ജൂലിയൻ അസാൻജിനെ യു എസിന് കൈമാറാൻ യുകെ കോടതി ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു

വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാന്‍‌ജിനെ ചാരവൃത്തി ആരോപിച്ച് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചേക്കാവുന്ന
കുറ്റത്തിന് യുകെ കോടതി യുഎസിന് കൈമാറാൻ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. ബുധനാഴ്ച ഏഴ് മിനിറ്റ് നീണ്ട വാദത്തിനിടെ ചീഫ് മജിസ്‌ട്രേറ്റ് പോൾ ഗോൾഡ്‌സ്പ്രിംഗാണ് കൈമാറൽ ഉത്തരവ് പുറപ്പെടുവിച്ചത്.

കൈമാറാനുള്ള തീരുമാനം ഇപ്പോൾ ആഭ്യന്തര മന്ത്രി പ്രീതി പട്ടേലിന്റേതാണ്. അപ്പീലിന് അവകാശമുള്ള അസാൻജ് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയുടെ വിചാരണയ്ക്കിടെ വീഡിയോ ലിങ്ക് വഴി ഹാജരായി.

അദ്ദേഹത്തെ കൈമാറുന്നതിനെതിരായ അസാൻജിന്റെ അപ്പീൽ കഴിഞ്ഞ മാസം സുപ്രീം കോടതി നിരസിച്ചതിനെ തുടർന്നാണ് ബുധനാഴ്ച ഹ്രസ്വ വാദം നടന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ അഭിഭാഷകർക്ക് പട്ടേലിന് നിവേദനം നൽകാൻ മെയ് 18 വരെ സമയമുണ്ട്. കൂടാതെ, കേസിലെ മറ്റ് കാര്യങ്ങളിൽ കൂടുതൽ അപ്പീലുകൾ നൽകാനും സാധ്യതയുണ്ട്.

2010-ൽ അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുഎസ് നടത്തിയ ബോംബാക്രമണത്തെക്കുറിച്ചുള്ള രഹസ്യാത്മക സൈനിക, നയതന്ത്ര ഫയലുകൾ ഉൾപ്പെടെ, രഹസ്യാത്മക യുഎസ് സൈനിക രേഖകളുടെ 500,000 രഹസ്യ സൈനിക ഫയലുകൾ വിക്കിലീക്സ് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് 18 ക്രിമിനൽ കുറ്റങ്ങളാണ് യു എസില്‍ അസാന്‍‌ജിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ അസാൻജ് 175 വർഷം വരെ തടവ് അനുഭവിക്കണം.

Print Friendly, PDF & Email

Leave a Comment

More News