വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച എംഎൽഎയ്ക്കും ഭാര്യയ്ക്കും എതിരെ കേസ്

ആലപ്പുഴ: വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസിനും ഭാര്യ ഷേർളി തോമസിനും എതിരെ പോലീസ് കേസെടുത്തു. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് നേതാവ് ആർബി ജിഷയെ ഇരുവരും ജാതിയുടെ പേരിൽ അധിക്ഷേപിച്ചെന്നാന് പരാതി.

ജിഷ നൽകിയ പരാതിയിലാണ് നടപടി. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. തോമസിനെ ഒന്നാം പ്രതിയാക്കിയും ഭാര്യയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് ജിഷ പോലീസിൽ പരാതി നൽകിയത്.

ഡിസംബര്‍ 9-ന് ഹരിപ്പാട് നടന്ന എൻസിപി ഫണ്ട് ശേഖരണ യോഗത്തിനിടെ വാക്കേറ്റമുണ്ടായതാണ് പ്രശ്നത്തിന് തുടക്കം. യോഗത്തിനിടെ ജിഷയെ കാക്കയെപ്പോലെ കറുത്തവളാണെന്ന് പറഞ്ഞ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന് പരാതിയില്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News