ഷെർലി എബ്രഹാം ഹ്യൂസ്റ്റണില്‍ നിര്യാതയായി

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ നിവാസിയായ ഷാജി എബ്രഹാമിന്റെ ഭാര്യ ഷെർലി എബ്രഹാം (62) സെപ്റ്റംബർ 3 -ന് നിര്യാതയായി. ഭാര്യ, മാതാവ്, സഹോദരി, സുഹൃത്ത് എന്നീ നിലകളിൽ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ജീവിതത്തിൽ സ്നേഹസാന്നിധ്യമായിരുന്ന ഷെർലി എബ്രഹാമിന്റെ വേർപാട് കുടുംബാംഗങ്ങളെയും, മലയാളി സമൂഹത്തെയും, സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. പൊതുദർശനം: സെപ്റ്റംബർ 6 ഞായറാഴ്ച വൈകീട്ട് 6:00 മുതൽ രാത്രി 9:00 വരെ ഹൂസ്റ്റണിലെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St. Mary’s Syrian Orthodox Church, 4637 W Orem Dr, Houston, TX 77045). സംസ്കാര ശുശ്രൂഷ: സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ സെന്റ് ഇഗ്നേഷ്യസ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St. Ignatious Syriac Orthodox Cathedral, 2707 Dove Creek Ln, Carrollton, TX 75006). തുടർന്ന് Furneaux സെമിത്തേരിയില്‍…

തങ്കമ്മ യോഹന്നാൻ എബ്രഹാമിന്റെ സംസ്കാരം സെപ്റ്റംബർ 5-ന് ഡാളസിൽ

ഡാളസ്: ഓഗസ്റ്റ് 20-ന് നിര്യാതയായ തങ്കമ്മ യോഹന്നാൻ എബ്രഹാം (77) ൻറെ പൊതുദർശനവും സംസ്കാര ശുശ്രൂഷയും സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 9:00 മണി മുതൽ പ്ലൈനോയിലുള്ള സെഹിയോൻ മാർത്തോമാ ചർച്ചിൽ നടക്കും. തുടർന്ന് ഭൗതികശരീരം റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കരിക്കും. കണ്ടൻകുളത്ത് പരേതനായ കെ. എ. എബ്രഹാമിന്റെ ഭാര്യയാണ് തങ്കമ്മ യോഹന്നാൻ എബ്രഹാം. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ് പരേത. ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വൈദികൻ റവ. റോയ് തോമസിന്റെ പിതൃസഹോദരന്റെ ഭാര്യയാണ്. ദീർഘവർഷങ്ങൾ നഴ്സായി സേവനമനുഷ്ഠിച്‌ വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മകൻ: ഡോ. എ. ബി. എബ്രഹാം. മരുമകൾ: സൂസൻ എബ്രഹാം. കൊച്ചുമകൻ: ഈറ്റൻ എബ്രഹാം സെഹിയോൻ മാർത്തോമാ ചർച്ച് 3760 14th St Plano, TX 75074 Rolling Oaks Cemetery 400 Freeport Pkwy…

വർഗീസ് ഉമ്മൻ (77) ഡാളസ്സിൽ അന്തരിച്ചു

ഡാളസ് :തലവടി കൊച്ചു മമ്മൂട്ടിൽ വീട്ടിൽ പരേതരായ എം പി ഉമ്മന്റയും ഏലിയാമ്മ ഉമ്മന്റേയും മകൻ വർഗീസ് ഉമ്മൻ (77) ഡാലസിൽ അന്തരിച്ചു. ഫാർമേഴ്‌സ്‌ ബ്രാഞ്ച് മാർത്തോമാ ചർച്ച് അംഗമാണ്. ഭാര്യ: സുശീല വർഗീസ് മക്കൾ: ഉമ്മൻ ബി. വർഗീസ്, എലിസബത്ത് സാമുവൽ മരുമക്കൾ: പ്രീത ആന്‍ ഫെൻ, വെസ്ലി സാമുവൽ കൊച്ചുമക്കൾ: കാസിഡി, ഒലീവിയ. സംസ്കാര ശുശ്രുഷകളുടെ വിശദവിവരങ്ങൾ പിന്നീട്

ഫിലിപ്പ് ജോർജ് (ജോ) ഡാലസിൽ അന്തരിച്ചു

ഡാലസ്: ഹൈദരാബാദ് സ്വദേശിയും ഡാലസ് മലയാളി സമൂഹത്തിൽ ‘ജോ’ എന്ന് അറിയപ്പെട്ടിരുന്ന ഫിലിപ്പ് ജോർജ് നിര്യാതനായി. കഴിഞ്ഞ കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ഡാലസിലെ റിച്ചാർഡ്സെനിലുള്ള കാൽവറി ഐ.പി.സി. സഭയിലെ അംഗമായിരുന്നു. ഭാര്യ സൂസൻ ഫിലിപ്പ്, പരേതനായ ഉമ്മൻ അബ്രാഹാമിന്റെ മകളാണ്. മക്കൾ: ലിസ, ആലിസൺ. മരുമക്കൾ: ജിജോ, ഷെയിൻ. കൊച്ചുമക്കൾ: ഇവാ, ജെയിംസ്. സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

ഡോ. ജോസഫ് കുര്യൻ ടൊറന്റോയിൽ നിര്യാതനായി

ടൊറന്റോ: സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, ടൊറന്റോയുടെ മുതിർന്ന അംഗവും സ്ഥാപകാംഗവുമായ ഡോ. ജോസഫ് കുര്യൻ (93) നിര്യാതനായി. ഇടവക സമൂഹത്തിൽ സ്നേഹപൂർവം ‘കുര്യൻ അങ്കിൾ’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, സഭയുടെ ആരംഭകാലം മുതൽ വളർച്ചയിലും പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു. വിശ്വാസവും ദീർഘവീക്ഷണവും സമർപ്പണവും ഉദാരമനസ്കതയും കൊണ്ട് ഇടവകയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ ഡോ. ജോസഫ് കുര്യൻ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് അനുസ്മരിച്ചു. വർഷങ്ങളോളം സഭയ്ക്കായി വിശ്വസ്തതയോടെ സേവനം ചെയ്ത അദ്ദേഹം ഇടവക സമൂഹത്തിന്റെ ഒരു ശക്തമായ തൂണായിരുന്നുവെന്നും സഭയുടെ അനുശോചന സന്ദേശത്തിൽ പറയുന്നു. സെപ്റ്റംബർ 2, ബുധനാഴ്ച: ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 5:00 വരെ പൊതുദർശനം Humphrey Funeral Home, 1403 Bayview Avenue, Torontoയിൽ നടക്കും. സെപ്റ്റംബർ 3, വ്യാഴാഴ്ച: വൈകിട്ട് 5:00 മുതൽ 7:30 വരെ Humphrey…

തോമസ് മാലിയില്‍ (82) ന്യൂയോര്‍ക്കില്‍ നിര്യാതനായി

യോങ്കേഴ്സ് (ന്യൂയോര്‍ക്ക്): ആലപ്പുഴ എടത്വ സ്വദേശി മാലിയിൽ കുടുംബാംഗവും, അമേരിക്കയിലെ ആദ്യകാല മലയാളിയുമായ തോമസ് മാലിയിൽ (82) ന്യൂയോർക്കിലെ യോങ്കേഴ്‌സിൽ നിരാതനായി. ഭാര്യ: പരേതയായ തെരേസ. മക്കൾ: ടിം, ടോം. പൊതുദർശനം: സെപ്തംബര്‍ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:00 മുതല്‍ 4:00 വരെയും, വൈകീട്ട് 7:00 മുതല്‍ രാത്രി 9:00 വരെയും ഫ്ലിന്‍ മെമ്മോറിയല്‍ ഹോമില്‍ (Flynn Memorial Home, Central Park Ave., Yonkers, NY). സംസ്ക്കാര ശുശ്രൂഷ: സെപ്തംബര്‍ 12 ശനിയാഴ്ച രാവിലെ 9:45-ന് (Annunciation Church, 470 Westchester Avenue YONKERS, NY 10707). തുടര്‍ന്ന് മൗണ്ട് കാല്‍‌വരി സെമിത്തേരിയില്‍ സംസ്ക്കാരം (Mount Calvary Cemetery, 575 Hillside Ave WHITE PLAINS, NY 10603). കൂടുതൽ വിവരങ്ങൾക്ക്: ബെന്നി തോമസ് (914) 514-0813.

ലിസി തോമസ് ഹ്യൂസ്റ്റണില്‍ നിര്യാതയായി

ഹ്യൂസ്റ്റണ്‍: രാമപുരം സ്വദേശിയും ഹ്യൂസ്റ്റണ്‍ ഷുഗര്‍ലാന്‍ഡ് നിവാസിയുമായ അഗസ്റ്റിൻ തോമസിന്റെ ഭാര്യ ലിസി തോമസ് ഓഗസ്റ്റ് 27-ന് വൈകീട്ട് വാഹനാപകടത്തില്‍ മരണപ്പെട്ടു. പതിവുപോലെ നടക്കാനിറങ്ങിയ ലിസിയെ ഒരു വാഹനം വന്നിടിക്കുകയാണുണ്ടായത്. ഉടൻതന്നെ ലൈഫ് ഫ്ലൈറ്റ് വഴി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷുഗർലാൻഡ് പോലീസ് അന്വേഷണം തുടരുന്നുണ്ട്. ലിസിയെ വന്നിടിച്ച വാഹനത്തിന്‍റെ ഡ്രൈവർ സ്ഥലത്ത് തന്നെ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. ഷുഗർ ലാൻഡിലെ ന്യൂ ടെറിറ്റോറിയിലുള്ള ഹോംവാർഡുവെ റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഹ്യൂസ്റ്റണിലെ ബ്രൈറ്റ് ഓട്ടോ സ്ഥാപന ഉടമ ബിജു ജോർജ് സഹോദരനാണ്. ഹ്യൂസ്റ്റണ്‍ വി.എ. ഹോസ്പിറ്റൽ ജീവനക്കാരിയാണ് ലിസി തോമസ്. സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിലെ ഒരു സജീവ പ്രവർത്തകയും കൂടിയാണ് ലിസി. ഏവരുടേയും സ്നേഹാദരങ്ങള്‍ ആര്‍ജ്ജിച്ചിരുന്ന ലിസിയുടെ വേർപാട് കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും മാത്രമല്ല, അനേകം സഹപ്രവർത്തകരെയും മലയാളികളെയും ദുഃഖത്തിലാഴ്ത്തി.…

ആറായിരം കുഞ്ഞുങ്ങളുടെ പിറവിക്ക് കാവലാളായ ഡോ. മേരി ജോണിന്റെ സംസ്കാരം സെപ്റ്റംബർ 6ന്

സ്പ്രിംഗ്ഫീല്‍ഡ്: മൂന്ന് പതിറ്റാണ്ടോളം ഗൾഫ് മണ്ണിലെ ആയിരക്കണക്കിന് പ്രവാസി അമ്മമാർക്കും കുഞ്ഞുങ്ങൾക്കും താങ്ങും തണലുമായിരുന്ന പ്രശസ്ത മലയാളി സ്ത്രീരോഗ വിദഗ്ധ ഡോ. മേരി ജോൺ (81) അന്തരിച്ചു. ഓഗസ്റ്റ് 21ന് അമേരിക്കയിലെ ഇല്ലിനോയിയിലായിരുന്നു അന്ത്യം. ദുബായിലെ മെഡിക്കൽ രംഗവും പ്രവാസി സമൂഹവും കണ്ണീരോടെയാണ് പ്രിയ ഡോക്ടർക്ക് വിട നൽകുന്നത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും രോഗികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്ന ഡോ. മേരി ജോൺ ‘ഗേളി’ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഒരു ഡോക്ടർ എന്നതിനപ്പുറം സ്നേഹവും കരുതലും നിറഞ്ഞ വ്യക്തിത്വമായാണ് അവർ ഓർമിക്കപ്പെടുന്നത്. ദുബായിൽ മൂന്ന് പതിറ്റാണ്ടിന്റെ സേവനം 1987ൽ ദുബായ് ആശുപത്രിയിലൂടെയാണ് ഡോ. മേരി ജോൺ യുഎഇയിലെ സേവനജീവിതം ആരംഭിച്ചത്. 1992ൽ ലത്തീഫ ആശുപത്രിയിലേക്ക് — പഴയ അൽ വാസൽ ആശുപത്രി — മാറി. 1996 മുതൽ 2006 വരെ അവിടുത്തെ ഗൈനക്കോളജി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു. പിന്നീട്…

കാനഡയിൽ മലയാളി യുവതി ജിഷ നിര്യാതയായി

ചെങ്ങന്നൂർ വെണ്മണി പുന്തല കുഴിയംവെട്ടത്ത് ജൂട്ടു ജോർജ്ജിന്റെ ഭാര്യ ജിഷ (46) കാനഡയിൽ നിര്യാതയായി. കാനഡയിൽ താമസിച്ചുവരികയായിരുന്ന ജിഷയുടെ നിര്യാണവാർത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. മരണകാരണം സംബന്ധിച്ച വിവരങ്ങളും സംസ്കാര ശുശ്രൂഷകളുടെ സമയവും സ്ഥലവും ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ചിന്നമ്മ ജോൺ ഡാളസ്സിൽ അന്തരിച്ചു

ഡാളസ്: വെട്ടിയാർ പാലൊലിൽ കുടുംബാംഗവും പരേതനായ ജോൺ മാത്യുവിന്റെ ഭാര്യയുമായ ചിന്നമ്മ ജോൺ ആഗസ്ത് 27 വ്യാഴാഴ്ച രാവിലെ ഡാളസ്സിൽ അന്തരിച്ചു . ഷാരോൺ ഫെല്ലോഷിപ്പ് മുൻ പാസ്റ്റർ പി. ജി. ഡാനിയേലിന്റെ സഹോദരിയാണ്. മക്കൾ: ജോളി വില്യം ജേക്കബ് ജോൺ ജോസഫ് ജോൺ (എല്ലാവരും ഡാളസ്) മരുമക്കൾ: വില്യം ജോർജ് ബേബി ജോൺ സുനി ജോസഫ് സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും. വിശദവിവരങ്ങൾ അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വില്യം ജോർജ് 469 441 0726