ടിക്കറ്റ് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസുകള്‍ ഈ മാസം 24 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: ഈ മാസം 24 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ബസ് നിരക്ക് വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ബസ് ചാര്‍ജ് മിനിമം പന്ത്രണ്ട് രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള ഒരു രൂപയില്‍ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം.  

എറണാകുളത്ത ബാര്‍ ഹോട്ടലില്‍ വിദേശ മദ്യം വിളമ്പാന്‍ വിദേശ വനിതകള്‍; കേസെടുത്ത് എക്സൈസ്

കൊച്ചി: അബ്കാരി ചട്ടങ്ങള്‍ ലംഘിച്ച് വിദേശ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ മദ്യം വിളമ്പിയ ബാര്‍ ഹോട്ടലിനെതിരേ എക്‌സൈസ് കേസെടുത്തു. എറണാകുളത്തെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെയാണ് കേസെടുത്തത്. കൊച്ചി ഷിപ് യാര്‍ഡിനടുത്തുളള ഹാര്‍ബര്‍ വ്യൂ ഹോട്ടല്‍ ഇക്കഴിഞ്ഞ ദിവസമാണ് ഫ്‌ലൈ ഹൈ എന്ന പേരില്‍ നവീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഡാന്‍സ് പബ് എന്ന പേരിലായിരുന്നു ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ളവ ഇവിടെ നടന്നിരുന്നുവെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ പബ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണവും ഉണ്ടായിരുന്നു. വെള്ളിയാഴ്ച നടന്ന ഉദ്ഘാടനത്തിന് സിനിമാമേഖലയിലുള്ളവര്‍ അടക്കം നിരവധിപ്പേര്‍ എത്തിയിരുന്നു. ഡാന്‍സ് ബാറിലാണ് അഞ്ച് വിദേശ വനിതകളെ മദ്യവിതരണത്തിനായി എത്തിച്ചത്.

വഖഫ് നിയമനം പിഎസ് സിക്ക് വിടുന്നതില്‍ മാറ്റമില്ലെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍

തിരുവനന്തപുരം: വഖഫ് നിയമനം പിഎസ് സിക്ക് വിടാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍. തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ ആശങ്കയറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തും. വഖഫ് ഭൂമി അന്യാധീനപ്പെടുത്തിയത് സര്‍ക്കാരല്ല. ഭൂമി നഷ്ടപ്പെടുത്തിയത് മുസ്ലീം ലീഗെന്നും അബ്ദുറഹ്മാന്‍ സൂചിപ്പിച്ചു.

വിദ്യാർഥി ഭവനം ലൈബ്രറി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: എസ്.ഐ.ഒ കേരള സംസ്ഥാന ഓഫീസായ വിദ്യാർഥി ഭവനത്തിൽ സജ്ജമാക്കിയ ലൈബ്രറി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് ഇ.എം അംജദ് അലി അദ്ധ്യക്ഷത വഹിച്ചു. സ്റ്റുഡൻ്റ്സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി. ദാവൂദ്, എസ്.ഐ.ഒ മുൻ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, യൂത്ത് ഇന്ത്യ യു.എ.ഇ പ്രതിനിധി ഫാറൂഖ് മുണ്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എസ്.ഐ.ഒ കേരള ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ സ്വാഗത പ്രഭാഷണവും വിദ്യാർഥി ഭവനം മാനേജർ ബാസിത് താനൂർ നന്ദി പ്രസംഗവും നിർവഹിച്ചു. ചടങ്ങിൽ എസ്.ഐ.ഒ സംഘടിപ്പിച്ച മാപ്പിള ഹാൽ ഓൺലൈൻ മെഗാക്വിസ് വിജയികളെ ആദരിച്ചു.

കൊച്ചി – വിശ്വമാനവികതയുടെ രൂപകം : എന്‍.എസ് മാധവന്‍

തൃക്കാക്കര: ലോകത്തിലെ എല്ലാ മതങ്ങള്‍ക്കും വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും സ്വാഗതമരുളുകയും അഭയമാവുകയും ചെയ്തിട്ടുള്ള കൊച്ചി, വിശ്വ മാനവികതയുടെ രൂപകമാണെന്ന് എന്‍.എസ് മാധവന്‍ അഭിപ്രായപ്പെട്ടു. പലയിടത്തും നിന്നും പല മതങ്ങളും സംസ്‌കാരങ്ങളും കുടിയേറിപ്പാര്‍ത്തിട്ടുള്ള കൊച്ചിയുടെ കഴിഞ്ഞ 700 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഒരു ആഭ്യന്തര കലഹം പോലും ഇപ്രകാരമൊരു നഗരത്തില്‍ രൂപപ്പെട്ടിട്ടില്ല എന്നുള്ളത് കൊച്ചി നഗരത്തിന്റെ മഹത്വം വിളിച്ചോതുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃക്കാക്കര ഭാരതമാതാ കോളേജില്‍ നടന്ന 19-ാം മത് കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ അനുസ്മരണ പ്രഭാഷണത്തില്‍ ‘കൊച്ചിയുടെ ചരിത്ര വര്‍ത്തമാനങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് കൊച്ചി നാഗരികതയുടെ സവിശേഷതകള്‍ അദ്ദേഹം ഊന്നിപ്പറഞ്ഞത്. കോളേജിന്റെ സ്ഥാപക പിതാവായ കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച വാര്‍ഷിക പ്രഭാഷണത്തില്‍, 1341-ല്‍ സ്ഥാപിതമായ തുറമുഖ നഗരത്തിന്റെ 700 വര്‍ഷങ്ങളിലൂടെ കൊച്ചിയുടെ കഥാകാരന്‍ സഞ്ചരിച്ചു. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി…

ഭാരത മാതാ കോളേജില്‍ പരിസ്ഥിതി ശില്പശാല സമാപിച്ചു.

തൃക്കാക്കര: പരിസ്ഥിതി സംരക്ഷണം ജീവിത ശൈലിയുടെ ഭാഗമായി മാറണം എന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു. ചട്ടങ്ങളുടെയും നിയമങ്ങളു ടെയും കുറവുകൊണ്ടല്ല മറിച്ചു അവയുടെ നിര്‍വഹണത്തിലെ അനാസ്ഥയാണ് നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത മാതാ കോളേജിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴ സംരക്ഷണം, എനര്‍ജി ഓഡിറ്റിങ്,സുസ്ഥിര പരിസ്ഥിതി വികസനം, കാലാവസ്ഥ വ്യതി യാനം എന്നീ വിഷയങ്ങളിലായി ഡോ. അബേഷ് രഘുവരന്‍, ഡോ. മാത്യു ജോര്‍ജ്,ഡോ. സിഎം ജോയി, ഡോ. ജി ഡി മാര്‍ട്ടിന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ . സിന്ധു ജോസഫ്, ഡോ. സെമിച്ചന്‍ ജോസഫ്, മനു മോഹന്‍, സിസി ശശിധരന്‍, ഡോ. ലിറ്റി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.  

പി.എഫ് വായ്പയ്ക്ക് അപേക്ഷിച്ച അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ക്ഷണിച്ച് പിടിയിലായ നോഡല്‍ ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ച് വിജിലന്‍സ് പിടിയിലായ ആര്‍. വിനോയ് ചന്ദ്രനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ട് ആയ ആര്‍. വിനോയ് ചന്ദ്രന്‍ ഗയിന്‍ പി എഫിന്റെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ആണ്. ഇയാളെ സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.. കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപം അശ്വതി അപ്പാര്‍ട്ട്‌മെന്റ് എസ്-മൂന്ന് വിസ്മയയില്‍ ആര്‍. വിനോയ് ചന്ദ്ര (43)നെകിഴക്കന്‍ മേഖല വിജിലന്‍സ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജീവനക്കാരിയെ ഫോണില്‍ വിളിച്ച് നഗ്‌നദൃശ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി വീട് പണിയാന്‍ പ്രോവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കുന്നതിന് അപേക്ഷിച്ചിരുന്നു. സാങ്കേതികപിഴവുകള്‍ വന്നതിനാല്‍ പരിഹാരത്തിന് ജില്ലാ നോഡല്‍ ഓഫീസര്‍ക്കും അപേക്ഷ കൊടുത്തു.…

യഥാര്‍ത്ഥ പശുവിനേയും പശുക്കിടാക്കളേയും വെല്ലുന്ന ചിത്രന്റെ ശില്പങ്ങള്‍ കൗതുകമുണര്‍ത്തുന്നു

കണ്ണൂർ: കാണികളിൽ കൗതുകമുണർത്തി പശുക്കളുടെയും പശുക്കിടാക്കളുടെയും ശിൽപങ്ങൾ ചിത്രന്റെ ശില്പശാലയില്‍ ഒരുങ്ങുന്നു. ചിത്രൻ കുഞ്ഞിമംഗലത്തിന്റെ ശിൽപശാലയിലാണ് ഈ കലാസൃഷ്ടികൾ. തള്ളപ്പശുവിന്റെ 11 അടി നീളവും 4 അടി ഉയരവുമുള്ള ശില്പം നിർമ്മിക്കാൻ നാല് മാസമെടുത്തു എന്ന് ചിത്രന്‍ പറഞ്ഞു. പുള്ളികളോടുകൂടിയ വെളുത്ത പശു. ഒപ്പം ഓമനത്വം തുളുമ്പുന്ന പശുകുട്ടികള്‍ ചുറ്റും. ഒന്ന് പാൽ കുടിക്കുന്നു, മറ്റൊന്ന് തള്ളപശുവിനെ നോക്കി നില്‍ക്കുകയും ചെയ്യുന്നതാണ് ശില്‍പങ്ങള്‍. കളിമണ്ണിൽ നിർമിച്ച ശില്‍പം പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾഡ് ചെയ്‌തശേഷം ഫൈബർ ഗ്ലാസുമുപയോഗിച്ചാണ് പൂർത്തിയാക്കിയത്. കലാവിരുത് കാണാന്‍ നിരവധി പേരാണ് ചിത്രന്‍റെ പണിപ്പുരയിലേക്ക് എത്തുന്നത്. മാടായി സ്വദേശി ലക്ഷ്മണന്റെ വീടിനു മുന്നിൽ വയ്ക്കുന്നതിനായാണ് യഥാർത്ഥ വലിപ്പത്തിലുള്ള പശുവിന്റെയും കിടാക്കളുടേയും രൂപം പൂർത്തീകരിച്ചതെന്ന് ചിത്രന്‍ പറഞ്ഞു. ഇതിനകം കേരളത്തിലും വിദേശങ്ങളിലുമായി നിരവധി ശില്‍പങ്ങൾ ചെയ്‌ത് ശ്രദ്ധേയനായ കലാകാരനാണ് ചിത്രൻ. കിഷോർ, സന്ദീപ്, ബിനീഷ്, ചിത്ര,…

ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസ്: അറസ്റ്റിലായ റോയ് വയലാട്ട് ആശുപത്രിയില്‍

കൊച്ചി: പോക്സോ കേസ് പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നാണ് റോയിനെ അറസ്റ്റു ചെയ്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഇയാള്‍ രാവിലെ കീഴടങ്ങിയിരുന്നു. പിന്നാലെ റോയ് വയലാട്ടിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജ് ചോദ്യം ചെയ്തു. ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് റോയ് കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നതാണ് റോയ് വയലാട്ടിനെതിരായ കേസ്. കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നല്‍കിയ പരാതിയിലാണ് റോയ് വയലാട്ടിനെതിരെ ഫോര്‍ട്ട് കൊച്ചി പോലീസ് പോക്‌സോ ചുമത്തിയത്. 2021 ഒക്ടോബറില്‍ ഹോട്ടലില്‍ വെച്ച് റോയ് പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പോലീസ് പറയുന്നു.

12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്

12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമാണ്. ഏറ്റവും മികച്ച രീതിയില്‍ വാക്സിനേഷന്‍ നടത്തിയ സംസ്ഥാനമാണ് കേരളം. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷന്‍ 100 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 87 ശതമാനവുമായി. 15 മുതല്‍ 17 വരെയുള്ള കുട്ടികളുടെ ആദ്യ ഡോസ് വാക്സിനേഷന്‍ 78 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 44 ശതമാനവുമായി. കരുതല്‍ ഡോസ് വാക്സിനേഷന്‍ 48 ശതമാനമാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശം ലഭ്യമായാലുടന്‍ അതനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് പദ്ധതി ആവിഷ്‌ക്കരിക്കുന്നതാണ്. 12 മുതല്‍ 14 വയസുവരെ 15 ലക്ഷത്തോളം കുട്ടികളുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വാക്സിനെടുക്കാനുള്ള കേന്ദ്രത്തിന്റെ പ്രൊജക്ടഡ് പോപ്പുലേഷനനുസരിച്ച് ഇത് മാറാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ക്കായുള്ള 10,24,700 ഡോസ് കോര്‍ബിവാക്സ് വാക്സിന്‍ സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്. എറണാകുളം 4,03,200 ഡോസ്, കോഴിക്കോട് 2,74,500 ഡോസ്, തിരുവനന്തപുരം 3,47,000 ഡോസ് എന്നിങ്ങനെയാണ് വാക്സിന്‍…