റെയിൻബോ ഗ്രൂപ്പ് സ്ഥാപകൻ ജോൺസൺ മാഞ്ഞൂരാൻ അന്തരിച്ചു

എറണാകുളം: യുഎഇയിലെ ഹോസ്പിറ്റാലിറ്റി, കാറ്ററിംഗ് മേഖലകളിലെ പ്രമുഖ മലയാളി സംരംഭകനും റെയിൻബോ ജോൺസൺ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജോൺസൺ ജെ. മാഞ്ഞൂരാൻ (74) അന്തരിച്ചു. ബുധനാഴ്ച എറണാകുളത്തായിരുന്നു അന്ത്യം. യുഎഇയിലെ പ്രമുഖ റെയിൻബോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ജോൺസൺ മാഞ്ഞൂരാൻ, ഗൾഫിലെ മലയാളി ബിസിനസ് സമൂഹത്തിൽ സുപരിചിതനായിരുന്നു. റെയിൻബോ സ്റ്റേക്ക് ഹൗസ്, കാറ്ററിംഗ് തുടങ്ങിയ സംരംഭങ്ങളിലൂടെ യുഎഇയിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യം സൃഷ്ടിച്ചു. 1972-ൽ മുംബൈയിലെ ഹോട്ടൽ ഷെറാട്ടണിൽ ജോലിയിൽ പ്രവേശിച്ചാണ് ഹോസ്പിറ്റാലിറ്റി മേഖലയിലെ അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത്. പിന്നീട് 1975-ൽ ദുബായിലെത്തി വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് സ്വന്തം സംരംഭങ്ങളിലേക്ക് കടന്നത്. കാറ്ററിംഗ് രംഗത്തെ ദീർഘകാല പ്രവർത്തനത്തിലൂടെ റെയിൻബോ ഗ്രൂപ്പിനെ ശ്രദ്ധേയമായ സ്ഥാപനമായി വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. റെയിൻബോ സ്റ്റേക്ക് ഹൗസ് ആൻഡ് കാറ്ററിംഗ് യുഎഇയിൽ വിവിധ കേന്ദ്രങ്ങളിലേക്ക് പ്രവർത്തനം…

ജോൺ ടി. വർഗീസ് (82) ന്യൂജേഴ്സിയിൽ നിര്യാതനായി

ന്യൂജേഴ്‌സി : തിരുവല്ല വള്ളംകുളം തയിൽപ്പറമ്പിൽ പരേതരായ ടി. കെ. വർഗീസിന്റെയും സാറാമ്മ വർഗീസിന്റെയും മകൻ ജോൺ ടി. വർഗീസ് (82) ന്യൂജേഴ്സിയിൽ നിര്യാതനായി. ഭാര്യ: സാറാമ്മ ജോൺ തിരുവല്ല കുന്നന്താനം മന്നത്തേതിൽ കുടുംബാംഗമാണ്. മക്കൾ: ജോബി ജോൺ (മിഡ്‌ലാൻഡ് പാർക്ക്, ന്യൂജേഴ്സി സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ ഇടവകാംഗം), ജിബി തോമസ് (മെസ്ക്വിറ്റ്, ടെക്സാസ് സെന്റ് പോൾസ് മാർത്തോമ്മാ പള്ളി). മരുമക്കൾ: ബിന്ദു ജോൺ (കല്ലുങ്കൽ ഹൗസ്, വാഴക്കുളം, മൂവാറ്റുപുഴ), ജെഫ് തോമസ് (കാതടേത്ത് സൗത്ത് ഹൗസ്, വേടരപ്ലാ, ചാരുംമൂട്). കൊച്ചുമക്കൾ: ജസ്റ്റിൻ ജോൺ, ജയ ജോൺ, ജെയ്ൻ തോമസ്, ജെയിംസ് തോമസ്. മറിയമ്മ ഇടിക്കുള, സാറാമ്മ തോമസ്, ടി. വി. മത്തായി, റേച്ചൽ മാത്യു, പരേതരായ ടി വി വർഗീസ്, ടി വി തോമസ്, ഏലിയാമ്മ ചാക്കോ എന്നിവർ സഹോദരങ്ങളാണ്. പൊതുദർശനം (Wake Service)…

ഐ. സി. ജോസഫ് നിര്യാതനായി

ഫിലാഡൽഫിയ : ഐ.സി.ജോസഫ് (78), ഇല്ലിപ്പറമ്പിൽ ചാക്കോ ജോസഫ്, 2026 ഓഗസ്റ്റ് 22നു ഫിലഡൽഫിയയില്‍ നിര്യാതനായി. 1986ൽ ന്യൂയോർക്കിലെ ലോംഗ് ഐലന്‍ഡില്‍ എത്തിയ അദ്ദേഹം ന്യൂയോർക്ക് സ്റ്റേറ്റിലെ ഒരു ഫൈനാൻഷ്യൽ ഓഫീസർ ആയിട്ടാണ് റിട്ടയർ ചെയ്തത്. അതിനുശേഷം അദ്ദേഹം ഫിലഡെൽഫിയിലേക്കു താമസം മാറ്റി. കേരളത്തിൽ മൂവാറ്റുപുഴ അടുത്തുള്ള കടവൂർ ആണ് സ്വദേശം. കടവൂർ സ്കൂളിൽ ഈ ലേഖകന്റെ സഹപാഠിയായിരുന്നു ഐ.സി.ജോസഫ്. മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്ന് അദ്ദേഹം ഡിഗ്രി പഠനം പൂർത്തിയാക്കി. KSC യിലും, തുടർന്ന് കേരള കോൺഗ്രസിലും സജീവ പ്രവർത്തകനായിരുന്നു. ന്യൂയോർക്കിൽ ആയിരുന്നപ്പോഴും ഇന്ത്യ കാത്തലിക് അസോസിയേഷൻ ഉൾപ്പെടെ വിവിധ സന്നദ്ധ സംഘടനകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. പരേതരായ കടവൂർ, ഐ.ജെ.ചാക്കോയുടെയും, സിസിലിയുടെയും മൂത്ത മകനാണ് ജോസഫ്. ഭാര്യ: ലിസമ്മ, മക്കൾ ഡോ. ലിജോ, ലെവിൻ, മരുമകൾ: ഡോ. കെയ്‌ലിൻ, കൊച്ചു മകൾ: വിരാലിൻ. ഈ മാസം…

തങ്കമ്മ എബ്രഹാം ഡാലസിൽ അന്തരിച്ചു

ഡാളസ്: കണ്ടൻകുളത്തു പരേതനായ കെ. എ. എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാം ഡാലസിൽ അന്തരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ്. ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച് വൈദികൻ റവ. റോയ് തോമസിന്റെ പിതൃസഹോദര ഭാര്യയാണ് പരേത. ഡാലസ് സെഹിയോൻ മാർത്തോമാ സഭാംഗമായ തങ്കമ്മ ദീർഘവർഷങ്ങൾ നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിശ്രമജീവിതം നയിച്ചു വരികയായിരുന്നു ഗാർലാൻഡ് സ്വവസതിയിൽ വെച്ച് ഓഗസ്റ്റ് 20-നായിരുന്നു മരണം സംഭവിച്ചത് മകൻ: ഡോ. എ. ബി. എബ്രഹാം മരുമകൾ: സൂസൻ എബ്രഹാം കൊച്ചുമകൻ: ഈറ്റൻ എബ്രഹാം സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: എബി എബ്രഹാം 214 641 9951

കിരൺ ഈശോ ജോർജ് (35) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോർക്ക്: തിരുവല്ല വെണ്ണിക്കുളം തെള്ളിയൂർ മാളിയകാമണ്ണിൽ പരേതനായ ജോർജുകുട്ടി ഈശോയുടെയും ഷീബ ജോർജിന്റെയും മകന്‍ കിരൺ ഈശോ ജോർജ് (35) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. സാന്ദ്ര സഹോദരിയാണ്. പഠനത്തിൽ മികവ് പുലർത്തിയ കിരൺ M.Tech പൂർത്തിയാക്കിയ ശേഷം കുവൈറ്റിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഭാര്യ ടീനയോടൊപ്പം അമേരിക്കയിലെത്തിയ അദ്ദേഹം തുടർപഠനം പൂർത്തിയാക്കി Licensed Stationary Engineer ആയി ജോലി ചെയ്തുവരികയായിരുന്നു. ന്യൂയോർക്കിൽ കുടുംബസമേതം താമസിച്ചിരുന്ന കിരൺ ജീവിതത്തിലെ പുതിയ സന്തോഷങ്ങൾക്കായി കാത്തിരിക്കവെയാണ് അപ്രതീക്ഷിത വേർപാട്. പിതാവിന്റെ രോഗകാലത്തും കോവിഡ് കാലത്തെ അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷവും അമ്മയ്ക്കും സഹോദരിക്കും കരുത്തും താങ്ങുമായി നിന്ന കിരൺ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. സ്നേഹപൂർവമായ പെരുമാറ്റവും നിഷ്കളങ്കമായ ചിരിയും സൗഹൃദവും അദ്ദേഹത്തെ പരിചയപ്പെട്ടവരുടെ മനസ്സിൽ എന്നും നിലനിൽക്കും. സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 24 ന് ഈസ്റ്റേൺ ടൈം രാവിലെ 10:00 മണിക്ക് പാര്‍ക്ക്…

ജോസഫ് ഫിലിപ്പ് കാവാലം (88) ന്യൂജെഴ്സിയില്‍ നിര്യാതനായി

നോർത്ത്‌വെയ്‌ൽ (ന്യൂജെഴ്‌സി): ചങ്ങനാശ്ശേരി സ്വദേശികളായ കെ.എം. ഫിലിപ്പ്/ മറിയാമ്മ കോശി ഫിലിപ്പ് ദമ്പതികളുടെ മകനും, ന്യൂജെഴ്സി നോർത്ത്‌വെയ്‌ലിൽ താമസക്കാരനുമായിരുന്ന ജോസഫ് ഫിലിപ്പ് കാവാലം (88) ഓഗസ്റ്റ് 18-ന് നിര്യാതനായി. ഭാര്യ: ലില്ലി മത്തായി (ലില്ലി കാവാലം). മക്കള്‍: സൂസൻ കാവാലം, ബീന കാവാലം, പമേല കാവാലം സഹോദരര്‍: സിസ്റ്റർ സൂസി മരിയ, കെ.പി. രാജമ്മ, പരേതരായ കെ.പി. മത്തായി, കുഞ്ഞൂഞ്ഞമ്മ അഗസ്റ്റിൻ, അന്നമ്മ ജോസഫ്, കോശി ഫിലിപ്പ്. പൊതുദർശനം: ഓഗസ്റ്റ് 23 ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ 5 വരെ പിസി ഫ്യൂണറൽ ഹോമിൽ (Pizzi Funeral Home, 120 Paris Avenue, Northvale, NJ) സംസ്കാര ശുശ്രുഷ: ഓഗസ്റ്റ് 24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നോര്‍ത്ത്‌വേയിലെ സെന്റ് ആന്റണീസ് റോമൻ കാത്തലിക്ക് പള്ളിയിൽ. തുടർന്ന് സംസ്കാരം ടപ്പൻ റിഫോംഡ് ചർച്ച് സെമിത്തേരിയിൽ.

പുത്തുപ്പള്ളിൽ കണ്ടത്തിൽ രാജൻ പി ഐ (78)നിര്യാതനായി

ഡാളസ്: തിരുവല്ല നിരണം പുതുപ്പള്ളിൽ കണ്ടത്തിൽ പരേതനായ ഐപ്പിന്റെ മകൻ രാജൻ പി ഐ (78) ഓഗസ്റ്റ് 19 നു തിരുവല്ലയിൽ നിര്യാതനായി. ഭാര്യ ലീലാമ്മ രാജൻ റാന്നി മാമ്പ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു (ഡാളസ്) ഷീബ (ദുബായ്) ജഗൻ (യു കെ) മരുമക്കൾ: ജോൺസൺ (ഡാളസ്) രാജാ (ദുബായ്) ജോയ്‌സ് (യു കെ) കൊച്ചുമക്കൾ: നേഹ, നിയാ, അച്ചു, ചിച്ച ശവസംസ്‌കാരം പിന്നീട് കുറഞ്ഞ സമയംകൊണ്ട് ഡാളസ് മലയാളികളുടെ പ്രിയങ്കരനായി മാറിയ എ എം ഡബ്ല്യൂ എ ഡാളസ് ഘടകം ട്രഷറർ ജോൺസൺ വറുഗീസിന്റെ ഭാര്യ പിതാവാണ് അന്തരിച്ച രാജൻ പി ഐ. കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ വറുഗീസ്, ഡാളസ് 469 269 4975

പി. സി. എബ്രഹാം ഒക്കലഹോമയിൽ അന്തരിച്ചു

ഒക്കലഹോമ: പുത്തൻപറമ്പിൽ പരേതനായ പി. സി. ചാക്കോയുടെ മകൻ പി. സി. എബ്രഹാം (64) ആഗസ്റ്റ് 16 ന് ഒക്കലഹോമയിൽ വെച്ച് നിര്യാതനായി. ഒക്കലഹോമയിലെ IPA Church അംഗമായിരുന്നു. ഞായറാഴ്ച രാവിലെ ദേവാലയത്തിൽ നടന്ന സഭായോഗാനന്തരം പെട്ടന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. കേരളത്തിൽ കോട്ടയം സ്വദേശി ആയിരുന്നു. ഡാളസ് ഫിലദൽഫ്യ സഭ സീനിയർ ശുശ്രൂഷകൻ, പാസ്റ്റർ പി. സി. ജേക്കബിന്റെ സഹോദരനാണ് പരേതനായ പി. സി. എബ്രഹാം. ഭൗതിക സംസ്‌കാരം പിന്നീട്.

നിധിന്‍ മോഹന്‍ (50) ലോംഗ് ഐലന്റില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റിലെ ഡീർ പാർക്കിലുള്ള ന്യൂ ഐലന്റ്‌ ഫാർമസി ഉടമ നിധിൻ മോഹൻ (50) ഓഗസ്റ്റ് 15-ാം തീയതി തീയതി ശനിയാഴ്ച നിര്യാതനായി. പത്നി ഡോ. ലീന മോഹനും മക്കളായ കൃഷ്ണ മോഹനും നയന മോഹനുമൊപ്പം ലോംഗ് ഐലന്റിൽ താമസിച്ചുവരികയായിരുന്നു. പരേതൻ ന്യൂയോർക്കിലുള്ള ജയപ്രകാശ് നായരുടെയും, രാധാമണി നായരുടെയും, ഹൂസ്‌റ്റണിലുള്ള രത്നമ്മ രാജന്റെയും സഹോദരി പൊന്നമ്മ മോഹന്റെയും എ.എൻ. മോഹന്റെയും പുത്രനാണ്. പൊതുദര്‍ശനം: ഓഗസ്റ്റ് 19 ബുധനാഴ്ച ഉച്ച തിരിഞ്ഞ് 3:00 മണിമുതല്‍ രാത്രി 9:00 മണിവരെ ക്ലൗഡ് ആര്‍ ബോയ്ഡ്-സ്പെന്‍സര്‍ ഫ്യൂണറല്‍ ഹോമില്‍ (Cloud R Boyd-Spencer Funeral Home, 448 W Main Street, Babylon, New York 11702) സംസ്കാരം: ഓഗസ്റ്റ് 20 വ്യാഴാഴ്ച രാവിലെ 9:00 മണിമുതല്‍ മൗണ്ട് പ്ലസന്റ് സെമിത്തേരിയില്‍ (Mt. Pleasant Cemetery, 41 Main Street,…

ജേക്കബ് പുന്നൻ (സ്വരൂപ് – 51) ടെക്സാസിൽ നിര്യാതനായി

ഹൂസ്റ്റൺ: കോട്ടയം മുളമൂട്ടിൽ കുടുംബാംഗവും, പരേതനായ എം. പി. ജേക്കബിന്റെയും മറിയം ജേക്കബിന്റെയും മകനുമായ ജേക്കബ് പുന്നൻ (സ്വരൂപ്) ടെക്സസിൽ നിര്യാതനായി. ജിൽജി ജേക്കബ് ആണ് ഭാര്യ. സിയ ജേക്കബ് (16), മിയ ജേക്കബ് (12), ഈതൻ ജേക്കബ്(6) എന്നിവർ മക്കളും; ജേക്കബ് വർഗീസ്, അച്ചാ ജേക്കബ് എന്നിവർ സഹോദരങ്ങളുമാണ്. പൊതുദർശനം (Wake Service) ഓഗസ്റ്റ് 15, ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ 8 മണി വരെ സ്റ്റാഫോർഡിലുള്ള ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ദേവാലയത്തിൽ (Good Shepherd Episcopal Indian Church, 605 Dulles Ave, Stafford, TX 77477) വെച്ച് നടത്തപ്പെടുന്നതാണ്. സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 16, ഞായറാഴ്ച രാവിലെ 9 മണി മുതൽ 10:30 വരെ ഇതേ പള്ളിയിൽ വെച്ചും, തുടർന്ന് 11 മണിക്ക് പെയർലാൻഡിലുള്ള സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ…