തിരുവനന്തപുരം: പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്സിലേക്ക് അനുവദിച്ച തുക വകമാറ്റി വില്ലകളും ഓഫീസുകളും നിർമ്മിച്ച മുൻ ഡിജിപി ലോക്നാഥ് ബഹ്റയുടെ നടപടിയെ ന്യായീകരിച്ച് സർക്കാർ. ഭാവിയില്‍ ഇത്തരം നടപടികള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടപ്പിലാക്കരുതെന്ന് കർശന നിർദേശവും നല്കി. ബെഹ്റയുടെ നടപടിയെ സാധൂകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സിന് 4.33 കോടിയാണ് അനുവദിച്ചത്. പൊലീസ് വകുപ്പിന്റെ നവീകരണ പദ്ധതിയിൽ 30 ക്വാർട്ടേഴ്സുകൾ നിർമിക്കാനാണ് തുക അനുവദിച്ചത്. എന്നാൽ, സർക്കാർ അനുമതി വാങ്ങാതെ തിരുവനന്തപുരം വഴുതക്കാട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കായി ക്വാർട്ടേഴ്സിന് പകരം വില്ലകൾ നിർമ്മിച്ചു. ഓഫീസുകള്‍ക്ക് പുറമെ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ്, രണ്ട് വില്ലകള്‍ മറ്റ് അനുബന്ധ ഓഫീസുകള്‍ എന്നിവയാണ് നിര്‍മ്മിച്ചത്. സിഎജിയാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഈ നടപടിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ജൂലൈ 27 ലെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.
Category: KERALA
നടിയെ ആക്രമിച്ച കേസ്: വിചാരണ ജഡ്ജിക്കെതിരെ നടി ഹൈക്കോടതി രജിസ്ട്രാർക്ക് കത്തയച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജഡ്ജി ഹണി എം വർഗീസിനെതിരെ നടി. ജഡ്ജി ഹണി എം വർഗീസ് കേസ് പരിഗണിച്ചാൽ നീതി ലഭിക്കില്ലെന്നാണ് നടി ഹൈക്കോടതി രജിസ്ട്രാർക്ക് അയച്ച കത്തിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന സിബിഐ കോടതിയുടെ ചുമതല പ്രിൻസിപ്പൽ സെഷന്‍സ് ജഡ്ജി ഹണി എം വർഗീസിന് നൽകിയിരുന്നു. സിബിഐ കോടതിയിലെ വിചാരണ പ്രിൻസിപ്പൽ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും വനിതാ ജഡ്ജിയെക്കൊണ്ട് കേസ് പരിഗണിക്കപ്പെടരുതെന്നും കത്തിൽ പറയുന്നു. ഇന്നലെയാണ് ഹണി വർഗീസിനെ സിബിഐ കോടതിയുടെ അധിക ചുമതലയിൽ നിന്ന് നീക്കിയത്. ഇതോടെ സിബിഐ കോടതി പ്രിൻസിപ്പൽ കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം അനുവദിക്കരുതെന്നാണ് നടിയുടെ ആവശ്യം. കേസ് സിബിഐ കോടതിയിൽ തുടരണമെന്നും നടി പറയുന്നു. നേരത്തെയും വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ നടി രംഗത്തെത്തിയിരുന്നു. ജഡ്ജി പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു ആരോപണം. നടിയുടെ…
ശ്രീറാമിനെ തിരിച്ചെടുത്തത് നിയമവിധേയമായി; ജനവികാരം കണക്കിലെടുത്താണ് നീക്കിയതെന്ന് കോടിയേരി
തിരുവനന്തപുരം: ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനാധിപത്യപരമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളിക്കളയുന്ന മനോഭാവം എൽഡിഎഫ് സർക്കാരിനില്ലെന്നും ലേഖനത്തിൽ കോടിയേരി പറഞ്ഞു. പാർട്ടി ദിനപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. “പത്രപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിർബന്ധിച്ചതിനാലാണ് സർവീസിൽ തിരിച്ചെടുത്തത്. പിന്നീട് സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ കലക്ടറാക്കി. എന്നാൽ, അതിൽ പൗര സമൂഹത്തിൽ എതിർപ്പുണ്ടായി. ആ വികാരം കണക്കിലെടുത്താണ് നിയമനം സർക്കാർ റദ്ദാക്കിയത്. ഈ സംഭവം വ്യക്തമാക്കുന്നത് ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം എൽഡിഎഫ് സർക്കാരില്ലെന്നാണ്,” കോടിയേരി ലേഖനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുന്ന കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് കോടിയേരി ലേഖനത്തിൽ ഉന്നയിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി…
വിവാഹസമയത്ത് റിഫ മെഹ്നു പ്രായപൂര്‍ത്തിയായിരുന്നില്ല; പോക്സോ കേസിൽ റിഫയുടെ ഭർത്താവ് മെഹ്നാസ് അറസ്റ്റിൽ
കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് അറസ്റ്റിൽ. പോക്സോ കേസിലാണ് അറസ്റ്റ്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു. മെഹ്നാസിനെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയേക്കും. മാർച്ച് ഒന്നിനാണ് ദുബായിലെ ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്താതെ നാട്ടിലെത്തിച്ച മൃതദേഹം ഉടൻ മറവുചെയ്യുകയായിരുന്നു. റിഫ മെഹ്നു തൂങ്ങി മരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നുവെന്നാണ് നിഗമനം. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. റിഫ കോഴിക്കോട് സ്വദേശിയും. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. കുഞ്ഞ് ജനിക്കുമ്പോൾ റിഫക്ക് 18 വയസ്സും രണ്ട് മാസവുമായിരുന്നു പ്രായം. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഡിവൈഎസ്പി അന്വേഷിക്കുന്ന കേസിൽ മെഹ്നാസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അപേക്ഷ തള്ളിയാൽ ഈ കേസിലും മെഹ്നാസ് അറസ്റ്റിലാകാനാണ് സാധ്യത.…
കുട്ടിയാലിയുടെ മാപ്പിളപ്പാട്ട് ഹിറ്റാക്കി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ അപൂര്‍വ്വ സംഗമം
മലപ്പുറം: ടി.കെ. കുട്ടിയാലിയുടെ പ്രശസ്തമായ “ആരാരും മനസ്സില്‍ നിന്നൊരിക്കലും മറക്കാത്ത” എന്ന മാപ്പിളപ്പാട്ട് മാപ്പിളപ്പാട്ടുകളെ സ്നേഹിക്കുന്ന ഏവർക്കും സുപരിചിതമാണ്. പക്ഷേ ഈ വരികൾ എഴുതി വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് വൈറലാകുമെന്ന് കുട്ടിയാലി കരുതിക്കാണുകയില്ല. ഈ മാപ്പിളപ്പാട്ട് പാടി ഒരുകൂട്ടം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാക്കിയിരിക്കുകയാണിപ്പോള്. അരീക്കോട് സുല്ലമുസലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ 1994ലെ എസ്എസ്എൽസി ബാച്ച് വിദ്യാർഥികളാണ് ജൂലൈ 23-ന് പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചത്. ഇവരാണ് മാപ്പിളപ്പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചത്. ഏഴ് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്നതായിരുന്നു ഗായക സംഘം. സംഘത്തിനൊപ്പം കൂടി പാട്ടു പാടിയ മുഹമ്മദലി താഴത്തങ്ങാടിയുടെ പ്രകടനമാണ് പാട്ടിനെ വൈറലാക്കിയത്. മുഹമ്മദലിക്കൊപ്പം സോഫില താഴത്തങ്ങാടി, ബിജിമോൾ മൂർഖൻ നിലമ്പൂർ, ഉമൈബ അരീക്കോട്, ശബീന കൊടുവള്ളി, ഫസീല കുനിയിൽ, ഷമീറ അരീക്കോട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതോടെ നാട്ടിലും വീട്ടിലും…
‘ആളുകളെ ദുരന്തത്തിലേക്ക് വിടാതെ ജീവൻ രക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി
കോട്ടയം: ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിടാതെ ജീവൻ രക്ഷിക്കുകയാണ് സർക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കൂട്ടിക്കലില്‍ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഒഴുക്കില്‍ പെട്ട് മരിച്ച റിയാസിന്റെ വീടും പ്രദേശത്തെ ഏന്തയാർ ജെജെ മർഫി സ്കൂൾ, കെഎംജെ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളും മന്ത്രി സന്ദർശിച്ചു. അഞ്ചാം തീയതി വരെ മഴയുണ്ടാകുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിന് ആളെ വിട്ടുകൊടുക്കാതെ ജീവൻ രക്ഷിക്കുക എന്നതാണ് അടിയന്തരമായി ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായി പുഴ ഒഴുകുന്ന വഴികൾ, മലമ്പ്രദേശങ്ങൾ തുടങ്ങി ജനജീവിതത്തിന് സുരക്ഷിതത്വം ഇല്ല എന്ന് തോന്നിക്കുന്ന എല്ലായിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണം എന്നാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു. അഞ്ചുലക്ഷം പേരെ മാറ്റിപാര്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്യാമ്പുകൾ ഒരുക്കിയിരിക്കുന്നത്. മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ ആളുകൾ കാഴ്ചക്കാരാകരുത്. പുഴകളിലും ആറുകളിലും ഇറങ്ങുകയോ…
മഴയത്ത് കളിക്കാനിറങ്ങരുത്; കൃത്യസമയത്ത് ഭക്ഷണം കഴിക്കുക; കുട്ടികൾക്കുള്ള നിർദ്ദേശങ്ങളുമായി ആലപ്പുഴ ജില്ലാ കളക്ടർ
ആലപ്പുഴ: “മഴയത്ത് ഇറങ്ങരുത്, മീൻപിടിക്കാൻ പോകരുത്, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക” – ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ജില്ലയിലെ കുട്ടികൾക്ക് നൽകിയ നിർദേശങ്ങളാണിത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്കായി പങ്കുവെച്ചത്. തന്റെ ആദ്യ ഉത്തരവ് കുട്ടികൾക്ക് വേണ്ടിയാണെന്നും സുരക്ഷ കണക്കിലെടുത്താണ് സ്കൂളുകള്‍ക്ക് അവധി നൽകിയതെന്നും കളക്ടർ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പോസ്റ്റ് ഇട്ട് ഒരുമണിക്കൂർ കൊണ്ട് പതിനായിരക്കണക്കിന് പേരാണ് ലൈക്ക് ചെയ്തത്. നിരവധി പേർ പോസ്റ്റിന് താഴെ തങ്ങളുടെ സന്തോഷവും കലക്ടർക്കുള്ള അഭിനന്ദനവും പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന്റെ പൂർണ രൂപം : പ്രിയ കുട്ടികളേ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞുകാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍…
സംസ്ഥാനത്തെ തുടര്‍ച്ചയായുള്ള മഴ: മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആഗസ്റ്റ് 10 വരെ, റൂൾ കർവ് അനുസരിച്ച് സംഭരണശേഷി 137.5 അടിയാണ്. ജലനിരപ്പ് 137.5 അടിക്ക് മുകളിൽ ഉയർന്നാൽ മാത്രമേ സ്പിൽവേ വഴി വെള്ളം തുറന്നുവിടേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 134.5 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. തമിഴ്നാട്ടിലും മഴയായതിനാല്‍ അവര്‍ ജലമെടുക്കുന്നത് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഓരോ മണിക്കൂര്‍ ഇടവിട്ട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഇടുക്കി ഡാമില്‍ ആകെ സംഭരണ ശേഷിയുടെ 68 ശതമാനം മാത്രമേ വെള്ളമുള്ളൂവെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ മുല്ലപ്പെരിയാറില്‍ ജലം ഉയര്‍ന്നാലും ഇടുക്കി ഡാമില്‍ അത് സംഭരിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി ഡാമില്‍ നിന്നുള്ള ജലം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ക്രമപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫെബ്രുവരി മാസത്തിൽ ഡാമുകളിലെ…
31 വർഷം, അമ്പതോളം ചിത്രങ്ങളിൽ സഹസംവിധായകൻ, ഒടുവിൽ സ്വതന്ത്ര സംവിധാകനാകുന്ന സതീഷ്
1991 മുതൽ മലയാള സിനിമയിൽ സഹ സംവിധായകനായ പ്രവർത്തിക്കുന്ന കെ സതീഷ് സ്വതന്ത്ര സംവിധായകനാകുന്നു. ആഗസ്റ്റ് 5ന് റിലീസാകുന്ന ടു മെൻ എന്ന ചിത്രത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ സതീഷ് തന്റെ കരിയറിലെ പുതിയ അദ്ധ്യായത്തിന് തുടക്കമിടുന്നത്. നിരവധി സംവിധായകർക്കൊപ്പം സഹസംവിധായകനായിരുന്ന അദ്ദേഹം അമ്പതോളം ചിത്രങ്ങളിലാണ് ഇതിനകം പ്രവർത്തിച്ചിട്ടുള്ളത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന സമയത്താണ് സതീഷ് ആദ്യമായി സിനിമയിൽ എത്തുന്നത്. തന്റെ ഒരു സുഹൃത്ത് വഴി സംവിധായകൻ സുരേഷ് ഉണ്ണിത്താനെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. എന്നാൽ അദ്ദേഹം ആദ്യം സതീഷിനെ നിരുത്സാഹപ്പെടുത്തി. നിലവിലുള്ള നല്ല ജോലി കളയേണ്ട എന്നായിരുന്നു ഉപദേശം. പക്ഷെ സതീഷ് പിൻമാറിയില്ല. 1991ൽ മുഖചിത്രം എന്ന സിനിമയിൽ സഹ സംവിധായകനായി കെ. സതീഷ് കുമാർ തുടക്കം കുറിച്ചു. അധികം വൈകാതെ സുരേഷ് ഉണ്ണിത്താന്റെ അസ്സോസിയേറ്റ് ആവുകയും ചെയ്തു. ഇതിനിടെ വിജി തമ്പിയെ…
ഉന്നതരുടെ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ സൃഷ്ടിച്ച് തട്ടിപ്പുകാര്‍; പുതിയ ഇര സപ്ലൈകോ എംഡി
കൊച്ചി: ഫെയ്സ്ബുക്കിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് തട്ടിപ്പുകാർ ഇപ്പോൾ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകളിൽ കയറി പണം തട്ടുന്നു. നിലവിൽ സർക്കാർ ഉടമസ്ഥതയിലുള്ള സപ്ലൈകോയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീബ് പട്ജോഷിയുടെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് സൃഷ്ടിച്ചതിന് അടുത്തിടെ കൊച്ചി സൈബർ പോലീസ് കേസെടുത്തു. സപ്ലൈകോ ഉദ്യോഗസ്ഥൻ സി.എസ്. ഷാഹുൽ ഹമീദ് നൽകിയ പരാതിയെ തുടർന്നാണ് തിങ്കളാഴ്ച കേസെടുത്തത്. സഞ്ജീബിന്റെ ഫോട്ടോ പതിച്ച വാട്ട്സ്ആപ്പ് അക്കൗണ്ടിൽ നിന്ന് ശനിയാഴ്ചയും ഞായറാഴ്ചയും നിരവധി സപ്ലൈകോ ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട് ജീവനക്കാരിൽ ചിലർക്ക് പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ ലഭിച്ചു. സഞ്ജീബുമായി നടത്തിയ പരിശോധനയിൽ ഇയാളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്ട്സ്ആപ്പ് നമ്പർ ഉണ്ടാക്കിയതായി കണ്ടെത്തി. 7076522681 എന്ന നമ്പറുള്ള ഒരു വാട്ട്സ്ആപ്പ് അക്കൗണ്ടിൽ നിന്നാണ് സന്ദേശങ്ങൾ ലഭിച്ചത്.…
