ലേഡീസ് & ജെന്റില്‍‌മെന്‍…. (നര്‍മ്മ ലേഖനം): സണ്ണി മാളിയേക്കല്‍

ഗുഡ് ഈവനിംഗ്….. വളരെ ചുരുക്കി പറയണമെന്ന് അദ്ധ്യക്ഷൻ പ്രത്യേകം പറഞ്ഞിട്ടുള്ളതിനാൽ നിങ്ങളുടെ വിലയേറിയ സമയം മനസ്സിലാക്കിക്കൊണ്ട് കാര്യത്തിലേക്ക് കടക്കാം. എന്റെ പേര് എൽദോ കൊട്ടാരത്തിൽ, എന്നെ കമ്മറ്റി ചെയർമാൻ ആയി തിരഞ്ഞെടുത്തതിലുള്ള പ്രത്യേകം നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. വേദിയിലിരിക്കുന്ന അദ്ധ്യക്ഷൻ പൊന്നപ്പൻ, നമ്മുടെ പ്രസ്ഥാനത്തിന് ചുക്കാൻ പിടിക്കുന്ന ആഗോള പ്രസിഡണ്ട് തങ്കപ്പൻ, കാലാകാലങ്ങളായി നമ്മുടെ പ്രസ്ഥാനത്തെ നടത്തിക്കൊണ്ടുപോകുന്ന സ്വർണ്ണപ്പൻ, പടിഞ്ഞാറേ റീജണൽ നിന്നും വിമാനം എടുത്തു വന്ന കുട്ടപ്പൻ, മേഖല പ്രസിഡണ്ട് രാജപ്പൻ, ലോക്കൽ പ്രസിഡണ്ട് കണ്ണപ്പൻ, ഇന്നത്തെ ഈ സായാഹ്നം ഇത്ര മനോഹരമാക്കിയ ലോക്കപ്പൻ, പ്രോഗ്രാമിന്റെ കമ്മിറ്റി ചെയർമാൻ ബിജുക്കുട്ടൻ, ബിനുക്കുട്ടൻ, ജിജി കുട്ടൻ വിമൻസ് ഫോറം റീജിയണൽ പ്രസിഡന്റ്മാർ, സാറാകുട്ടി, അന്നക്കുട്ടി, ബീനകുട്ടി, സുമതി പിള്ള, ആനി മേനോൻ, കൺവെൻഷൻ കമ്മറ്റി ബിനുമോൾ, സിനുമോൾ, ചിന്നുമോൾ, ഈ പ്രോഗ്രാം ഇത്ര മനോഹരം ആക്കുവാനായി ഞങ്ങളെ…

തമ്പുരാനേ…. ഒരു എമ്പുരാന്‍ (രാജു മൈലപ്ര)

കാണാനുള്ളവര്‍ കണ്ടു. കേള്‍ക്കാനുള്ളത് കേട്ടു. നേടാനുള്ളവര്‍ നേടി. ഏതാനും ദിവസത്തെ കോലാഹലങ്ങള്‍ക്കൊടുവില്‍, അവഗണിക്കപ്പെടുമായിരുന്ന ഒരു സിനിമ, കൃത്യമായ മാര്‍ക്കറ്റിംഗ് തന്ത്രത്തിലൂടെ കോടാനുകോടികള്‍ നേടി. കുടില്‍ മുതല്‍ കൊട്ടാരം വരെ അത് ചര്‍ച്ചാവിഷയമായി. തന്ത്രി മുതല്‍ മന്ത്രി വരെയുള്ളവരെ മൂന്നു മണിക്കൂര്‍ നേരം തീയേറ്ററില്‍ ഇരുട്ടിന്റെ തടവറയിലാക്കി. അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍! ഓരോരുത്തരും അവരുടെ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക ചായ്‌വ് അനുസരിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞു. പറഞ്ഞ അഭിപ്രായങ്ങള്‍ ചിലര്‍ മാറ്റിപ്പറഞ്ഞു. ചാനല്‍ ചര്‍ച്ചകള്‍ ചന്ത നിലവാരത്തിലെത്തിച്ച്, അവതാരകര്‍, അവതാരങ്ങളായി ഉറഞ്ഞു തുള്ളി. ചാനലുകാരും യുട്യൂബ് കാരും മത്സരിച്ച് തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ ചെയ്ത് ‘ഓന്ത് പരമുവിനെ, ചട്ടമ്പിപ്പരമുവാക്കി’. പറഞ്ഞുവരുന്നത് ‘എമ്പുരാന്‍’ എന്ന സിനിമയെപ്പറ്റിയാണ്. ഞാന്‍ ആ സിനിമ കണ്ടില്ല. കാണുവാനുള്ള താത്പര്യവുമില്ല. ‘ആടുജീവിതവും’, ‘ആവേശവു’മൊന്നും എന്നില്‍ ഒരു ആവേശവും ഉയര്‍ത്തിയില്ല. അരവിന്ദന്റെ ‘കാഞ്ചനസീത’യും, അടൂര്‍ ഗോപാലകൃഷ്ണന്റെ ‘എലിപ്പത്തായവു’മൊന്നും ആസ്വദിക്കുവാനോ വിലയിരുത്തുവാനോ…

ആശാ വര്‍ക്കര്‍മാരെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കണം: രാജു മൈലപ്ര

കഴിഞ്ഞ ഒരു മാസത്തിലധികമായി തികച്ചും ന്യായമല്ലാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്, സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തി, ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ നമ്പര്‍ വണ്‍ കേരളത്തെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്ന ‘ആശാ വര്‍ക്കേഴ്സ്’ എന്ന ലേബലില്‍ അറിയപ്പെടുന്ന ഒരുപറ്റം ധിക്കാരികളായ സ്ത്രീകളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തു ജയിലിലടച്ചു നമ്മുടെ സംസ്ഥാനത്തിന്‍റെ മാനം രക്ഷിക്കണം. അറസ്റ്റ് ചെയ്യുമ്പോള്‍ സാക്ഷാല്‍ രാമന്‍പിള്ള വക്കീലു സാറു വന്നു വാദിച്ചാല്‍ പോലും ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ക്കണം. പോലീസിന് അതൊരു പ്രയാസമുള്ള കാര്യമല്ല എന്നു പലതവണ തെളിയിച്ചിട്ടുള്ളതാണല്ലോ. കാപ്പ, പോക്സോ, ലഹരി, സ്ത്രീവിരുദ്ധ പ്രസ്താവന, ജാതീയ അധിക്ഷേപം അങ്ങനെ ഏതെല്ലാം വകുപ്പുകള്‍! ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയെ ഈ സമരക്കാരും ‘മാപ്ര’കളും കൂടി നിരന്തരം ആക്ഷേപിക്കുകയാണ്. അതിനൊരറുതി വരുത്തിയേ മതിയാവൂ. ആശാ വര്‍ക്കേഴ്സിന്‍റെ ആവശ്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ നേരില്‍ക്കണ്ട് ധരിപ്പിക്കുവാന്‍, നമ്മുടെ മന്ത്രിക്കൊച്ചമ്മ ഡല്‍ഹിക്കു പറന്നു. അവിടെ ചെന്നപ്പോള്‍, ‘ഇപ്പോള്‍…

മലയാളിയുടെ മത മാധ്യമ സംസ്കാരം (ലേഖനം): കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ഭാരതത്തിന്‍റെ സാംസ്കാരിക പൈതൃകം പരിശോധിച്ചാല്‍ സമ്പന്നമായ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. നമ്മള്‍ പഠിച്ചു വളര്‍ന്നത് ഓരോ മതങ്ങളും മാധ്യമങ്ങളും എഴുത്തുകാരും സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ, അനീതികളെ തല്ലിത്തകര്‍ത്ത് പുരോഗതിയിലേക്ക് നയിക്കുന്നത് കണ്ടും വായിച്ചുമാണ്. ഇന്നത്തെ വായനയില്‍ വിധിയിലും വലുത് കൊതിയാണ്. വിദ്യയില്‍ പോലും വിനയമില്ലാത്തവരാണ്. അതിനു ത്തരവാദി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. മാധ്യമ രംഗത്ത് നിന്ന് സോഷ്യല്‍ മീഡിയയിലേക്ക് കുതിച്ചു ചാടിയതോടെ മതിവരാത്ത വിധം പുതിയ വര്‍ണ്ണങ്ങളായി വെളിച്ച നിഴലുകളുടെ മായിക ലോകത്തു് മാനവക്രുരതയുടെ, ദുഃഖദുരിതത്തിന്‍റെ ഹൊറര്‍ ചിത്രങ്ങളായി ചാനലുകളടക്കം ആഘോഷിക്കയാണ്. മനുഷ്യ മനഃസാക്ഷി നഷ്ടപ്പെട്ട ഞരമ്പു രോഗികള്‍ക്കും മത മാനസിക രോഗികള്‍ക്കും പകര്‍ന്നു നല്‍കുന്ന പാഠങ്ങള്‍ ഭീകരതയുടെ മുഖമുദ്രകളാണ്. മലയാളി ആര്‍ജ്ജിച്ചെടുത്ത മൂല്യബോധത്തെ ഈ കൂട്ടര്‍ സംസ്കരിച്ചുകൊണ്ടിരിക്കുന്നു. സ്നേഹവും കരുണയുമുള്ള മതമില്ലാത്ത ഒരു മനോഹര നാട്ടിലേക്ക് ഇവര്‍ എന്നാണ് കടന്നുവരിക? മനുഷ്യജീവിതത്തെ നരകതുല്യജീവിതത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് ഓരോ…

‘ഒരു ചൂടു ചായ’ (നര്‍മ്മ ലേഖനം): രാജു മൈലപ്ര

‘യോഗമുള്ളവന് തേടി വെയ്ക്കണ്ടാ’ എന്നൊരു പഴമൊഴിയുണ്ട്. ചുമ്മാതെ ചൊറിയും കുത്തി വീട്ടിലിരുന്നാല്‍ മതി. കെട്ടുകണക്കിന് നോട്ടുകെട്ടുകളുമായി ഭാഗ്യദേവത അവന്റെ പടിവാതില്‍ക്കല്‍ വന്നു മുട്ടും. എല്ലാ മനുഷ്യരിലും ഒരു ഭാഗ്യാന്വേഷി ഒളിഞ്ഞിരിപ്പുണ്ട്. അവസരം കിട്ടുമ്പോഴൊക്കെ അവരതൊന്നു പരീക്ഷിച്ചു നോക്കും. ഒരിക്കലെങ്കിലും ഒരു ലോട്ടറി ടിക്കറ്റ് എടുക്കാത്തവര്‍ ചുരുക്കമാണ്. സ്ഥിരമായി ലോട്ടറി എടുത്ത് നിരാശ വിലയ്ക്കു വാങ്ങുന്നവരും ധാരാളം. നമ്മുടെ കേരള സര്‍ക്കാരിന്റെ ഖജനാവ് നിറയുന്നത് ഇവരുടെ കണ്ണീരിന്റെ കാശുകൊണ്ടാണല്ലോ! എന്റെ ചെറുപ്പകാലത്ത് ലോട്ടറി ടിക്കറ്റിന് ഒരു രൂപാ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. ഒന്നാം സമ്മാനം ഒരു അംബാസിഡര്‍ കാര്‍. പിന്നീട് കാറു കൂടാതെ, ഒരു ലക്ഷം രൂപ കൂടി ഉള്‍പ്പെടുത്തി. അത് കൂടുതല്‍ ആകര്‍ഷണീയമാക്കി. ‘ഒരു രൂപാ നോട്ടു കൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും….. ഭാഗ്യം കയറിവരുന്ന രഹസ്യം പാവം പയ്യനറിഞ്ഞില്ല അമ്പിളി പോലൊരു പെണ്ണും കെട്ടി അവനിന്നിമ്പാലയില്‍ നടപ്പൂ……’…

പ്രണയക്കെടുതിയില്‍ കരയുന്ന മനുഷ്യര്‍: കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ഭൂമിയില്‍ ഏറ്റവും ആകര്‍ഷകമായ സംഭവം എന്തെന്ന് ചോദിച്ചാല്‍ അത് പ്രണയമാണ്. അത്അമൃതും അനശ്വരവും വിശുദ്ധവുമാണ്. ആ പ്രണയത്തെ ചില സ്വാര്‍ത്ഥന്മാര്‍ എത്തിച്ചിരിക്കുന്നത് ശ്മശാനത്തിലാണ്. അവിടെ നിന്നുയരുന്നത് ദുഃഖാര്‍ത്തരുടെ നാവുകളാണ്.  ആ കുഴിമാടത്തിലേക്ക് നോക്കി ധാരാളം മാതാപിതാക്കള്‍ കണ്ണീര്‍ വാര്‍ക്കുന്നു. ഇന്ന്കേരളത്തില്‍ വിമര്‍ശനത്തിന് വിധേയമാക്കപ്പെടുന്ന ഒരു വിഷയമാണ് ലൗജിഹാദ് എന്ന ഭൂതം. ഈ ഭൂതത്തിന്‍റെ മുന്നില്‍ പെണ്‍കുട്ടികള്‍ തളര്‍ന്നുവീഴുന്നു. ഹൃദയം പൊട്ടിക്കരയുന്നു അതിനെ കടപുഴക്കി എറിയാന്‍ സാധിക്കാതെ നിസ്സഹായവസ്ഥയില്‍ നില്‍ക്കുന്ന മാതാപിതാക്കള്‍. ചിലരാകട്ടെ സാഹചര്യങ്ങളുടെ നിര്‍ബന്ധം മൂലം നിശ്ശബ്ദരാകുന്നു. മതത്തിന്‍റെ മറവില്‍ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന കുരുടന് ചൂട്ടു പിടിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തുന്നു. ലോക സുഖം തേടി മത തീവ്രവാദികള്‍ക്കൊപ്പം ഒളിച്ചോടുന്ന പെണ്‍മക്കളെപ്പറ്റി ലോകത്തോട് വിളിച്ചു പറയാന്‍ മാതാപിതാക്കള്‍ എന്തിന് മടിക്കുന്നു? ബ്രിട്ടനില്‍ 2010 -2012 കളില്‍ ആയിരത്തിലധികം പന്ത്രണ്ട് വയസ്സു മുതലുള്ള പെണ്‍കുട്ടികളുടെ ജീവിതമാണ് പാകിസ്താനി…

കേരളം ലഹരിയുടെ പിടിയിൽ (ലേഖനം): ജയശങ്കര്‍ പിള്ള

കേരളം ലഹരിയുടെ പിടിയിൽ എന്ന ഈ ഒരു എഴുത്തിലേക്ക് മുതിരുമ്പോൾ തന്നെ അതീവ ദുഃഖമാണ് തോന്നുന്നത്. ദിനംപ്രതി നമ്മുടെ ചുറ്റുപാടിൽ നടക്കുന്നതും, കേൾക്കുന്നതുമായ കുറ്റകൃത്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സാക്ഷര കേരളത്തിനു ഇത് എന്ത് സംഭവിച്ചു എന്നത് ഒരു വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്നു. കൗമാരക്കാരും, യുവാക്കളും ഇന്ന് ലഹരിയുടെ പിടിയിലേക്കും, അതിരുവിട്ട അക്രമവാസനയിലേക്കും വ്യാപരിച്ചിരിക്കുന്നു. ഈ ലഹരി പദാർത്ഥങ്ങൾ പേരിലും, രൂപത്തിലും വ്യത്യസ്തമായ രീതിയിൽ മുൻപും കേരളത്തിന്റെ പലഭാഗങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ അതിന്റെ ലഭ്യതയും, വിതരണവും, ഉപയോഗവും വളരെ രഹസ്യവും, ചുരുക്കം ചില ആളുകളിൽ മാത്രമായോ ഒതുങ്ങി നിന്നിരുന്നു. നിയമവും, ഭരണാധികാരികളും, നിയമപാലകരും ഉണ്ടെങ്കിലും ഉപഭോത്കൃത സംസ്ഥാനമായ കേരളത്തിൽ സ്ഥിതി വളരെ വ്യത്യസ്തവും, വഷളായും തുടരുന്നു. രാഷ്ട്രീയ പിൻബലവും, സാമ്പത്തിക ശക്തികളുടെ ഇടപെടലുകളും ലഹരി വിരുദ്ധ ചെറുത്തു നിൽപ്പുകളെ നിസ്സാരവത്കരിച്ചു മുന്നേറുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലും, ചാനൽ…

കേരളം – കുട്ടി കൊലയാളി കാട്ടാളന്മാരുടെ നാട്: കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ദാരുണവും ഭയാനകവും ഹൃദയഭേദകവുമായ ദൃശ്യങ്ങളാണ് പലപ്പോഴായി വിദ്യാകേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്നത്. പകര്‍ച്ചവ്യാധിപോലെ നിര്‍വികാര മായ ഒരു ജനസമൂഹത്തെയാണ് കേരളത്തില്‍ കാണുന്നത്. വിദ്യാഭ്യാസ രംഗത്ത് നടന്നുകൊ ണ്ടിരിക്കുന്ന ഈ മൂഢത്വത്തെ ആരും ഗൗരവമായി കാണുന്നില്ലെന്ന് മാത്രമല്ല യാഥാര്‍ഥ്യങ്ങളെ ഒളിപ്പിച്ചു വെക്കുകയും കുറ്റവാളികള്‍ക്ക് വേണ്ടുന്ന എല്ലാം ഒത്താ ശയും ചെയ്തുകൊടുക്കുന്നു. നമ്മുടെ കുട്ടികള്‍ ചോദ്യങ്ങള്‍ കാണാതെ പഠിച്ചു് ഉത്തരങ്ങള്‍ എഴുതുന്നതു പോലെ നമ്മുടെ വിദ്യാഭ്യാസ രംഗം പട്ടി കുരച്ചാല്‍ ചന്ദ്രന്‍ പേടിക്കുമോയെന്ന ഭാവത്തില്‍ മുന്നോട്ട് പോകുന്നു. അച്ചടക്കവും അനുസരണയും വിദ്യാപീഠങ്ങളില്‍ നിന്ന് മാത്രമല്ല സ്വന്തം വീടുകളില്‍നിന്നുമുണ്ടാകണം. അതിന് മാതാപിതാക്കളും കുട്ടികളും തമ്മില്‍ ഊഷ്മളമായ സ്നേഹബന്ധമുണ്ടാകണം. അറിവിന്റെ വിശാലലോകത്തേക്ക് സഞ്ചരിക്കേണ്ട കുട്ടികള്‍ കഞ്ചാവിനും, മയക്കുമരു ന്നിനും അടിമകള്‍ മാത്രമല്ല ഇന്ന് അമേരിക്കയില്‍ കുട്ടികള്‍ തോക്കുമായി സ്‌കൂളില്‍ പോകുന്നതുപോലെ മാരകമായ ആയുധങ്ങളുമായി സ്‌കൂളില്‍ പോകുന്നത് പണക്കൊഴുപ്പാണോ അതോ അധികാര ഇടനാഴികളിലെ…

പത്രസംസ്കാരത്തിന് മൂല്യച്യുതിയോ? : പി.പി. ചെറിയാന്‍

പത്രധര്‍മ്മത്തെക്കുറിച്ചും പത്രസംസ്കാരത്തെക്കുറിച്ചും സമൂഹത്തില്‍ ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്ന യഥാര്‍ത്ഥ പത്രധര്‍മ്മവും പത്രപ്രവര്‍ത്തകരും എങ്ങനെയുള്ളവരായിരിക്കണമെന്ന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ബോധപൂര്‍വ്വം വിസ്മരിച്ച് മുന്നോട്ടുപോകുന്ന ശോചനീയമായ ഒരു അവസ്ഥാവിശേഷമാണ് മാധ്യമരംഗത്ത് ഇന്ന് നിലനില്‍ക്കുന്നത്. ഇതില്‍നിന്നും ഒരു തിരിച്ചുവരവ് അടിയന്തിരമായി ഉണ്ടായിരിക്കേണ്ടിയിരിക്കുന്നു. പത്രധര്‍മ്മത്തെക്കുറിച്ചും പത്രപ്രവര്‍ത്തകരെക്കുറിച്ചും പൊതുജനമദ്ധ്യത്തില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുവാന്‍ ഇത് അനിവാര്യമാണ്. വാര്‍ത്താമാധ്യമങ്ങള്‍ ഒരു സംസ്കാരത്തിന്റെ മുഖംമൂടിയാണ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഒരു മാറാവ്യാധിപോലെ ദൃശ്യമായിക്കൊണ്ടിരിക്കുന്ന മൂല്യഛുതികളിലേക്ക് വെളിച്ചംവീശിയവയെ നേര്‍വഴിയിലേക്ക് നയിക്കേണ്ട വഴിവിളക്കുകളാണ്. പത്രധര്‍മ്മം എന്ന വാക്കിന്റെ അര്‍ത്ഥംപോലും ഇന്ന് ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്ന പത്ര ധര്‍മ്മം പാലിക്കുന്നവരായിരിക്കും യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍ എന്നായിരുന്നു ഇതുവരെയുള്ള അറിവ്. ഇതില്‍നിന്നും വ്യതിചലിച്ചു തരംതാഴ്ന്ന നിലയില്‍ നമ്മുടെ പത്രസംസ്കാരം എത്തിനില്‍ക്കുന്നു. പ്രാരംഭകാലഘട്ടത്തില്‍ നാടിന്റെ സ്പന്ദനം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പത്രധര്‍മ്മം എന്ന് വിശ്വസിക്കുകയും അതിന് അനുസൃതമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഈ അടിസ്ഥാനതത്വങ്ങളില്‍ നിന്നും…

തരൂരിന്റെ ഓരോ തമശകള്‍! (ലേഖനം): രാജു മൈലപ്ര

‘അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കക്ക് വായില്‍ പുണ്ണ്’ എന്നു പറഞ്ഞതുപോലെയാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഇന്നത്തെ അവസ്ഥ. അടുത്തു വരുന്ന പ്രാദേശിക തെരഞ്ഞെടുപ്പിലും അസംബ്ലി ഇലക്ഷനിലും അധികാര ഭൂരിപക്ഷം നേടാനുള്ള എല്ലാ സാഹചര്യങ്ങളും അവര്‍ക്ക് അനുകൂലമാണ്. അതവരുടെ മേന്മ കൊണ്ടൊന്നുമല്ല. ഇപ്പോള്‍ നിലവിലുള്ള ഭരണവിരുദ്ധ വികാരം മൂലമാണ്. അനുയായികളേക്കാള്‍ ഏറെ നേതാക്കന്മാരുള്ള ഒരു പ്രസ്ഥാനമാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അതാണ് പ്രശ്നം. ഭരിക്കുവാനുള്ള ഭൂരിപക്ഷം ഏതാണ്ട് ഉറപ്പാണ് എന്നൊരു തോന്നല്‍ ഉണ്ടായപ്പോള്‍ തുടങ്ങിയതാണ് ‘ആരു മുഖ്യമന്ത്രിയാകും’ എന്നൊരു ചര്‍ച്ച. ഒളിഞ്ഞും തെളിഞ്ഞും പലരും കളത്തിലിറങ്ങിയിട്ടുണ്ട്. സ്വാഭാവികമായും താനാണ് ആ പദവിക്ക് അര്‍ഹനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കരുതുന്നു. വളരെ ചെറുപ്പം മുതലേ കെ.പി.സി.സി. പ്രസിഡണ്ട്, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളെല്ലാം വഹിച്ചിട്ടുള്ള താനാണ് ആ സിംഹാസനത്തില്‍ ആസനസ്ഥനാകുവാന്‍ പരമയോഗ്യനെന്ന് രമേശ് ചെന്നിത്തല വിശ്വസിക്കുന്നു. ‘എന്നെപ്പോലെ നാല് വര്‍ത്തമാനം നേരെ…