ഹരിദ്വാറിൽ സ്കൂള്‍ മാനേജരുടെ മർദ്ദനത്തെ തുടർന്ന് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

ഹരിദ്വാർ : ഭഗവാൻപൂരില്‍ മൂന്നാം ക്ലാസ് വിദ്യാർത്ഥി സ്കൂള്‍ മാനേജരുടെ മർദ്ദനത്തെ തുടർന്ന് മരിച്ചു.

റഹ്മാനിയ ഇന്റർ കോളേജ് സ്കൂള്‍ മാനേജരായ സീഷാൻ അലിയെ അറസ്റ്റ് ചെയ്തതായി സ്റ്റേഷൻ ഹൗസ് ഓഫീസർ (ഭഗവാൻപൂർ) രാജീവ് റൗത്തൻ പറഞ്ഞു. ക്ലാസ് മുറിയിൽ ബഹളം വെച്ച കുട്ടിയെ സീഷാൻ മർദ്ദിക്കുകയായിരുന്നു എന്നു പോലീസ് പറഞ്ഞു.

കുട്ടിയെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് ചണ്ഡീഗഡിലെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. എന്നാല്‍ അവിടെ വെച്ച് കുട്ടി മരിച്ചതായി എസ്എച്ച്ഒ പറഞ്ഞു.

മാനേജർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബാംഗങ്ങളും ഗ്രാമവാസികളും ബുധനാഴ്ച കോളേജിന് പുറത്ത് പ്രകടനം നടത്തി. തുടർന്ന് വ്യാഴാഴ്ച മാനേജരെ അറസ്റ്റു ചെയ്തതായി റൗത്തൻ പറഞ്ഞു.

സ്കൂളിലെ മൂന്ന് ഡസനോളം വിദ്യാർത്ഥികളുടെ മൊഴിയും ഇതുമായി ബന്ധപ്പെട്ട് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News