തിരുവനന്തപുരം പേരൂര്‍ക്കടയില്‍ 50-കാരിയെ നടുറോഡിൽ വെട്ടിക്കൊന്നു; കാമുകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: പേരൂർക്കടയിൽ യുവതിയെ നടുറോഡിൽ വെട്ടിക്കൊന്നു. വഴയില പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. നന്ദിയോട് സ്വദേശിനി സിന്ധു എന്ന 50കാരിയാണ് വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കാമുകൻ കൊല്ലം പത്തനാപുരം സ്വദേശി രാജേഷിനെ (46) പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ 12 വർഷമായി രാജേഷും സിന്ധുവും ഒരുമിച്ചാണ് താമസിക്കുന്നത്. . ഇടയ്ക്കിടെ അവർക്കിടയിൽ പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്ന് അയല്‍‌വാസികള്‍ പറഞ്ഞു. കിളിമാനൂർ ജംക്‌ഷനു സമീപം സർബത്ത് കട നടത്തുന്നയാളാണ് രാജേഷ്. സിന്ധു ദിവസക്കൂലിക്ക് ജോലി ചെയ്യുന്നു.

കഴിഞ്ഞ ഒരു മാസമായി സിന്ധുവിനോടു പിണങ്ങി രാജേഷ് പത്തനാപുരത്തുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം എന്നാണ് പോലീസ് പറയുന്നത്. ഇന്ന് രാവിലെ വഴയിലയിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും പ്രകോപിതനായ രാജേഷ് സിന്ധുവിനെ അക്രമിക്കുകയുമായിരുന്നു. രാ​ജേ​ഷ് കൈ​യിൽ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് സി​ന്ധു​വി​നെ വെ​ട്ടുക​യാ​യി​രു​ന്നു.

സിന്ധുവിന് കഴുത്തിനാണ് വെട്ടേറ്റത്. മാ​ര​ക​മാ​യി മു​റി​വേ​റ്റ സി​ന്ധു​വി​നെ ഉ​ട​ൻ​ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണ​മടയു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച രാജേഷിനെ പേരൂർക്കട പോലീസെത്തി കസ്റ്റഡിയിലെടുത്തു. സിന്ധുവുമായുള്ള വഴക്ക് കാരണം രാജേഷിന്റെ കൈവശം എപ്പോഴും വെട്ടുകത്തിയുണ്ടാകാറുണ്ടെന്ന് പോലീസ് പറയുന്നു. പേരൂർക്കട പൊലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

 

 

Print Friendly, PDF & Email

Leave a Comment

More News