വിപുലമായ ആഘോഷ പരിപാടികളോടെ ഇന്ന് കൊച്ചി മെട്രോയ്ക്ക് അഞ്ചാം പിറന്നാള്‍

എറണാകുളം: ഇന്ന് കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. ഇന്ന് കേരള മെട്രോ ദിനവും ആചരിക്കും. 5 രൂപ ചെലവിൽ ഏത് സ്റ്റേഷനിലേക്കും യാത്ര ചെയ്യാനുള്ള അവസരമാണ് ഇന്ന് കൊച്ചി മെട്രോ ഒരുക്കുന്നത്. മുട്ടത്തെ ഓപ്പറേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ സെന്‍ററിൽ വെള്ളിയാഴ്‌ച രാവിലെ എട്ട് മണിക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റ പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ ആരംഭിക്കും. രാവിലെ 11ന് കൊച്ചി മെട്രോയിലെ മുൻ ജീവനക്കാരുടെയും ഇപ്പോഴത്തെ ജീവനക്കാരുടെയും സംഗമം നടക്കും. ഉച്ചയ്ക്ക് 2.30ന് സെന്‍റർ ഫോര്‍ എം പവര്‍മെന്‍റ് ആന്‍റ് എൻട്രിച്ചമെന്‍റ് ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ മെട്രോ ട്രെയിന്‍ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. മെട്രോയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ ഒന്നിന് ആരംഭിച്ച കൊച്ചി മെട്രോ മെഗാ ഇവൻന്‍റിന്‍റെ ഭാഗമായി വിവിധ സ്റ്റേഷനുകളില്‍ വിപുലമായ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

പോലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പണികിട്ടും; നെടുമങ്ങാട് സിഐക്ക് സി‌പി‌എം നേതാവിന്റെ ഭീഷണി

തിരുവനന്തപുരം: നെടുമങ്ങാട് പോലീസിന് നേരെ സിപിഎം നേതാവിന്റെ ഭീഷണി. നെടുമങ്ങാട് ഏരിയാ സെക്രട്ടറി ജയദേവനാണ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും എസ്ഐക്കുമെതിരെ ഭീഷണി പ്രസംഗം നടത്തിയത്. എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെയാണ് സിഐ സന്തോഷിനും എസ്ഐ വിക്രമാദിത്യനും ഭീഷണിയുണ്ടായത്. കേരള പോലീസ് നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ പണി കിട്ടും, സ്റ്റേഷനിൽ അധിക കാലം ഞെളിഞ്ഞിരിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും സി.പി.എം നേതാവ് പറഞ്ഞു. കോൺഗ്രസിന്റെ കൊടി കത്തിക്കാതിരിക്കാൻ സിഐ നെഞ്ചോട് ചേർത്തുപിടിച്ചുവെന്നും ജയദേവൻ ആരോപിച്ചു. ഇന്ത്യയിൽ ആർക്കും കോൺഗ്രസിന്റെ കൊടി ആവശ്യമില്ല. സിഐ ആറാട്ടുമുണ്ടനാണെന്ന് വിശേഷിപ്പിച്ച നേതാവ് സിഐ കൈക്കൂലിക്കാരനാണെന്നും, പരാതിയുമായി ചെല്ലുന്നവര്‍ക്കു നേരെ മുഖം തിരിക്കുന്നവനാണെന്നും ആരോപിച്ചു. പിരിവ് നടത്തുന്നത് ആരെങ്കിലും ചോദ്യം ചെയ്താല്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയുടെ കൊച്ചനുജന്‍ ആണെന്ന് പറയും. ജില്ലാ സെക്രട്ടറിയുടെ ചേട്ടനോട് ‘പൊക്കമില്ലാത്തൊരുത്തന്‍ നിങ്ങളുടെ അനുജന്‍ ആണോ’ എന്ന് ചോദിച്ചപ്പോള്‍ കൈമലര്‍ത്തി.’ഞാന്‍…

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി വീശിയടിക്കുന്നതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം തെക്കന്‍ കര്‍ണാടക മുതല്‍ കോമറിന്‍ മേഖലവരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തി ദുര്‍ബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സെഷന്‍സ് കോടതിയില്‍ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യ മൊഴി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപേക്ഷ കോടതി തള്ളി

കൊച്ചി: സ്വപ്ന നല്‍കിയ രഹസ്യമൊഴി നൽകണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ 164 പ്രകാരമുള്ള മൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ ആവശ്യം ചോദ്യം ചെയ്ത് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജ് കോടതിയിൽ വാദിച്ചു. രഹസ്യമൊഴിയുടെ പകർപ്പ് നൽകരുതെന്ന് വാദിച്ച അഭിഭാഷകന്‍ എന്തിനാണ് ഈ രഹസ്യമൊഴിയെന്ന് ക്രൈംബ്രാഞ്ചിനോട് ചോദിച്ചു. എന്തിനാണ് രഹസ്യ മൊഴിയുടെ ആവശ്യമെന്നും കോടതി ക്രൈംബ്രാഞ്ചിനോട് ചോദിച്ചു. സ്വപ്ന സുരേഷിനെതിരെ തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് ചുമത്തിയ ഗൂഢാലോചനക്കേസിലെ അന്വേഷണത്തിന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി അനിവാര്യമാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഗൂഢാലോചനയുടെ തെളിവുകൾ പുറത്തുകൊണ്ടുവരാൻ രഹസ്യ മൊഴി പരിശോധിക്കണം. ഗൂഢാലോചനയിൽ പങ്കാളിയായ ഷാജ് കിരണും സ്വപ്നയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. സ്വപ്നയുടെ സത്യവാങ്മൂലം ചോർന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.…

പി ശ്രീരാമകൃഷ്ണനെതിരെയും കെടി ജലീലിനെതിരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെയും മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ നല്‍കി. സുഹൃത്തിന്റെ നിയന്ത്രണത്തിലുള്ള മിഡിൽ ഈസ്റ്റ് കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ പി ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്ന് സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ഇതിനായി കോൺസൽ ജനറൽ കൈക്കൂലിയായി ഒരു ബാഗ് നിറയെ പണം നൽകി. മുംബൈ ആസ്ഥാനമായുള്ള ഫ്ലൈജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യർ മുൻ മന്ത്രി കെ ടി ജലീലിന്റെ ബിനാമിയാണെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള കോൺസുലേറ്റ് വഴിയാണ് ഖുറാനും കൊണ്ടുവന്നതെന്ന് സ്വപ്ന ആരോപിക്കുന്നു. രഹസ്യ മൊഴിക്ക് മുമ്പ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വപ്ന ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇതില്‍ പങ്കുണ്ടെന്നും സ്വര്‍ണക്കടത്ത് കേസ്…

വര്‍ഗീയ വിഷം ചീറ്റലാണോ കോണ്‍ഗ്രസിന്റെ മതേതര നിലപാടെന്ന് വ്യക്തമാക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: കോണ്‍ഗ്രസ് നേതാവ് വി.ടി. ബലറാമിന്റെ വര്‍ഗീയ വിഷം ചീറ്റലാണോ കോണ്‍ഗ്രസിന്റെ മതേതര നിലപാടെന്നുള്ളത് സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. തൃക്കാക്കരയിലെ വിജയം എന്തും പറയാനുള്ള ലൈസന്‍സായി കോണ്‍ഗ്രസ് നേതാക്കള്‍ കാണേണ്ടതില്ല. വോട്ടു രാഷ്ട്രീയത്തിന് കുടപിടിച്ച് ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് പാദസേവ ചെയ്ത് അവരെ വെള്ളപൂശുന്നവരായി സ്വാതന്ത്ര്യസമര ഉല്പന്നമായ കോണ്‍ഗ്രസിന്റെ അഭിനവ നേതാക്കള്‍ അധഃപതിക്കരുത്. കാലങ്ങളായി രാജ്യത്തുടനീളം നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങിയിട്ടും പാഠം പഠിക്കാത്തവര്‍ ഭീകരവാദികളുടെ കളിപ്പാട്ടങ്ങളായി മാറിയിരിക്കുന്നുവെന്നതിന്റെ സൂചനകളാണ് ഇത്തരം പ്രസ്താവനകള്‍. മയക്കുമരുന്നിനും ഭീകരവാദത്തിനുമെതിരേ ക്രൈസ്തവ സഭാനേതൃത്വം വിശ്വാസി സമൂഹത്തിന് നല്‍കുന്ന മുന്നറിയിപ്പുകള്‍ തെളിവുകളുടെയും യാഥാര്‍ഥ്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. കേരളം അനുദിനം കണ്ടുകൊണ്ടിരിക്കുന്നതും സംസ്ഥാനത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഭീകരവാദത്തിനെ മഹത്വവത്ക്കരിച്ച് പാലൂട്ടിവളര്‍ത്തുവാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത് അപക്വവും അപകടകരവും അപലപനീയവുമാണ്. കേന്ദ്ര സംസ്ഥാന…

“എന്റെ വസ്ത്രങ്ങൾ കീറി, കുറ്റവാളിയെപ്പോലെ എന്നെ കൊണ്ടുപോയി”: പോലീസ് ക്രൂരത വിവരിച്ച് കോൺഗ്രസ് വനിതാ എംപി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മൂന്നാം ദിവസവും നടത്തിയ പ്രതിഷേധം ശക്തമായി. തന്നോടും മറ്റ് വനിതാ കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും പോലീസ് ക്രൂരമായാണ് പെരുമാറിയതെന്ന് തമിഴ്‌നാട്ടിലെ കരൂരിൽ നിന്നുള്ള കോൺഗ്രസ് ലോക്‌സഭാ എംപി ജോതി മണി പറഞ്ഞു. പോലീസ് അവരെ “അജ്ഞാത സ്ഥലത്തേക്ക്” കൊണ്ടുപോകുന്നതിനിടയിൽ അവര്‍ ട്വിറ്ററിൽ പങ്കിട്ട ഒരു വീഡിയോയിൽ, എംപി ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ അഭിസംബോധന ചെയ്യുകയും അവരെയും മറ്റ് സ്ത്രീകളെയും ഒരു കുറ്റവാളിയെപ്പോലെ പോലീസ് എങ്ങനെ കൊണ്ടുപോയി എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. “സ്പീക്കർ സാർ, ഇത് തമിഴ്‌നാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗം ജോതി മണിയാണ്. ഇന്നലെയും ഇന്നും ഞങ്ങളോട് ഡൽഹി പോലീസ് ക്രൂരമായി പെരുമാറി. അവർ ഞങ്ങളെ ക്രൂരമായി ആക്രമിച്ചു. അവർ എന്റെ വസ്ത്രങ്ങൾ ഇതുപോലെ വലിച്ചുകീറി. ഇത് സംഭവിക്കുന്നത് ഒരു…

സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ വിവരങ്ങള്‍ക്ക് ആധികാരിതയില്ല; എല്ലാം വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിൽ ദുരൂഹതകളുണ്ടെന്നും, അവര്‍ പറയുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പിണറായി വിജയന്റെ മകൾ ഷാർജയിൽ കമ്പനി തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായി സ്വപ്ന നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ് അവര്‍ തന്നെ പറയുന്നത്. ഈ വിഷയം ഏറ്റെടുത്ത് കോൺഗ്രസ് ആഘോഷിക്കാന്‍ പോകുന്നില്ലെന്നും, അവര്‍ നല്‍കിയ വിവരങ്ങൾ എത്രത്തോളം വിശ്വസനീയമാണെന്ന് അറിയില്ലെന്നുമായിരുന്നു വിഡി സതീശന്റെ പ്രതികരണം. സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ അത് ഗൗരവമുള്ള വിഷയമാണെന്നും സതീശൻ പറഞ്ഞു. അതേക്കുറിച്ച് പ്രതികരിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. ഇത്തരം ആളുകള്‍ പറയുന്നത് മുഖവിലയ്ക്കെടുത്ത് ആഘോഷിക്കേണ്ട കാര്യമില്ല. ഗൗരവമായ വിഷയം വരുമ്പോള്‍ അതില്‍ അന്വേഷണം നടത്തെണ്ടത് ആവശ്യമാണ്. എന്നാല്‍ സ്വപ്‌നയുടെ സത്യവാങ്മൂലത്തില്‍ സിപിഎമ്മോ മുഖ്യമന്ത്രിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണമറിയാന്‍ താല്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്വപ്‌ന…

ജുമാ നമസ്ക്കാരത്തിനു ശേഷം വർഗീയ വിദ്വേഷം വളർത്തുന്ന പ്രസംഗം പള്ളികളില്‍ പാടില്ലെന്ന് കണ്ണൂര്‍ പോലീസിന്റെ നിര്‍ദ്ദേശം

കണ്ണൂര്‍: ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിലാണ് വിചിത്രമായ നിർദേശവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. മതപ്രഭാഷണങ്ങളിൽ വർഗീയ വിദ്വേഷം വളർത്തരുതെന്ന് കാണിച്ചാണ് കണ്ണൂർ മയ്യിൽ പൊലീസ് നോട്ടീസ് നൽകിയത്. പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മയ്യിൽ പോലീസ് എസ്എച്ച്ഒ അറിയിച്ചു. പ്രവാചക നിന്ദ നടന്നതായി പറയപ്പെടുന്ന സംഭവത്തോട് അനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ താങ്കളുടെ കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളില്‍ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിനുശേഷം നടന്നുവരുന്ന മതപ്രഭാഷണത്തില്‍ നിലവിലുള്ള സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ, വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിലോ ഉള്ളതായ ഒന്നുമുണ്ടാകാന്‍ പാടില്ലെന്ന് ജുമാ മസ്ജിദ് സെക്രട്ടറിക്ക് നല്‍കിയ നോട്ടിസില്‍ പറയുന്നു. ഇങ്ങനെയുണ്ടായെന്ന് വിവരം കിട്ടിയാല്‍ ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടിസിലുണ്ട്. മയ്യില്‍ പഞ്ചായത്തിന് കീഴിലുള്ള പള്ളികളിലാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. ഇതിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. എസ്എച്ച്ഒയോട് വിശദീകരണം തേടിയെന്ന് സിറ്റി…

തന്നെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കള്ളമാണെന്ന് സ്വപ്ന സുരേഷ്; വീഡിയോ പുറത്തുവിട്ട് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: തന്നെ കണ്ടിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. അതേസമയം, സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രിയുടെ ഓഫീസ് വീഡിയോ പുറത്തുവിട്ടു. ഔദ്യോഗിക പരിപാടിക്കായി സ്വപ്ന ക്ലിഫ് ഹൗസിൽ നിരവധി തവണ വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറയുന്ന വീഡിയോ ആണ് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. 2020 ഒക്‌ടോബർ 13ന് നടത്തിയ വാർത്താസമ്മേളനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. താന്‍ ജയിലില്‍ കിടന്ന സമയത്ത് തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്നാണ് സ്വപ്‌ന ഇന്നലെ (ജൂണ്‍ 14) മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തമ്മില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയുടെ കാര്യങ്ങള്‍ വേണ്ട സമയത്ത് ഓര്‍മ്മിച്ചെടുത്ത് നല്‍കുമെന്നും സ്വപ്ന പറഞ്ഞു.