പാലക്കാട്: ന്യൂഡൽഹിയിൽ പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർത്ഥി യുവജനങ്ങളെ അടിച്ചമർത്തി കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭത്തെ അമർച്ച ചെയ്യാമെന്ന് ബി ജെ പി വ്യാമോഹിക്കേണ്ടതില്ലന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി.നാസർ പ്രസ്താവിച്ചു.
വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ വെൽഫെയർ പാർട്ടി പാലക്കാട് നഗരത്തിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ ഫാസിസത്തിനെതിരെ
ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തെ നിരന്തരം വഞ്ചിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രഭരണകൂടത്തിനെതിരായ ശക്തമായ പ്രതിഷേധമാണ് രാജ്യതലസ്ഥാനത്ത് അലയടിച്ചു കൊണ്ടിരിക്കുന്നത്. കെടുകാര്യസ്ഥത കാരണം നിരവധി വിദ്യാർത്ഥികളുടെ ജീവൻ എടുക്കുന്ന സംവിധാനങ്ങളായി എൻ ടി എയും നീറ്റും മാറിയിരിക്കുകയാണ്. ബി ജെ പി ഭരണകൂടത്തിന് കീഴിൽ രാജ്യത്തെ വിദ്യാർത്ഥി യുവജനങ്ങളുടെ ഭാവി തീർത്തും അനിശ്ചിതത്വത്തിൽ ആയിരിക്കുന്നു. പരീക്ഷ നടത്തിപ്പിലെ അട്ടിമറികൾ കാരണം ജീവൻ വെടിഞ്ഞ വിദ്യാർത്ഥികളുടെ കുടുംബങ്ങളും രാജ്യത്തെ മുഴുവൻ വിദ്യാർത്ഥി സമൂഹവും കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രഥാന്റെ രാജി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥി സമരത്തോട് മുഖം തിരിച്ചു നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് തന്നെ നാണക്കേടാണ്. പ്രക്ഷോഭങ്ങളെ അടിച്ചാമർത്താമെന്ന് സർക്കാർ കരുതേണ്ടെന്നും വരുംനാളുകളിൽ പ്രക്ഷോഭം കൂടുതൽ വ്യാപിച്ച് ശക്തി പ്രാപിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശകുന്തള ജംഗ്ഷനിൽ നിന്ന് തുടങ്ങിയ പ്രകടനം കെഎസ്ആർടിസി പരിസരത്ത് സമാപിച്ചു. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എം.സുലൈമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശാക്കിർ പുലാപ്പറ്റ സ്വാഗതവും, മണ്ഡലം പ്രസിഡണ്ട് എം. കാജാ ഹുസൈൻ നന്ദിയും പറഞ്ഞു പറഞ്ഞു.
പ്രകടനത്തിന് ജില്ലാ ജനറൽ സെക്രട്ടറി എം.ദിൽഷാദ് അലി, ഹബീബ മുസ, റിയാസ് ഖാലിദ്, ബാബു തരൂർ, ശരീഫ് പള്ളത്ത്,
എന്നിവർ പ്രതിഷേധ പ്രകടനം നടത്തി.
