എബ്രഹാം ഫിലിപ്പ് (80) ചെങ്ങന്നൂരിൽ നിര്യാതനായി

ഡാളസ് ചെങ്ങന്നൂർ: സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക മുൻ ട്രസ്റ്റിയും സുനിൽ ഫിലിപ്പിന്റെ പിതാവുമായ ചെങ്ങന്നൂർ മലക്കര കടവനാലിൽ എബ്രഹാം ഫിലിപ്പ് (80) ഇന്ന് ചെങ്ങന്നൂരിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഏലിയാമ്മ ഫിലിപ്പ് (പത്തനാപുരം ചിറ്റാർ വള്ളിയാനിക്കുന്ന് കുടുംബാംഗം). മക്കൾ: സുനിൽ ഫിലിപ്പ് (ഡാളസ്), അനിൽ ഫിലിപ്പ് (അയർലൻഡ്) മരുമക്കൾ: അനിത സുനിൽ (ഡാളസ്), ഷീന അനിൽ (അയർലൻഡ്) കൊച്ചുമക്കൾ: അൽവിൻ ഫിലിപ്പ്, ആഷ്‌ലി ഫിലിപ്പ്, സിബിൻ ഫിലിപ്പ്, ഓസ്റ്റിൻ ഫിലിപ്പ്, ആഞ്ചലിൻ ഫിലിപ്പ്, ആഷർ ഫിലിപ്പ് (അയർലൻഡ്). സെന്റ് ജോർജ് ഓർത്തഡോക്സ് മുൻ ഇടവക അംഗമായ എബ്രഹാം ഫിലിപ്പിന്റെ വിയോഗത്തിൽ വികാരി വെരി റവ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചിച്ചു. കൂടുതൽ വിവരങ്ങൾക്കു: സുനിൽ ഫിലിപ്പ് (ഡാളസ് ) 214 603 1277

മാത്യുക്കുട്ടി ഡാനിയേൽ ഡാളസ്സിൽ അന്തരിച്ചു

ഡാളസ് :പത്തനംതിട്ട മല്ലിശേരി പുത്തൻപറമ്പിൽ മാത്യുക്കുട്ടി ഡാനിയേൽ (70) മാർച്ച് 7-ന്  അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ് ഭാര്യ: ഏലിയാമ്മ  മാത്യു മക്കൾ: ജോബിൻ ഡാനിയേൽ, ജിബിൻ ഡാനിയേൽ മരുമക്കൾ  ഡാലിയ സൂസൻ ,റിയാ തോമസ് സംസ്കാരം: സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട്

അമ്മിണിക്കുട്ടി ജോർജ്ജ് അന്തരിച്ചു

ഹൂസ്റ്റൺ: പത്തനംതിട്ട ഇലന്തൂർ കൊല്ല മ്പാറ വലിയത്തുപറമ്പിൽ കെ. ജി. ജോർജിന്റെ ഭാര്യ അമ്മിണിക്കുട്ടി ജോർജ്ജ് (91,റിട്ടയേർഡ് ഹെഡ്മിസ്ട്രസ്) അന്തരിച്ചു. വെണ്ണിക്കുളം മേമല മലയിൽ പറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജോളി ജോൺ (സൂപ്പർവൈസർ, ഷുഗർ ലാൻഡ് പോസ്റ്റ് ഓഫീസ്) ജോസ് കെ ജോർജ്ജ് (പ്രോജക്ട് മാനേജർ, ടെക്സസ് ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ടേഷൻ), ജോൺസൺ കെ ജോർജ്ജ് (കേരള), മാത്യു ജോർജ്ജ് (ഹൂസ്റ്റൺ, ഫാർമസിസ്റ്റ്). മരുമക്കൾ: ജോയി, ശോഭ, ഷൈനി, രാജി.

മേരി ജേക്കബ് (91) ഡിട്രോയിറ്റിൽ നിര്യാതയായി

ഡിട്രോയിറ്റ്: കോട്ടയം കറുകച്ചാലില്‍ പുതുപ്പറമ്പിൽ പരേതനായ ജോയ്സ് ജേക്കബിന്റെ ഭാര്യ മേരി ജേക്കബ്‌ (91) ഡിട്രോയിറ്റിൽ നിര്യാതയായി. വീയപുരം പായിപ്പാട് ഇടശ്ശേരി വിരുപ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിജു ജേക്കബ് (ഡോൺ ബെഞ്ചമിൻ)‌, സുമൻ പനവേലിൽ (ഡോ. തോമസ്‌ പനവേലിൽ, ഫ്ലോറിഡ). കൊച്ചുമക്കൾ: ജീന ജേക്കബ്‌, മായ ജേക്കബ്‌, ബ്രാന്‍ഡന്‍ പനവേലിൽ, കെൽവിൻ പനവേലിൽ, സ്റ്റീവൻ പനവേലിൽ. പരേത കോട്ടയം സി‌എസ്‌ഐ കത്തീഡ്രൽ ഇടവകാംഗമായിരുന്നു. അമേരിക്കയിൽ ഫസ്റ്റ് മെഥഡിസ്റ്റ് ചര്‍ച്ച് (വാറന്‍) അംഗമാണ്. 1980 മുതൽ അമേരിക്കയിൽ സ്ഥിര താമസക്കാരിയായിരുന്നു. ഡിട്രോയിറ്റില്‍ അനേക വർഷങ്ങൾ നഴ്‌സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. Wake, Funeral Service and Interment: Saturday 28, 2026 10:00AM to 1:00PM (McCabe Funeral Home, 851 North Canton Center Road, Canton MI), 734 981 4530. Interment: 2:00PM (White Chapel Memorial…

തോമസ് കൂവള്ളൂരിന്റെ മാതാവ് മേരി ജോസഫ് കൂവള്ളൂര്‍ (കുളങ്ങര) അന്തരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ തോമസ് കൂവള്ളൂരിന്റെ മാതാവ് മേരി ജോസഫ് കൂവള്ളൂര്‍ (കുളങ്ങര) 95-ാമത്തെ വയസ്സില്‍ കടപ്ലാമറ്റത്തുള്ള സ്വഭവനത്തില്‍ വച്ച് അന്തരിച്ചു. പാലാ രൂപതയില്‍പ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ പാലയ്ക്കാട്ടുമല കുളങ്ങര തറവാട്ടിലെ ഔസേപ്പ് – അന്ന ദമ്പതികളുടെ നാലാമത്തെ പുത്രിയാണ് പരേത. ഭര്‍ത്താവ് പരേതനായ കെ.ടി. ജോസഫ് കൂവള്ളൂര്‍. മക്കള്‍: തോമസ് കൂവള്ളൂര്‍-ന്യൂയോര്‍ക്ക്, ജോസ് ജോസഫ് കൂവള്ളൂര്‍ – വെമ്പള്ളി, റോസ കെ.ജെ. പുളിക്കപ്പറമ്പില്‍ – കുറുപ്പന്തുറ, അഗസ്റ്റിന്‍ ജോസഫ് കൂവള്ളൂര്‍, സെലിന്‍ തോമസ് ഉറുമ്പേല്‍ – ചേര്‍പ്പുങ്കല്‍, ലൂക്കോസ് ജെ. കൂവള്ളൂര്‍ – ജോസ്ഗിരി, സക്കറിയാ ജോസഫ് കൂവള്ളൂര്‍ (പോട്ടക്കേറില്‍-സ്ലീവാപുരം), റോബര്‍ട്ട് ജോസഫ് കൂവള്ളൂര്‍ – കടപ്ലാമറ്റം. മരുമക്കള്‍: സിസിലി തോമസ് കൂവള്ളൂര്‍ ഓരത്തേല്‍ – കുറുപ്പന്തുറ, ഏലിയാമ്മ പാലവേലില്‍ – പട്ടിത്താനം, പി.യു. ജോസഫ് പുളിക്കപ്പറമ്പില്‍ – കുറുപ്പന്തുറ, തോമ്മാച്ചന്‍ ഉറുമ്പേല്‍ –…

കെ.വി. സ്കറിയ (77) ഡാളസിൽ അന്തരിച്ചു

ഡാളസ്: തൃശൂർ പഴഞ്ഞി കോലാടി കുടുംബാംഗവും കെ.എസ്.ഇ.ബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ കെ.വി. സ്കറിയ (77) അന്തരിച്ചു. ഫെബ്രുവരി 24 ചൊവ്വാഴ്ച പുലർച്ചെ 4:30-ന് ഡാളസിൽ വെച്ചായിരുന്നു അന്ത്യം. പഴഞ്ഞി കോലാടി വീട്ടിൽ പരേതരായ കെ.സി. വർഗീസിന്റെയും ഗ്രേസി വർഗീസിന്റെയും മൂത്ത മകനും . പ്രശസ്ത സുവിശേഷകൻ കെ.വി. ചേറു ഉപദേശിയുടെ കൊച്ചുമകനുമാണ് സ്കറിയ ഭാര്യ: ലൈല സ്കറിയ (കിളിരൂപറമ്പിൽ കുടുംബാംഗം) മക്കൾ: നവീൻ ജോർജ് സ്കറിയ, നിതിൻ മാത്യു സ്കറിയ. മരുമക്കൾ: ബ്ലെസി സ്കറിയ, റെബേക്ക സ്കറിയ. കൊച്ചുമക്കൾ: ജോർജ്, സാറ, സെബാസ്റ്റ്യൻ, കാലേബ്, നവോമി, എസ്തേർ, എലിസബത്ത്, ജോഷ്വ (എല്ലാവരും അമേരിക്കയിൽ). സഹോദരങ്ങൾ: ജെസ്സി & സ്കറിയ തോമസ് (കുരിക്കാട്ടിൽ, നിലമ്പൂർ) ലില്ലി & രാജു (പതിപ്പറമ്പിൽ, പീച്ചി) മേരി & ജോയ് (വലയിൽ, കുന്നക്കുരുടി) ജോൺസൺ & സിസി (ബഹ്‌റൈൻ) പൊതുദർശനം:ഫെബ്രുവരി 28…

അമ്മിണി സൈമൺ (90) ലോസ് ഏഞ്ചൽസിൽ അന്തരിച്ചു

ലോസ് ഏഞ്ചൽസ് : അമ്മിണി സൈമൺ (90)കാലിഫോർണിയയിൽ അന്തരിച്ചു. ലോസ് ഏഞ്ചൽസിലുള്ള വസതിയിൽ ഫെബ്രുവരി 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00 മണിയോടെയാണ് അമ്മിണി മരണം സംഭവിച്ചത് . പത്തനാപുരം തേക്കാടത്ത് വളവുകായത്തിൽ, പരേതരായ ടി.ജി. ജോർജ് – കുഞ്ഞമ്മ ദമ്പതികളുടെ മകളാണ്  ഫുല്ലർട്ടൺ ഗ്രേസ് ബൈബിൾ ചാപ്പലിലെ സജീവ അംഗവുമായിരുന്നു. ഭർത്താവ്: പരേതനായ സൈമൺ വർഗീസ്. മക്കളും മരുമക്കളും: അനിത & കുർട്ടിസ് സ്ട്രിക്ലാൻഡ് (കാലിഫോർണിയ) മാർഷ & ജോസ് വർഗീസ് (കാലിഫോർണിയ) മെലീസ & വിജി ചെറിയാൻ (ഡാളസ്) മെൽവിൻ (കാലിഫോർണിയ) കൊച്ചുമക്കൾ: ക്രിസ്റ്റ്യൻ, അമാനി, സമീർ, ആശ, ജൂലിയ, റേച്ചൽ, ബെഞ്ചമിൻ, എമിലി, ജോനാഥൻ. പൗത്രൻ: സായ്. സംസ്കാര ശുശ്രൂഷയുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

തൃശ്ശൂർ സഹകരണ ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ട് ഡോ. പി. കെ. രമണി അന്തരിച്ചു

തൃശ്ശൂർ: തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ടും പ്രശസ്ത ചികിത്സകയുമായ ഡോ. പി. കെ. രമണി (72) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെക്കാലം തൃശ്ശൂരിലെ ആരോഗ്യരംഗത്ത് സജീവസാന്നിധ്യമായിരുന്ന ഡോക്ടർ, കരുണാർദ്രമായ പെരുമാറ്റത്തിലൂടെയും പുഞ്ചിരിയോടെയുള്ള ചികിത്സയിലൂടെയും ജനമനസ്സുകളിൽ ഇടംനേടിയ വ്യക്തിത്വമായിരുന്നു. തൃശ്ശൂർ പൊന്നാരശ്ശേരി കാപ്പന്റെയും കാർത്യായനിയുടെയും മകളായി 1953 ഡിസംബർ 12-നാണ് ജനനം. തൃശ്ശൂരിലെ സ്കൂൾ വിദ്യാഭ്യാസത്തിനും ബി.എസ്.സി പഠനത്തിനും ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലെ 18-ാം ബാച്ചിൽ നിന്ന് മെഡിക്കൽ ബിരുദം നേടി. തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ ARMO ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. രമണി, നീണ്ട 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം മെഡിക്കൽ സൂപ്രണ്ട് ആയിട്ടാണ് വിരമിച്ചത്. ആശുപത്രിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അവർ രോഗികൾക്കും സഹപ്രവർത്തകർക്കും ഒരുപോലെ…

ഡാലസിൽ അന്തരിച്ച മേരി മേപ്പുറം ഫിലിപ്പിന്റെ പൊതുദർശനം ഇന്ന്

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസ്  മുൻ വൈസ് പ്രസിഡന്റും, ബോർഡ് ഓഫ് ട്രസ്റ്റിസ് അംഗവുമായിരുന്ന പരേതനായ  രാജൻ മേപ്പുറത്തിന്റെ  സഹധർമ്മിണി ഡാലസിൽ അന്തരിച്ച മേരി മേപ്പുറം ഫിലിപ്പിന്റെ (ലില്ലിക്കുട്ടി 78) പൊതുദർശനം ഇന്ന് (വെള്ളി) വൈകിട്ട് 6.30 മുതൽ 8.30 വരെ  ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടും. സംസ്കാരം നാളെ (ശനി) രാവിലെ 9.30 മുതൽ ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ വെച്ച്  നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം സണ്ണിവെയിലുള്ള പ്ലസന്റ് റിഡ്ജ് സെമിത്തേരിയിൽ (4600 N Belt Line Rd, Sunnyvale, Tx 75182) സംസ്കരിക്കും. മേരി മേപ്പുറം ഫിലിപ്പിന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാലസ് അനുശോചനം അറിയിച്ചു.

റവ റോയ് തോമസിന്റെ പിതൃ സഹോദരൻ കെ. എ. ബെഞ്ചമിൻ (73) അന്തരിച്ചു

ഡാളസ് /തിരുവനന്തപുരം: തിരുവനന്തപുരം കൽട്രോൺ റിട്ട. ജനറൽ മാനേജർ നാരങ്ങാനം കണ്ടംകുളത്ത് കെ. എ. ബെഞ്ചമിൻ (പാപ്പച്ചൻ)  (73) കാര്യവട്ടത്തെ വസതിയിൽ അന്തരിച്ചു. സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച് (ഫാർമേഴ്‌സ് ബ്രാഞ്ച്) വൈദീകൻ റവ റോയ് തോമസിന്റെ പിതൃ സഹോദരനും ,ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകാംഗം സൂസൻ വര്ഗീസിന്റെ സഹോദരനുമാണ് പരേതൻ മൃതദേഹം വെള്ളിയാഴ്ച)രാവിലെ 8 മണിക്ക് കാര്യവട്ടത്തെ വസതിയിൽ പൊതുദർശനത്തിന് കൊണ്ടുവരും. രാവിലെ 10 മണിക്ക് വസതിയിൽ വെച്ച് നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ശ്രീകാര്യം ബഥേൽ മാർത്തോമ്മാ പള്ളിയുടെ നാലാഞ്ചിറ സെമിത്തേരിയിൽ സംസ്കാരം നടക്കും. ഭാര്യ: അന്നമ്മ ബെഞ്ചമിൻ. മക്കൾ: ഡോ. അഞ്ജു, എബി. മരുമകൻ: ഡോ. നിജോ. കൂടുതൽ വിവരങ്ങൾക്കു റവ റോയ് തോമസ് 253 653 0689