പി.ശശിയുടെ നിയമനം ഐക്യകണേ്ഠന; പി.ജയരാജനെ തള്ളി തള്ളി ഇ.പി ജയരാജന്‍

തിരുവനന്തപുരം: പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ശശിയുടെ നിയമനത്തില്‍ വിമര്‍ശനം ഉന്നയിച്ച പി.ജയരാജനെ തള്ളിയാണ് കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കൂടിയായ ഇ.പി ജയരാജന്‍ രംഗത്തെത്തിയത്. ശശിക്ക് അയോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.ശശിയുടെ നിയമനത്തില്‍ പാര്‍ട്ടിയഇല്‍ അഭിപ്രായ ഭിന്നതയില്ല. അച്ചടക്ക നടപടി ഒരാളുടെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാനല്ല. തെറ്റുകള്‍ തിരുത്തി പാര്‍ട്ടിക്ക് ഒപ്പം വരാനാണ് നടപടിയെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

പി.ശശിയെ മുഖ്യമന്ത്രിയൂടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതിനെ സിപിഎം സംസ്ഥാന സമിതിയില്‍ പി.ജയരാജന്‍ വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്നും അതിനുതകുന്ന പല റിപ്പോര്‍ട്ടുകളും തന്റെ പക്കലുണ്ടെന്നും ജയരാജന്‍ പറഞ്ഞിരുന്നു. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും സെക്രട്ടേറിയറ്റ് തീരുമാനം പുനഃപരിശോധിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News