സ്‌മോക്കി മൗണ്ടൻ ഇങ്ങെടുത്തു (യാത്രാ വിവരണം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

പതിവുള്ള വിന്റെർ വെക്കേഷൻ യാത്രയ്ക്കായി ഞാനും കുടുംബവും പ്രിയ സുഹൃത്ത്‌ ഗ്രഹാമും കുടുംബവും ഇപ്രാവശ്യം തെരെഞ്ഞെടുത്തത് അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ സ്‌മോക്കി മൗണ്ടൻ ആയിരുന്നു. കൊളറാടോ എയർഫോഴ്‌സ്‌ അക്കാഡമിയിലെ ഫൈനൽ ഇയർ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഞങ്ങളുടെ മൂത്ത മകൻ ഇമ്മാനുവൽ ഫ്ലോറിഡായിലെ ടാമ്പയിലെ ഞങ്ങളുടെ വീട്ടിൽ അവധിക്ക്‌ എത്തിയശേഷം ഞാനും അനിതയും ഇമ്മാനുവും സാമൂവും ഗ്രഹാമും ബബിതയും റിയമോളും ജോഷ്കുട്ടനും അടങ്ങുന്ന സംഘം ഒരു എട്ടു സീറ്റുള്ള വാഗനീർ വാനിൽ ഡിസംബർ ഇരുപത്തിഒന്ന് ശനിയാഴ്ച രാവിലെ എട്ടു മണിയോട് കൂടി വീട്ടിൽ നിന്നും പുറപ്പെട്ടു ഹൈവേ 75 നോർത്തിൽ കൂടിയുള്ള ഞങ്ങളുടെ യാത്രാ വളരെ ആനന്ദകരവും ആസ്വാദ്യകരവും ആയിരുന്നു യാത്രായ്ക്കിടയിൽ ആദ്യം ഉറക്കത്തിൽ ആയിരുന്ന സാമും ജോഷ് കുട്ടനും എണീറ്റത്തോടെ ഒച്ചപ്പാടും ബഹളവുമായി ഇരുവരും കളം നിറഞ്ഞു. ഏതാണ്ട് നാലു മണിക്കൂർ ഡ്രൈവിന് ശേഷം വിശ്രമത്തിനായി…

ട്രം‌പും മസ്കും എച്ച് 1 ബി വിസയും

നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് “ത്രിശങ്കു സ്വര്‍ഗത്തില്‍” എന്ന അവസ്ഥയിലാണിപ്പോള്‍. തൻ്റെ കാമ്പെയ്‌നുകൾക്കും തൻ്റെ ഹാർഡ് കോർ അടിത്തറയ്ക്കും പണം നൽകുന്ന ശതകോടീശ്വരൻമാരായ “സാങ്കേതിക പയ്യന്മാരെ” പ്രീതിപ്പെടുത്താൻ അദ്ദേഹം കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇമിഗ്രേഷനും എച്ച് 1 ബി വിസയും ട്രംപിൻ്റെ പ്രധാന പിന്തുണക്കാർക്കും മിതവാദികൾക്കും ഇടയിൽ തർക്ക വിഷയമായിരിക്കുകയാണ്. കഠിനാധ്വാനികളായ എച്ച് 1 ബി വിസ ഹോൾഡർമാരുമായി തങ്ങളുടെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്ന എലോൺ മസ്‌കിനെയും സിലിക്കൺ വാലിയിലെ സമ്പന്നരായ രക്ഷാധികാരികളെയും പിന്തുണയ്ക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍ ട്രംപ് ചെയ്യുന്നത്. ടെക് നേതാക്കൾ ലിബറൽ എച്ച് 1 ബി വിസ ഭരണകൂടം ആഗ്രഹിക്കുന്നുവെങ്കിലും, ‘അമേരിക്ക ഫസ്റ്റ്’ കഠിനാധ്വാനികൾ എല്ലാ തലങ്ങളിലും ഇമിഗ്രേഷനിൽ കർശനമായ നിയന്ത്രണങ്ങൾ ആഗ്രഹിക്കുന്നു. തൻ്റെ ആദ്യ ടേമിൽ, എച്ച് 1 ബി വിസകളിൽ കാര്യമായ സ്വാധീനം ചെലുത്തിയ അമേരിക്കൻ പൗരന്മാരുടെ താൽപ്പര്യങ്ങൾക്ക് ട്രംപ് മുൻഗണന നൽകിയിരുന്നു. അദ്ദേഹം…

ചൈന വീണ്ടും മൂടിവെയ്ക്കുന്നു: ലോകത്തിന് മുന്നിൽ പുതിയൊരു വൈറസ് ഭീഷണി

2019-ൽ ആരംഭിച്ച കോവിഡ്-19 നമ്മുടെ ലോകത്തെ ഒരു വലിയ പ്രതിസന്ധിയിലാഴ്ത്തിയത് നാം മറന്നിട്ടില്ല. ആ മഹാമാരിയിൽ നിന്ന് പഠിക്കേണ്ട പാഠങ്ങൾ ചൈന എന്ന രാജ്യം മറന്നുപോയോ? ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (HMPV) എന്ന പുതിയ ഒരു ആരോഗ്യപ്രശ്നം ചൈനയിൽ ഇപ്പോൾ രൂക്ഷമാവുകയും, അതിനെ ചുറ്റിപ്പറ്റി ഒരു അനിശ്ചിതത്വം ലോകത്ത് വീണ്ടും ഉണ്ടാവുമോ എന്ന ആശങ്ക വിദഗ്ധർ പ്രകടിപ്പിക്കുന്നു. ചൈനയുടെ മൂടിവെയ്ക്കൽ നയം വീണ്ടും COVID-19 കാലത്ത് ചൈനയിലെ വുഹാനിൽ ആരംഭിച്ച വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈന മൂടിവെച്ചത് ലോകാരോഗ്യ സംഘടനയും രാജ്യാന്തര സമൂഹവും മറക്കാൻ ഇടയില്ല. ഇപ്പോൾ HMPV എന്ന പുതിയ രോഗവും അതിന് ചുറ്റുമുള്ള വിവരങ്ങളുടെ അഭാവവും ചൈനയുടെ പഴയ തന്ത്രങ്ങൾ ആവർത്തിക്കുന്നതുപോലെ തോന്നുന്നു. HMPV എന്നത് ഒരു പുതിയ വൈറസ് അല്ല. ഒരു അജ്ഞാത രോഗവുമല്ല. ഇത് 60 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ഒരു ശ്വസനവൈറസ് ആണെങ്കിലും,…

ഭരണഘടനയും സനാതന ധർമ്മവും (ലേഖനം): അമീര്‍ മണ്ണാര്‍ക്കാട്

പിണറായി വിജയനും വി.ഡി.സതീശനും ബിജെപിയും സംഘപരിവാറും നേതൃത്വം നൽകുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ വി.ഡി സതീശനും കൂട്ടരും കേരളത്തിൽ ഏറ്റെടുത്തതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവരുന്ന അവരുടെ സനാതന ധർമ്മ വർത്തമാനങ്ങൾ. ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസി ആക്കാൻ സംഘപരിവാർ കിണഞ്ഞു ശ്രിക്കുമ്പോൾ ആണ് സതീശൻ അതേ സംഘപരിവാർ ന്റെ ഉന്മൂലന ആശയം ആയ സനാതന ധർമ്മം ഏറ്റെടുത്ത് രാജ്യത്തെ എല്ലാവരും സനാതന ധർമ്മത്തിൽ ആണെന്നും കാവി വത്കരണം എന്ന വാക്ക് പോലും ശരിയല്ലെന്നും ഒരു മടിയും ഇല്ലാതെ നാഗ്പൂരിലെ ആസ്ഥാന സനാതന യോഗിവര്യന്മാരെ പോലും ഞെട്ടിച്ച് കൊണ്ടിരിക്കുന്നതും കിട്ടിയ അവസരത്തിൽ സംഘപരിവാർന് ഒപ്പം ചേർന്ന് നിന്ന് ഇടത് മുന്നണിക്കും സർക്കാരിനും മുഖ്യമന്ത്രിക്കും നേരെ തിരിയുന്നതും. സതീശന്റെ ഈ സനാതനധർമ, മതരാഷ്ട്ര താൽപ്പര്യത്തിന് പിന്നിൽ സംഘപരിവാർ സൈദ്ധാന്തികർക്ക് തന്റെ മാല ചാർത്തിയ പാരമ്പര്യം മാത്രമല്ല, സത്യത്തിൽ രമേശ്‌ ചെന്നിത്തലയെന്ന ‘സൂപ്പർ’…

കേരളത്തിലെ ക്രൈസ്തവസഭകൾ വിശ്വാസികളുടെ മനസ്സിൽ നിന്ന് അകലുന്നുവോ ?: ഷാജി ഫിലിപ്പ്

കേരള ക്രൈസ്‌തവസഭ ജൂബിലി വർഷത്തിൽ ക്രിസ്തുമത ആരംഭത്തോളം തന്നെ പ്രാചീനമാണ് കേരളത്തിലെ ക്രൈസ്തവസഭ. തോമാശ്ലീഹാ ക്രിസ്തുവർഷം 52ൽ സമുദ്രമാർഗം കേരളത്തിൽ എത്തുകയും അന്നത്തെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ‘ഏഴരപ്പള്ളികൾ’ സ്ഥാപിച്ചുകൊണ്ട് കേരളത്തിലെ ക്രിസ്തീയ സഭയ്ക്ക് തുടക്കം കുറിച്ചു . മാർതോമയാൽ ക്രിസ്തുമതം സ്വീകരിച്ചവർ എന്ന അർത്ഥത്തിൽ ഇവിടുത്തെ ക്രിസ്ത്യാനികൾ ‘മാർത്തോമാ നസ്രാണികൾ’ (നസ്രാണി മാപ്പിളമാർ) എന്നറിയപ്പെട്ടിരുന്നു. ശ്ലീഹാ സ്ഥാപിച്ച ആദ്യത്തെ പള്ളി എന്ന് കരുതുന്ന മാല്യങ്കര ( കൊടുങ്ങല്ലൂർ ) പള്ളിയുമായി ബന്ധപ്പെട്ട് കേരളത്തിലെ സഭകൾക്ക് ‘മലങ്കരസഭകൾ’ എന്ന നാമധേയവും ലഭിച്ചു. പ്രാചീനകാലം മുതൽ കേരളത്തിന് മധ്യപൂർവ രാജ്യങ്ങളുമായി കടൽമാർഗം വാണിജ്യ ബന്ധങ്ങൾ നിലനിന്നിരുന്നു. ക്രിസ്തു സംസാരിച്ചിരുന്ന അരമായ (സുറിയാനി) ഭാഷ ഇവിടുത്തെ വാണിജ്യ ഭാഷയായിരുന്നു. കേരളത്തിലെ സമുദ്രതീര വാണിജ്യ കേന്ദ്രങ്ങളിൽ താമസിച്ചിരുന്ന യഹൂദന്മാരായിരുന്നു ആദ്യമായി ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്ത്യാനികളായി മാറിയത് . പിന്നീട് തദ്ദേശീയരും ക്രിസ്തുമതം…

ജീവിതത്തിന്റെ ധന്യത കണ്ടെത്തുന്ന വര്‍ഷമാകട്ടെ 2025: പി. പി. ചെറിയാന്‍

രണ്ടായിരത്തി ഇരുപത്തിനാല് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന എത്രയോ അതി ഭയങ്കര ദുരന്തങ്ങള്‍ക്കു നാം സാക്ഷിയാകേണ്ടി വന്നു.പശ്ചിമേഷ്യയിലും യുക്രൈനിലും ദീർഘ നാളുകളായി തുടരുന്ന യുദ്ധങ്ങൾ ആഭ്യന്തര,വംശീയ കലാപങ്ങള്‍, തീവ്രവാദി പോരാട്ടങ്ങള്‍, ഗണ്‍ വയലന്‍സ് പ്രക്രതി ദുരന്തങ്ങൾ എന്നിവ നിറഞ്ഞു നില്‍ക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പിന്നിട്ട ഓരോ വര്‍ഷവും ചരിത്രത്തിന്റെ ഭാഗമായി മാറുമ്പോള്‍ അന്ധകാരശക്തികളുടെ സ്വാധീനവലയത്തില്‍ അകപ്പെട്ടു അന്ധത ബാധിച്ചവര്‍ പ്രയോഗിക്കുന്ന കുടില തന്ത്രങ്ങളുടെ ഭീകര കഥകള്‍ പുതു വര്‍ഷത്തിലും ചരിത്ര താളുകളില്‍ നൂതന അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുമെന്നതില്‍ സംശയമില്ല. ഇതോടൊപ്പം 2024ൽ ഫ്രാൻസിലെ പാരീസ് സമ്മർ ഒളിമ്പിക്സ് ,. ദേശീയ രാഷ്ട്രീയത്തിലും ആഗോള രാഷ്ട്രീയത്തിലും കാര്യമായ സ്വാധീനം ചെലുത്തിയ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ ഫലം ,സാങ്കേതികവിദ്യയിൽ നിരവധി വലിയ മുന്നേറ്റങ്ങൾ,പ്രത്യേകിച്ച് കൃത്രിമബുദ്ധി, ബഹിരാകാശ പര്യവേക്ഷണം, പുനരുപയോഗിക്കാവുന്ന ഊർജ്ജം ,കാലാവസ്ഥാ വ്യതിയാനം, രാഷ്ട്രീയ സംഘട്ടനങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയ…

ഈ മന്ദസ്മിതം അഴകിന്റെ അടയാളം!: ഡോ. ജോര്‍ജ് കാക്കനാട്ട്

*മിസിസ് യുഎസ്എ സൗന്ദര്യ മത്സരങ്ങളില്‍ ഒറ്റ വര്‍ഷം മൂന്ന് കിരീടം നേടിയ സ്മിത ഭാസി സഞ്ജീവിന്റെ ജീവിതം പ്രചോദനമേകുന്നത്* ആ ചുവടുകളില്‍ ഉണ്ട് ആത്മവിശ്വാസം. ആ മന്ദഹാസത്തിലുണ്ട് അഴകിന്റെ പനിനീര്‍ സുമങ്ങള്‍. ഇത് സ്മിത ഭാസി സഞ്ജീവ്. യുഎസിലെ സൗന്ദര്യ വേദികളില്‍ അഗ്നിപടര്‍ത്തുന്ന മലയാളി യുവതി. ഒന്നും രണ്ടുമല്ല യുഎസില്‍ ഒറ്റ വര്‍ഷം കൊണ്ട് മൂന്നു കിരീടങ്ങളാണ് സ്മിത ചൂടിയത്. മിസിസ് യുഎസ്എ സൗന്ദര്യ മത്സരത്തിലാണ് സ്മിതയുടെ മന്ദസ്മിതം കിരീടം ചാര്‍ത്തിയത്. നോര്‍ത്ത് കരോലിനയിലെ റാലിഹില്‍ മേയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ മിസിസ് യുഎസ്എ എടിഎ നോര്‍ത്ത് കരോലിനയായി കിരീടം നേടിയാണ് സ്മിതയുടെ തുടക്കം. എടിഎ പ്രസിഡന്റ് മധു ബൊമ്മിനെനിയാണ് കിരീടം സമ്മാനിച്ചതെന്ന് സ്മിത അഭിമാനത്തോടെ പറയുന്നു. ജൂണില്‍ അറ്റ്ലാന്റയിലെ ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ് സെന്ററില്‍ നടന്ന മിസിസ് യുഎസ്എ എടിഎ നാഷണല്‍സിലും കിരീടം സ്മിതയുടെ ശിരസ്സിലെത്തി.…

ഇവിടെ കാറ്റിന് സുഗന്ധം – പ്രവാസി സാഹിത്യാരാമത്തിൽ വസന്തം ! (നിരീക്ഷണം): ജയൻ വർഗീസ്

മലയാള ഭാഷയും സാഹിത്യവും കേരളത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങി നിന്ന ഒരു കാലമുണ്ടായിരുന്നു. അതിലുപരി സവർണ്ണ സദസ്സുകളിലെ പണ്ഡിത സംവാദങ്ങളിൽ അകത്തമ്മമാരുടെ അടക്കത്തോടെ ശബ്ദമില്ലാതിരുന്ന ഒരു കാലം. ആഢ്യന്മാരുടെ അരസിക രചനകൾ പോലും അത്യുദാത്തമെന്നു വാഴ്ത്തിപ്പാടുവാൻ അവരുടെ ആശ്രിതന്മാരുണ്ടായിരുന്നു. കുമാരനാശാനേയും ചങ്ങമ്പുഴയേയും പോലുള്ള പ്രതിഭാ ശാലികളുടെവരവോടെയാണു് അരമനകളിൽ അടങ്ങി നിന്ന മലയാള സാഹിത്യം സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായുനുകർന്നതും, ജന ജീവിതത്തിന്റെ കണ്ണീരും പുഞ്ചിരിയും ഏറ്റു വാങ്ങി മനുഷ്യാവസ്ഥയുടെ മഹത്തായഅടയാളങ്ങളായി അടയാളപ്പെടുത്തപ്പെട്ടതും. മണ്മറഞ്ഞു പോയ സ്വന്തം മാതാ പിതാക്കളുടെ ഓർമ്മച്ചിത്രങ്ങൾ നെഞ്ചകത്ത് ചേർത്തു വച്ച് കൊണ്ട് കടലുകൾകടന്നു പോയി ഇര തേടുന്ന മലയാളി ‘മാമലകൾക്കപ്പുറത്തു മരത്തകപ്പട്ടുടുത്തു മലയാളമെന്നൊരു നാടുണ്ട് എന്നും, തൈത്തെങ്ങിൻ തണലത്ത് താമര വളയിട്ട കിളിചുണ്ടു പോലൊരു പെണ്ണുണ്ട് ‘ എന്നും പാടിയപ്പോൾ അവന്റെ ഓർമ്മച്ചെപ്പിൽ അവൻ സൂക്ഷിച്ചു വച്ച അതിമനോഹരമായ കുന്നിക്കുരുക്കളിലെ ആരെയും മോഹിപ്പിക്കുന്ന ആ ചുവപ്പ്‌…

ഒറ്റ സ്നാപ്പിൽ ഒതുക്കാനാകാത്ത ജനുവരി സ്മരണകൾ: ബി. അശോക് കുമാർ

ഞാൻ, ആകാശവാണിയുടെ മംഗലാപുരം നിലയത്തിൽ നിന്നും വിരമിച്ചിട്ട് അധിക ദിവസമായിട്ടില്ല. ഒരു വൈകുന്നേരം, തൃശ്ശൂരിലെ പുത്തൂർ പഞ്ചായത്തിലെ മരത്താക്കര ബൈപാസിനരികിലുള്ള എന്റെ വീട്ടിൽ നിന്നും തൊട്ടടുത്തുള്ള കുഞ്ഞനമ്പാറയിലെ ഒരു സുഹൃദ് സന്ദർശനത്തിനു ശേഷമുള്ള മടക്കത്തിലുള്ള കാൽനടയാത്രയിലാണ്, ‘പ്രൊഫെസർ കെ കെ ഭാസ്കരൻ മെമ്മോറിയൽ വായനശാല’ വർഷങ്ങൾക്കു ശേഷം ദൃഷ്ടിയിൽ പെടുന്നത്. കേരളത്തിനു പുറത്തെ വർഷങ്ങളായുള്ള ജീവിതം നാട്ടിൽ കൊണ്ടു വന്ന മാറ്റങ്ങളെ മനസ്സിൽ ഒന്നോടിച്ചു വിടാറാണ് പതിവ്. ഔദ്യോഗിക ജീവിതത്തിൽ കുടുംബവും ഒപ്പം ഉണ്ടാകുമെന്നതിനാൽ ഒഴിച്ചു കൂടാത്ത കാര്യങ്ങൾക്കല്ലാതെ നാട്ടിൽ വരുന്നതും പതിവില്ല. അതുകൊണ്ടു തന്നെ, മുൻപു കണ്ട നാട്ടുകാഴ്ചകൾ പലതും ഇന്നില്ല. പുതിയ കാഴ്ചകൾ ധാരാളമുണ്ട് താനും. വായനശാലയെ ആകെ ഒന്നു നോക്കി നടപ്പ് തുടർന്നു. ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് പണിത കെട്ടിടമാണ്. വർഷാവർഷമുള്ള പഞ്ചായത്തിന്റെ വെള്ളപൂശൽ മുറയ്ക്കു നടക്കുന്നുണ്ടെന്നൊഴിച്ചാൽ വേറെ പറയത്തക്ക മാറ്റമൊന്നും വന്നിട്ടില്ല.…

2024-ലേക്ക് ഒരു തിരിഞ്ഞു നോട്ടം: ജോര്‍ജ്ജ്‌ ഓലിക്കല്‍

മാനവ ചരിത്രത്തില്‍ നിന്ന്‌ ഒരു വര്‍ഷത്തെ കൂടി പിന്നിലാക്കി കൊണ്ട്‌ ലോകം പുതിയൊരു വര്‍ഷത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ 2024 ലേക്ക് ഒരു തിരനോട്ടം നടത്തുകയാണ്‌. ഇന്റര്‍നെറ്റും, ടിക്ടോക്കും, സോഷ്യല്‍ മീഡിയകളും, എ.ഐയും മറ്റ്‌ സാങ്കേതിക വിദ്യകളും അരങ്ങു വാഴുന്ന ഈ കാലഘട്ടത്തില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും ചിന്താധാരയില്‍ സമൂലമായ പരിവര്‍ത്തനം സംഭവിച്ചു കൊണ്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാകുന്ന വിജ്ഞാന വിസ്പ്പോടനങ്ങള്‍ മനുഷ്യജീവിതങ്ങളെ ആയാസകരമാക്കുന്നതിലുപരി അശാന്തിയും അസ്സമാധാനവും ഉണ്ടാക്കിയ വര്‍ഷമായിരുന്നു 2024. ഒന്ന്‌ തിരിഞ്ഞ്‌ നോക്കുമ്പോള്‍ ലോകമന:സ്സാഷിയെ പിടിച്ചു കുലുക്കിയ നിരവധി സംഭവവികാസങ്ങള്‍ക്ക്‌ 2024 സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്‌. മതങ്ങള്‍ മനുഷ്യരെ സന്മാര്‍ഗ്ഗത്തിലേയ്ക്കും, സമാധാനത്തിലേയ്ക്കും നയിക്കാനായി രുപം കൊണ്ടതാണ്‌. എന്നാല്‍ ലോകത്തിലെ പ്രബല മതങ്ങളുടെ ഉല്‍ഭവസ്ഥാനങ്ങൾ ഇന്ന്‌ അസമാധാനങ്ങളുടെ പ്രഭവ കേന്ദ്രമായി തീര്‍ന്നിരിക്കുകയാണ്‌. മതത്തിന്റെയും ദൈവങ്ങളുടെയും പേരിലാണ്‌ ലോകത്തിന്ന്‌ ഏറ്റവും കൂടുതല്‍ അതിക്രമങ്ങളും കൊലപാതകങ്ങളും യുദ്ധങ്ങളും നടക്കുന്നുന്നത്‌. ഇത്‌ തികച്ചും…