ബിവറേജ് ഔട്ട് ലെറ്റ് കുത്തിത്തുറന്ന് വിദേശ മദ്യം മോഷ്ടിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു

വർക്കല: ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടമൂല സ്വദേശി അസിം (33), കോവൂർ സ്വദേശി അജിത്ത് (25) എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പൂട്ട് തകർത്ത് ഗ്രിൽ വളച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.

ഔട്ട്‌ലെറ്റ് ജീവനക്കാര്‍ രാവിലെ ഓഫീസ് തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ഇതോടെ മാനേജര്‍ വര്‍ക്കല പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബീവറേജ് ഔട്ട്‌ലെറ്റിന്റെ ഇലക്ട്രിസിറ്റി കണക്ഷന്‍ വിച്ഛേദിച്ച ശേഷമാണ് പ്രതികള്‍ ഔട്ട്‌ലെറ്റിനുള്ളില്‍ കടന്നത്.

ഏകദേശം 60,000 രൂപ വിലമതിക്കുന്ന 31 കുപ്പി വിദേശ മദ്യമാണ് സംഘം മോഷ്ടിച്ചത്. അകത്ത് കയറിയ മോഷ്ടാക്കൾ ലോക്കർ കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇവര്‍ക്കെതിരെ അബ്കാരി നിയമപ്രകാരം പൊലീസ് കേസെടുത്തു. ഒളിവിൽ പോയ മറ്റൊരാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News