വിപുലമായ ആഘോഷ പരിപാടികളോടെ ഇന്ന് കൊച്ചി മെട്രോയ്ക്ക് അഞ്ചാം പിറന്നാള്‍

എറണാകുളം: ഇന്ന് കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. ഇന്ന് കേരള മെട്രോ ദിനവും ആചരിക്കും. 5 രൂപ ചെലവിൽ ഏത് സ്റ്റേഷനിലേക്കും യാത്ര ചെയ്യാനുള്ള അവസരമാണ് ഇന്ന് കൊച്ചി മെട്രോ ഒരുക്കുന്നത്.

മുട്ടത്തെ ഓപ്പറേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ സെന്‍ററിൽ വെള്ളിയാഴ്‌ച രാവിലെ എട്ട് മണിക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റ പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ ആരംഭിക്കും. രാവിലെ 11ന് കൊച്ചി മെട്രോയിലെ മുൻ ജീവനക്കാരുടെയും ഇപ്പോഴത്തെ ജീവനക്കാരുടെയും സംഗമം നടക്കും.

ഉച്ചയ്ക്ക് 2.30ന് സെന്‍റർ ഫോര്‍ എം പവര്‍മെന്‍റ് ആന്‍റ് എൻട്രിച്ചമെന്‍റ് ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ മെട്രോ ട്രെയിന്‍ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. മെട്രോയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ ഒന്നിന് ആരംഭിച്ച കൊച്ചി മെട്രോ മെഗാ ഇവൻന്‍റിന്‍റെ ഭാഗമായി വിവിധ സ്റ്റേഷനുകളില്‍ വിപുലമായ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News