രണ്ടു കുട്ടികളോടൊപ്പം പിതാവ് ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ ചാടി; പിതാവ് മരിച്ചു; കുട്ടികളെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി

തൃശൂർ: പിഞ്ചുകുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. തൃശൂർ കയ്പമംഗലം മൂന്നു പീടിക ബീച്ച് കോഓപ്പറേറ്റീവ് റോഡ് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.

നാലും രണ്ടരയും വയസ്സുള്ള കുട്ടികളുമായാണ് യുവാവ് കിണറ്റിൽ ചാടിയത്. കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി. പോലീസും ഫയർഫോഴ്‌സും എത്തി അവശനിലയിലായ ഷിഹാബിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്ത്രാപ്പിന്നിയില്‍ ടൈൽസ് കട നടത്തുകയായിരുന്നു ഷിഹാബ്.

സാമ്പത്തിക കാര്യങ്ങളെ ചൊല്ലി ഷിഹാബും ഭാര്യയും തമ്മിൽ വഴക്കിടാറുണ്ടായിരുന്നു എന്നു പറയുന്നു. ഇതേത്തുടർന്നുണ്ടായ പ്രകോപനമാണ് ഷിഹാബ് രണ്ട് കുട്ടികളെയും കൊണ്ട് വീടിന് സമീപത്തെ കിണറ്റിലേക്ക് ചാടിയത്.

Print Friendly, PDF & Email

Leave a Comment

More News