കനത്ത മഞ്ഞും കൊടുങ്കാറ്റും; 250,000-ത്തിലധികം വീടുകൾക്കും ബിസിനസ്സുകൾക്കും വൈദ്യുതിയില്ല

ന്യൂയോര്‍ക്ക്: ശക്തമായ കാറ്റും കനത്തതും നനഞ്ഞതുമായ മഞ്ഞുവീഴ്ചയെത്തുടർന്ന് അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കാൽ ലക്ഷത്തിലധികം വീടുകളിലും ബിസിനസ്സുകളിലും ചൊവ്വാഴ്ച വൈദ്യുതി മുടങ്ങി.

പെൻസിൽവാനിയ, വെർമോണ്ട്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ കൊടുങ്കാറ്റും 6 മുതൽ 12 ഇഞ്ച് വരെ മഞ്ഞും രാത്രിയിൽ മണിക്കൂറിൽ 50 മൈലിലധികം വേഗതയുള്ള കാറ്റും വീശിയടിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചവരെ ന്യൂയോർക്ക് സ്റ്റേറ്റിൽ 190,000-ലധികം വീടുകളും ബിസിനസ്സുകളും പെൻസിൽവാനിയയിൽ 47,000-ത്തിലധികം വീടുകളും ഇരുട്ടിലാണ്ടു. മെയ്‌നിലെയും വെർമോണ്ടിലെയും മറ്റൊരു 32,000 ഉപഭോക്താക്കള്‍ക്കും വൈദ്യുതി നഷ്ടപ്പെട്ടതായി Poweroutage.us റിപ്പോർട്ട് ചെയ്തു.

നാശനഷ്ടങ്ങൾ വിലയിരുത്തുകയും റിപ്പയറിംഗ് പുരോഗമിക്കുകയാണെന്നും ന്യൂയോർക്കിലെ പവർ കമ്പനിയായ നാഷണൽ ഗ്രിഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു. കനത്ത നനഞ്ഞ മഞ്ഞും ഉയർന്ന കാറ്റും സെൻട്രൽ, ഈസ്റ്റേൺ, നോർത്തേൺ ന്യൂയോർക്കിന്റെ ഭാഗങ്ങളിൽ വ്യാപകവും കാര്യമായ നാശനഷ്ടവും ഉണ്ടാക്കിയെന്നും പ്രസ്താവനയില്‍ പറഞ്ഞു.

മേഖലയിലുടനീളമുള്ള റോഡരികുകളിലും നടപ്പാതകളിലും മറിഞ്ഞുവീണ വൈദ്യുതി ലൈനുകളും മരങ്ങളും ന്യൂയോർക്കിലെ സെൻട്രൽ, അപ്‌സ്‌റ്റേറ്റ് എന്നിവിടങ്ങളിലെ നിരവധി കമ്മ്യൂണിറ്റികളിൽ റോഡുകൾ അടയ്ക്കാൻ നിർബന്ധിതരാക്കിയതായി സംസ്ഥാന ഗതാഗത വകുപ്പ് ട്വീറ്റിൽ പറഞ്ഞു.

ബുധനാഴ്ചയും വാരാന്ത്യത്തിലും താപനില 50 ഡിഗ്രി (F) ന് മുകളിലായിരിക്കുമെന്നും, 60 കളിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നതിനാൽ മഞ്ഞുവീഴ്ച കുറയാന്‍ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News