മിക്ക ആളുകളും സ്വന്തം സന്തോഷത്തിൽ വളരെയധികം ശ്രദ്ധാലുക്കളാണ്, അവർ പങ്കാളിയുടെ ആവശ്യങ്ങൾ അറിയാതെ പോകുന്നു, അല്ലെങ്കിൽ അവഗണിക്കുന്നു. എന്നാൽ മറ്റ് ആവശ്യങ്ങളില്ലാത്ത റോബോട്ടുകൾക്ക് തീർച്ചയായും മനുഷ്യരേക്കാൾ നന്നായി പങ്കാളിയുടെ ആവശ്യങ്ങളോട് പ്രതികരിക്കാൻ കഴിയും എന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. റോബോട്ടുകളും മനുഷ്യരും തമ്മിലുള്ള പ്രണയബന്ധങ്ങളെക്കുറിച്ചുള്ള ആശയം പലപ്പോഴും ജനപ്രിയ സംസ്കാരത്തിൽ ചർച്ചാവിഷയമാകാറുണ്ട്, ഗവേഷണങ്ങൾ തുടരുകയും ചെയ്യുന്നു. 2050 ആകുമ്പോഴേക്കും മനുഷ്യരുടെ പ്രണയ പങ്കാളികളായി പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ റോബോട്ടുകൾ സമൂഹത്തിൽ മുഴുകിയിരിക്കുമെന്നാണ് ഡേവിഡ് ലെവി എന്ന റോബോട്ടിക് ശാസ്ത്രജ്ഞൻ പ്രവചിച്ചിരിക്കുന്നത്. മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള പ്രണയബന്ധങ്ങളുടെ സാങ്കൽപ്പിക ചിത്രീകരണങ്ങൾ ധാരാളമുണ്ട്. “ആൻഡ്രോയിഡുകൾ ഇലക്ട്രിക് ആടുകളെ സ്വപ്നം കാണുന്നുണ്ടോ? കൂടാതെ Her, Ex Machina” എന്നീ സിനിമകൾ മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള പ്രണയത്തിന്റെയും അടുത്ത ഇടപഴകലുകളുടെയും അവതരണങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. വലിയ ഭാഷാ മോഡലുകളുടെ (LLMs)പുരോഗമനവും കൂടുതൽ മനുഷ്യരെപ്പോലെയുള്ള റോബോട്ടുകളുടെ…
Category: ARTICLES
കൂടു തേടി പോകുന്ന കുടിയേറ്റക്കാരുടെ കോപ്രായങ്ങൾ (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
എന്തിനാണ് കേരളത്തിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഇൻഡ്യാക്കാർ പ്രത്യേകിച്ച് മലയാളികൾ കുടിയേറുന്നത്. മെച്ചമായ ജീവിതമുണ്ടാകാനാണ്. രണ്ടു കൂട്ടരാണ് വിദേശ രാജ്യങ്ങളിലേക്ക് പ്രധാനമായും കുടിയേറുന്നത്. ഒരു കൂട്ടർ ജോലിക്കായും മറ്റൊരു കൂട്ടർ വിദ്യാഭ്യാസത്തിനായിട്ടും. കേരളത്തിൽ മികച്ച ജോലിയും മെച്ചമായ ജീവിത സൗകര്യവും നല്ല വിദ്യാഭ്യാസവും കിട്ടാത്തതു കൊണ്ടാണ് അവർ അതുള്ള സ്ഥലത്തേക്ക് പോകുന്നത്. കേരളത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ കിട്ടാത്തതു കൊണ്ടാണ് അന്യനാട്ടിൽ പോയി ജീവിക്കുന്നത്. അതിനർത്ഥം നമ്മെക്കാൾ വളർന്ന നാടാണ് അവരുടേതെന്ന്. സ്വന്തം വീട്ടിൽ കഴിക്കാനും കുടിക്കാനും വകയുണ്ടെങ്കിൽ ആരും അന്യരുടെ വീട്ടിൽ ജോലിക്കു പോകാറില്ല. അതുതന്നെയാണ് വിദേശത്ത് ജോലിക്കു പോകുന്നവരുടെയും സ്ഥിതി. തങ്ങൾക്ക് യോഗ്യത ഉള്ളതുകൊണ്ടാണ് അവിടെ പോകാൻ കഴിയുന്നതെന്നും അത് ആരുടെയും ഔദാര്യം കൊണ്ടല്ലെന്നും ചിന്തിക്കുന്നവരാണ് ഇക്കൂട്ടരിൽ മിക്കവാറും പ്രത്യേകിച്ച് ഇന്ത്യക്കാരും മലയാളികളും. അവിടെ ചെല്ലുന്നവർക്ക് അവരർഹിക്കുന്ന പരിഗണ ആ നാട്ടിലെ പൗരന്മാര്ക്കൊപ്പം നൽകുന്നവരാണ്…
ദീപാവലിക്ക് ഗർഭിണികൾ എന്തൊക്കെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം: ഡോ. ചഞ്ചൽ ശർമ
ഇന്ത്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ദീപാവലി ഉത്സവം വളരെ ആഡംബരത്തോടെ ആഘോഷിക്കപ്പെടുന്നു. ഈ ദിവസം എല്ലാവരും അവരുടെ വീടുകളിൽ വിളക്കുകൾ കത്തിക്കുകയും രംഗോലി ഉണ്ടാക്കുകയും ലക്ഷ്മി-ഗണേശിനെ ആരാധിക്കുകയും ചെയ്യുന്നു. ദീപാവലിക്ക് ഏകദേശം ഒരു മാസം മുമ്പ് ആളുകൾ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ഈ ദിവസം എല്ലാവരുടെയും വീട് പ്രകാശിപ്പിക്കുന്നതിനാൽ ദീപാവലിയെ പ്രകാശങ്ങളുടെ ഉത്സവം എന്നും വിളിക്കുന്നു. നിങ്ങളുടെ സന്തോഷത്തെ ബാധിക്കാതിരിക്കാൻ, ദീപാവലിയോടനുബന്ധിച്ച്, ആശാ ആയുർവേദ ഡയറക്ടറും ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ ഗർഭിണികൾക്കായി ചില പ്രധാന നുറുങ്ങുകൾ നൽകിയിട്ടുണ്ട്, ഇത് ഗർഭകാലത്ത് പോലും നിങ്ങളുടെ ഗർഭം സുഖകരമാക്കാൻ കഴിയും. ദീപാവലിക്ക് മുമ്പ് വൃത്തിയാക്കുന്നത് മുതൽ ദീപാവലി ദിനത്തിൽ മധുരപലഹാരങ്ങൾ വരെ ഗർഭിണികൾക്കുള്ള എല്ലാ പ്രധാന കാര്യങ്ങളെക്കുറിച്ചും ഇവിടെ സംസാരിക്കാം. ഗർഭകാലത്ത് വീട് എങ്ങനെ വൃത്തിയാക്കാം ദീപാവലിക്ക് മുമ്പ് ശുചീകരണത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നു. മുഴുവൻ രൂപകൽപ്പനയും…
ശോഭയോടെ ശോഭ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർഥി ആയിരുന്ന ശോഭ സുരേന്ദ്രൻ വോട്ടെണ്ണലിനു ശേഷം ഫല പ്രഖ്യാപനത്തിൽ നാൽപതിനായിരത്തിൽ അധികം വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ബി ജെ പി അണികളോടും ജനങ്ങളോടും ആയി പറഞ്ഞു ഞാൻ ഇനിയും വരും ഇവിടെ മത്സരിക്കും പാലക്കാട് മണ്ഡലം പിടിച്ചെടുക്കും. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ സ്ഥാനാർത്തി ആയ ശോഭ ബി ജെ പി യ്ക്കു ഏഴയൽവക്കത്തു വരാൻ പറ്റാത്ത മണ്ഡലത്തിൽ രണ്ടര ലക്ഷത്തിൽ അധികം വോട്ട് നേടി ബി ജെ പി യുടെ എ ക്ലാസ്സ് മണ്ഡലമാക്കി. കൂടാതെ സി പി എം ന്റെ കോട്ടയായിരുന്ന ആറ്റിങ്ങളിൽ കോന്നി എം എൽ എ ആയിരുന്ന അടൂർ പ്രകാശ് നുഴഞ്ഞു കയറി വിജയിച്ചതും ശോഭ നേടിയ സി പി എം വോട്ടുകൾ കൊണ്ട്…
ചാൾസ് രാജാവിനെതിരെ ലിഡിയ തോർപ്പിൻ്റെ ധീരമായ പ്രതിഷേധം: നീതിക്കുവേണ്ടിയുള്ള ആഹ്വാനമാണോ?
ചാൾസ് രാജാവിൻ്റെ സമീപകാല ഓസ്ട്രേലിയൻ സന്ദർശന വേളയിൽ, തദ്ദേശീയ ഓസ്ട്രേലിയൻ സെനറ്റർ ലിഡിയ തോർപ്പ് ഒരു പാർലമെൻ്ററി സ്വീകരണത്തിൽ അദ്ദേഹത്തെ തടസ്സപ്പെടുത്തി വാർത്തകളിൽ ഇടം നേടിയിരുന്നു. തദ്ദേശീയരായ ഓസ്ട്രേലിയക്കാർ അഭിമുഖീകരിക്കുന്ന ചരിത്രപരമായ അനീതികളെക്കുറിച്ച് അവർ ആക്രോശിച്ചു, “നിങ്ങൾ ഞങ്ങളുടെ ജനങ്ങൾക്കെതിരെ വംശഹത്യ നടത്തി. ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് തിരികെ തരൂ. ഞങ്ങളിൽ നിന്ന് മോഷ്ടിച്ചത് ഞങ്ങൾക്ക് തിരികെ തരൂ – ഞങ്ങളുടെ അസ്ഥികൾ, തലയോട്ടികൾ, ഞങ്ങളുടെ കുഞ്ഞുങ്ങൾ, ഞങ്ങളുടെ ആളുകൾ.” അവരുടെ വികാരാധീനമായ പൊട്ടിത്തെറി വീഡിയോയിൽ പകർത്തുകയും പെട്ടെന്ന് വൈറലാവുകയും ചെയ്തു. അവരുടെ പരാമർശത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തോർപ്പിനെ വേദിക്ക് പുറത്തേക്ക് കൊണ്ടുപോയി. തോർപ്പിൻ്റെ പ്രവർത്തനങ്ങൾ പാർലമെൻ്റിൽ പ്രതിധ്വനിച്ചു, ഹാജരായ നിരവധി നിയമനിർമ്മാതാക്കളെയും വിശിഷ്ടാതിഥികളെയും അത്ഭുതപ്പെടുത്തി. മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട് സംഭവത്തെ “നിർഭാഗ്യകരമായ രാഷ്ട്രീയ പ്രദർശനം” എന്ന് വിശേഷിപ്പിച്ചു. രാജവാഴ്ചയെക്കുറിച്ചുള്ള തോർപ്പിൻ്റെ തുടർച്ചയായ…
ഡൊണാൾഡ് ട്രംപ് പിടിച്ച പുലിവാല് – പുനരുൽപാദനാവകാശം! (ലേഖനം): ജോർജ് നെടുവേലിൽ
ആഗോളാടിസ്ഥാനത്തിൽ മനുഷ്യാവകാശങ്ങൾ അംഗീകരിക്കപ്പെട്ട യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. മനുഷ്യാവകാശങ്ങളിൽ ഏറ്റവും മഹത്തരമായത് പുനരുൽപ്പാദനാവകാശമാണെന്നതിൽ തർക്കത്തിനു വകയില്ല. മനുഷ്യരാശിയുടെ നിലനിൽപ്പു തന്നെ ഈ അവകാശത്തിന്റെ സ്വതന്ത്രവുമായ ആസ്വാദനത്തിൽ അധിഷ്ഠിതമാണല്ലോ! അല്ലറചില്ലറ നിയന്ത്രണങ്ങളോടെ എല്ലാ ജനതകളും ആ അവകാശം അനുഭവിക്കുന്നു. ആഘാഷിക്കുന്നു.1800 മുതൽ അമേരിക്കൻ ഫെഡറൽ സർക്കാരും സംസ്ഥാന സർക്കാരുകളും ഈ അവകാശം അനുവദിക്കുന്നതിനും അനുഭവേദ്യമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിരുന്നു. ഭരണഘടനയുടെ പതിനാലാം ഭേദഗതി വാഗ്ദാനം ചെയ്യുന്ന തുല്യ സംരക്ഷണ നിബന്ധനയുടെ അടിസ്ഥാനത്തിൽ ജസ്റ്റീസ് വില്യം ജെ ബ്രന്നാൽ ജൂനിയർ വിശദീകരിച്ചത് ശ്രദ്ധിക്കുക: “if the right of privacy means anything, it is the right of the individual, married or single, to be free from unwarranted governmental intrusion into matters so fundamentally affecting a person as the decision…
രാമന്റെ ജനനത്തിനായി നടത്തുന്ന പുത്രേഷ്ടി യജ്ഞത്തിന് ആയുർവേദവുമായി എന്താണ് ബന്ധം?: സഞ്ജയ് ശർമ
ആരോഗ്യമുള്ള ഒരു വ്യക്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആദ്യം മനസ്സിൽ വരുന്നത് ആരോഗ്യവാനായിരിക്കുക എന്നതാണ്, എന്നാൽ ഒരു വ്യക്തിയുടെ സമ്പൂർണ്ണ ആരോഗ്യം അവന്റെ ശാരീരികവും മാനസികവും ആത്മീയവുമായ സാമൂഹിക അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ആയുർവേദവും ജ്യോതിഷവും തമ്മിൽ ദീർഘകാല ബന്ധമുണ്ട്. ത്രേതായുഗത്തിൽ അയോധ്യയിലെ രാജാവായിരുന്നു ദശരഥൻ. അദ്ദേഹത്തിന് ഒന്നിനും കുറവുണ്ടായിരുന്നില്ല, എന്നാൽ മൂന്ന് രാജ്ഞികൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന് മക്കളുടെ സന്തോഷം ലഭിച്ചില്ല, അതിനാൽ രാജാവ് വളരെ ആശങ്കാകുലനായിരുന്നു. അദ്ദേഹം ഈ വിഷയം ഋഷിമാരുമായും മുനിമാരുമായും ചർച്ച ചെയ്തപ്പോൾ, അവരെല്ലാം പ്രജനനം നടത്തുന്നതിനായി പുത്രേഷ്ടി യജ്ഞം നടത്താൻ അദ്ദേഹത്തെ ഉപദേശിച്ചു. അത് എന്താണ്, അതിന്റെ അർത്ഥമെന്താണ്? ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറയുന്നത്, കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുട്ടികൾ ലഭിക്കുന്ന ഒരു ആചാരമാണ് പുത്രേഷ്ടി യജ്ഞം എന്നാണ്. രാമായണത്തിലും ഇത് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ക്രമേണ, ആധുനികതയുടെ ഓട്ടത്തിൽ, ആളുകൾ…
അയാൾ നീതിമാനായിരുന്നു എന്നിട്ടും നിങ്ങളയാളെ? (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
“വളർത്തിയതും നീയേ കൊന്നതും നീയേ തിന്നതും നീയേ.” എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പെട്ടെന്ന് മനസ്സിൽ തോന്നിയതാണിത്. തന്നെ വേദിയിലിരുത്തി മോശമായി പറഞ്ഞതിൽ മനോവിഷമം കാരണമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. അതിനു കാരണക്കാരി കണ്ണൂർ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പി പി ദിവ്യ. കണ്ണൂർ എ ഡി എമ്മായിരുന്ന നവീൻ ബാബു പത്തനംതിട്ട എ ഡി എമ്മായി സ്ഥലം മാറിപ്പോകുന്ന ചടങ്ങിൽ അദ്ദേഹത്തിനെതിരെ ദിവ്യ നടത്തിയ കൃത്യവിലോപവും അഴിമതി ആരോപണങ്ങളുമാണ് നവീൻ ബാബു ആത്മഹത്യ ചെയ്യാൻ കാരണം. തന്റെ സുഹൃത്തിനയച്ച സന്ദേശത്തിൽ അദ്ദേഹം അത് വ്യക്തമായി പരാമര്ശിച്ചിരുന്നുവത്രേ. നവീൻ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം പ്രവർത്തിച്ചിരുന്ന അദ്ദേഹത്തൊടൊപ്പം പ്രവർത്തിച്ചിരുന്ന കളക്ടര്മാരുള്പ്പടെ ഉള്ള ഉദ്യോഗസ്ഥരുടെയും അഭിപ്രായമായിരുന്നു. കൈക്കൂലി വാങ്ങാത്ത കൃത്യ നിഷ്ടയോടെ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നാണ് പൊതു ജനത്തിന്റെ അഭിപ്രായവും. ഏതാണ്ട് മുപ്പത്തിയഞ്ച് വർഷത്തെ…
കുറുനാഴി കൊണ്ട് കടൽജലം അളക്കുന്ന കുശവന്റെ ശാസ്ത്രമോ ബിഗ്ബാംഗ് ? (ലേഖനം): ജയൻ വർഗീസ്
ആടും തേക്കും മാഞ്ചിയവും വിറ്റഴിഞ്ഞ കേരളത്തിലെ മണ്ണിൽ അതിവേഗം വിറ്റഴിയുന്ന ഒരു പുതിയ ഉൽപ്പന്നമാണ്സ്വതന്ത്ര ചിന്ത എന്ന പേരിലറിയപ്പെടുന്ന തികച്ചും സ്വതന്ത്രമല്ലാത്ത ചിന്ത. യാതൊരു പുത്തൻ ചിന്തയുംരൂപപ്പെടുന്നത് നിലവിലുള്ള ചിന്തകളുടെ പഴയ ഉറയുരിഞ്ഞ് പുതുക്കാം പ്രാപിക്കുമ്പോളാണ് എന്നത് കൊണ്ട്തന്നെ സ്വതന്ത്ര ചിന്ത എന്ന പേരിനു പകരം നവീന ചിന്ത എന്നാക്കിയിരുന്നെങ്കിൽ അത് കൂടുതൽലോജിക്കലായി അനുഭവപ്പെടുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. ഭരണ വൈകല്യങ്ങളും പ്രകൃതി ദുരന്തങ്ങളും ധാർമ്മിക അപചയങ്ങളും കൊണ്ട് വീർപ്പു മുട്ടിക്കഴിയുന്ന ഒരു അനാഥകൂട്ടമാണ് കേരളത്തിലെ ജനത എന്നത് കൊണ്ട് കൂടിയാവാം ഏതിലാണ്രക്ഷ എന്ന ആകുലതയോടെഎവിടെയും ജനം ഓടിക്കൂടുന്നത് എന്ന് വിലയിരുത്താവുന്നതാണ്. പുതിയ രക്ഷകനായി ലോകത്താകമാനവും ശാസ്ത്രം അവതരിച്ചു കഴിഞ്ഞ വർത്തമാനാവസ്ഥയിൽ ആ പേരിൽ എഴുന്നള്ളിച്ചു കൊണ്ടുവരുന്ന എന്തും എളുപ്പം വിറ്റഴിക്കാനാവുന്നു എന്നതിനാലാവണം ഇക്കൂട്ടരുടെ കൂടെ ജനംആർത്തു വിളിക്കുന്നത്. അതുകൊണ്ടുതന്നെ സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ വേഷം കെട്ടിയിറങ്ങിയിട്ടുള്ള പലപ്രമുഖരും…
രത്തൻ ടാറ്റ ഇന്ത്യയുടെ വ്യവസായി ഒപ്പം ഇന്ത്യക്കാരുടെ അഭിമാനവും (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
രത്തൻ ടാറ്റ വിടവാങ്ങി. ഇന്ത്യയുടെ വ്യവസായി. ലോക വ്യവസായ മേഖല കീഴടക്കിയ പാശ്ചാത്യവ്യവസായികൾക്കൊപ്പം നിന്ന് ഇന്ത്യയുടെ വ്യവസായ മേഖലയെ അവർക്കുമുന്പിൽ കാട്ടിക്കൊടുത്ത മഹാൻ. സാമ്പത്തീക ലാഭം മാത്രം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന വ്യവസായികളുടെ ഇടയിൽ സാമ്പത്തീക ലാഭത്തേക്കാൾ മാനുഷീക മുല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത മനുഷ്യ സ്നേഹി. തന്റെ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് തന്നോളം പ്രാധാന്യം നൽകിയ മുതലാളി. വ്യവസായം വളർത്താൻ വേണ്ടി ഭരണ കര്ത്താക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും വാതലിനു മുൻപിൽ തല കുനിച്ചു നിൽക്കാത്ത വ്യക്തിത്വം. കോടികൾ കൈയിലിരിക്കുമ്പോഴും ലാളിത്യത്തിൽ ജീവിച്ച മനുഷ്യൻ. ഉയർന്ന ചിന്തയും എളിമയോടെയുള്ള ജീവിതം നയിച്ച വ്യക്തി. ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ച വ്യവസായ സാമ്ര്യാജ്യമുണ്ടായിട്ടും സാദാരണക്കാരനായി ജീവിച്ച മാതൃക പുരുഷൻ. പരാജയങ്ങളിൽ നിന്ന് വിജയം വരിക്കാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കുകയും തെളിയിച്ചുകൊടുക്കുകയും ചെയ്ത വിജയാന്വേഷി. അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് രത്തൻ ടാറ്റയെ ന്ന വ്യവസായ…
