കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍; വിഷു, ഈസ്റ്റര്‍ പ്രത്യേക സര്‍വ്വീസുകള്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. വൈകുന്നേരം 5.30 മുതല്‍ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ ഡിപ്പോയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാ?ഗ് ഓഫ് ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ?ഗോവിന്ദന്‍ മാസ്റ്റര്‍ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം നിര്‍വ്വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് വെബ്‌സൈറ്റ് പ്രകാശനവും സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ കെ.എസ്.ആര്‍.ടി.സി – സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസര്‍വേഷന്‍ ചെയ്തവര്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിര്‍വ്വഹിക്കും. ഡോ. ശശി തരൂര്‍ എം.പിയും, മേയര്‍ ആര്യ രാജേന്ദ്രനും മുഖ്യാതിഥികളായി പങ്കെടുക്കും.

ആദ്യ സര്‍വ്വീസുകളില്‍ ഓണ്‍ലൈനില്‍ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് നല്‍കുന്ന മടക്കയാത്രയുടെ സൗജന്യ ടിക്കറ്റ് ലഭിച്ച ഗജരാജയുടെ യാത്രക്കാരായ ജോസഫ് സ്‌കറിയ (പൂഞ്ഞാര്‍), അരുണ്‍.എം (ബാഗ്ലൂര്‍), അനൂബ് ജോര്‍ജ് (പത്തനംതിട്ട, പുല്ലാട്) അരുണ്‍ എം (തിരുവനന്തപുരം, പൂജപ്പുര), എന്നിവര്‍ക്ക് മടക്ക ടിക്കറ്റിനുള്ള സൗജന്യ കൂപ്പന്‍ സമ്മാനിക്കുക.

ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആര്‍ടിസി) എന്ന mobile app വഴിയും ചെയ്യാവുന്നതാണ്..

വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി.യും, കെ.എസ്.ആര്‍.ടി.സി – സ്വിഫ്റ്റും സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും. സംസ്ഥാനത്തിനകത്തും അന്തര്‍ സംസ്ഥാന റൂട്ടുകളിലുമാണ് യാത്രക്കാരുടെ ആവശ്യാര്‍ത്ഥം യഥേഷ്ടം സര്‍വ്വീസുകള്‍ നടത്തുന്നത്. ആകെ 34 സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ സാധാരണ സര്‍വ്വീസ് നടത്തുന്നതില്‍ അധികമായി ഈ അവധികാലത്ത് കൂടുതല്‍
സര്‍വ്വീസുകളും നടത്തും. ഏപ്രില്‍ 11 മുതല്‍ 18 വരെ ഈ സര്‍വ്വീസുകള്‍ക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പ്രധാന റൂട്ടുകളില്‍ അധിക സര്‍വ്വീസുകളും, ഹ്രസ്വ ദൂര – ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ യാത്രക്കാരുടെ ബാഹുല്യം അനുസരിച്ചും ഏപ്രില്‍ 12,13 തീയതികളിലും 17,18 തീയതികളിലും ക്രമീകരിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News