ബന്ധങ്ങൾ: നിങ്ങളുടെ ബന്ധങ്ങൾ ശ്രദ്ധിക്കുക, വിവാഹേതര ബന്ധങ്ങൾ നിങ്ങളുടെ മാനസികാരോഗ്യം വഷളാക്കും

വിവാഹം എന്നത് സ്നേഹം, വിശ്വാസം, സഹകരണം, സമർപ്പണം എന്നിവ ആവശ്യമുള്ള ഒരു പവിത്രമായ ബന്ധമാണ്. ഈ തൂണുകൾ ദുർബലമാകുമ്പോൾ, ഒരു വ്യക്തി വൈകാരിക അസന്തുലിതാവസ്ഥ അനുഭവിക്കാൻ സാധ്യതയുണ്ട്. പലപ്പോഴും, ഈ അസന്തുലിതാവസ്ഥ വിവാഹേതര ബന്ധങ്ങൾക്ക് കാരണമാകുന്നു. പരാജയപ്പെട്ടതോ സമ്മർദ്ദകരമായതോ ആയ ദാമ്പത്യ ജീവിതം മാനസികാവസ്ഥയെ ആഴത്തിൽ ബാധിക്കുന്നു. ഇണകൾക്കിടയിൽ ആശയവിനിമയത്തിന്റെ അഭാവം ഉണ്ടാകുമ്പോൾ, ഒരാൾ മറ്റൊരാളിലേക്ക് ആകർഷിക്കപ്പെട്ടേക്കാം. ഏകാന്തത ക്രമേണ വിഷാദത്തിന്റെയോ ഉത്കണ്ഠയുടെയോ രൂപമെടുക്കാം. ഒരു വ്യക്തിക്ക് നിരന്തരമായ വിമർശനം, താരതമ്യം അല്ലെങ്കിൽ നിരസിക്കൽ നേരിടേണ്ടിവന്നാൽ, അവന്റെ ആത്മാഭിമാനം ദുർബലമാകാൻ തുടങ്ങുന്നു. അത്തരമൊരു സാഹചര്യത്തിൽ, അവനെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന ഒരാൾ ആകർഷണ കേന്ദ്രമായി മാറാൻ കഴിയും. വിവാഹേതര ബന്ധങ്ങൾക്ക് മറ്റൊരു പ്രധാന കാരണം ലൈംഗിക സംതൃപ്തിയുടെ അഭാവമാണ്. ഈ വിഷയത്തിൽ തുറന്ന ആശയവിനിമയത്തിന് പകരം ലജ്ജ, ഭയം അല്ലെങ്കിൽ അസ്വസ്ഥത എന്നിവ ഉണ്ടെങ്കിൽ, ആ വ്യക്തി…

നാണക്കേടായിപ്പോയി രാഹുലേ ഈ പാതിരാ നാടകം: രാജു മൈലപ്ര

രാഹുല്‍ മാങ്കൂട്ടം എന്ന യുവ നേതാവ് കോണ്‍ഗ്രസിന്റെ ഒരു ഭാവി പ്രതീക്ഷയായിരുന്നു, യുവജനങ്ങളുടെ ഒരു ആവേശമായിരുന്നു. എന്നാല്‍, ഒരൊറ്റ തരംതാണ പ്രവൃത്തികൊണ്ട് അദ്ദേഹത്തിന്റെ ‘ക്രഡിബിലിറ്റി’ നഷ്ടപ്പെട്ടിരിക്കുന്നു. ‘കാര്യം കാണാന്‍ കഴുതക്കാലും’ പിടിക്കുന്ന ഒരു ഊച്ചാളിയായി അയാള്‍ തരം താണിരിക്കുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഫലം എന്തു തന്നെയായാലും അതു ബഹുമാനപ്പെട്ട പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിന് ഒരു ഭീഷണിയല്ല. വരുന്ന തെരഞ്ഞെടുപ്പുകളിലേക്കുള്ള ഒരു ചൂണ്ടുപലകയുമല്ല. നാഴികക്ക് നാല്പതു വട്ടം സ്വന്തം നിലപാടുകള്‍ മാറ്റിപ്പറയുന്ന അന്‍വര്‍ സാഹിബുമായി ഇനി ഒരു ചര്‍ച്ചയ്ക്കുമില്ലെന്നു മുന്നണി നേതൃത്വം ഒറ്റക്കെട്ടായി തീരുമാനം എടുത്തതിനു ശേഷമാണ് താനൊരു വലിയ സംഭവമാണെന്നു വരുത്തിത്തീര്‍ക്കുവാന്‍ രാഹുല്‍ എന്ന പറക്കമുറ്റാത്ത യുവനേതാവ്, പാതിരാത്രിയില്‍ അന്‍വറിക്കായുടെ കാലുപിടിക്കുവാന്‍ പോയത്. ഒരൊറ്റ നേതാവും ഒരു ചര്‍ച്ചയ്ക്കും ഇനിമേല്‍ താനുമായി ഒരു കാരണവശാലും ബന്ധപ്പെടരുതെന്നു അന്‍വര്‍ കര്‍ശനമായ താക്കീത് നല്‍കിയ ശേഷമാണ്, രാഹുലിന്റെ തലയില്‍…

ശശി തരൂർ രാഷ്ട്രിയക്കാരനല്ല സാഹിത്യകാരനാണ്: കാരൂർ സോമൻ (ചാരുംമൂടൻ)

ഇന്ത്യയ്‌ക്കെതിരെ പാക്കിസ്താന്‍ നടത്തിയ കൂട്ടക്കുരുതിയും അതിനെതിരെ ഇന്ത്യയുടെ അഭിമാനക രമായ സിന്ദുർ വിജയക്കൊടി വിദേശ രാജ്യങ്ങളിൽ വിശദികരിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘതലവനായ ശശി തരൂരിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികളുടെ സംവേദനതലങ്ങൾ പുകഞ്ഞ് കത്തുന്നു. ഇതെല്ലാം കണ്ട് ഉത്കണ്ഠപ്പെടുന്ന നിസ്സഹായതോടെ നോക്കി നിൽക്കുന്ന, അധ്വാനിക്കാതെ എങ്ങനെ കാശുണ്ടാക്കാം എന്ന് ചിന്തിക്കുന്ന കുറെ അണികൾ. ആകാശത്തിലൂടെ അരിച്ചരിച്ചു് നീങ്ങുന്ന മേഘങ്ങൾപോലെ തരൂർ 2009-മുതൽ തിരുവനന്തപുരത്ത് നിന്ന് കോൺഗ്രസ് എം.പി.യായി നാല് പ്രാവശ്യം ലോക സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ യജമാനന്മാരുടെ ഭൗതിക പുരോഗതി വെളിപ്പെടുത്താതെ അവരുടെ രാഷ്ട്രീയ വിശ്വാസ പ്രമാണങ്ങളെ പലവിധ വാദങ്ങളിലൂടെ വരച്ചു് കാണിക്കുന്നത് കാണാറുണ്ടെങ്കിലും ഇപ്പോൾ അഴിച്ചുവിട്ടിരിക്കുന്ന കൊടുങ്കാറ്റ് കോൺഗ്രസ് പാർട്ടിയുടെ വേലിക്കെട്ടുകളെ പൊളിച്ചുകൊണ്ടിരിക്കുന്നു. തരൂരിന്റെ മോദി വാഴ്ത്തുപാട്ടാണ് കോൺഗ്രസിനെ നിരാശരാക്കുന്നത്.1965-മുതൽ ഇന്ത്യൻ സൈന്യം പാക്കിസ്താൻ മണ്ണിൽ കടന്നുകയറിയിട്ടുണ്ട്, മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ട് അതിനെയൊന്നും രാഷ്ട്രീയ നേട്ടമായി കോൺഗ്രസ്…

“എന്റെ പിതാവിനു വേണ്ടി പ്രാര്‍ത്ഥിക്കുക”: യശഃശ്ശരീരനായ മുന്‍ മന്ത്രി യു എ ബീരാന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് മകന്‍ യു എ നസീര്‍

ന്യൂയോര്‍ക്ക്: 23 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇഹലോകവാസം വെടിഞ്ഞ, എഴുത്തുകാരൻ, ഗ്രന്ഥകാരൻ, മികച്ച പത്രപ്രവർത്തകൻ, കഴിവുള്ള സംഘാടകൻ, പ്രഗത്ഭനായ ഭരണാധികാരി, സാഹിത്യകാരൻ, സഹകാരി, സാക്ഷരതാ യജ്ഞ പ്രവർത്തകൻ, സാഹിത്യ സഹകരണ സംഘം പ്രവർത്തകൻ, പത്രാധിപർ, പരിഭാഷകൻ, ആധുനിക കോട്ടക്കലിന്റെ ശില്പി തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ജനമനസ്സുകളില്‍ ഇടം പിടിച്ച, മുന്‍ മന്ത്രി യു എ ബീരാന്റെ 23-ാം ചരമ വാര്‍ഷിക ദിനമായ മെയ് 31ന് അദ്ദേഹത്തിന്റെ മകനും, അമേരിക്കയില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും, സാമൂഹിക-സാംസ്ക്കാരിക രംഗത്ത് നിറസാന്നിധ്യവുമായ  യു എ നസീര്‍ ഫെയ്സ്ബുക്കിലൂടെ അദ്ദേഹത്തിന്റ് ഓര്‍മ്മകള്‍ പങ്കുവെച്ചു. നസീറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്: “Please pray for my father UA Beeran Sahib”: ഇന്ന് മെയ് 31, എൻ്റെ പിതാവും കേരളത്തിലെ സമുന്നത രാഷ്ട്രീയ നേതാക്കളിൽ ഒരാളുമായിരുന്ന യു.എ ബീരാൻ സാഹിബ് വിടപറഞ്ഞിട്ട് ഇരുപത്തി നാല്-ആണ്ട് തികയുകയാണ്. മുൻമന്ത്രി,മുസ്‌ലിംലീഗ്…

വിദ്യാലയത്തിന്റെ മധുരസ്മരണകളിൽ നിന്ന് പുതിയൊരു ലോകത്തേക്ക്: ബാബു പി സൈമൺ, ഡാളസ്

ഡാളസ് : അനേകം ഹൃദയസ്പർശിയായ സ്മരണകൾ ഉണർത്തിക്കൊണ്ട്, നാല് വർഷത്തെ കോളേജ് പഠനത്തിനും, പന്ത്രണ്ട് വർഷത്തെ സ്കൂൾ ജീവിതത്തിനും ശേഷം, പ്രിയപ്പെട്ട കാമ്പസുകളിൽ നിന്ന് കുഞ്ഞുങ്ങൾ പടിയിറങ്ങി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് പ്രതീക്ഷയോടെ കടന്നു പോകുകയാണ്. ഓരോ രക്ഷിതാവിൻ്റെയും ഹൃദയത്തിൽ തങ്ങളുടെ മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടവും ഒരു മധുര നൊമ്പരമായി അവശേഷിപ്പിക്കുന്നു. മകളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളിൽ നിന്ന്, അവൾ തൻറെ കാമ്പസിനെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. കൂട്ടുകാരുമൊത്തുള്ള നല്ല ദിനങ്ങളെ അവൾ ഇപ്പോൾ ഓർത്തെടുക്കുകയാണ്.ക്ലാസ്സ് മുറിയിൽ സംസാരിച്ചതിന് അദ്ധ്യാപിക നൽകിയ കുഞ്ഞു ശിക്ഷയെക്കുറിച്ച് പറയുമ്പോൾ മകളുടെ മുഖത്ത് നേരിയ പരിഭവത്തിന്റെ ലാഞ്ചന കാണാം. അവളുടെ സന്തോഷത്തിൽ പങ്കുചേരുമ്പോൾ അറിയാതെ ഓർമ്മകൾ പഴയ സ്കൂൾ, കലാലയ കാലഘട്ടങ്ങളിലേക്ക് ഒരു നിമിഷം എത്തിനോക്കി. കാലം എത്ര വേഗമാണ് മാറിയത്. സ്കൂൾ മുറ്റം വരെ എയർ…

Salmon (സാൽമൺ) – ആത്മബലിയുടെ അമ്മമുഖം: ജോയ്‌സ് വര്‍ഗീസ്, കാനഡ

Salmon (സാൽമൺ) മത്സ്യങ്ങളുടെ ജീവിതചക്രം അത്യന്തം വിസ്മയാവഹമാണ്. യൂറോപ്പിലും നോർത്തമേരിക്കയിലും വ്യാപകമായി ഇവയെ കണ്ടുവരുന്നു. ഇതൊരു രുചികരമായ ഭക്ഷണമായി തീൻമേശ നിറയുന്നതിനാൽ, വാണിജ്യാടിസ്ഥാനത്തിൽ, ഇതിന്റെ വിപണനം പ്രാധാന്യമർഹിക്കുന്നു. Trout എന്ന പേരിലും അറിയപ്പെടുന്നു. ശുദ്ധജലത്തിലും കടൽ വെള്ളത്തിലും ജീവിച്ചാണ് ഇതിന്റെ ജീവിതചക്രം പൂർത്തിയാകുന്നത്. അതുകൊണ്ട് ഇവയെ anadromous എന്ന് വിളിക്കുന്നു. 3000 മൈൽ കടലിലൂടെ നീന്തിയാണ് ഈ മൽസ്യം താൻ പിറന്ന ജലാശയത്തിൽ തിരികെ എത്തിച്ചേരുന്നത്. ഇതിൽ സഞ്ചാരത്തിന്റെ ഒരു ഭാഗം ഒഴുക്കിനെതിരെ നീന്തിയുമാണ് ഈ സാഹസികയാത്ര. ഇവയിലെ സ്പീഷിസ്സ് chinook, sockeye, chum, pink , coho എന്നിവയാണ്. സാൽമൻ മത്സ്യം പ്രായപൂർത്തിയായി മുട്ടയിടാൻ തുടങ്ങാൻ, ഓരോ തരം (species) അനുസരിച്ചു 2-8 വർഷങ്ങൾ എടുക്കും. ശുദ്ധജലതടാകങ്ങളിലും നദികളിലും ആണിവ മുട്ടയിടുന്നത്. Spawning : മുട്ടയിടാൻ ഒരു ഉചിതമായ സ്ഥലം (spawning സൈറ്റ്) കണ്ടെത്തിയ മത്സ്യം,…

ബെംഗളൂരുവിലെ ഇസ്‌കോൺ രണ്ടായി പിളർന്നു

സുപ്രീം കോടതിയുടെ വിധി ഇസ്‌കോണ്‍ ബാംഗ്ലൂരിന്‍റെ നിയമപരമായ വിജയം മാത്രമല്ല, ശ്രീല പ്രഭുപാദരുടെ ഋത്വിക് സമ്പ്രദായവും ആത്മീയ പൈതൃകവും സംരക്ഷിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. … തർക്കം സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചായിരുന്നില്ല, മറിച്ച് ശ്രീല പ്രഭുപാദരുടെ ഇഷ്ടം ലംഘിക്കുകയും പ്രഭുപാദരുടെ ലിഖിത കൽപ്പനയ്ക്ക് വിരുദ്ധമായി ആത്മീയ ഗുരുക്കന്മാരായി പ്രഖ്യാപിക്കുകയും ചെയ്ത സ്വയം പ്രഖ്യാപിത ഗുരുക്കന്മാർക്കെതിരെയായിരുന്നു ഞങ്ങളുടെ പോരാട്ടം . സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം 2025 മെയ് 16 ന്, ബെംഗളൂരുവിലെ പ്രശസ്തമായ ഹരേ കൃഷ്ണ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ബെംഗളൂരുവിലെ ഇസ്‌കോൺ (ISKCON) ന് നൽകിക്കൊണ്ട് 25 വർഷം പഴക്കമുള്ള ഒരു തർക്കത്തിൽ രാജ്യത്തെ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചു. അതേസമയം ഈ സ്വത്തിന്മേലുള്ള ഇസ്കോൺ മുംബൈയുടെ അവകാശവാദം നിരസിക്കപ്പെട്ടു. ഈ ചരിത്ര വിജയത്തെക്കുറിച്ച്, ഇസ്കോൺ ബാംഗ്ലൂരിന്റെ പ്രസിഡന്റും അക്ഷയ പാത്ര ഫൗണ്ടേഷന്റെ സ്ഥാപകനുമായ മധു പണ്ഡിറ്റ്…

നിങ്ങളും ഉടൻ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ രീതികൾ സ്വീകരിക്കുക: ഡോ. ചഞ്ചൽ ശർമ്മ

വിവാഹശേഷം, ഒരു മകൻ ഉണ്ടാകുമ്പോൾ മാത്രമേ ദമ്പതികളുടെ ജീവിതം പൂർണ്ണമായി കണക്കാക്കപ്പെടുകയുള്ളൂ. എന്നാൽ വന്ധ്യതയുടെ വർദ്ധിച്ചുവരുന്ന പ്രശ്നം കാരണം ആളുകൾക്ക് അവരുടെ കുടുംബം പൂർത്തിയാക്കാൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. പ്രധാന ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, സമ്മർദ്ദം മുതലായ നിരവധി ഘടകങ്ങൾ വന്ധ്യതയ്ക്ക് കാരണമാകാം. ഗർഭം ധരിക്കുന്നതിനുമുമ്പ് നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറയുന്നു. ആവർത്തിച്ച് ശ്രമിച്ചിട്ടും നിങ്ങൾക്ക് ഗർഭം ധരിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ശീലങ്ങൾ മാറ്റേണ്ടി വന്നേക്കാം. നേരത്തെ ഗർഭം ധരിക്കാൻ കഴിയുന്ന രീതികൾ ഇവിടെ ചർച്ച ചെയ്യുംഃ ഉചിതമായ പ്രായത്തിൽ ഗർഭം ധരിക്കാൻ ശ്രമിക്കുക. പൊതുവേ, 18 നും 28 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് ഏറ്റവും ഫലഭൂയിഷ്ഠർ, അതിനാൽ അവർ ഈ സമയത്ത് ഗർഭം ധരിക്കാൻ ശ്രമിക്കുന്നു. ഇതിനുശേഷം, നിങ്ങളുടെ പ്രത്യുൽപാദനക്ഷമത ക്രമേണ കുറയാൻ…

യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല (ലേഖനം): മൊയ്തീന്‍ പുത്തന്‍‌ചിറ

ആണവായുധങ്ങളും ശത്രുതയും വെച്ചുപുലര്‍ത്തുന്ന രണ്ട് രാജ്യങ്ങൾ തമ്മിലുള്ള തുടർച്ചയായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ദക്ഷിണേഷ്യയുടെ സമാധാനം അപകടത്തിലായിരിക്കുകയാണ്. അത് പലരുടെയും മനസ്സിൽ നാശത്തിന്റെയും തിരസ്ക്കരണത്തിന്റെയും ഇരുണ്ട ചിത്രമാണ് വരച്ചുകാട്ടുന്നത്. മാത്രമല്ല, ഒരു വികലമായ വിധിയെ പ്രകടിപ്പിക്കുകയും ചെയ്യുന്നു. യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ഭാവിയിൽ ഭയാനകമായ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാക്കുക. യുദ്ധം എന്നത് അരാജകത്വത്തിൽ നിന്നും താൽപ്പര്യ സംഘർഷത്തിൽ നിന്നും ജനിക്കുന്ന ഒരു അവസ്ഥയാണ്. അത് രക്തച്ചൊരിച്ചിലിലും, പരിക്കുകളിലും, കഷ്ടപ്പാടുകളിലും കലാശിക്കുകയേ ഉള്ളൂ. ചരിത്രം പരിശോധിച്ചാല്‍ ദീർഘകാല യുദ്ധങ്ങൾ മനുഷ്യ സ്വഭാവത്തിന്റെ ഒരു സ്ഥിരമായ സ്വഭാവമായി നമുക്കു കാണാന്‍ കഴിയും. യുദ്ധം പലപ്പോഴും നാശത്തിലും നിരാശയിലും അവസാനിച്ചിട്ടേ ഉള്ളൂ. മുപ്പതു വർഷത്തെ യുദ്ധം (1618-1648), പ്രധാനമായും ഒരു മതപരമായ സംഘർഷമായിരുന്നു. അത് യൂറോപ്പിലുടനീളം വൻ നാശത്തിനും ജീവഹാനിക്കും കാരണമായി. മഹായുദ്ധം എന്നറിയപ്പെടുന്ന ഒന്നാം ലോക മഹായുദ്ധം (1914-1918) തന്നെ പരിശോധിച്ചാല്‍, അത് വ്യാപകമായ…

പ്രിയപ്പെട്ട മാതാവേ, “സ്നേഹപൂർണ്ണമായ അങ്ങയുടെ ശിക്ഷണത്തിന് ഒരായിരം നന്ദി”: ബാബു പി സൈമൺ

ഡാളസ്: പത്തു മാസത്തെ പുസ്തകഭാരം പരീക്ഷയുടെ അവസാന ദിനത്തിൽ മുറിയുടെ കൂരിരുട്ടിലേക്ക് വലിച്ചെറിഞ്ഞപ്പോൾ, ഒരു വിടുതലിന്റെ നെടുവീർപ്പ് ഉയർന്നു. “ഇനി കാണാം” എന്ന വാക്ക് നൽകി പിരിയുമ്പോൾ, അടുത്ത ക്ലാസ്സിൽ വീണ്ടും ഒന്നിക്കുമോ എന്നത് കാലം കാത്തുവെച്ച ഒരു ചോദ്യചിഹ്നമായിരുന്നു. ഭാഗ്യത്തിന്റെ കരം പിടിച്ചും, പരീക്ഷാഹാളിലെ നല്ല സൗഹൃദങ്ങളുടെ സഹായത്താലും, ഉയർന്ന ക്ലാസ്സുകളിലേക്കുള്ള വാതിൽ തുറന്നു കിട്ടി. രണ്ടു മാസത്തെ നീണ്ട വേനലവധി, കുസൃതികൾ ഒളിപ്പിച്ച ഒരു കുട്ടിക്കാലം മുന്നിൽ നീണ്ടു നിവർന്നു. ഒരാഴ്ചത്തെ മാതൃസഹോദരന്റെ വീട്ടിലെ അവധിക്കാലം വർണ്ണാഭമായ ഓർമ്മകൾ മനസ്സിൽ ഒരു മായിക ലോകം തീർത്തു. തിരികെ വീട്ടിലെത്തിയപ്പോൾ, ആളൊഴിഞ്ഞ മൈതാനം പോലെ ഹൃദയം ശൂന്യമായി തോന്നി. അത്രമേൽ ആഹ്ലാദകരമായിരുന്നു ആ ദിനങ്ങൾ. അമ്മാവന്റെയും അമ്മായിമാരുടെയും മക്കളോടൊപ്പമുള്ള മീൻപിടുത്തവും, മാങ്ങയും ചക്കയുമെറിഞ്ഞു വീഴ്ത്തുന്ന വീരന്മാരായ ചേട്ടന്മാരും, ഉയരമുള്ള മരക്കൊമ്പിലെ ഊഞ്ഞാലാട്ടവും, എല്ലാം മധുരിക്കുന്ന ഓർമ്മകളായി…