കോട്ടയം: സുപ്രീം കോടതി വിധിച്ച ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ദ്ദേശത്തിനെതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ 2019 ഒക്ടോബറിലെ മന്ത്രിസഭാതീരുമാനം അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്നുകിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയായി നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപന നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭയെടുത്ത തീരുമാനം നിലനില്ക്കുമ്പോള് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ ഗുണം ചെയ്യില്ല. ഈ തീരുമാനം ഉയര്‍ത്തിപ്പിടിച്ച് പരിസ്ഥിതിമൗലികവാദ സംഘടനകള്‍ കോടതിയെ സമീപിക്കാനുള്ള നീക്കങ്ങള്‍ അണിയറയിലുണ്ട്. എന്നാല്‍ ഈ മന്ത്രിസഭാതീരുമാനം കൊച്ചിനഗരത്തിലെ മംഗളവനത്തിലും നടപ്പാക്കിയാല്‍ വന്‍കിട നഗരവാസികള്‍ക്കുണ്ടാകുന്ന ഭവിഷ്യത്തുകള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ ബഫര്‍സോണ്‍ എന്ന് പിന്നീട്…
Category: KERALA
എൻഡിഎയുടെ രാഷ്ട്രപതി നാമനിർദ്ദേശത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു
രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായി ദ്രൗപതി മുർമുവിനെ എൻഡിഎ നാമനിർദേശം ചെയ്തതിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും പങ്കാളിത്തത്തോടെയുള്ള ഭരണം സാധ്യമാണ്. ഇതുതന്നെയാണ് പ്രധാനമന്ത്രി ഏറെക്കാലമായി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എന്‍ഡിഎ സഖ്യകക്ഷി നേതാക്കളെ കൂടാതെ ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിനിധികളും പത്രികാ സമര്‍പ്പണത്തിനെത്തി. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക നല്‍കിയത്. നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ബി.ജെ.പി യുടെ ദേശീയ നേത്യനിര ഒന്നടങ്ങം ചടങ്ങിന്റെ ഭാഗമായിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ ദ്രൗപുദി മുർമു പാർലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയിലും ഡോ.ബിആർ അംബേദ്കറുടെ പ്രതിമയിലും പുഷ്പാർച്ചന നടത്തി. ദ്രൗപതി മുർമു ഒഡീഷയിൽ നിന്നുള്ള ആദിവാസി നേതാവും ജാർഖണ്ഡ് മുൻ ഗവർണറുമാണ്.
രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് തകര്‍ത്ത സംഭവം; ബഫര്‍ സോണ്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചതായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചതായി രാഹുല്‍ ഗാന്ധി. ഫെയ്സ്ബുക്കില്‍ അദ്ദേഹം കത്തുകള്‍ പോസ്റ്റ് ചെയ്തു. ബഫർ സോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിന് പിന്നാലെയാണ് കത്തിന്റെ ഉള്ളടക്കം രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ദേശീയ പാർക്കുകൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുരിതം ശ്രദ്ധയിൽപ്പെടുത്താനാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥ മന്ത്രാലയത്തോടും പരിസ്ഥിതിലോല മേഖലകളുടെ പരിധി കുറയ്ക്കാൻ അഭ്യർഥിക്കാൻ സർക്കാരുകൾക്ക് സാധിക്കും. വിഷയത്തില്‍ കേരള മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എസ്എഫ്ഐ നടത്തിയ മാർച്ചിനിടെയാണ്…
പുത്തന്‍ചിറയില്‍ ലഹരി ബോധവൽകരണ ക്ലാസ്സ് – ജൂണ്‍ 25 ശനിയാഴ്ച
പുത്തന്‍ചിറ: കോവിഡ് ബാധിച്ച് കഴിഞ്ഞ വർഷം അന്തരിച്ച പരിഷത്ത് പുത്തൻചിറ യൂണിറ്റ് പ്രവർത്തകൻ ബിജു അഞ്ചേരിയുടെ സ്മരണാർത്ഥം ലഹരി വിരുദ്ധ പ്രഭാഷണം സംഘടിപ്പിക്കുന്നു. രാഷ്ട്രീയ, പരിഷത്ത് പ്രവർത്തനത്തോടൊപ്പം ബിജുവിൻ്റെ പ്രധാന കർമ്മ മേഖലയായിരുന്നു ലഹരിവിരുദ്ധ പ്രചാരണം. ബിജുവിൻ്റെ ചരമ ദിനമായ ജൂൺ 25 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് പുത്തൻചിറ ഗ്രാമീണ വായനശാലയിൽ ശാസ്ത്ര സാഹിത്യപരിഷത്ത് പുത്തൻചിറ മേഖല ആരോഗ്യ വിഷയ സമിതിയുടെയും, വായനശാലയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടിയിൽ ചാലക്കുടി ഗവണ്മെന്റ് ആശുപത്രിയിലെ വിമുക്തി പ്രോഗ്രാമിൻ്റെ ചുമതലക്കാരനും മാനസികാരോഗ്യ വിദഗ്ദനുമായ ഡോ. പീറ്റർ ജോസഫ് “ലഹരി വിമുക്ത ജീവിതത്തിന് മാറേണ്ട ധാരണകളൂം മനോഭാവവും” എന്ന വിഷയത്തിൽ അവതരണം നടത്തും. ഈ ക്ലാസ്സിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.
ക്രൈസ്തവര്‍ക്കെതിരെ അക്രമം തുടരുന്നവര്‍ക്ക് മതസൗഹാര്‍ദ്ദം പ്രസംഗിക്കാന്‍ അവകാശമില്ല: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: ക്രൈസ്തവ സമൂഹത്തിനെതിരെ ലോകത്തുടനീളം ആക്ഷേപവും അക്രമവും കൊലപാതകവും തുടരുന്നവര്‍ക്ക് മതസൗഹാര്‍ദ്ദം പ്രസംഗിക്കുവാന്‍ അവകാശമില്ലെന്നും മനുഷ്യമനസ്സുകളിലാണ് സ്നേഹവും ഐക്യവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കേണ്ടതെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ഇറാക്കും സിറിയയും ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും നൈജീരിയ ഉള്‍പ്പെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളും ഭവനങ്ങളും ആക്രമിച്ച് നിഷ്ഠൂരമായി വിശ്വാസികളെ കൊന്നൊടുക്കുമ്പോള്‍ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ശ്രമിക്കാത്തവരുടെ സൗഹാര്‍ദ്ദ പ്രഹസന പ്രസംഗങ്ങള്‍ പൊതുസമൂഹം മുഖവിലയ്ക്കെടുക്കില്ല. വിശുദ്ധ മദര്‍ തെരേസയും വിശുദ്ധ ദേവസഹായം പിള്ളയും ക്രൈസ്തവസമൂഹം വണങ്ങുന്ന വിശുദ്ധരാണെന്നിരിക്കെ അവരെ അവഹേളിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നവരാണ് രാജ്യത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന മറ്റൊരുകൂട്ടര്‍. ജനങ്ങളെ ഭിന്നിപ്പിച്ച് ഒരു മതത്തെയും അവരുടെ വിശ്വാസസത്യങ്ങളെയും ആക്ഷേപിക്കുന്നവരല്ല ക്രൈസ്തവര്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള ആക്ഷേപങ്ങള്‍ അതിരുകടക്കുമ്പോള്‍ ചില ഗ്രന്ഥങ്ങളിലെ ചരിത്രസത്യങ്ങള്‍ തുറന്നുപറയേണ്ടിവരും. മയക്കുമരുന്നിലൂടെയും മനുഷ്യക്കടത്തിലൂടെയും ആക്രമിച്ചും…
പത്തനംതിട്ടയിൽ പഞ്ചായത്ത് പ്രസിഡന്റിനെ ജനക്കൂട്ടം മർദ്ദിച്ചു; വസ്ത്രങ്ങൾ കീറി
പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ ഒരു സംഘം ആക്രമിച്ചു. പ്രസിഡന്റ് സൗമ്യ ജോബിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൈയ്യേറ്റത്തിനിടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. ഓഫീസിലേക്ക് പോവുകയായിരുന്ന ഇവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന ബാഗ് പിടിച്ചു വാങ്ങി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സൗമ്യ മത്സരിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് ധാരണ പ്രകാരം ഒരു വർഷമായിരുന്നു പ്രസിഡന്റ് പദവിയില്‍ സൗമ്യയുടെ കാലാവധിയെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, രാജിവെക്കാത്തതിനാൽ ഇന്നലെ എൽഡിഎഫ് അംഗങ്ങൾ തന്നെ ഇവർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ക്വാറം തികയാത്തതിനാൽ പ്രമേയം ചർച്ചയ്ക്ക് എടുത്തില്ല. സൗമ്യയെ ആക്രമിക്കാൻ സാധ്യതയുണ്ടാകാമെന്ന സാഹചര്യത്തിൽ ഇവർക്ക് പോലീസ് സംരക്ഷണം നൽകിയിരുന്നു. പഞ്ചായത്തിലെ ജീപ്പ് ഒരുസംഘം കഴിഞ്ഞദിവസം തല്ലിത്തകര്‍ത്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പഞ്ചായത്തിലേക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. അവിശ്വാസത്തിന് പിന്നാലെ ഇവര്‍ കോണ്‍ഗ്രസിന്…
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തു; ഗുണ്ടകളുടെ ക്രൂരമായ ആക്രമണമെന്ന് കോൺഗ്രസ്
കോഴിക്കോട്: വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) പ്രവർത്തകർ നടത്തിയ മാർച്ച് വെള്ളിയാഴ്ച ഉച്ചയോടെ അക്രമാസക്തമായി. ഓഫീസിനുള്ളിൽ അതിക്രമിച്ച് കയറിയ അവര്‍ കെട്ടിടത്തിന്റെ വാതിലും ജനലുകളും തകർത്തു. മലയോര ജില്ലയായ വയനാട്ടിൽ ഇപ്പോൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കോ സെൻസിറ്റീവ് സോൺ (ഇഎസ്ഇസെഡ്) വിഷയത്തിൽ എംപി ഇടപെടാത്തതിനെതിരെയായിരുന്നു മാർച്ച്. പോലീസിനെ മറികടന്ന് എംപി ഓഫീസിനുള്ളിലെത്തി ജനൽ ചില്ലുകൾ തല്ലിത്തകർക്കുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും ചെയ്തു. സംഘർഷത്തിൽ എംപിയുടെ ഓഫീസിലെ ജീവനക്കാരന് അഗസ്റ്റിന് പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സ്ഥലത്തെത്തിയ പോലീസുകാരുമായും എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. സമരക്കാരെ പോലീസ് ലാത്തി വീശി ഏതാനും പേരെ കസ്റ്റഡിയിലെടുത്തു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കൽപ്പറ്റ ഡിവൈഎസ്പി സുനിൽ എംഡിയുടെ നേതൃത്വത്തിലാണ് ക്രമസമാധാനനില നിയന്ത്രിച്ചത്. മാര്‍ച്ചില്‍ പെണ്‍കുട്ടികളടക്കം 150 ഓളം പ്രവര്‍ത്തകരുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയപ്പോള്‍ 30 ഓളം പൊലീസുകാര്‍ മാത്രമാണ്…
നടൻ വിപി ഖാലിദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
കൊച്ചി: മറിമായം എന്ന ടിവി സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ നാടക-സിനിമ-ടിവി സീരിയൽ നടൻ വിപി ഖാലിദ് വെള്ളിയാഴ്ച രാവിലെ വൈക്കത്ത് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ടൊവിനോ തോമസിനെ നായകനാക്കി വൈക്കത്ത് നടക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ഖാലിദ് കുഴഞ്ഞു വീഴുകയായിരുന്നു. രാവിലെ അബോധാവസ്ഥയിൽ ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകൻ ഖാലിദ് റഹ്മാൻ മലയാള ചലച്ചിത്ര സംവിധായകനാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദും ജിംഷി ഖാലിദുമാണ് മറ്റ് രണ്ട് ആൺമക്കൾ. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. 16-ാം വയസ്സിൽ നാടക കലാകാരനായാണ് 71 കാരനായ നടൻ തന്റെ കരിയർ ആരംഭിച്ചത്. ‘മറിമായം’ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ജനപ്രിയനായത്. 1973 ൽ പി ജെ ആന്റണി സംവിധാനം…
ജില്ലയിൽ പതിനായിരങ്ങൾക്ക് ഉപരിപഠനത്തിന് സൗകര്യമില്ല; ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രക്ഷോഭത്തിലേക്ക്
പാലക്കാട്: ജില്ലയിൽ എസ്.എസ്.എൽ.സി,പ്ലസ് ടു എന്നവയിൽ മികച്ച വിജയം ഉണ്ടായിട്ടും പതിനായിരങ്ങൾ ഉപരിപഠനത്തിന് സീറ്റ് കിട്ടാതെ പുറത്തുനിൽക്കേണ്ട അവസ്ഥയാണുള്ളതെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ചൂണ്ടിക്കിട്ടി. എസ്.എസ്.എൽ.സി വിജയിച്ച 38,972 വിദ്യാർത്ഥികൾക്കു വേണ്ടി 24,150 പ്ലസ് വൺ സീറ്റുകൾ,1725 വി.എച്ച്.എസ്.ഇ,2468 ഐ ടി.ഐ,480 പോളിടെക്നിക്ക് സീറ്റുകൾ എന്നിവയാണ് ജില്ലയിലുള്ളത്. ഇതെല്ലാം കൂട്ടിയാൽ തന്നെ ആകെ 28,823 സീറ്റുകളാണുള്ളത്. അതായത് 10,149 വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ മേഖലയിൽ ഉപരിപഠനത്തിന് അവസരമില്ലെന്നർത്ഥം. ഇതിൽ തന്നെ പോളിടെക്നിക്കിന് പ്ലസ് ടു കഴിഞ്ഞ കുട്ടികൾ കൂടി അപേക്ഷിക്കും. പ്ലസ് വണ്ണിന് സേ പരീക്ഷ വിജയി കൾ,സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ പത്താം തരം വിജയിച്ച വിദ്യാർത്ഥികൾ എന്നിവർ കൂടി അപേക്ഷിക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. കാലാകാലങ്ങളായുള്ള സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പ്രതിഷേധങ്ങളുയരുമ്പോൾ കേവലമായ ആനുപാതിക സീറ്റു വർധനവെന്ന ചെപ്പടി വിദ്യയാണ് സർക്കാർ ചെയ്യുന്നത്. അധ്യാപക-വിദ്യാർത്ഥി അനുപാതത്തെ ഇല്ലാതാക്കി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ വരെ…
എം.എ. യൂസഫലിയുടെ കാരുണ്യ ഹസ്തം; സൗദി അറേബ്യയില്‍ മരണപ്പെട്ട ബാബുവിന് ജന്മനാട്ടില് അന്ത്യ വിശ്രമം
തിരുവനന്തപുരം: സൗദി അറേബ്യയിൽ കെട്ടിടം പണിക്കിടെ അപകടത്തില്‍ പെട്ട് മരിച്ച നെടുമങ്ങാട് സ്വദേശി ബാബുവിന്റെ മൃതദേഹം എം എ യൂസഫലിയുടെ ഇടപെടലിനെത്തുടര്‍ന്ന് ജന്മനാട്ടിലെ വീട്ടിലെത്തിച്ചു. സൗദി അറേബ്യയിലെ കമീസ് മുഷൈത്തില്‍ വെച്ചാണ് ബാബു കെട്ടിടത്തില്‍ നിന്നു വീണ് മരണപ്പെട്ടത്. പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ വന്നപ്പോഴാണ്സബാബുവിന്റെ മകന് എബിന് ലോക കേരള സഭയിലെത്തി ഓപ്പണ്‍ ഫോറത്തില്‍ യൂസഫലിയെ നേരിട്ടു കണ്ട് സഹായംഭര്‍ത്ഥിച്ചത്. അതനുസരിച്ച് യൂസഫലിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് ഇന്ന് (ജൂണ്‍ 23 വ്യാഴാഴ്ച) മൃതദേഹം ബാബുവിന്റെ വീട്ടിലെത്തിച്ച ശേഷം രാത്രി എട്ടുമണിയോടെ ചെക്കക്കോണം സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടത്തി. സൗദിയിൽ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ സഹായം അഭ്യര്‍ഥിച്ച് ബാബുവിന്റെ മകൻ എബിന് ലോക കേരള സഭയിലെ ഓപ്പണ്‍ ഫോറത്തില്‍ യൂസഫലിയെ സമീപിച്ചതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള…
