റാന്നി: ക്യാൻസറിനോട് ധീരമായി പോരാടുന്നതിനിടയിലും പഠനത്തിൽ മികവ് തെളിയിച്ച 17 – വയസ്സുകാരി ലെനയുടെ അകാലവിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. കീക്കോഴൂർ ഉതിമൂട് കുളങ്ങര വീട്ടിൽ ജോജി–ജിജി ദമ്പതികളുടെ മകൾ ലെന (17) ആണ് അന്തരിച്ചത്. ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ലെന മജ്ജ മാറ്റിവെക്കൽ ചികിത്സയ്ക്കും വിധേയയായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. രോഗത്തിന്റെ വേദനകൾക്കിടയിലും പഠനം കൈവിടാതിരുന്ന ലെന SSLC പരീക്ഷ എഴുതി ഉയർന്ന മാർക്കോടെ വിജയിച്ചിരുന്നു. പാഠ്യ–പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന ലെന അധ്യാപകർക്കും സഹപാഠികൾക്കും ഏറെ പ്രിയങ്കരിയായിരുന്നു. ലെനയുടെ അകാലവിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അധ്യാപകരെയും സഹപാഠികളെയും നാട്ടുകാരെയും തീരാദുഃഖത്തിലാഴ്ത്തി.
Day: August 28, 2026
ആംസ്റ്റർ ഇമിഗ്രേഷനെതിരെ ക്രിമിനൽ–സാമ്പത്തിക അന്വേഷണം വേണമെന്ന് AACF; വ്യാപക ഉപഭോക്തൃ വഞ്ചനയും വിദേശ പണമിടപാട് ക്രമക്കേടുകളും ആരോപണം
കോട്ടയം: കുടിയേറ്റം, വിദേശ തൊഴിൽ, റിക്രൂട്ട്‌മെന്റ്, വിസ, സ്ഥിരതാമസം, പ്ലേസ്‌മെന്റ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് M/s. Amster Immigration Overseas Private Limited-നെതിരെ സമഗ്രമായ ക്രിമിനൽ, സാമ്പത്തിക, നിയന്ത്രണാന്വേഷണം നടത്തണമെന്ന് ആംസ്റ്റർ ബാധിത ഉപഭോക്തൃ ഫോറം (Amster Affected Consumers Forum – AACF) ആവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ സേവനങ്ങൾ സ്വീകരിച്ച് സാമ്പത്തിക നഷ്ടമുണ്ടായതായി പറയുന്ന ഉപഭോക്താക്കളുടെ കൂട്ടായ്മയാണ് AACF. കാനഡ, ഓസ്‌ട്രേലിയ, യുഎഇ, പോളണ്ട്, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിദേശ തൊഴിൽ, വിസ, സ്ഥിരതാമസം, റിക്രൂട്ട്‌മെന്റ്, കുടിയേറ്റ സേവനങ്ങൾ ലഭ്യമാക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ നിരവധി പേരിൽനിന്ന് വൻതുക ഈടാക്കിയതായി ഫോറം ആരോപിച്ചു. ഓരോ ഉപഭോക്താവിൽനിന്നും ഏകദേശം ₹75,000 മുതൽ ₹3 ലക്ഷം വരെയും, ചില കേസുകളിൽ അതിലധികവും കൈപ്പറ്റിയതായി AACF ആരോപിക്കുന്നു. ജീവിതസമ്പാദ്യം, ബാങ്ക് വായ്പ, സ്വർണപ്പണയം, ഉയർന്ന പലിശവായ്പ, ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നുമുള്ള കടം…
രക്ഷാബന്ധന്‍ ദിനത്തില്‍ യുപി-ഡല്‍ഹി മുതല്‍ മധ്യപ്രദേശ് വരെ 18 സംസ്ഥാനങ്ങളില്‍ വ്യാപക മഴ; നേപ്പാളിലെ വെള്ളപ്പൊക്കം കാരണം ബീഹാറില്‍ ജാഗ്രത നിര്‍ദ്ദേശം
ഓഗസ്റ്റ് 28 ന് ഡൽഹി-എൻസിആർ, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ന്യൂഡൽഹി: നേപ്പാളിലെ വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ ഫലങ്ങൾ ഇപ്പോൾ ഇന്ത്യയുടെ സമതലങ്ങളിൽ വ്യക്തമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. അയൽരാജ്യത്തു നിന്നുള്ള വെള്ളപ്പൊക്കവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ മൺസൂൺ സംവിധാനവും വടക്കൻ, മധ്യ ഇന്ത്യയിലെ കാലാവസ്ഥയെ പൂർണ്ണമായും മാറ്റിമറിച്ചു. ഓഗസ്റ്റ് 28 ന് ഡൽഹി-എൻസിആർ, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ 18 സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. നദികളിലെ വെള്ളപ്പൊക്കം തീരപ്രദേശങ്ങൾക്ക് ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും, മൺസൂൺ പ്രവർത്തനങ്ങൾ മുഴുവൻ മേഖലയെയും വിഴുങ്ങി. ഉത്തർപ്രദേശിൽ മൺസൂൺ പൂർണ്ണമായും സജീവമായി തുടരുന്നു, സംസ്ഥാനത്തെ 61 ജില്ലകളിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്തിടെ, മഹോബയിൽ 131.6 മില്ലിമീറ്റർ…
അനഘ ശശിക്ക് ഐക്യദാർഢ്യം: ഉത്രാട ദിനത്തിൽ ഉപവാസ സമരം
മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതീയ വിവേചനത്തിനും അധ്യാപകരുടെ പീഡനങ്ങൾക്കുമെതിരെ പോരാടുന്ന അനഘ ശശിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്രാട ദിനത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. അനഘയ്ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും വരും ദിവസങ്ങളിലും സജീവമായി ഇടപെടുമെന്നും ഭാരവാഹികൾ അറിയിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ബുഷ്‌റ ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ഉപവാസം സംസ്ഥാന സെക്രട്ടറി രജിത മഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പരമേശ്വരൻ, സെക്രട്ടറിമാരായ സലീന അന്നാര, ഷിഫാ ഷെറിൻ, ഷഹനാസ്, വൈസ് പ്രസിഡന്റ് ഷിഫ ഖാജ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം നസീറ ബാനു, ഫർഹ നസീഫ് (ഫ്രറ്റേണിറ്റി), ഹന (ജി.ഐ.ഒ.), എൻ.ഇ.പി. സംസ്ഥാന ജനറൽ സെക്രട്ടറി നാരായണൻ വട്ടോളി, വെൽഫെയർ പാർട്ടി തിരൂർ മണ്ഡലം പ്രസിഡന്റ്…
മതവിശ്വാസങ്ങളെ അപമാനിക്കൽ, കർശന നടപടി വേണം: കെ. ആനന്ദകുമാർ
തിരുവനന്തപുരം: ജനകോടികൾ ആരാധിക്കുന്ന ശബരിമല അയ്യപ്പ സ്വാമിക്കും മാളികപ്പുറത്തമ്മയ്ക്കുമെതിരെ, നിന്ദ്യവും നീചവും അപമാനകരവുമായ പരാമർശം നടത്തിയ സണ്ണി കപിക്കാടിനെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. ജനങ്ങൾ ഭക്തിയോടും വിശ്വാസത്തോടും കാണുന്ന അയ്യപ്പ സ്വാമിയെയും മാളികപ്പുറത്തമ്മയെയും അപമാനിക്കും വിധമുള്ള പൊതുവേദിയിലെ പരാമർശങ്ങൾ, മതസൗഹാർദ്ദം തകർക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ചില കേന്ദ്രങ്ങളുടെ ശ്രമത്തിന്റെ ഭാഗമായി മാത്രമേ കാണാനാവൂ. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ, അശ്ലീല പരാമർശങ്ങൾ നടത്തി മറ്റുള്ളവരുടെ വിശ്വാസങ്ങളെ അപമാനിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കാനാവില്ല. ജനങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അപഹസിച്ച് സമൂഹത്തിൽ ശ്രദ്ധ നേടാനുള്ള തരം താണ ശ്രമമാണ് സണ്ണി കപിക്കാട് നടത്തിയത്. കൈപ്പറ്റുന്ന പണത്തിന് ജോലിചെയ്യുന്നു എന്ന്, ചില കേന്ദ്രങ്ങളെ ബോധ്യപ്പെടുത്താനുള്ള പരിശ്രമമാണ്, ഇത്തരം പരാമർശങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നത്. സമൂഹത്തിൽ ചെരിതിരിവും സംഘർഷവും സൃഷ്ടിക്കാൻ, ചില കേന്ദ്രങ്ങൾ നടത്തുന്ന ആസൂത്രിത ശ്രമങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം. ജാതി മത വേർതിരിവുകൾ…
ഷൗക്കത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണം: വെൽഫെയർ പാർട്ടി
മലപ്പുറം: ഷൗക്കത്തിന്റെ മരണത്തിന് ഉത്തരവാദികളായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ പങ്ക് സമഗ്രമായി അന്വേഷിക്കണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണ്. മോട്ടോർ വാഹന വകുപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും ഗൗരവമായി അന്വേഷിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഷൗക്കത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുകയും വേണം. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.വി. സഫീർ ഷാ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുന്നിയിൽ, മുനീബ് കരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ്…
മുസ്ലിം സ്ത്രീകളെ പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കരുത്; വിവാദ പ്രസ്താവനയുമായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍
കോഴിക്കോട്: മുസ്ലീം സ്ത്രീകളെ പൊതുവേദികളില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (കാന്തപുരം വിഭാഗം) യുടെ നിർദ്ദേശം. അപരിചിതരുടെ സാന്നിധ്യത്തിൽ മുസ്ലീം സ്ത്രീകളെ വേദികളിലോ പൊതുസ്ഥലങ്ങളിലോ കയറ്റരുതെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആഘോഷങ്ങൾ അതിരു കടക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നബി ദിനാഘോഷങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച വിമർശനങ്ങൾക്കിടെയാണ് മഹല്ലുകൾക്കും മദ്രസകൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. ഇസ്ലാമിക ആഘോഷങ്ങൾ നിശ്ചിത പരിധികൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് കാന്തപുരം വിഭാഗം മഹല്ല് നേതാക്കളോട് അഭ്യർത്ഥിച്ചു. മതപരമായ അതിര്‍വരമ്പുകളുടെ ലംഘനത്തെ ഗൗരവമായി കാണണമെന്ന് പ്രസ്താവനയില്‍ പറയുന്നു. പള്ളികള്‍, മദ്രസകള്‍, മറ്റ് സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെ നേതൃത്വം ഇത്തരം പരിപാടികള്‍ ഇസ്ലാമിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊതുവഴികളിലും വേദികളിലും അപരിചിതർക്കിടയിൽ മുസ്ലീം സ്ത്രീകളെ പ്രദർശിപ്പിക്കുന്നതും, ഇസ്ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷ രീതികളും…
അത് ചാക്കോ കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പല്ല, തൃശൂര്‍ സ്വദേശി ദാമോദര മേനോനാണ്: നോര്‍ക്ക
തിരുവനന്തപുരം: നാല് പതിറ്റാണ്ടു മുമ്പ് കോളിളക്കം സൃഷ്ടിച്ച ചാക്കോ വധക്കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കേസിലെ പ്രതിയായ സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വാര്‍ത്ത തള്ളി നോര്‍ക്ക. സുകുമാരക്കുറുപ്പാണെന്ന രീതിയില്‍ വിവിധ മാധ്യമങ്ങളും ചാനലുകളും പ്രചരിപ്പിച്ച ചിത്രം യഥാര്‍ത്ഥത്തില്‍ തൃശൂർ വടക്കാഞ്ചേരി കരുമാത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. ഈ അവകാശവാദം നോര്‍ക്കയും സ്ഥിരീകരിച്ചു. ബ്രൂണൈയിൽ ഓർമ്മക്കുറവും മാനസിക പ്രശ്നങ്ങളും അലട്ടുന്ന ദാമോദര മേനോന് സഹായമെത്തിക്കാന്‍ ഒരു മാസം മുമ്പ് നോർക്ക ഇടപെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദാമോദര മേനോനെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു മാസം മുമ്പ് നോർക്ക സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു എന്നു പറയുന്നു. ബ്രൂണൈയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നോര്‍ക്ക ഇടപെട്ടത്. അതനുസരിച്ച് ജൂലൈ 2-ന് നോർക്ക സർക്കാരിന് കത്തയക്കുകയും ചെയ്തു. കേരളത്തിലെ ഒരു പ്രമുഖ വാർത്താ ചാനലാണ് അവരുടെ ‘എക്സ്ക്ലൂസീവ് ബ്രേക്കിംഗ്…
വെള്ളപ്പൊക്കം നേപ്പാളിലെ ത്രിശൂലി ബസാറിൽ നാശം വിതച്ചു; 469 പേർ മരിച്ചു
നേപ്പാളിലെ നുവാക്കോട്ട് ജില്ലയിലെ ത്രിശൂലി മാർക്കറ്റ് ബുധനാഴ്ച രാവിലെ പൂർണ്ണമായും സാധാരണ നിലയിലായിരുന്നു. കടകൾ പതിവുപോലെ തുറന്നിരുന്നു, തെരുവുകൾ ആളുകളാൽ നിറഞ്ഞിരുന്നു. എന്നാൽ, ഈ പ്രദേശം ഉടൻ തന്നെ വെള്ളത്തിന്റെയും ചെളിയുടെയും അവശിഷ്ടങ്ങളുടെയും ഒരു കൂട്ടമായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വെള്ളപ്പൊക്കത്തിന് തൊട്ടുമുമ്പുള്ള കാഴ്ചയും, അപകടം മണത്തറിഞ്ഞ ജനങ്ങള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് ഓടുന്നതും തുടര്‍ന്ന് വെള്ളം മാര്‍ക്കറ്റിലേക്ക് കുത്തിയൊഴുകി വരുന്നതും വീഡിയോയില്‍ കാണാം. ഒരുകാലത്ത് വീടുകളും കടകളും റോഡുകളും ഉണ്ടായിരുന്നിടത്ത്, ചെളിയും വലിയ കല്ലുകളും അവശിഷ്ടങ്ങളും മാത്രമേ കാണാനാകൂ. വെള്ളപ്പൊക്കത്തിൽ നിരവധി പാലങ്ങളും റോഡുകളും തകർന്നിട്ടുണ്ട്. റെഡ് ക്രോസിന്റെ അഭിപ്രായത്തിൽ, നേപ്പാളിലെ ഏറ്റവും കൂടുതൽ ദുരിതബാധിത പ്രദേശങ്ങളിലൊന്നാണ് നുവാക്കോട്ട്. നിരവധി ഗ്രാമങ്ങൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്, കൂടാതെ ചില പ്രദേശങ്ങൾ റോഡുകളുടെയും പാലങ്ങളുടെയും തകർച്ച കാരണം മറ്റ് ഭാഗങ്ങളിൽ…
രാശിഫലം (28-08-2026 വെള്ളി)
ചിങ്ങം: ജീവിതപങ്കാളിയുമായുള്ള അസ്വാരസ്യം ഇരുവര്‍ക്കും മനഃപ്രയാസം ഉണ്ടാകും.പങ്കാളിക്ക് എന്തെങ്കിലും രോഗം മൂലം വൈഷമ്യം ഉണ്ടാകാം. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോൾ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിഷ്‍പ്രയോജനമായ സംഭാഷണങ്ങളില്‍ പങ്കുകൊള്ളാതിരിക്കുക. നിയമകാര്യങ്ങളില്‍ പ്രതീക്ഷിച്ചഫലം ലഭിക്കില്ല. സമൂഹത്തിൻ്റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളം. കന്നി: നിങ്ങളുടെ വാക്‌ചാതുരിയും സർഗ്ഗാത്മകമായ കഴിവുകളുമാണ് നിങ്ങളുടെ ആയുധം. നിങ്ങളുടെ ജീവിതത്തോടുള്ള അമിതമായ താൽപര്യം ക്രമേണ സന്തോഷത്തെ കുറയ്ക്കും. ഒരുതരത്തിലുള്ള സമ്മർദ്ദവും കഷ്‌ടപ്പാടുകളും ഇല്ലാതിരിക്കുമ്പോൾ മാത്രമെ നിങ്ങളുടെ യഥാർത്ഥ കഴിവ് പുറത്തുവരൂ. തുലാം: മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള നിങ്ങളുടെ സുഹ്യത്ത് നിങ്ങൾക്കൊരു ഭാഗ്യമാണ്. നിങ്ങൾക്ക് ഒരു കൂട്ടുകച്ചവട സംരംഭം തടസ്സങ്ങളൊന്നുമില്ലാതെ തുടങ്ങാൻ സാധിക്കും. നിങ്ങളുടെ കാര്യശേഷിയും കഠിനാധ്വാനവും അഭിനന്തിക്കപ്പെടും. വൃശ്ചികം: നിങ്ങൾക്കിന്ന് നിങ്ങളുടെ ബോസിൻ്റെ അതൃപ്‌തിയും, സഹപ്രവർത്തകരുടെ അർദ്ധമനസ്സോടെയുള്ള പിന്തുണയും, സ്നേഹപൂർവ്വമായ സാമീപ്യമില്ലായ്‌മയും അനുഭവിക്കേണ്ടിവരും. പുതുക്കക്കാരനായി ജോലിക്ക് ശ്രമിക്കലും, വൈകിയുള്ള അഭിമുഖ വിജയങ്ങളും, അന്തിമ…