അരിസോണയിലെ കാട്ടുതീ; 2,000-ത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു

അരിസോണ: മധ്യ അരിസോണയിൽ അതിവേഗം പടര്‍ന്നുപിടിച്ച കാട്ടുതീയണയ്ക്കാന്‍ അഗ്നിശമന സേനാംഗങ്ങൾ പൊരുതുന്നുണ്ടെങ്കിലും, ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം തീ അനിയന്ത്രിതമായി വ്യപിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനകം തന്നെ ആയിരക്കണക്കിന് താമസക്കാരെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും അഗ്നിക്കിരയായി.

ടണൽ ഫയർ എന്ന് വിളിക്കപ്പെടുന്ന തീപിടുത്തം, അരിസോണയിലെ ഫ്ലാഗ്സ്റ്റാഫിൽ നിന്ന് 14 മൈൽ (23 കിലോമീറ്റർ) വടക്ക് കിഴക്ക് ഭാഗത്തേക്ക് ഏകദേശം 6,000 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചതായി അഗ്നിശമന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച വൈകി ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തീപിടിത്തത്തിൽ കൊക്കോനിനോ കൗണ്ടിയിലെ 760 വീടുകളിൽ നിന്ന് 2,000-ത്തിലധികം താമസക്കാരെ നിർബന്ധപൂര്‍‌വ്വം ഒഴിപ്പിച്ചതായി കൗണ്ടി ബോർഡ് ഓഫ് സൂപ്പർവൈസേഴ്‌സ് ചെയർവുമൺ പാട്രിസ് ഹോർസ്റ്റ്മാൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News