എരുമേലി: എരുമേലിക്കടുത്ത് കന്നിമലയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 10 വയസ്സുകാരി മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെന്നൈ താംബരം സ്വദേശി സംഘമിത്രയാണ് മരിച്ചത്. വൈകിട്ട് 3.15ഓടെയാണ് അപകടം നടന്നത്. കന്നിമലയിൽ വച്ച് വാഹനം നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നി കുഴിയിൽ വീഴുകയായിരുന്നു. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ചെന്നൈയിൽ നിന്ന് ശബരിമല ക്ഷേത്രത്തിലേക്കുള്ള യാത്രയിലായിരുന്നു തീർത്ഥാടകർ. ആകെ 21 പേരാണ് ഉണ്ടായിരുന്നത്.
Category: KERALA
ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ വനവല്‍ക്കരണ ചതിക്കുഴി: ഇന്‍ഫാം ദേശീയ സമിതി
കൊച്ചി: ബഫര്‍സോണ്‍ ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ട് കൃഷിഭൂമി കൈയേറിയുള്ള വനവല്‍ക്കരണത്തിന് സര്‍ക്കാര്‍ ഒരുക്കിയ ചതിക്കുഴിയാണെന്ന് ഇന്‍ഫാം ദേശീയ സമിതി ആരോപിച്ചു. വന്യജീവി സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്ന വനാതിര്‍ത്തികളില്‍ നിന്നും ഒരു കിലോമീറ്റര്‍ ആകാശദൂരത്തിനുള്ളിലുള്ള ജനങ്ങളെ ഒന്നടങ്കം കുടിയിറക്കി ജനവാസമേഖലയും കൃഷിയിടങ്ങളും കൈയേറി വനമാക്കി മാറ്റുവാനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലുള്ളതെന്ന് വ്യക്തമാകുന്നു. ജനദ്രോഹം നിറഞ്ഞ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് രഹസ്യമായി വെച്ചിരുന്നതിന്റെ കാരണം ഇപ്പോള്‍ പൊതുസമൂഹത്തിന് ബോധ്യമായി. അവ്യക്തതകള്‍ ഏറെയുള്ളതും പ്രദേശവാസികള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ട് ഒരു ഉന്നതസമിതിയിലും സര്‍ക്കാര്‍ സമര്‍പ്പിക്കരുത്. സര്‍ക്കാര്‍ നിയമിച്ച വിദഗ്ദ്ധസമിതി നിര്‍ദിഷ്ഠപ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് നിജസ്ഥിതി മനസിലാക്കാതെ ഒളിച്ചുകളിക്കുന്നു. വനംവകുപ്പിന്റെ താല്പര്യം സംരക്ഷിക്കുന്ന ഉപകരണം മാത്രമായി വിദഗ്ദ്ധസമിതി ഒരിക്കലും തരംതാഴരുത്. ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ സീറോ ബഫര്‍സോണ്‍ മാത്രമായി നിജപ്പെടുത്തണമെന്നും ഉപഗ്രഹ സര്‍വ്വേ വിശദാംശങ്ങള്‍ പഞ്ചായത്തുകളില്‍ വീട്ടുനമ്പര്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി…
ജനവിരുദ്ധ ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് കത്തിച്ചു പ്രതിഷേധിക്കും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: ജനവാസമേഖലകളും കൃഷിയിടങ്ങളും ബഫര്‍സോണില്‍പെടുത്തി വനവല്‍ക്കരണം നടത്താന്‍ നിര്‍ദ്ദേശിക്കുന്ന സര്‍ക്കാരിന്റെ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് സംസ്ഥാനത്തുടനീളം കത്തിച്ച് പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആഹ്വാനം ചെയ്തു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സമിതി സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. ബഫര്‍സോണ്‍ ലക്ഷ്യം വെയ്്ക്കുന്നത് ഭാവിയിലെ വനമാണെന്നിരിക്കെ കോടതി വിധിയിലൂടെ ജനങ്ങളെ കുടിയിറക്കാനുള്ള സര്‍ക്കാര്‍ തന്ത്രങ്ങളുടെ തുടക്കമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഇതറിയണമെങ്കില്‍ ബഫര്‍സോണിലെ കടുത്ത നിയന്ത്രണ നിരോധന നിബന്ധനകളെക്കുറിച്ച് പ്രദേശവാസികള്‍ പഠിക്കണം. ബഫര്‍സോണിന്റെ പേരില്‍ വനാതിര്‍ത്തി വിട്ടുള്ള യാതൊരു കൃഷിഭൂമി കയ്യേറ്റവും ജനങ്ങള്‍ അനുവദിക്കരുത്. ഉപഗ്രഹസര്‍വ്വേയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ചില പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കാത്തത് ബോധപൂര്‍വ്വമാണ്. സര്‍ക്കാരിന്റെ രേഖകളില്‍ അവ ഇതിനോടകം തന്നെ വനമാണോയെന്ന് പ്രദേശവാസികള്‍ അന്വേഷിച്ചറിയണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. സംസ്ഥാനത്ത് വരുംദിവസങ്ങളില്‍…
സാമ്പത്തിക സുരക്ഷയാണ് സാമൂഹിക പുരോഗതിയുടെ അടിസ്ഥാനം: ആർ വിനോദ്
ഇടുക്കി: സാമ്പത്തിക ഭദ്രതയാണ് സാമൂഹിക പുരോഗതിയുടെ അടിത്തറയെന്ന് ശ്രീനാരായണ സഹോദര ധർമവേദി ജനറൽ സെക്രട്ടറി ആർ. വിനോദ് പറഞ്ഞു. കാലഹരണപ്പെട്ട ഭരണസമിതിയാണ് യോഗം നിയന്ത്രിക്കുന്നതെന്നും, അവരാണ് യുവതലമുറയെ ബുദ്ധിമുട്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിമാലിയിൽ മൈക്രോ ഫിനാൻസ് വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ആനച്ചാൽ ഗുരുകുലം കടുംബ യൂണിറ്റിനുള്ള ആദ്യ ഗഡു ജില്ലാ സെക്രട്ടറിയെ ഏൽപ്പിച്ചുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീനാരായണ സഹോദര ധർമ്മവേദി ജില്ലാ കൺവൻഷനും ശിവഗിരി തീർത്ഥാടന നവതി ആഘോഷവും നടന്നു. ജില്ലാ പ്രസിഡന്റ് ബിജു സേനാപതി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ. അജിത്ത് ശാന്തി സ്വാഗതം പറഞ്ഞു. സംസ്ഥാന വർക്കിംഗ് ചെയർമാൻ സി.കെ. വിദ്യാസാഗർ നവതി സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സംവരണം സാമൂഹിക നീതിയുടെ അടിത്തറയിളക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമി ദേവചൈതന്യ നവതി സന്ദേശം നൽകി. ശിവഗിരി തീർത്ഥാടനം…
ശബരിമലയിലെ അടിസ്ഥാന സൗകര്യം: സർക്കാരിന്റെ സമ്പൂർണ പരാജയമാണെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ശബരിമലയ്ക്ക് 100 കോടി അനുവദിച്ചിട്ടും കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. കോടിക്കണക്കിന് ഭക്തർ ശബരിമല ദർശനത്തിന് എത്തുമെന്ന് അറിഞ്ഞിട്ടും ദേവസ്വം ബോർഡ് ഒരു സൗകര്യവും ഒരുക്കിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. സന്നിധാനത്തും പമ്പയിലും ശുചിത്വം ഉറപ്പുവരുത്തുന്നതിലും സർക്കാർ കുറ്റകരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഹോട്ടലുകാർ ഉൾപ്പെടെയുള്ള കച്ചവടക്കാർ അയ്യപ്പഭക്തരെ കൊള്ളയടിക്കുന്ന സ്ഥിതിയാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍ എന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. മാത്രമല്ല, കെഎസ്ആർടിസി സർവീസുകൾ ഭക്തരെ ചൂഷണം ചെയ്യാൻ വേണ്ടി മാത്രമുള്ളതാണ്. ഭക്തരെ കുത്തിനിറച്ച് ഒരുവിധത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെയാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകൾ പരാജയപ്പെട്ടെന്നും, ഇവര്‍ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും…
രണ്ടു കുട്ടികളോടൊപ്പം പിതാവ് ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ ചാടി; പിതാവ് മരിച്ചു; കുട്ടികളെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി
തൃശൂർ: പിഞ്ചുകുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. തൃശൂർ കയ്പമംഗലം മൂന്നു പീടിക ബീച്ച് കോഓപ്പറേറ്റീവ് റോഡ് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. നാലും രണ്ടരയും വയസ്സുള്ള കുട്ടികളുമായാണ് യുവാവ് കിണറ്റിൽ ചാടിയത്. കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി. പോലീസും ഫയർഫോഴ്‌സും എത്തി അവശനിലയിലായ ഷിഹാബിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്ത്രാപ്പിന്നിയില്‍ ടൈൽസ് കട നടത്തുകയായിരുന്നു ഷിഹാബ്. സാമ്പത്തിക കാര്യങ്ങളെ ചൊല്ലി ഷിഹാബും ഭാര്യയും തമ്മിൽ വഴക്കിടാറുണ്ടായിരുന്നു എന്നു പറയുന്നു. ഇതേത്തുടർന്നുണ്ടായ പ്രകോപനമാണ് ഷിഹാബ് രണ്ട് കുട്ടികളെയും കൊണ്ട് വീടിന് സമീപത്തെ കിണറ്റിലേക്ക് ചാടിയത്.
വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച എംഎൽഎയ്ക്കും ഭാര്യയ്ക്കും എതിരെ കേസ്
ആലപ്പുഴ: വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസിനും ഭാര്യ ഷേർളി തോമസിനും എതിരെ പോലീസ് കേസെടുത്തു. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് നേതാവ് ആർബി ജിഷയെ ഇരുവരും ജാതിയുടെ പേരിൽ അധിക്ഷേപിച്ചെന്നാന് പരാതി. ജിഷ നൽകിയ പരാതിയിലാണ് നടപടി. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. തോമസിനെ ഒന്നാം പ്രതിയാക്കിയും ഭാര്യയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് ജിഷ പോലീസിൽ പരാതി നൽകിയത്. ഡിസംബര്‍ 9-ന് ഹരിപ്പാട് നടന്ന എൻസിപി ഫണ്ട് ശേഖരണ യോഗത്തിനിടെ വാക്കേറ്റമുണ്ടായതാണ് പ്രശ്നത്തിന് തുടക്കം. യോഗത്തിനിടെ ജിഷയെ കാക്കയെപ്പോലെ കറുത്തവളാണെന്ന് പറഞ്ഞ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന് പരാതിയില്‍ പറഞ്ഞു.
ബിവറേജ് ഔട്ട് ലെറ്റ് കുത്തിത്തുറന്ന് വിദേശ മദ്യം മോഷ്ടിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു
വർക്കല: ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടമൂല സ്വദേശി അസിം (33), കോവൂർ സ്വദേശി അജിത്ത് (25) എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പൂട്ട് തകർത്ത് ഗ്രിൽ വളച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഔട്ട്‌ലെറ്റ് ജീവനക്കാര്‍ രാവിലെ ഓഫീസ് തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ഇതോടെ മാനേജര്‍ വര്‍ക്കല പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബീവറേജ് ഔട്ട്‌ലെറ്റിന്റെ ഇലക്ട്രിസിറ്റി കണക്ഷന്‍ വിച്ഛേദിച്ച ശേഷമാണ് പ്രതികള്‍ ഔട്ട്‌ലെറ്റിനുള്ളില്‍ കടന്നത്. ഏകദേശം 60,000 രൂപ വിലമതിക്കുന്ന 31 കുപ്പി വിദേശ മദ്യമാണ് സംഘം മോഷ്ടിച്ചത്. അകത്ത് കയറിയ മോഷ്ടാക്കൾ ലോക്കർ കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇവര്‍ക്കെതിരെ അബ്കാരി നിയമപ്രകാരം പൊലീസ് കേസെടുത്തു. ഒളിവിൽ പോയ മറ്റൊരാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ 50-കാരിയെ നടുറോഡിൽ വെട്ടിക്കൊന്നു; കാമുകൻ കസ്റ്റഡിയിൽ
തിരുവനന്തപുരം: പേരൂർക്കടയിൽ യുവതിയെ നടുറോഡിൽ വെട്ടിക്കൊന്നു. വഴയില പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. നന്ദിയോട് സ്വദേശിനി സിന്ധു എന്ന 50കാരിയാണ് വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കാമുകൻ കൊല്ലം പത്തനാപുരം സ്വദേശി രാജേഷിനെ (46) പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 12 വർഷമായി രാജേഷും സിന്ധുവും ഒരുമിച്ചാണ് താമസിക്കുന്നത്. . ഇടയ്ക്കിടെ അവർക്കിടയിൽ പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. കിളിമാനൂർ ജംക്‌ഷനു സമീപം സർബത്ത് കട നടത്തുന്നയാളാണ് രാജേഷ്. സിന്ധു ദിവസക്കൂലിക്ക് ജോലി ചെയ്യുന്നു. കഴിഞ്ഞ ഒരു മാസമായി സിന്ധുവിനോടു പിണങ്ങി രാജേഷ് പത്തനാപുരത്തുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം എന്നാണ് പോലീസ് പറയുന്നത്. ഇന്ന് രാവിലെ വഴയിലയിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും പ്രകോപിതനായ രാജേഷ് സിന്ധുവിനെ അക്രമിക്കുകയുമായിരുന്നു. രാജേഷ് കൈയിൽ…
നിയന്ത്രണങ്ങൾ നീക്കിയതോടെ കള്ളിപ്പാറ എൻജിനീയർമെട്ടില്‍ പ്ലാസ്റ്റിക് മാലിന്യം വീണ്ടും കുന്നുകൂടുന്നു
ഇടുക്കി: രണ്ടുമാസം മുമ്പ് നീലക്കുറിഞ്ഞി പൂത്തുലഞ്ഞ കള്ളിപ്പാറ എൻജിനീയർമെട്ടില്‍ വീണ്ടും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞു. ഒക്‌ടോബർ ഏഴ് മുതൽ ഒന്നര മാസത്തോളം ലക്ഷക്കണക്കിന് സന്ദർശകർ എത്തിയ എൻജിനീയർമെട്ടില്‍ നിന്ന് കഴിഞ്ഞ മാസം ശാന്തൻപാറ പഞ്ചായത്ത് ഹരിത കർമ സേന 3 ടൺ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്‌തു. നീലക്കുറിഞ്ഞി വസന്തം കഴിഞ്ഞിട്ടും നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്. ഇവരിൽ പലരും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കവറുകളും അലക്ഷ്യമായി വലിച്ചെറിയുന്നതാണ് ഇപ്പോഴത്തെ മാലിന്യ പ്രശ്‌നത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. എൻജിനീയർമെറ്റിലേക്കുള്ള സന്ദർശന നിയന്ത്രണം മാറ്റിയതോടെ ഇവിടെ വീണ്ടും മാലിന്യം ഉണ്ടെന്ന് ശാന്തൻപാറ പഞ്ചായത്ത് അറിയിച്ചു. ഉടൻ തന്നെ ഇവ നീക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ലിജു വർഗീസ് പറഞ്ഞു. നീലക്കുറിഞ്ഞിപ്പൂക്കൾ കൊഴിഞ്ഞെങ്കിലും മലനിരകളുടെ ഭംഗി ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്‌ടിക്കുന്നത്.
