അമേരിക്കയിലെ നീണ്ട വേനലവധി (ഭാഗം 2); കുട്ടികളുടെ സ്വാതന്ത്ര്യമോ, മാതാപിതാക്കളുടെ ആശങ്കയോ?: പിന്റോ കണ്ണംപള്ളി

ഇന്നത്തെ കുട്ടികളാണ് നാളത്തെ ശാസ്ത്രജ്ഞരും അധ്യാപകരും ഡോക്ടർമാരും എഞ്ചിനീയർമാരും സംരംഭകരും കായികതാരങ്ങളും ഭരണാധികാരികളും ജനപ്രതിനിധികളും സമൂഹനേതാക്കളും. അതുകൊണ്ട് വേനലവധിയെ ഒരു ഇടവേളയായി മാത്രമല്ല, ഭാവിയെ രൂപപ്പെടുത്തുന്ന ഒരു നിക്ഷേപകാലമായി കാണാൻ മാതാപിതാക്കളും അധ്യാപകരും സാമൂഹിക സംഘടനകളും ഒരുമിച്ച് മുന്നോട്ടുവരേണ്ട സമയമാണിത്. ഇന്ന് അവർക്ക് നാം നൽകുന്ന ചെറിയ പ്രചോദനങ്ങൾ നാളെയുടെ വലിയ നേട്ടങ്ങൾക്ക് വഴിതെളിച്ചേക്കാം. വേനലവധിക്കാലത്ത് കൈവരിക്കേണ്ട ലക്ഷ്യങ്ങൾ ഉൾപ്പെടുത്തി കുട്ടികളെ ഒരു “Summer Bucket List” തയ്യാറാക്കാൻ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കണം. എന്തെല്ലാം പഠിക്കണം, ഏത് പുസ്തകങ്ങൾ വായിക്കണം, എത്ര പുതിയ സ്ഥലങ്ങൾ സന്ദർശിക്കണം, എത്ര മണിക്കൂർ സാമൂഹിക സേവനം ചെയ്യണം, എന്ത് പുതിയ കഴിവുകൾ നേടണം, ഏതെല്ലാം കുടുംബ പ്രവർത്തനങ്ങളിൽ പങ്കെടുക്കണം തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി എഴുതിവയ്ക്കുകയും അവ പൂർത്തിയാക്കുകയും ചെയ്യുന്നത് കുട്ടികളിൽ ലക്ഷ്യബോധവും ആസൂത്രണശേഷിയും സമയനിയന്ത്രണവും സ്വയംപര്യാപ്തതയും വളർത്തും. കുട്ടികൾക്ക് സാമ്പത്തിക അച്ചടക്കവും ജീവിതനൈപുണ്യങ്ങളും…

ശ്രീ നാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 5) ജയശങ്കര്‍ പിള്ള

യോഗസാധനയുടെ വഴിയിൽ നിന്ന് സാമൂഹിക ആത്മീയതയിലേക്ക് ഗുരുവിന്റെ ദർശനത്തിന്റെ രൂപീകരണത്തിൽ “തൈക്കാട് അയ്യാവു സ്വാമി”കളുടെ സ്വാധീനം ശ്രീ നാരായണ ഗുരുവിന്റെ ആത്മീയ വളർച്ചയെക്കുറിച്ച് പഠിക്കുമ്പോൾ, അദ്ദേഹത്തിന്റെ ജീവിതത്തെ സ്വാധീനിച്ച വ്യക്തികളിൽ ചരിത്രപരമായി ശ്രദ്ധേയമായ പേരാണ് തൈക്കാട് അയ്യാവു സ്വാമികൾ . ഗുരുവിന്റെ ജീവിതത്തിലെ ആത്മീയ അന്വേഷണഘട്ടത്തെ മനസ്സിലാക്കാൻ അയ്യാവു സ്വാമികളുടെ പങ്ക് അറിയേണ്ടത് അനിവാര്യമാണ്. എന്നാൽ ഈ വിഷയത്തിൽ ലഭ്യമായ ചരിത്രരേഖകൾ പരിമിതമാണെന്നതും ഓർക്കേണ്ടതാണ്. അതിനാൽ, ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകളും ഗവേഷകർ പങ്കുവെച്ച വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണ് ഈ ബന്ധത്തെ മനസ്സിലാക്കേണ്ടത്. കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, തൈക്കാട് അയ്യാവു സ്വാമികൾ എന്നിവരെ പല ഗവേഷകരും ഒരു ആത്മീയധാരയുടെ മൂന്ന് പ്രധാന കണ്ണികളായി കാണുന്നു. മൂന്നുപേരും ഒരേ ആശയങ്ങൾ പങ്കുവെച്ചിരുന്നില്ലെങ്കിലും, മനുഷ്യന്റെ ആത്മീയ ഉന്നമനം, യോഗസാധന, ജാതിവിവേചനത്തോടുള്ള വിമർശനം, വ്യക്തിപരമായ ആത്മാന്വേഷണം എന്നിവയിൽ അവർ…

കരുണ പ്രസംഗിക്കുകയും വിദ്വേഷം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍; നഴ്സുമാരുടെ സമരവും മുഖം തിരിക്കുന്ന സഭയും: വിന്‍സെന്റ് ഇമ്മാനുവല്‍

തൃശൂര്‍ ജൂബിലി മിഷന്‍-അമല ആശുപത്രികളിലെ നഴ്സുമാരുടെ സമരം 113 ദിവസം പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് സമരത്തോടുള്ള തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നിഷേധാത്മക നിലാപാടായിരുന്നു. കേരളത്തില്‍ നഴ്സുമാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്നത് ജൂബിലിയിലും അമലയിലുമാണെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം. സമരം തികച്ചും അനാവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം 800-ലധികം ബെഡുകളുള്ള വലിയ ആശുപത്രികള്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കാന്‍ നിയമപരമായി ബാധ്യസ്ഥരായ ഇവര്‍ ഇവിടെ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്് നല്‍കുന്ന ശമ്പളത്തെയാണ് പൊതുവായ ശമ്പളമെന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. യഥാര്‍ത്ഥത്തില്‍ 300 ബെഡില്‍ താഴെയുള്ള ആശുപത്രികള്‍ പോലും നിലവില്‍ ജൂബിലിക്കും അമലയ്ക്കും തുല്യമോ അതില്‍ കൂടുതലോ ആയ ശമ്പളം നല്‍കുന്നുണ്ട്. ന്യായമായ വേതനം ആവശ്യപ്പെട്ടുള്ള സമരത്തെ മുസ്ലിം-ക്രൈസ്തവ ലഹളയാക്കി ചിത്രീകരിക്കാനും അണിയറയില്‍ നീക്കം നടന്നു. സമരം ചെയ്യുന്ന നഴ്‌സുമാരില്‍ 90…

ഭൂമിക്ക് മതമില്ല, നിയമത്തിനോ? (ലേഖനം): സണ്ണി മാളിയേക്കല്‍, ഡാളസ്, ടെക്സസ്

കേരളത്തിലെ മതാഷ്ഠിത ഭൂനിയമങ്ങളിലെ നൂലാമാലകൾ സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയും ഏകീകൃത ഭൂനിയമം നടപ്പിൽ വരേണ്ടതിന്റെ ആവശ്യകതയും……. മാറുന്ന കാലവും മാറാത്ത നിയമങ്ങളും കേരളം സാമൂഹികമായും സാമ്പത്തികമായും ഒരുപാട് മുന്നോട്ട് പോയെങ്കിലും, നമ്മുടെ ഭൂനിയമങ്ങളും പിന്തുടർച്ചാവകാശങ്ങളും ഇപ്പോഴും സങ്കീർണ്ണമായ ചില പഴയകാല സമുദായിക ചട്ടക്കൂടുകളിലാണ് തങ്ങിനിൽക്കുന്നത്. ഭൂമി എന്ന പ്രകൃതിവിഭവത്തിന് മതമില്ല, അത് എല്ലാവർക്കും ഒരേപോലെയാണ് ഫലം തരുന്നത്. എന്നാൽ, ആ ഭൂമിയുടെ ഉടമസ്ഥാവകാശവും കൈമാറ്റവും വിൽപത്രവുമെല്ലാം വന്നെത്തുമ്പോൾ ഇവിടെ നിയമങ്ങൾ മനുഷ്യന്റെ ജാതിയും മതവും നോക്കി വഴിപിരിയുന്നു. സാധാരണക്കാരെ ദശകങ്ങളോളം കോടതിക്കയറ്റുന്ന വലിയൊരു പ്രതിസന്ധിയായി ഇത് ഇന്ന് മാറിയിരിക്കുകയാണ്. മരുമക്കത്തായത്തിന്റെ നിഴലുകൾ കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായം നിയമം മൂലം നിർത്തലാക്കിയിട്ട് പതിറ്റാണ്ടുകളായി. നായർ, ഈഴവ തുടങ്ങിയ പ്രമുഖ സമുദായങ്ങൾ മക്കത്തായത്തിലേക്ക് മാറിയെങ്കിലും, പഴയ ‘തറവാട് വക’ സ്വത്തുക്കളുടെ അവകാശത്തർക്കങ്ങൾ ഇപ്പോഴും പൂർണ്ണമായി അവസാനിച്ചിട്ടില്ല.…

അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250 വര്‍ഷങ്ങള്‍!; കരുത്തിന്റെയും കാവലിന്റെയും രണ്ടര നൂറ്റാണ്ട്: ഡോ. ജോര്‍ജ് എം. കാക്കനാട്

2026 ജൂലൈ 4-ന് അമേരിക്ക അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദേശീയ ആഘോഷങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കുകയാണ് – സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികം അഥവാ ‘സെമിക്വിന്‍സെന്റനിയല്‍’. 1776 ജൂലൈ 4-ന് ഫിലഡല്‍ഫിയയില്‍ വെച്ച് ചരിത്രപ്രസിദ്ധമായ സ്വാതന്ത്ര്യപ്രഖ്യാപനത്തില്‍ ഒപ്പുവെച്ചതിന്റെ ഓര്‍മ്മപ്പെടുത്തലായ ഈ ദിനം, വെറുമൊരു സാധാരണ സ്വാതന്ത്ര്യദിന ആഘോഷത്തിനപ്പുറം രാജ്യത്തിന്റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളെയും അടയാളപ്പെടുത്തുന്ന വിപുലമായ പരിപാടികളോടെയാണ് രാജ്യം മുഴുവന്‍ കൊണ്ടാടുന്നത്. ഈ ചരിത്ര മുഹൂര്‍ത്തം ആഘോഷമാക്കാന്‍ അമേരിക്കയിലുടനീളം മാസങ്ങളായി വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരികയാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ രണ്ട് സമാന്തര ദേശീയ കാമ്പെയ്നുകള്‍, നൂറുകണക്കിന് സ്മരണാര്‍ത്ഥ പരിപാടികള്‍, ചരിത്രപരമായ പ്രദര്‍ശനങ്ങള്‍ എന്നിവയാണ് രാജ്യത്തുടനീളം ആസൂത്രണം ചെയ്തിരിക്കുന്നത്. 2025 ഡിസംബര്‍ 31-ന് ടൈംസ് സ്‌ക്വയറില്‍ നടന്ന പുതുവത്സരാഘോഷങ്ങളോടെ ഔദ്യോഗികമായി ആരംഭിച്ച ഈ വാര്‍ഷികാഘോഷങ്ങള്‍ 2026-ന്റെ അവസാനം വരെ നീണ്ടുനില്‍ക്കും. ആഘോഷങ്ങളുടെ പ്രധാന ഘടകങ്ങളിലൊന്ന് യു.എസ് കോണ്‍ഗ്രസ്…

ഇന്ത്യയിൽ നിന്ന് അമേരിക്കൻ സ്വപ്നത്തിലേക്ക്: ഒരു കുടിയേറ്റക്കാരന്റെ 55 വർഷത്തെ സ്മരണകൾ

2026 ജൂലൈ 4-ന് അമേരിക്കൻ ഐക്യനാടുകൾ അതിന്റെ 250-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1776-ൽ ചരിത്രപ്രസിദ്ധമായ സ്വാതന്ത്ര്യപ്രഖ്യാപനം ഒപ്പുവെച്ചതിന്റെ ഇരുനൂറ്റമ്പതാം വാർഷികം ലോകചരിത്രത്തിൽത്തന്നെ സവിശേഷമായ ഒരു സുദിനമാണ്. കൃതജ്ഞതയോടെയും പ്രത്യാശയോടെയും ഓർമ്മിക്കേണ്ട ഒരു നിമിഷം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രത്യാശയും മികച്ച അവസരങ്ങളും നൽകിയ രാജ്യമാണ് അമേരിക്ക. അരനൂറ്റാണ്ടിലധികമായി ഇവിടെ ജീവിക്കുന്ന ഒരു കുടിയേറ്റക്കാരൻ എന്ന നിലയിൽ, ഈ ചരിത്രപരമായ ആഘോഷത്തിന് എനിക്ക് വ്യക്തിപരമായി വലിയൊരു അർത്ഥതലമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കറുത്ത നാളുകളിൽ, 1943-ലാണ് ഞാൻ ജനിച്ചത്.ലോകം മുഴുവൻ അനിശ്ചിതത്വത്തിലും യുദ്ധക്കെടുതികളിലും ഉലയുന്ന കാലം. അന്ന് കേരളത്തിലെ ആനിനട് (ആനിക്കാട്) എന്ന ചെറിയ ഗ്രാമത്തിൽ വളർന്ന എനിക്ക് അമേരിക്ക എന്നത് പുസ്തകങ്ങളിലൂടെയും മിഷനറിമാരുടെ കഥകളിലൂടെയും മാത്രം കേട്ടറിഞ്ഞ ഒരു വിദൂര സ്വപ്നമായിരുന്നു. സ്വാതന്ത്ര്യത്തിന്റെയും മികച്ച വിദ്യാഭ്യാസത്തിന്റെയും പുരോഗതിയുടെയും പ്രതീകമായാണ് ഞാൻ അമേരിക്കയെ കണ്ടത്. ആ വിദൂര സ്വപ്നം 1971…

കേരള പി.എസ്.സി ഉദ്യോഗാർഥികളെ നശിപ്പിക്കരുത് : കാരൂർ സോമൻ, (ചാരുംമൂടൻ)

ഏത് മനുഷ്യരായാലൂം അവരുടെ പ്രവർത്തികളിലാണ് മഹത്വം വെളിപ്പെടുന്നത്. അധി കാരത്തിൽ വരുന്ന മന്ത്രിയാകട്ടെ, ഉദ്യോഗസ്ഥനാകട്ടെ ആ വ്യക്തിയുടെ  ക്രിയാത്മകമായ മനുഷ്യ പ്രയ്‌നവും മാനുഷികതയുടെ ആർദ്രതയും കണ്ടിട്ടാണ് ഒരു ജനസേവകൻ എന്നറിയ പ്പെടുന്നത്. കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്ന അധികാര സ്വാർത്ഥതാല്പര്യങ്ങൾ ആത്യാന്തി കമായി, ധർമ്മികമായി ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ്. അധികാരത്തിൽ വരുന്നവർ ആരോടും പക്ഷപാതം കാണിക്കില്ലെന്നും തുല്യനീതി പുലർത്തുമെന്നാണ് സത്യപ്ര തിജ്ഞ ചെയ്യുന്നത്. അധികാരത്തിൽ വന്നുകഴിഞ്ഞാൽ ആളെ നോക്കേണ്ട കോള് നോക്കി യാൽ മതി. അല്ലെങ്കിൽ ഞമ്മടെ മതം ഞമ്മടെ പാർട്ടി. തുറന്ന മനസ്സോടെ, കണ്ണുകളോടെ മനുഷ്യരെ കാണാത്ത പെറ്റിബൂർഷ്വാകൾ. വാക്കുകൾകൊണ്ട് കോട്ട കെട്ടാത്ത, പൊടിപ്പും തൊങ്ങലുമില്ലാത്ത ക്രാന്തദർശികളായ ഭരണകർത്താക്കൾ കേരളത്തിലുണ്ടാകുമോ? കേരളത്തിലെ പിഎസ്‌സി യിൽ ഉദ്യോഗാർഥികൾക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. ഇന്ന്    സംശയത്തിന്റെ കരിനിഴലിലാണ്. ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേക്കുള്ള പരീക്ഷയിൽ 228 പേര് പരീക്ഷയെഴുതി. ഒന്നേകാൽ ലക്ഷം…

അമേരിക്ക പ്രവാസികളുടെ സ്വർഗം; നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന കരുതലിനു നാം നന്ദി കരേറ്റണം

അമേരിക്കൻ സ്വാതന്ത്ര്യവും പ്രവാസികളും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുടെ സ്വപ്നങ്ങളും അധ്വാനവും ചേർന്നാണ് അമേരിക്കൻ ഐക്യനാടുകൾ എന്ന ആശയവും അതിന്റെ സാമ്പത്തിക അടിത്തറയും കെട്ടിപ്പടുത്തത്. ചരിത്രപരമായി, അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ (1775-1783) വിദേശ പിന്തുണയും പ്രവാസികളുടെ പങ്ക് വളരെ വലുതായിരുന്നു.അമേരിക്കൻ സ്വാതന്ത്ര്യത്തിലും കുടിയേറ്റക്കാരുടെ സ്വാധീനത്തിലും പ്രവാസികളുടെ സംഭാവനവളരെ വിലപ്പെട്ടതായിരുന്നു. 1776-ൽ അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം മുതൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അമേരിക്കൻ സമൂഹത്തിന്റെ ഭാഗമായിട്ടുണ്ട്. ഇംഗ്ലീഷ്, സ്കോട്ടിഷ്, ഐറിഷ്, ജർമ്മൻ, ഡച്ച് കുടിയേറ്റക്കാരുടെ വലിയൊരു സമൂഹം അന്ന് അമേരിക്കയിൽ ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലെ പ്രവാസികളും വ്യാപാരികളും അമേരിക്കൻ വിപ്ലവകാരികൾക്ക് ആവശ്യമായ ആയുധങ്ങളും മറ്റ് സാമഗ്രികളും എത്തിച്ചുനൽകി വലിയൊരു പങ്ക് വഹിച്ചു. ഫ്രാൻസ്, സ്പെയിൻ, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പിന്തുണയും ഇതിൽ ഉൾപ്പെടുന്നു. അമേരിക്കൻ സ്വാതന്ത്ര്യസമര കാലത്ത് അറ്റ്ലാന്റിക് സാമ്പത്തിക മേഖലയും…

അമേരിക്കൻ സ്പ്രിംഗ് ബ്രേക്കുകളും കാണാതാകുന്ന യുവത്വവും; ലഹരിയുടെ കാണാക്കയങ്ങളിൽ പൊലിയുന്ന ജീവനുകൾ: പിന്റോ കണ്ണംപള്ളി

വാഷിംഗ്‌ടൺ ഡിസി: വിദ്യാഭ്യാസത്തിനും മികച്ച ഭാവിക്കുമായി അമേരിക്കയിലെത്തുന്ന വിദ്യാർത്ഥികൾ ദുരൂഹ സാഹചര്യങ്ങളിൽ കാണാതാകുന്ന വാർത്തകൾ പ്രവാസലോകത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പഠനഭാരത്തിൽ നിന്നുള്ള മോചനമായി അമേരിക്കൻ കലാലയങ്ങളിൽ വിദ്യാർത്ഥികൾ ആഘോഷിക്കുന്ന ‘സ്പ്രിംഗ് ബ്രേക്കുകൾ’ പലപ്പോഴും വലിയ ദുരന്തങ്ങളിലാണ് കലാശിക്കുന്നത്. അമേരിക്കൻ സ്പ്രിംഗ് ബ്രേക്ക് എന്നത് അമേരിക്കയിലെ വിദ്യാലയങ്ങളിലും സർവ്വകലാശാലകളിലും മാർച്ച് മുതൽ ഏപ്രിൽ പകുതി വരെ നീണ്ടുനിൽക്കുന്ന ഒരു അവധിക്കാലമാണ്. പഠനഭാരത്തിൽ നിന്നും താൽക്കാലികമായി മോചനം നേടി വിശ്രമിക്കാനും ഉന്മേഷം വീണ്ടെടുക്കാനും വിദ്യാർത്ഥികൾക്ക് ഈ സമയം ലഭിക്കുന്നു. എങ്കിലും, ഈ കാലയളവ് ഇപ്പോൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനും പാർട്ടികളിൽ പങ്കെടുക്കാനും പ്രചാരമുള്ള ഒരു ആഘോഷമായി മാറിയിരിക്കുന്നു. 1936-ൽ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേലിൽ ഒരു നീന്തൽ പരിശീലകൻ തന്റെ ടീമിനെ പരിശീലനത്തിനായി കൊണ്ടുപോയതാണ് ഈ രീതിയുടെ തുടക്കം. പിന്നീട് ഇത് മറ്റ് സ്കൂളുകളിലേക്കും വ്യാപിക്കുകയും…

ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 3): ജയശങ്കര്‍ പിള്ള

അറിവിന്റെയും ആത്മീയതയുടെയും അന്വേഷണപാത മരുത്വാമലയിൽ നിന്നും ജന മധ്യത്തിലേക്ക് യാത്രകളും മഹദ്‌സംഗമങ്ങളും മരുത്വാമലയിലെ വർഷങ്ങൾ നീണ്ട ആത്മീയസാധനയ്ക്കുശേഷം സമൂഹത്തിലേക്ക് തിരിച്ചുവന്ന നാണു പഴയ നാണുവായിരുന്നില്ല. പ്രകൃതിയുടെ നിശ്ശബ്ദതയിൽ ആത്മസാക്ഷാത്കാരം നേടിയ ഒരു മഹാത്മാവായിരുന്നു അദ്ദേഹം. ഈ തിരിച്ചുവരവ് ഏകാന്തജീവിതത്തിലേക്കല്ല, മനുഷ്യരുടെ ഇടയിലേക്കായിരുന്നു,അവരുടെ ജീവിതത്തിലേക്കും, പരിഷ്കരണത്തിലേയ്ക്കുമായിരുന്നു. തന്റെ അനുഭവത്തിലൂടെ കണ്ടെത്തിയ ആത്മീയസത്യം സമൂഹത്തിന്റെ നവോത്ഥാനത്തിനായി പ്രയോഗിക്കണമെന്ന തീരുമാനത്തോടെയാണ് അദ്ദേഹം ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിച്ചത്. ആത്മീയതയും സാമൂഹികജീവിതവും വേർതിരിച്ചുകാണുന്ന സമീപനത്തെ ഗുരു അംഗീകരിച്ചിരുന്നില്ല. യഥാർത്ഥ ആത്മീയത മനുഷ്യനെ സമൂഹത്തിൽ നിന്ന് അകറ്റുകയല്ല, മനുഷ്യരിലേക്ക് കൂടുതൽ അടുപ്പിക്കുകയാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ പിന്നീട് നടത്തിയ യാത്രകൾ ധ്യാനത്തിനും തപസ്സിനും വേണ്ടി മാത്രമല്ല, ജനങ്ങളെ ബോധവൽക്കരിക്കാനും സമത്വസന്ദേശം പ്രചരിപ്പിക്കാനുമായിരുന്നു. സാമൂഹിക നന്മയുടെ പരിഷ്കർത്താവിലേയ്ക്കുള്ള പുതിയ തുടക്കം. ഈ കാലഘട്ടത്തിലാണ് അരുവിപ്പുറം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പ്രധാനകേന്ദ്രമായി മാറിയത്. 1888-ലെ ശിവരാത്രി ദിനത്തിൽ…