വേനല്‍മഴയില്‍ വെള്ളംകയറി കൃഷി നശിച്ചു; തിരുവല്ലയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

തിരുവല്ല: ശക്തമായ വേനല്‍മഴയില്‍ വെള്ളംകയറി കൃഷി നശിച്ചതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നിരണം സ്വദേശി രാജീവ് (49) ആണ് മരിച്ചത്. പാടവരമ്പത്തെ മരക്കൊമ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു. നിരണത്ത് ഇദ്ദേഹം 10 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത കൃഷി നടത്തിയിരുന്നു. ഇതില്‍ എട്ടേക്കര്‍ വെള്ളം കയറി നശിച്ചിരുന്നു. വലിയ തുക വായ്പ എടുത്തായിരുന്നു കൃഷി നടത്തിയിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. പാടത്ത് വെള്ളം കയറിയതോടെ കൊയ്ത്ത യന്ത്രങ്ങള്‍ ഇറക്കാന്‍ കഴിയാതെ നെല്ല് മുഴുവന്‍ വീണ് കിടന്ന് നശിക്കുകയാണ്. അച്ചന്‍കോവിലാറില്‍ നിന്നും കുതിച്ചെത്തുന്ന വെള്ളം കയറി വലിയതോതില്‍ കൃഷി നശിച്ചതായാണ് സൂചന. വെണ്‍മണിയില്‍ 150 ഏക്കറില്‍ കൃഷി നശിച്ചതായാണ് പാടശേഖര സമിതി അറിയിച്ചിരിക്കുന്നത്. 2018ലെ പ്രളയത്തില്‍ തോടുകളും ആറുകളും എക്കല്‍ വന്ന് അടിഞ്ഞതോടെ ചെറിയ മഴ പെയ്താല്‍ പോലും പാടശേഖരങ്ങളില്‍ വെള്ളം കയറുന്ന സ്ഥിതിയാണ്. തോടുകളുടെയും ആറുകളുടെയും ആഴവും വീതിയും വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍…

കൊച്ചി വെണ്ണലയില്‍ മൂന്നംഗ കുടുംബം മരിച്ചനിലയില്‍; കടബാധ്യതയെന്ന് ആത്മഹത്യാകുറിപ്പ്

കൊച്ചി: വെണ്ണലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകലാ റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ, മകള്‍ രജിത, മകളുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവര്‍ ആണ് മരിച്ചത്. രജിതയുടെ ചെറിയ കുട്ടികള്‍ രാവിലെ ഫോണില്‍ വിവരം അറിയിച്ചപ്പോഴാണ് കൂട്ട ജീവനൊടുക്കലിന്റെ വിവരം പുറത്തറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്ന കുറിപ്പും കിട്ടിയിട്ടുണ്ട്. ഗിരിജയും പ്രശാന്തും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഒരു കോടി രൂപയ്ക്ക് മേല്‍ ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ഫ്ളോര്‍ മില്‍ നടത്തിവരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

തൃശൂരില്‍ മാതാപിതാക്കളെ കൊന്ന മകന്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍. ഇഞ്ചക്കുണ്ട് സ്വദേശി അനീഷ് ആണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി അനീഷ് കീഴടങ്ങുകയായിരുന്നു. അനീഷ് മാതാപിതാക്കളായ കുട്ടന്‍(60), ഭാര്യ ചന്ദ്രിക(55) എന്നിവരെ ഞായറാഴ്ചയാണ് കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെ കാരണം. റോഡില്‍ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകന്‍ ആക്രമിക്കുകയായിരുന്നു. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. കഴുത്തിലും നെഞ്ചിലുമായിരുന്നു അച്ഛന് വെട്ടേറ്റത്. മകന്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ മാതാപിതാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലാണ് മൃതദേഹങ്ങള്‍ കിടന്നിരുത്. കൊലപാതക വിവരം വിളിച്ച് അറിയിച്ചത് അനീഷാണെന്ന് പോലീസ് പറഞ്ഞു.

തിരുവല്ലയില്‍ ഓശാന ശുശ്രൂഷകള്‍ക്കിടെ കാര്‍ ഓടിച്ചുകയറ്റി; ചോദ്യം ചെയ്തവര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ആക്രമണം

തിരുവല്ല: തിരുവല്ലയില്‍ ഓശാന ശുശ്രൂഷകള്‍ക്കിടെ ഗുണ്ടാ ആക്രമണം. തിരുവല്ല നഗരസഭാ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ് ഉള്‍പ്പടെയുള്ള നാല് പേര്‍ക്ക് നേരെ കുരുമുളക് പ്രയോഗം നടത്തി. തുകലശേരി സെന്റ് ജോസഫ് പള്ളിക്ക് മുന്നില്‍ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഓശാന ഞായര്‍ പ്രദക്ഷിണത്തിനിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണം.    

ജനങ്ങള്‍ കെ-റെയിലിനൊപ്പം; മുഖ്യമന്ത്രി

കണ്ണൂര്‍: എല്‍.ഡി.എഫിന്റെ കാലത്ത് ഒന്നും നടക്കരുതെന്ന് പ്രതിപക്ഷത്തിന് വാശിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫിന്റെ കാലത്ത് അതിവേഗ ട്രെയിന്‍ ആവാം. എന്നാല്‍ എല്‍.ഡി.എഫ് ചെയ്യുമ്പോള്‍ പാടില്ല. ഒരു പദ്ധതി വരുമ്പോള്‍ അത് നാടിന് വേണ്ടിയുള്ളതാണെന്ന് ഓര്‍ക്കണം. നാടിന്റെ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ളതാണെന്ന് ഓര്‍ക്കണം. നാടിന്റെ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ളതാണെന്ന് ഓര്‍ക്കണം. അല്ലാതെ അതിനെ തടയാന്‍ ശ്രമിക്കുകയല്ല വേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. കെ.റെയിലിന് കേന്ദ്ര അനുമതി ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും കെ.റെയിലിന് ഒപ്പമാണ്. പ്രശ്നങ്ങള്‍ പ്രശ്നമായി ഉന്നയിക്കുന്നതിന് പകരം അന്ധമായി എതിര്‍ക്കുകയല്ല വേണ്ടത്. ചില മാധ്യമങ്ങളും അതിന് ഒപ്പംചേരുകയാണ്. വികസത്തിന് എതിരുനില്‍ക്കുന്നവരെ തുറന്ന് കാട്ടുന്നതിന് പകരം, അവര്‍ക്കുവേണ്ടി വാദിക്കുന്നു. പക്ഷെ ഒന്നും നടക്കുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. പരിസ്ഥിതിയുടെ പ്രശ്നമാണ് കെ.റെയില്‍…

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍; വിഷു, ഈസ്റ്റര്‍ പ്രത്യേക സര്‍വ്വീസുകള്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. വൈകുന്നേരം 5.30 മുതല്‍ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ ഡിപ്പോയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാ?ഗ് ഓഫ് ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ?ഗോവിന്ദന്‍ മാസ്റ്റര്‍ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം നിര്‍വ്വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് വെബ്‌സൈറ്റ് പ്രകാശനവും സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ കെ.എസ്.ആര്‍.ടി.സി – സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസര്‍വേഷന്‍ ചെയ്തവര്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിര്‍വ്വഹിക്കും. ഡോ. ശശി തരൂര്‍ എം.പിയും, മേയര്‍ ആര്യ രാജേന്ദ്രനും മുഖ്യാതിഥികളായി പങ്കെടുക്കും. ആദ്യ സര്‍വ്വീസുകളില്‍ ഓണ്‍ലൈനില്‍ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ്…

വിഷുപൂജയ്ക്കായി ശബരിമല നട തുറന്നു

ശബരിമല: മേടമാസ-വിഷുപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കും. തുടര്‍ന്ന് പതിവ് അഭിഷേകവും പൂജകളും നടക്കും. തിങ്കളാഴ്ച രാവിലെ മുതല്‍ നട അടയ്ക്കുന്ന 18 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടാകും. ഇത്തവണ മേടം രണ്ടായ 15-ന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനം. 18-ന് രാത്രി ഹരിവരാസനം പാടി തിരുനട അടയ്ക്കും.

നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവന്‍ തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന്‍ തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകില്ല. അസൗകര്യമറിയിച്ച് അവര്‍ അന്വേഷണോദ്യോ?ഗസ്ഥര്‍ക്ക് കത്ത് നല്‍കി. മറ്റൊരു ദിവസം ചോദ്യംചെയ്യലിന് ഹാജരാകാമെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്. കാവ്യയുമായി ബന്ധപ്പെട്ട ചില ഓഡിയോ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യംചെയ്യലിന് വിളിച്ചത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ് ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോധന നടത്തിയതില്‍ നിന്ന് ചില സുപ്രധാനമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതികൂടിയായ ദിലീപിന്റെയടക്കം ശബ്ദരേഖകള്‍ ഇതിനോടകം പുറത്തുവന്നിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് നിലവില്‍ അന്വേഷണ സംഘം. ഇതേ കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തിരുന്നു. ദിലീപ് അടക്കമുള്ളവരുടെ ശബ്ദസാമ്പിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരും

കൊച്ചി: എറണാകും അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്ന് അതിരുപത വക്താവ് ഫാ. മാത്യൂ കിലുക്കന്‍. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക, പ്രസന്നപുരം, തോട്ടുവ, മറ്റൂര്‍, യൂണിവേഴ്‌സിറ്റി പള്ളികളില്‍ ഇന്ന് ഏകീകൃത കുര്‍ബാന നടന്നു. കത്തീഡ്രല്‍ ബസിലിക്കയില്‍ രാവിലെ 6.45 ന് ശേഷം ഇന്നു നടന്ന കുര്‍ബാനകളും തുടര്‍ന്നുള്ള ദിവസങ്ങളിലും ജനാഭിമുഖമായിരിക്കുമെന്ന് പി.ആര്‍.ഒ പത്രക്കുറിപ്പില്‍ പറയുന്നു.

ഇപ്പോഴും കോണ്‍ഗ്രസുകാരന്‍, കണ്ണൂരില്‍പോയത് സുധാകരന്‍ ഭീഷണിപ്പെടുത്തിയതുകൊണ്ട്- കെ.വി. തോമസ്

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ ഭീഷണിപ്പെടുത്തിയെന്നും അതുകൊണ്ടാണ് വിലക്ക് ലംഘിച്ച് കണ്ണൂരിലേക്ക് പോയതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. എന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്നൊന്നും കരുതേണ്ട. നടപടിയെടുക്കേണ്ടത് ഇവിടെയല്ല, കോണ്‍ഗ്രസ് പ്രസിഡന്റാണെന്നും കെ.വി. തോമസ് തിരുവനന്തപുരത്ത് പറഞ്ഞു. ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. സെമിനാറില്‍ പങ്കെടുത്തതുകൊണ്ട് അങ്ങനെയല്ലാതാവുന്നില്ല. കെ.റെയിലിന് കൈപൊക്കിയ ആളല്ല ഞാന്‍. എന്നാല്‍ അന്ധമായി ഒന്നിനേയും എതിര്‍ക്കാന്‍ പാടില്ല. ഭരിക്കുന്നത് ആരെന്ന് നോക്കി വികസനത്തെ തടയുന്നത് ശരിയല്ലെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി. ഇതിനിടെ സെമിനാറില്‍ പങ്കെടുത്തതില്‍ കെ.വി തോമസിനെതിരേ നടപടിയെടുക്കണമെന്ന് കെ.പി.സി.സി സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ്. തിങ്കളാഴ്ച നോട്ടീസ് അയച്ച് കെ.വി തോമസിനോട് വിശദീകരണം ചോദിക്കാനും തീരുമാനിച്ചിട്ടുണ്ട്.