ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബോളിവുഡ് താരം ജാൻവി കപൂറിനെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇന്നാണ് (വ്യാഴാഴ്ച) തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ജാൻവിക്ക് ബലഹീനതയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു എന്നും, ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്നാണ് വ്യാഴാഴ്ച ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ. ജാൻവിക്ക് ഭക്ഷ്യവിഷബാധയുണ്ടെന്ന് ജാൻവിയുടെ അടുത്ത സുഹൃത്ത് പറഞ്ഞതായി വാർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജാന്‍‌വി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും, എന്നാലും ഇപ്പോഴും ബലഹീനതയുണ്ടെന്നും സുഹൃത്ത് പറഞ്ഞു. വെള്ളിയാഴ്ച നടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തേക്കുമെന്ന് സുഹൃത്ത് പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഇതേക്കുറിച്ച് ജാൻവി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വാർത്ത വരുന്നതിന് മുമ്പ്, ജൂലൈ 15 ന് തൻ്റെ വരാനിരിക്കുന്ന ചിത്രമായ ‘ഉൾജ്’ ൻ്റെ പ്രമോഷനിടെയാണ് നടിയെ കണ്ടത്. ഈ സമയം അവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച അംബാനിയുടെ മകന്‍…

കേരളം വിവാദ രോഗത്തിന്റെ അടിമ; രമേഷ് നാരായണൻ-ആസിഫ് അലി വിഷയം സംഘാടകരുടെ പിടിപ്പുക്കേട്: സതീഷ് കളത്തിൽ

കേരളമിന്നു വിവാദരോഗത്തിന്റെ അടിമയാണെന്ന്, കവിയും ചലച്ചിത്രസംവിധായകനുമായ സതീഷ് കളത്തിൽ. സോഷ്യൽ മീഡിയയുടെ വരവോടെ ദിവസം ഒരു വിവാദച്ചുഴിയിലെങ്കിലും അകപ്പെടാതെ കടന്നുപോകാൻ നമുക്കു കഴിയാതായിരിക്കുവെന്നും രമേഷ് നാരായണൻ – ആസിഫ് അലി വിഷയത്തിലുള്ള തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ സതീഷ് പറഞ്ഞു. സംഘാടകരുടെ പിടിപ്പുക്കേടിന്റെ തിക്തഫലമാണ് രമേഷ് നാരായണൻ – ആസിഫ് അലി വിഷയം. ഒരാൾ ബഹുമാനിതനാകുന്നു എന്നതു പോലെതന്നെ പ്രധാനം തന്നെയാണ്, ആരാൽ ബഹുമാനിക്കപ്പെടുന്നു എന്നതും. ആത്യന്തികമായി അതു നിശ്ചയിക്കേണ്ടത്, ബഹുമാനിക്കാൻ നടക്കുന്നവരെക്കാളും ബഹുമാനിക്കപ്പെടാൻ പോകുന്നവർ തന്നെയാണ്. ഇക്കാര്യത്തിൽ ഇരുഭാഗത്തുനിന്നും കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് സംഭവിച്ചിട്ടുണ്ട്. അതിൽ, രമേഷ് നാരായണനേക്കാൾ ശ്രദ്ധ പുലർത്തേണ്ടതു സംഘാടകരായിരുന്നു. രമേഷ് നാരായണന്റെ പ്രവൃത്തിയെ ന്യായീകരിക്കാനല്ല ഈ കുറിപ്പ്, ഈഗോയെന്നത് ഒരാളുടെയും കുത്തകയല്ല എന്നോർമ്മിപ്പിക്കാനാണ്. പ്രയോറിറ്റി എന്നത് ഏതൊരു സാധാരണകാരനും ആഗ്രഹിക്കുന്ന കാര്യമാണ്. അതൊരു പ്രിവിലേജ് ആണ്. സൂക്ഷ്മമായാണെങ്കിൽ പോലും ആ അവബോധം എല്ലാവരിലും…

അലക് ബാൾഡ്‌വിൻ്റെ മനഃപൂർവമല്ലാത്ത നരഹത്യ കേസ് കോടതി തള്ളിക്കളഞ്ഞു

വാഷിംഗ്ടണ്‍: “റസ്റ്റ്” എന്ന സിനിമയുടെ ന്യൂ മെക്സിക്കോ സെറ്റിൽ വച്ച് ഛായാഗ്രാഹക ഹലീന ഹച്ചിൻസ് വെടിയേറ്റ് കൊല്ലപ്പെട്ട് ഏകദേശം മൂന്ന് വർഷത്തിന് ശേഷം അലക് ബാൾഡ്‌വിനെതിരെ ചുമത്തപ്പെട്ട പ്രോസിക്യൂഷന്‍ കേസ് കോടതി തള്ളിക്കളഞ്ഞു. വിധി കേട്ട ബാള്‍ഡ്‌വിന്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. വിചാരണയുടെ നാലാം ദിവസത്തിൽ വന്ന വിധി, ഇതിനകം ഒരു തവണ ഒഴിവാക്കിയ കേസിന് അപ്രതീക്ഷിതമായ അന്ത്യമായിരുന്നു. ജഡ്ജിയുടെ വിധി ബാൾഡ്‌വിനെ വീണ്ടും വിചാരണ ചെയ്യുന്നതിൽ നിന്ന് തടയുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ബാൾഡ്‌വിനെതിരെ ചുമത്തിയിരുന്ന കുറ്റം. കുറ്റം തെളിഞ്ഞാൽ 18 മാസം വരെ തടവ് അനുഭവിക്കേണ്ടിവരുമായിരുന്നു. 2021 ഒക്ടോബറിൽ ബോണൻസ ക്രീക്ക് റാഞ്ചിലെ സിനിമാ സെറ്റിലെ ഒരു ചെറിയ പള്ളിയിലെ റിഹേഴ്സലിനിടെ ഹോളിവുഡ് താരവും സഹനിർമ്മാതാവുമായ ബാൾഡ്‌വിന്‍  ഛായാഗ്രാഹക ഹച്ചിൻസിന് നേരെ ചൂണ്ടിയ റിവോൾവറില്‍ നിന്നുള്ള വെടിയേറ്റ് ഹച്ചിന്‍സിനെയും സംവിധായകൻ ജോയൽ സൂസയെയും പരിക്കേൽപ്പിച്ചു. ഹച്ചിന്‍സ്…

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാക്വലിൻ ഫെർണാണ്ടസ് വീണ്ടും ഇ ഡി സമന്‍സ് അവഗണിച്ചു

മുംബൈ: സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരാകാന്‍ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന് സമന്‍സ് അയച്ചെങ്കിലും അവര്‍ ഹാജരായില്ല. തുടർച്ചയായി നാലാം തവണയാണ് അവർ ഹാജരാകാതിരുന്നത്. ഫെർണാണ്ടസിന് വിലകൂടിയ സമ്മാനങ്ങൾ വാങ്ങാൻ അനധികൃത ഫണ്ട് ഉപയോഗിച്ചെന്നാണ് ചന്ദ്രശേഖറിൻ്റെ ആരോപണം. ഒന്നിലധികം തവണ സമൻസ് അയച്ചിട്ടും, ഫെർണാണ്ടസിൻ്റെ നിയമസംഘം അവരുടെ അസാന്നിധ്യത്തിന് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. ഇഡി ഉടൻ പുതിയ സമൻസ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കൻ വംശജയായ 38 കാരി നടിയെ നേരത്തെ പലതവണ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. മുൻ ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർ ശിവിന്ദർ മോഹൻ സിംഗിന്റെ ഭാര്യ അദിതി സിംഗ് ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളിൽ നിന്ന് ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണം. ചന്ദ്രശേഖറിൻ്റെ ആരോപണവിധേയമായ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് യാതൊരു…

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ED – എക്സ്ട്രാ ഡീസന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ED – എക്സ്ട്രാ ഡീസന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ഫാമിലി ഡ്രാമയാണ് എക്സ്ട്രാ ഡീസന്റ്. ഇ ഡി യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി യുടെ നിർമ്മാണം. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ പുതുമുഖ താരം ദിൽനയാണ് നായിക. ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബികയിൽ ഷൂട്ടിംഗ് ആരംഭിച്ച ഇ.ഡി യുടെ ചിത്രീകരണം ഇപ്പോൾ പാലക്കാടിൽ പുരോഗമിക്കുകയാണ്. ED…

ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച് ‘മുഞ്ജ്യ’

ശർവരി വാഗും അഭയ് വർമ്മയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘മുഞ്ജ്യ’ ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ആദ്യ ദിനം തന്നെ ട്രേഡ് വിദഗ്ധരുടെ ഊഹാപോഹങ്ങൾ തെറ്റാണെന്ന് തെളിയിച്ചെങ്കിലും ആദ്യ വാരാന്ത്യത്തിൽ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഇതുവരെ നേടിയ മൊത്തം വരുമാനം ഏകദേശം 20 കോടി രൂപയിലെത്തി. പ്രത്യേക പ്രമോഷനും വലിയ താരനിരയും ഇല്ലാതെ ആദിത്യ സർപോത്ദാറിൻ്റെ സംവിധാനത്തിൽ നിർമ്മിച്ച ഈ കോമഡി ഡ്രാമ ചിത്രം കഥയും മികച്ച പ്രവർത്തനവും കൊണ്ട് മാത്രം തുടർച്ചയായി മുന്നോട്ട് നീങ്ങുന്നു, ഈ വേഗതയിൽ, വളരെ വേഗം അത് വീണ്ടെടുക്കുകയും ലാഭ മേഖലയിലേക്ക് പ്രവേശിക്കുകയും ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ ‘മുഞ്ജ്യ’ എന്ന സിനിമ യഥാർത്ഥത്തിൽ ‘സ്ത്രീ’, ‘ഭേദിയ’ പ്രപഞ്ചത്തിൽ നിന്നുള്ള സിനിമയാണ്. ദിനേശ് വിജൻ പ്രൊഡക്ഷൻസിൻ്റെ അത്തരം മറ്റ് ചിത്രങ്ങളും വലിയ ഹിറ്റുകളാണ്. ബോക്‌സ് ഓഫീസ് വരുമാനത്തെക്കുറിച്ച് പറയുകയാണെങ്കിൽ,…

നിറഞ്ഞ സ്‌നേഹത്തിന്റെ കഥയുമായി പൗലോസ് കുയിലാടന്റെ ‘തന്ത’ ഉടന്‍ റിലീസ് ചെയ്യും

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജീവിക്കുന്ന ഒരു മലയാളിയുടെ ഉള്ളില്‍ നിറഞ്ഞ, കേരളത്തിലെ യുവാക്കളോടുള്ള നിറഞ്ഞ സ്‌നേഹത്തിന്റെ പ്രതിഭലനമാണ് ‘തന്ത ‘എന്ന ഷോര്‍ട്ട് മൂവി. ഹെല്‍ത്ത് ആന്‍ഡ് ആര്‍ട്‌സ് യു.എസ്.എയുടെ ബാനറില്‍ നിര്‍മാണവും സംവിധാനവും പ്രധാന വേഷവും പൗലോസ് കുയിലാടാന്‍ കൈകാര്യം ചെയ്യുന്നു.  എബി വര്‍ഗീസ് തിരക്കഥ രചിച്ച ഈ ചെറു സിനിമയില്‍ സിനിമ, ടെലിവിഷന്‍ താരം അഞ്ജന അപ്പുക്കുട്ടന്‍, പാര്‍വതി, അവിനാശ്, ജോഹാന്‍ ജോസ്  തോമസ്, ജോണ്‍സണ്‍ കനകമല, പ്രവീണ്‍തുടങ്ങി ഒട്ടനവധി താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സ്വപ്ന ജീവികളായ മലയാളി യുവാക്കള്‍ക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കുയിലാടാന്‍ നല്‍കിയിരിക്കുന്നു, അതും തമാശയിലൂടെ.. ഉടന്‍ തന്നെ യു ട്യൂബിലൂടെ ‘തന്ത’ റിലീസ് ചെയ്യും. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസ് 2025-ല്‍ അമേരിക്കയില്‍ ചിത്രീകരിക്കാനിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പണിപ്പുരയിലും കുയിലാടന്‍ തന്നെയാണ് മുഖ്യശില്പി.

സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ബാലതാരം ദേവനന്ദയും കുടുംബവും പോലീസിൽ പരാതി നൽകി

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ബാലതാരം ദേവനന്ദയും കുടുംബവും പോലീസിൽ പരാതി നൽകി. ദേവനന്ദയുടെ അച്ഛൻ ജിബിനാണ് എറണാകുളം സൈബർ പോലീസിൽ പരാതി നൽകിയത്. ദേവനന്ദയുടെ ‘ഗു’ എന്ന സിനിമയുടെ ഭാഗമായി നടത്തിയ അഭിമുഖത്തിൻ്റെ ഒരു ഭാഗം അടര്‍ത്തി മാറ്റിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്നും ചിലർ മോശം പരാമർശം നടത്തിയെന്നും പരാതിയിൽ പറയുന്നു. മോശം പരാമർശം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുന്നതിൻ്റെ വിവരം എല്ലാ പ്രിയപ്പെട്ടവരെയും അറിയിക്കുന്നതായി ദേവനന്ദ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കണ്ടൻ്റ് ക്രിയേറ്റേഴ്സ് എന്ന് അവകാശപ്പെടുന്ന കുറച്ചു പേർ, മകളുടെ ഏറ്റവും പുതിയ സിനിമ ‘ഗു’വിന്റെ പ്രമോഷൻ്റെ ഭാഗമായി എൻ്റെ മോൾ വീട്ടിൽ വെച്ച് പ്രത്യേകമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്ന് തങ്ങളുടെ അനുവാദമില്ലാതെ അഭിമുഖത്തിൻ്റെ ഒരു ഭാഗം മാത്രം ഡൗൺലോഡ് ചെയ്യുകയും, അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സ്വന്തം…

കാൻ ഫിലിം ഫെസ്റ്റിവലിൽ ലെ ഗ്രാൻഡ് പിക്സ് പുരസ്‌കാരം പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ” കരസ്ഥമാക്കി

കാൻ ഫിലിം ഫെസ്റ്റിവലിലെ ലെ ഗ്രാൻഡ് പിക്സ് പുരസ്‌കാരം കരസ്ഥമാക്കി പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്”. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത്. ഈ ചരിത്ര നേട്ടത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം കൂടിയാണ്. മലയാളത്തിൽ നിന്നുള്ള അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭാ, ഹ്രിദ്ധു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതും ബഹുമതി കരസ്ഥമാക്കുന്നതും. മുംബൈയിൽ താമസിക്കുന്ന നഴ്‌സുമാരാണ് പ്രഭയും അനുവുവുമായി കനി കുസൃതിയും ദിവ്യപ്രഭയും എത്തുമ്പോൾ ഷിയാസ് എന്ന കഥാപാത്രത്തെ ഹൃദു ഹാറൂണും പാർവതി എന്ന കഥാപാത്രത്തെ ഛായാ കഥമും അവതരിപ്പിക്കുന്നു. ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ്…

“സുമതി വളവ് “: പേടിപ്പെടുത്താൻ മാളികപ്പുറത്തിന്റെ വിജയ കൂട്ടുകെട്ടിനൊപ്പം അർജുൻ അശോകനും

വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ഇന്നലെ കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രഖ്യാപിച്ചു. “സുമതി വളവ്” എന്നാണ് ചിത്രത്തിന്റെ പേര്. മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ശ്യാം, മാളവിക മനോജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുമതി വളവ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ സുമതി വളവിൽ പതിയിരിക്കുന്ന നിഗൂഢതകൾ കോർത്തിണക്കി പ്രേക്ഷകർക്കു ഒരു ഹൊറർ ഫാന്റസി അനുഭവം ആയിരിക്കും ചിത്രമായിരിക്കുമിത്. ലാൽ, സൈജു കുറുപ്പ്, ദേവനന്ദ, ശ്രീപത്, നിരഞ്ജൻ മണിയൻപിള്ള രാജു, ഗോപിക, ജീൻ പോൾ എന്നിവരോടൊപ്പം മറ്റനേകം പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.…