എഐസിടിഇ ഫിറ്റ് ഇന്ത്യ ചലഞ്ച്; അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാമ്പസ് ജേതാക്കൾ

കേന്ദ്ര യുവജന കാര്യ, കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എഐസിടിഇ ഫിറ്റ് ഇന്ത്യ ചലഞ്ചിൽ അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാമ്പസ് ജേതാക്കളായി. ഇന്ത്യയിലെ എല്ലാ യൂണിവേഴ്‌സിറ്റികളെയും പങ്കെടുപ്പിച്ചു നടത്തിയ ശാരീരിക വ്യായാമ മത്സരത്തിൽ ഒരു ജീവനക്കാരനും 2 വിദ്യാർത്ഥികളുമടങ്ങുന്ന കാറ്റഗറി 2 വിഭാഗത്തിലാണ് അമൃതപുരി കാമ്പസ് ജേതാക്കളായത്. സുദർശന മണ്ടേല, ശിവപ്രകാശ്, ഗ്രഹാം ഫിലിപ്പ് എന്നിവരടങ്ങുന്ന ടീമാണ് വിജയിച്ചത്. ആരോഗ്യവും സന്തോഷവും നിറഞ്ഞ ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷന്റെ (എഐസിടിഇ) നേതൃത്വത്തിൽ ഫിറ്റ് ഇന്ത്യ ചലഞ്ച് സംഘടിപ്പിച്ചത്.

വില്ലനായി വന്ന് ആക്ഷന്‍ ഹീറോ ആയി മാറിയ സുരേഷ് ഗോപി 64-ന്റെ നിറവില്‍

മലയാളികളുടെ പ്രിയപ്പെട്ട ആക്‌ഷന്‍ ഹീറോ സുരേഷ് ഗോപിക്ക് ഇന്ന് 64 വയസ്സ്. വെറുമൊരു സിനിമാ താരം എന്നതിലുപരി സുരേഷ് ഗോപി സിനിമയ്ക്ക് പുറമെ സാമൂഹിക രാഷ്ട്രീയത്തിലും ഏറെ സജീവമാണ്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. മാസ്സ് ആക്ഷൻ ചിത്രങ്ങൾക്ക് പുറമെ കലാമൂല്യമുള്ള ചിത്രങ്ങളില്‍ അഭിനയിച്ചും പ്രേക്ഷകരുടെ കൈയ്യടി നേടിയ നടനാണ് അദ്ദേഹം. സഹനടനായും വില്ലനായും തന്റെ കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് നായക വേഷങ്ങളിലേക്കെത്തി. മാസ് ആക്ഷൻ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം സൂപ്പർ താരപദവിയിലേക്ക് ഉയർന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. ഒരിടവേളയ്‌ക്ക് ശേഷം കൈനിറയെ ചിത്രങ്ങളുമായി നടന്‍ മലയാളത്തില്‍ വീണ്ടും സജീവമാണ്. മാസ് എന്‍റര്‍ടയ്‌നറുകളാണ് നടന്‍റേതായി കൂടുതല്‍ അണിയറയില്‍ ഒരുങ്ങുന്നത്. പിറന്നാള്‍ സമയത്ത് ആരാധകര്‍ക്കായി നടന്‍റെ…

സീറ്റ് പ്രതിസന്ധി: ഫ്രറ്റേണിറ്റി നേതാക്കൾ ഷാഫി പറമ്പിലിന് നിവേദനം നൽകി

പാലക്കാട്: ജില്ലയിലെ പ്ലസ് വൺ, ഡിഗ്രി സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഇടപെടണമെന്നും വിഷയം നാളെ മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി നേതാക്കൾ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലിന് നിവേദനം നൽകി. സീറ്റ് അപര്യാപ്തതയുടെ കണക്കുകൾ സഭയിൽ അവതരിപ്പിക്കുമെന്നും സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എം.എൽ.എ ഫ്രറ്റേണിറ്റി നേതാക്കളെ അറിയിച്ചു. പത്തിന് ശേഷം ഉള്ളതു പോലെ വലിയ സീറ്റ് ക്ഷാമം പ്ലസ് ടുവിന് ശേഷവുമുണ്ടന്ന് ഫ്രറ്റേണിറ്റി നേതാക്കൾ ചൂണ്ടിക്കാട്ടി. പ്ലസ്ടു വിജയിച്ച 23,811 വിദ്യാർത്ഥികൾ ജില്ലയിലുള്ളപ്പോൾ ഡിഗ്രിക്കു വേണ്ടി ഗവൺമെന്റ് / എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ആകെയുള്ളത് 5642 സീറ്റുകൾ മാത്രമാണ്. ഇനി പ്രൊഫഷണൽ കോഴ്സുകളുടെ സീറ്റുകളുടെ എണ്ണം എടുക്കുകയാണെങ്കിലും ജില്ലയിൽ അവസരങ്ങൾ നന്നേ കുറവാണ്. ന്യൂ ജനറേഷൻ കോഴ്സുകളൊന്നും കാര്യമായി എവിടെയും ജില്ലയിലില്ല. ജില്ലയിൽ ഒരു ഗവൺമെന്റ് / എയ്ഡഡ് ആർട്‌സ് &…

‘എന്തിനാണ് ഒരു പെട്ടിക്കട കൊള്ളയടിക്കുന്നത്?’; രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമിച്ചതിനെ പരിഹസിച്ച് കെ സുരേന്ദ്രൻ

ആലപ്പുഴ: വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബാങ്ക് കൊള്ളയടിച്ചെന്ന് കേട്ടിട്ടുണ്ടെന്നും എന്തിനാണ് പെട്ടിക്കട കൊള്ളയടിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും രാഹുലിന് അക്രമം നേരിടേണ്ടി വന്നിട്ടില്ല. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ജനശേദ്ധ്ര തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അക്രമം. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാൻ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സിപിഎം സംഘർഷങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള തെരുവ് സംഘർഷങ്ങൾ മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കൂടുതൽ മുസ്ലീം യുവാക്കൾ സൈന്യത്തിൽ ചേരണമെന്ന് കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ

കോഴിക്കോട്: കൂടുതൽ മുസ്ലീം യുവാക്കൾ സൈന്യത്തിൽ ചേരണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്റെ ആഹ്വാനം. സൈന്യത്തിന്റെ മൂന്ന് ഡിവിഷനുകളിലേക്കും ഓൺലൈൻ അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച് ആണ്. അതിന് മുമ്പായി പത്താം ക്ലാസ് മുതൽ മുകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള, 17 നും 23 നും ഇടയിൽ പ്രായമുള്ള മുസ്ലിം യുവാക്കൾ എത്രയും വേഗം അപേക്ഷിക്കണമെന്ന് ഫെഡറേഷൻ സർക്കുലർ അറിയിച്ചു. ഇമാമുമാർ ജുമുഅ പ്രസംഗത്തിൽ ഇക്കാര്യം അറിയിക്കണം. സൈന്യത്തിൽ നമ്മുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ഇത് ആവശ്യമാണ് എന്നും സർക്കുലറിൽ പറയുന്നു. കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവിയും ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ പി മുഹമ്മദുമാണ് സർക്കുലറിൽ ഒപ്പിട്ടിരിക്കുന്നത്. സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റിനെ കേന്ദ്ര സർക്കാരിന്റെ ‘അട്ടിമറി’ പരിപാടിയെന്നാണ് സർക്കുലർ വിശേഷിപ്പിച്ചത്. ഇത് അക്ഷരപ്പിശകാണോ മനഃപൂർവമാണോ എന്ന് വ്യക്തമല്ല.…

അമ്മയുടെ യോഗം മൊബൈലില്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് ഭാരവാഹികള്‍

താരസംഘടനയായ അമ്മയിൽ നിന്ന് നടൻ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് അധികൃതർ. ഷമ്മി തിലകന്റെ ഭാഗം കേട്ട ശേഷം നടപടിയെടുക്കുമെന്ന് നടൻ സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. ഷമ്മിയെ അമ്മയിൽ നിന്ന് പുറത്താക്കിയതായി വാർത്തകൾ വന്നതിന് പിന്നാലെയാണ് വിശദീകരണം. 2021 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗം ഷമ്മി തിലകന്‍ മൊബൈലില്‍ ചിത്രീകരിച്ചതാണ് വിവാദമായത്‌. ഇത് കണ്ടയുടന്‍ യോഗത്തില്‍ പങ്കെടുത്തിരുന്ന താരങ്ങളിലൊരാള്‍ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നാല്‌ തവണ വിശദീകരണം നല്‍കാന്‍ ഷമ്മിയോട്‌ ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകാനോ വിശദീകരണം നല്‍കാനോ നടന്‍ തയ്യാറായില്ല. തുടര്‍ന്ന് നടനെതിരെ നടപടി വേണമെന്ന ആവശ്യവുമായി അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. യോഗം ചിത്രീകരിച്ചത് തെറ്റാണെന്നാണ് പൊതുവികാരം. അമ്മ ഭാരവാഹികള്‍ക്കെതിരെ നടന്‍ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ടതും വിവാദമായിരുന്നു.

പ്ലസ്ടുവിന് ശേഷം ജില്ലയിൽ സീറ്റ് ക്ഷാമം അതിരൂക്ഷം; പരിഹാരം കാണാൻ സർക്കാർ തയ്യാറാകണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പാലക്കാട്: ജില്ലയിൽ പ്ലസ്ടുവിന് ശേഷവും പതിനായിരങ്ങൾക്ക് ഉപരിപഠനത്തിന് സീറ്റ് കിട്ടാതെ പുറത്തുനിൽക്കേണ്ട അവസ്ഥയാണുള്ളതെന്നും പ്രശ്ന പരിഹാരത്തിന് സർക്കാർ തയ്യാറാകണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സിക്കു ശേഷമുള്ളതിനേക്കാൾ വലിയ സീറ്റ് പ്രതിസന്ധിയാണ് പ്ലസ്ടുവിന് ശേഷമുള്ളത്. പ്ലസ്ടു വിജയിച്ച 23,811 വിദ്യാർത്ഥികൾ ജില്ലയിലുള്ളപ്പോൾ ഡിഗ്രിക്കു വേണ്ടി ഗവൺമെന്റ് / എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ആകെയുള്ളത് 5642 സീറ്റുകൾ മാത്രമാണ്. ഇനി പ്രൊഫഷണൽ കോഴ്സുകളുടെ സീറ്റുകളുടെ എണ്ണം എടുക്കുകയാണെങ്കിൽ ജില്ലയിൽ അവസരങ്ങൾ നന്നേ കുറവാണ്. ന്യൂ ജനറേഷൻ കോഴ്സുകളൊന്നും കാര്യമായി എവിടെയും ജില്ലയിലില്ല. ജില്ലയിൽ ഒരു ഗവൺമെന്റ് / എയ്ഡഡ് ആർട്‌സ് & സയൻസ് കോളേജ് പോലുമില്ലാത്ത 2 നിയോജക മണ്ഡലങ്ങളുണ്ട്. മലമ്പുഴയും ആലത്തൂരും. അവിടങ്ങളിൽ കോളേജുകൾ അനുവദിക്കണം. പരിമിതമായ സൗകര്യങ്ങളുള്ള ഒരു എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജ് മാത്രമുള്ള ഷൊർണൂർ മണ്ഡലത്തിനും വേണം ഒരു…

സാമൂഹ്യ നീതിക്കായി ജനകീയ പ്രസ്ഥാനങ്ങൾ പരസ്പരം സഹകരിക്കണം: വെൽഫെയർ പാർട്ടി സമര സംഗമം

കൊച്ചി: സാമൂഹ്യ നീതിക്കായി വിവിധ ജനകീയ സമര സംഘടനകൾ പരസ്പരം സഹകരിക്കണമെന്ന് കേരളത്തിലെ വിവധ ജനകീയ സമരങ്ങളുടെയും സമര പ്രവർത്തകരുടെയും ഒത്തു ചേരലായി വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സമര സംഗമം അഭിപ്രായപ്പെട്ടു. പാരിസ്ഥിതികമായും വികസനപരമായും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. കെ-റെയിൽ പോലെയുള്ള വിനാശകരമായ പദ്ധതികൾ നടപ്പിലായാൽ ഭാവി കൂടുതൽ ഇരുളടഞ്ഞതാകും. പ്ലാച്ചിമട, എൻഡോസൾഫാൻ, മൂലമ്പിള്ളി സമരങ്ങൾ പൊരുതി നേടിയ അവകാശങ്ങൾ പോലും തടഞ്ഞുവെയ്ക്കപ്പെട്ട സ്ഥിതിയാണ്. കേരളത്തിലെ തീര ദേശവും പശ്ചിമഘട്ടവും പാരിസ്ഥിതികമായ വെല്ലുവിളി നേരിടുന്നു. കോർപ്പറേറ്റ് – ചങ്ങാത്ത മുതലാളിത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇക്കാര്യത്തിൽ എൽ.ഡി.എഫ് – യു.ഡി.എഫ് സമീപനങ്ങൾ ഒന്നുപോലെ പ്രതിലോമകരമാണ്. പ്ലാൻ്റേഷൻ മേഖലയുടെ പേര് പറഞ്ഞ് ടാറ്റായും ഹാരിസണും പോലുള്ള വൻകിട കുത്തകകൾ അനധികൃതമായി ഭൂമി കൈയേറിയത് ലക്ഷക്കണക്കിന് ഏക്കറാണ്. ഭൂരഹിതരായ ആദിവാസി-ദലിത് സമൂഹങ്ങൾ ലക്ഷക്കണക്കിനുണ്ട്. ഇവർക്ക് ഭൂമി വിതരണത്തിന് സർക്കാർ തയ്യാറാകുന്നില്ല.…

എല്ലാം ചക്ക മയം: ചക്ക കൊണ്ടുള്ള വിഭവങ്ങളൊരുക്കി പയ്യന്നൂരിലൊരു ചക്ക ഫെസ്റ്റ്

കണ്ണൂർ: ചക്കക്കുരു കൊണ്ടൊരു പോഷക ഗുണമുള്ള പൗഡര്‍, പലതരം ചക്ക ഹല്‍‌വ, ചക്ക കിണ്ണത്തപ്പം, ചക്ക പായസം, ചക്ക ഷെയ്ക്ക്, ചക്ക അച്ചാര്‍, ചക്ക ലഡ്ഡു എന്നിങ്ങനെ പോകുന്നു ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ നിരത്തിയ പയ്യന്നൂർ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചക്ക ഫെസ്റ്റ്. എല്ലാം രുചി വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന് വരുന്ന വിപണനമേളയുടെ സമാപനം കുറിച്ചു കൊണ്ടാണ് ചക്ക ഫെസ്റ്റ് ഒരുക്കിയത്. വിവിധ എ.ഡി.എസുകളാണ് മത്സരത്തിനായി എത്തിയത്. പാചക വിദഗ്‌ധൻ കെ.യു ദാമോദര പൊതുവാൾ വിഭവങ്ങൾ രുചിച്ചു നോക്കി മാർക്കിട്ടു. കുടുംബശ്രീയുടെ നാല് ബ്രാൻഡഡ് ഉത്‌പന്നങ്ങളായിരുന്നു മേളയുടെ പ്രധാന ആകർഷണം.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ് ഐ ആക്രമണം; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷവും അറസ്റ്റും

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാടിലെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. പലയിടത്തും പ്രതിഷേധം സംഘർഷമായിത്തീര്‍ന്നു. ഇന്നലെ തിരുവനന്തപുരം എകെജി സെന്ററിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പോലീസും പ്രവർത്തകരും ഏറ്റുമുട്ടി. കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ ആലപ്പുഴ ജില്ലയിലെ ചേർത്തല, ചാരുംമൂട്, ഹരിപ്പാട് എന്നിവിടങ്ങളിലും ആലപ്പുഴ നഗരത്തിലും പ്രവർത്തകർ തെരുവിലിറങ്ങി. ആലപ്പുഴ നഗരത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംയുക്തമായി പന്തം കൊളുത്തി പ്രകടനം നടത്തി. കൊല്ലത്ത് വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ചിന്നക്കടയിൽ ദേശീയപാത ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരേ ബൈക്കിലെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ അക്രമം നടത്തി. കൂടുതൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ എത്തി യൂത്ത് കോൺഗ്രസ് സമരത്തെ നേരിടാൻ ശ്രമിച്ചതോടെ ഏറെ നേരം സംഘർഷാവസ്ഥയുണ്ടായി. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം…