്തം സമുദായത്തിൽ നിന്ന് ആരും വൈസ് ചാൻസലറാകാത്തത് കൊണ്ടാണ് അങ്ങനെയുള്ള ആളെ വിസിയായി നിയമിച്ചതെന്ന് ജലീൽ പറഞ്ഞതായി വെള്ളാപ്പള്ളി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞമാസം 21 ന് തന്റെ വീട്ടിലെത്തിയപ്പോഴാണ് ജലീല്‍ ഇക്കാര്യം അറിയിച്ചതെന്നും അതിന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സാക്ഷിയാണെന്നും വെള്ളാപ്പള്ളി അറിയിച്ചു. ഗുരുവിനെക്കുറിച്ച് ഒന്നുമറിയാത്ത ഒരാളെയാണ് ജലീല്‍ വിസിയായി നിയമിച്ചതെന്നും ജലീല്‍ തന്റെ സമുദായത്തിന് വേണ്ടിയായിരിക്കാം ഇത് ചെയ്തതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ജലീൽ ഇത് പറയുമ്പോൾ മാന്യനായിട്ടാണ് തനിക്ക് തോന്നിയതെന്നും, മലപ്പുറത്ത് നിന്ന് വിജയിച്ച ജലീൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ മുസ്ലീം സമുദായത്തിൽ നിന്ന് വിസി ഇല്ലാത്തത് പരിഹരിക്കണമെന്നത് അദ്ദേഹത്തിന്റെ ആവശ്യവും നിലനിൽപ്പുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവന്റെ വോട്ടുവാങ്ങിയല്ല മലപ്പുറത്ത്…

കേരളത്തില്‍ പേമാരി തുടരുന്നു; എങ്ങും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരുന്നുണ്ടെങ്കിലും എങ്ങും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. രാത്രിയിൽ അധികം മഴ പെയ്തില്ല. പെരിങ്ങൽകുത്തിൽ നിന്ന് അധിക വെള്ളം വന്നിട്ടും ജലനിരപ്പ് കാര്യമായി ഉയർന്നില്ല. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. കണ്ണൂരിൽ നേരിയ മഴ തുടരുന്നുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണി ഇല്ല. കണ്ണൂർ–മാനന്തവാടി ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പെരിയാറിലും മൂവാറ്റുപ്പുഴയാറിലും ജലനിരപ്പ് അപകടനിലയ്ക്ക് താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുന്നു. ആലപ്പുഴയിലെ പ്രളയസാധ്യതാ മേഖലയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. കുട്ടനാട്ടിൽ വിവിധയിടങ്ങളിൽ സ്റ്റേ ബോട്ടുകൾ തയാറാക്കിയിട്ടുണ്ട്. അതേസമയം, മുല്ലപ്പെരിയാർ, മലമ്പുഴ അണക്കെട്ടുകൾ ഇന്ന് രാവിലെ തുറക്കാൻ സാധ്യതയുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്…

കെഎസ്ആർടിസിക്ക് 250 ഇലക്ട്രിക് ബസുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കെഎസ്ആർടിസിക്ക് കേന്ദ്ര സർക്കാർ 250 ഇലക്ട്രിക് ബസുകൾ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയില്‍ പറഞ്ഞു. ഫെയിം ഇന്ത്യ ഫേസ് 2 പദ്ധതി പ്രകാരമാണ് ബസുകൾ അനുവദിച്ചിരിക്കുന്നത്. എൻ.കെ. പ്രേമചന്ദ്രന്‍ എം‌പിയുടെ ചോദ്യത്തിന് മറുപടിയായാണ് നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. കാർബൺ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് ബദൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എഥനോൾ, ഗ്യാസോലിൻ മിശ്രിത ഇന്ധനം, ഫ്ലെക്സ് ഇന്ധനം, ഡീസൽ വാഹനങ്ങൾക്കുള്ള എത്തനോൾ കലർന്ന ഇന്ധനം, ബയോഡീസൽ, ബയോ സിഎൻജി, എൽഎൻജി മെഥനോൾ എം-15, മെഥനോൾ എംഡി. 95, ഡൈമെഥൈൽ ഈതർ, ഹൈഡ്രജൻ, സിഎൻജി മറ്റ് ഇന്ധനങ്ങൾ ബദൽ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അതേസമയം കെഎസ്ആർടിസിയിൽ ഡീസൽവിതരണം മുടങ്ങിയതിനെ തുടർന്ന് സർവീസുകളിൽ മാറ്റം വരുത്തി. എണ്ണക്കമ്പനികൾക്ക് പണമടയ്ക്കുന്നത് നിർത്തിവെച്ചതോടെയാണ് ഡീസൽവിതരണം പ്രതിസന്ധിയിലായത്. നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന്റെ ഭാഗമായി ഡീസലിന്റെ…