തിരുവനന്തപുരം: പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ശശിയുടെ നിയമനത്തില്‍ വിമര്‍ശനം ഉന്നയിച്ച പി.ജയരാജനെ തള്ളിയാണ് കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കൂടിയായ ഇ.പി ജയരാജന് രംഗത്തെത്തിയത്. ശശിക്ക് അയോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. പി.ശശിയുടെ നിയമനത്തില്‍ പാര്‍ട്ടിയഇല്‍ അഭിപ്രായ ഭിന്നതയില്ല. അച്ചടക്ക നടപടി ഒരാളുടെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാനല്ല. തെറ്റുകള്‍ തിരുത്തി പാര്‍ട്ടിക്ക് ഒപ്പം വരാനാണ് നടപടിയെന്നും ഇ.പി ജയരാജന് പറഞ്ഞു. പി.ശശിയെ മുഖ്യമന്ത്രിയൂടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതിനെ സിപിഎം സംസ്ഥാന സമിതിയില്‍ പി.ജയരാജന് വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്നും അതിനുതകുന്ന പല റിപ്പോര്‍ട്ടുകളും തന്റെ പക്കലുണ്ടെന്നും ജയരാജന് പറഞ്ഞിരുന്നു. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും സെക്രട്ടേറിയറ്റ് തീരുമാനം പുനഃപരിശോധിക്കണമെന്നും ജയരാജന് ആവശ്യപ്പെട്ടിരുന്നു.
Category: KERALA
തലശേരി അതിരൂപത അധ്യക്ഷനായി മാര്‍ ജോസഫ് പാംപ്ലാനി ചുമതലയേറ്റു
തലശേരി: തലശേരി അതിരൂപതയ്ക്ക് പുതിയ ഇടയന്. അതിരൂപതയുടെ അധ്യക്ഷനായി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. അതിരുപതയുടെ ആര്‍ച്ച് ബിഷപ് ആയി നിയമിച്ചുകൊണ്ടുള്ള സിറോ മലബാര്‍ സഭയുടെ നിയമന പത്രിക അതിരൂപത ചാന്‍സലര്‍ ചടങ്ങില്‍ വായിച്ചൂ. നിയമന പത്രിക കര്‍ദിനാള്‍, മാര്‍ പാപ്ലാനിക്ക് കൈമാറി. സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് കൃത്യമായ ഉത്തരമില്ല. കെ.റെയിലിന് ഒരു പാട് അനിശ്ചിതത്വങ്ങള്‍ അവശേഷിക്കുന്നുണ്ട്. കയ്യേറ്റം പോലെ കെ റെയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ല. വികസനത്തിന് സഭ എതിരല്ല. പിണറായി വിജയന് സര്‍ക്കാര്‍ ഒരുപാട് ഭാവാത്മകമായ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.
സിപിഎം കമ്മറ്റികളില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറി- ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മറ്റി മുതല്‍ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മത തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. പല ജില്ലകളിലും ഇപ്പോള്‍ സി.പി.എം വിഭാഗീയത ജാതി-മത അടിസ്ഥാനത്തിലാണ്. വര്‍ഗ്ഗീയ ശക്തികളാണ് പലയിടത്തും ഇപ്പോള്‍ സി.പി.എം കീഴ്ഘടകകങ്ങളെ നിയന്ത്രിക്കുന്നതെന്നും ചെറിയാന് ഫിലിപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു. മത സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പലരുമാണ് ഇപ്പോള്‍ സി.പി.എം സഹയാത്രികരായിട്ടുള്ളത്. ഇവര്‍ മുഖേനയാണ് സി.പി.എം വര്‍ഗ്ഗീയ പ്രീണന നയം നടപ്പാക്കുന്നത്. ആരാധനാലയങ്ങളുടെ ഭരണസമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സി.പി.എമ്മിന് തിരിച്ചടിയായിട്ടുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെ അപകടകരമാണെങ്കിലും സി.പി.എംന്റെ ഔദ്യോഗിക നയം വ്യക്തമല്ല. ഇക്കാര്യത്തില്‍ എം.വി ഗോവിന്ദന്റെ അഭിപ്രായം പാര്‍ട്ടി നയമാണോയെന്ന് വ്യക്തമാക്കണം. പ്രണയിക്കുന്നവരെ മതപരിവര്‍ത്തനം നടത്തിയ ശേഷം വിവാഹംകഴിച്ച നിരവധി ഡി.വൈ.എഫ്.ഐക്കാര്‍ കേരളത്തിലുണ്ട്. ഇവരെ ആരെയും പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചെറിയാന്…
ആരോഗ്യനില മെച്ചപ്പെട്ടു, നടന് ശ്രീനിവാസന് ആശുപത്രി വിട്ടു
കൊച്ചി: ഹൃദയസംബന്ധമായ പ്രശ്നങ്ങളേ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ആശുപത്രി വിട്ടു. മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. ശ്രീനിവാസന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന് ഹൃദയത്തിനും ആകെ ആരോഗ്യത്തിനും കാര്യമായ പുരോഗതിയുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. മാര്‍ച്ച് 30-നാണ്. നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. പിറ്റേന്നുതന്നെ അദ്ദേഹത്തെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഈ മാസം പന്ത്രണ്ടിനാണ് വെന്റിലേറ്റര്‍ നീക്കം ചെയ്തത്. കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തിരുന്നു അദ്ദേഹം.
ലൗജിഹാദില്‍ സമഗ്ര അന്വേഷണം വേണം: മാര്‍ ജോസഫ് പാംപ്ലാനി
തലശേരി: ലൗജിഹാദ് വിഷയത്തില്‍ സമൂഹത്തിന്റെ ആശങ്ക സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും നിയുക്ത തലശേരി ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. രണ്ടു മതസ്ഥര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ വലിയ സാമൂഹ്യ പ്രശ്നമാണെന്ന് പറയാന്‍ സഭയ്ക്ക് താല്പര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭാരതം പോലെ വിവിധ മതങ്ങള്‍ വസിക്കുന്ന രാജ്യത്ത് മതാന്തര വിവാഹങ്ങള്‍ സ്വഭാവികമാണ്. ഇതിനെ മത വിഷയമായി മാറ്റാന്‍ പാടില്ല. സഭ ഒരിക്കലും മറ്റ് മതങ്ങള്‍ക്ക് എതിരല്ല. എന്നാല്‍ കേരളത്തില്‍ തീവ്രവാദസംഘടനകളുടെ സ്ലീപിംഗ് സെല്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആശങ്കയുണ്ട്. ഇതിനെക്കുറിച്ച് മാത്രമാണ് സഭ ആശങ്ക പങ്കുവയ്ക്കുന്നതെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
മാധ്യമ വിചാരണ നടക്കുന്നുവെന്ന് പരാതി; ദിലീപിന്റെ സഹോദരീഭര്‍ത്താവിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്
തിരുവനന്തപുരം: നടന് ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജിനെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് മൂന്നാഴ്ചത്തെ വിലക്ക്. ഹൈക്കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചന കേസിലും തനിക്കെതിരെ മാധ്യമവിചാരണ നടക്കുന്നുവെന്ന സുരാജിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാന്‍ നടന് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപ് ഒന്നാംപ്രതിയായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് സിയാദ് റഹ്മാന്റേതാണ് വിധി. ‘റദ്ദാക്കുന്നു’ എന്ന ഒറ്റ വാക്കിലാണ് കോടതി വിധി പറഞ്ഞത്. സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമയായ ശരത്, സായ് ശങ്കര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
ഭരണങ്ങാനത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം
കോട്ടയം: പാലാ ഭരണങ്ങാനത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം. ഫോട്ടോ ഫ്രെയിം എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നില പൂര്‍ണമായും കത്തി നശിച്ചു. അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നാണ് സൂചന. തീ നിയന്ത്രണ വിധേയമാക്കി.
ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമായി വീണ്ടും യു.എസ്.ടി
രാജ്യത്തെ ചടുലവും വൈവിധ്യപൂര്‍ണവുമായ തൊഴില്‍ സംസ്ക്കാരവുമുള്ള മികച്ച സ്ഥലമായി യു.എസ്.ടിയെ തെരഞ്ഞെടുത്തു തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി യ്ക്ക് മികച്ച തൊഴിലിടമായി വീണ്ടും അംഗീകാരം. 2022-23 ലെ മികച്ച തൊഴിലിടമായി ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് യു.എസ്.ടി ഇന്ത്യാ റീജ്യണിനെ വീണ്ടും തിരഞ്ഞെടുത്തത്. ഉയര്‍ന്ന വിശ്വാസ്യതയും പ്രകടനവും കാഴ്ച വെയ്ക്കുന്നതില്‍ പ്രകടിപ്പിച്ച മികവിനാണ് യു.എസ്.ടിക്ക് ഈ അപൂര്‍വ്വ ബഹുമതി ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ മികച്ച തൊഴിലിടമെന്ന ആദരം ലഭിക്കുന്നതിന്റെ ഭാഗമായി യു.എസ്.ടി വളരെ വിശദവും കര്‍ശനവുമായ പരിശോധനാ സംവിധാനങ്ങള്‍ക്ക് വിധേയമായിരുന്നു. അതില്‍, ദ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ട്രസ്റ്റ് ഇന്‍ഡക്സ് സര്‍വ്വേ, കള്‍ച്ചര്‍ ഓഡിറ്റ് എന്നീ പ്രക്രിയകള്‍ ഉള്‍പ്പെടുന്നു. സ്ഥാപനത്തില്‍ വിശ്വാസം, അഭിമാനം, പരസ്പര സൗഹൃദം എന്നിവ കെട്ടിപ്പടുക്കുന്നതിലും നിലനിര്‍ത്തുന്നതിലും യു.എസ്.ടി പ്രകടിപ്പിച്ച പ്രത്യേക ശ്രദ്ധയുടേയും ശ്രമങ്ങളുടേയും തെളിവാണ് ഈ…
വന്യജീവി അക്രമത്തിനെതിരെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ജനകീയ കര്‍ഷക പ്രതിരോധത്തിന് തൃശൂരില്‍ 23ന് തുടക്കം
കൊച്ചി: വന്യജീവി അക്രമത്തിനെതിരെ വിവിധ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന കര്‍ഷകരുടെ സംഘടിത ജനകീയ പ്രതിരോധത്തിന് തൃശൂരില്‍ തുടക്കമാകുന്നു. ഏപ്രില്‍ 23 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് തൃശൂര്‍ ജില്ലയിലെ ചാലക്കുടി കൊന്നക്കുഴിയില്‍ കര്‍ഷകരുള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ചു ചേരും. ആനകളും കാട്ടുപന്നികളുമുള്‍പ്പെടെ വന്യജീവികളുടെ ദിവസേനയുള്ള അക്രമം മനുഷ്യജീവന് ഉയര്‍ത്തുന്ന വെല്ലുവിളിയും കൃഷിനാശവും അതിരൂക്ഷമായ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ഒന്നടങ്കം സംഘടിച്ച് കാട്ടാനയെയും കാട്ടുപന്നിയെയും കാട്ടിലേയ്ക്ക് ഓടിക്കുന്ന പ്രതിരോധ പോരാട്ടമുഖം തുറക്കുന്നതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് എന്നിവര്‍ പറഞ്ഞു. ഇതോടുകൂടി കേരളത്തിന്റെ ഗ്രാമീണമേഖലയില്‍ നിലനില്പിനായുള്ള കര്‍ഷക പോരാട്ടത്തിന് പുതിയ പോര്‍മുഖം തുറക്കുമെന്നും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് പ്രതിരോധം വ്യാപിപ്പിക്കുമെന്നും ഇവര്‍ സൂചിപ്പിച്ചു. പകല്‍ സമരങ്ങള്‍ നിരന്തരം കണ്ടിട്ടുള്ള…
അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന് ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ഏപ്രില്‍ 21 ന്
കൊച്ചി: ക്രൈസ്തവ സമുദായ നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷിക പ്രാര്‍ത്ഥനാശുശ്രൂഷകളും അനുസ്മരണ സമ്മേളനവും അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനവും ഏപ്രില്‍ 21 വ്യാഴാഴ്ച ആലങ്ങാട് നടക്കും. ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ ഉച്ചകഴിഞ്ഞ് 4ന് അനുസ്മരണ സമൂഹബലി. 5.15ന് കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ നേതൃത്വം നല്‍കും. 5.45ന് വിതയത്തില്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി അധ്യക്ഷത വഹിക്കും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണം നടത്തും. അനുസ്മരണ സമ്മേളനത്തിന്റെയും അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെയും ഉദ്ഘാടനം സിബിസിഐ വൈസ്പ്രസിഡന്റും മാവേലിക്കര രൂപത ബിഷപ്പുമായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് നിര്‍വ്വഹിക്കും. സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി.സതീശന് എംഎല്‍എ മുഖ്യപ്രഭാഷണവും ജസ്റ്റിസ് സിറിയക് ജോസഫ്, മാര്‍ അത്തനേഷ്യസ് ഏലിയാസ് എന്നിവര്‍ അനുസ്മരണപ്രഭാഷണവും…
