മന്‍ഹാട്ടന്‍(ന്യൂയോര്‍ക്ക് ): ന്യൂയോര്‍ക്ക് മനഹാട്ടനിലെ മാര്‍ക്കസ് ഗാര്വിപാര്ക്കില് 60 വയസ്സുള്ള പിഡാട്രീഷ്യനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡിസം.23 വെള്ളിയാഴ്ച രാവിലെയാണ് വീടിന്റെ സ്റ്റെയര്‍ വെയില് അബോധാവസ്ഥയില്‍ ഡോക്ടറെ കാണുന്നത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം മരണം നടന്നു കഴിഞ്ഞിരുന്നു. ന്യൂജേഴ്സിയിലെ വിവിധ ആശുപത്രികളില്‍ ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോക്ടറെ കുറിച്ചു എല്ലാവര്ക്കും ബഹുമാനവും ആദരവുമായിരുന്നു. ശരീരത്തില്‍ നിരവധി കുത്തുകളും ഏറ്റിരുന്നതായി പോലീസ് അറിയിച്ചു. ഡോക്ടറുടെ പേരോ, വിശദവിവരങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതൊരു കൊലപാതകമാണെന്നും, ആരേയും ഇതു സംബന്ധിച്ചു അറസ്റ്റു ചെയ്തിട്ടില്ലെന്നും ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു. റോക്ക്ലാന്റ് കൗണ്ടിയിലും പീഡിയാട്രീഷ്യനായി ജോലി ചെയ്തിട്ടുള്ള ഡോക്ടര്‍ ഇവിടെയുള്ളവര്‍ക്കും സുപരിചിതനാണ്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടയില്‍ വിദഗ്ദനായ ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ അതീവ ദുഃഖമുണ്ടെന്ന് പോലീസ് അധികാരികള്‍ പറഞ്ഞു. അന്വേഷണം ഊര്്ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Category: AMERICA
യുട്ട, മിസിസിപ്പി സംസ്ഥാനങ്ങള്‍ സിക്ക് വിശ്വാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു
മിസിസിപ്പി: യൂട്ട, മിസിസിപ്പി എന്നീ രണ്ടു സംസ്ഥാനങ്ങള്‍ കൂടി സിക്ക് വിശ്വാസം സ്ക്കൂള് കരികുലത്തില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചതോടെ അമേരിക്കയിലെ 16 സംസ്ഥാനങ്ങളില്‍ 24 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ സിക്ക് വിശ്വാസത്തെകുറിച്ചു പഠിക്കുവാനുള്ള അവസരം ലഭിക്കും. ഇതിനകം 14 സംസ്ഥാനങ്ങളും അവരുടെ സ്ക്കൂള് പഠനത്തില്‍ സിക്ക് വിശ്വാസം ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിരുന്നു. വിവിധ വിശ്വാസങ്ങളെ കുറിച്ചു വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിനാണ് പുതിയ തീരുമാനം എടുത്തതെന്ന് സംസ്ഥാന സ്ക്കൂള് അധികൃതര്‍ അറിയിച്ചു. തല്ക്കാലം പബ്ലിക് സ്ക്കൂളുകളില്‍ മാത്രമാണ് ഇതു അനുവദിച്ചിരിക്കുന്നത്. ഡിസംബര്‍ 15നാണ് മിസിസിപ്പി സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എഡുക്കേഷന്‍ ഇതിനനുകൂലമായി വോട്ടു രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 457000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇനി മുതല്‍ പാഠ്യപദ്ധതിയില്‍ സിക്ക് മതത്തെ കുറിച്ച് പഠിക്കേണ്ടിവരുന്നത്. സിക്ക് കൊയലേഷനാണ് ഇതിനു പുറകില്‍ പ്രവര്‍ത്തിച്ച പ്രചോദകശക്തി. യുട്ട സംസ്ഥാനത്തെ 606000 വിദ്യാര്‍ത്ഥികള്‍ക്കും ഇത് ബാധകമാക്കി യുട്ട സ്റ്റേറ്റ് ബോര്‍ഡ് ഓഫ്…
അന്നമ്മ പോൾ മുരിക്കൻ റോക്ക്ലാൻഡിൽ അന്തരിച്ചു
ന്യു യോർക്ക്: അന്നമ്മ പോൾ മുരിക്കൻ (കുഞ്ഞുമോൾ-78) റോക്ക്ലാൻഡിൽ അന്തരിച്ചു . ഏതാനും മാസം മുൻപാണ് ഭർത്താവ് ലുക്കാ പോൾ (പൈലോച്ചൻ) വിട പറഞ്ഞത്. റിട്ട. ജില്ലാ മജിസ്ട്രേറ്റ് പരേതനായ എൻ.ജെ. ചെറിയാന്റെയും പരേതയായ മറിയാമ്മ ചെറിയാന്റെയും (പ്ലാക്കാട്ട്) പുത്രിയാണ് മക്കൾ: റെന്നി പോളോ മുരിക്കൻ, യുഎസ്എ, റെജി ജിതേഷ്, യുഎസ്എ, റോണി പോളോ മുരിക്കൻ, യുഎസ്എ, റോജി ജോമി, ആർഎസ്എ മരുമക്കൾ: ഡെന്നീസ് വെട്ടൂർ (കോട്ടയം) യുഎസ്എ, ജിതേഷ് കട്ടക്കയം (ചക്കാമ്പുഴ) യുഎസ്എ, മറിയമ്മ നങ്ങച്ചിവീട്ടിൽ (കൈനകരി) യുഎസ്എ, ജോമി ഞാറവേലിൽ (തലയോലപ്പറമ്പ്) ആർഎസ്എ. പരേതനായ റവ. കുരുവിള ചെറിയാൻ, എസ്.ജെ. സഹോദരനാണ്. മറ്റു സഹോദരങ്ങൾ: പരേതയായ മേരി (ലില്ലിക്കുട്ടി) ഇലവനാൽ, പരേതനായ ജോസഫ് ചെറിയാൻ നാൽപതാംകളം, പരേതയായ സാറാമ്മ ജോസഫ് പുതിയപറമ്പിൽ പീടികയിൽ, പരേതനായ സഖറിയാസ് ചെറിയാൻ നാൽപതാംകളം, പരേതനായ തോമസ് ചെറിയാൻ നാൽപതാംകളം,…
ഫിലാഡല്‍ഫിയ സീറോമലബാര്‍ മതബോധനസ്കൂളിന്റെ ജീസസ് ബര്‍ത്ത്ഡേ ആഘോഷം അവിസ്മരണീയം
ഫിലാഡല്‍ഫിയ: ഉണ്ണിയേശുവിന്റെ പിറവിത്തിരുനാള്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലനസ്കൂളിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 18 ഞായറാഴ്ച്ച സമുചിതമായി ആഘോഷിച്ചു. ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയെ തുടര്‍ന്നാണ് പാരീഷ് ഹാളില്‍ ആഘോഷപരിപാടികള്‍ നടന്നത്. നേറ്റിവിറ്റി ഷോ, കരോള്‍ഗാനമല്‍സരം, സാന്താക്ലോസിന്റെ ആഗമനം, ജീസസ് ബര്‍ത്ത്ഡേ കേക്ക് പങ്കുവയ്ക്കല്‍ എന്നിവയായിരുന്നു ചടങ്ങുകള്‍. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 2 വര്‍ഷങ്ങളായി വിശ്വാസപരിശീലന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാക്ലാസുകളും ഒന്നിച്ചുകൂടി ക്രിസ്മസ് ആഘോഷിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ പൂര്‍വാധികം ഭംഗിയായി നടത്താന്‍ സാധിച്ചു. മതാദ്ധ്യാപികയും, പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ജയിന് സന്തോഷ് എല്ലാവരെയും സ്വാഗതം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി സണ്ഡേസ്കൂള് കുട്ടികള്‍ കാഴ്ച്ചവച്ച ലൈവ് നേറ്റിവിറ്റി ഷോ കാണികളുടെ പ്രശംസക്കര്‍ഹമായി. ഗബ്രിയേല്‍ മാലാഖ മറിയത്തെ മംഗളവാര്‍ത്ത അറിയിക്കുന്നതുമുതല്‍ കിഴക്കുനിന്നെത്തിയ രാജാക്കന്മാര് ഉണ്ണിയെ ആരാധിച്ചു കാഴ്ച്ചകള്‍ സമര്‍പ്പിച്ചു…
ഈസ്റ്റേണ്‍ യൂറോപ്പിലൂടെ ഒരു തീര്‍ത്ഥാടന യാത്ര: ജോസ് കല്ലിടിക്കില്‍, ചിക്കാഗോ
തീര്‍ത്ഥാടനത്തിനൊപ്പം ഈസ്റ്റേണ്‍ യൂറോപ്പിലെ 7 പ്രധാന രാജ്യങ്ങളിലെ തലസ്ഥാന നഗരികളും സന്ദര്‍ശിച്ച 47 അംഗങ്ങള്‍ ഉള്‍പ്പെടുന്നൊരു യാത്രാ സംഘത്തിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞത് നല്ലൊരു അനുഭവമായിരുന്നു. വിദേശ യാത്രകളും തീര്‍ത്ഥാടനവും സംഘടിപ്പിക്കുന്നതില്‍ അനുഭവസമ്പന്നരായ ഫെയിത്ത് ഹോളിഡേസിനൊപ്പമായിരുന്നു മോര്‍ട്ടണ്‍ ഗ്രോവ് സെയിന്റ് മേരീസ് ക്നാനായ പാരീഷ് വികാരിയും, ചിക്കാഗോ സെയിന്റ് തോമസ് രൂപതാ വികാരി ജനറാളുമായ ഫാ. തോമസ് മുളവനാലും സംഘവും ഈ പര്യടനം നടത്തിയത്. നവംബര്‍ ഒന്നിന് ചിക്കാഗോയില്‍ നിന്നും പുറപ്പെട്ട തീര്‍ത്ഥാടക സംഘം, സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ച് വഴി നവംബര്‍ രണ്ടിന് പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയിലെത്തി. പോളണ്ടിനൊപ്പം ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, കൊറേഷ്യ, ബോസ്നിയ – ഹെര്‍സെഗൊവിനാ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നവംബര്‍ 13 ഞായറാഴ്ച സംഘം ചിക്കാഗോയില്‍ തിരിച്ചെത്തി. ഭൂരിപക്ഷം യാത്രികരും ബന്ധുക്കളോ, സുഹൃത്തുക്കളോ, പരിചിതരോ ആയിരുന്നതിനാല്‍ യാത്രയിലുടനീളം ഒരു കുടുംബാന്തരീക്ഷം നിലനില്ക്കുകയും വിരസത…
മിഷൻ ലീഗ് ചിക്കാഗോ രൂപതാ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി
ചിക്കാഗോ: സീറോ-മലബാർ രൂപതയിലെ ലിറ്റൽ ഫ്ളവർ (ചെറുപുഷ്പ) മിഷൻ ലീഗ് സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷങ്ങൾ അവിസ്മരണീയമായി. ഡിസംബർ 22ന് ഓൺലൈനിലൂടെ നടത്തപ്പെട്ട ആഘോഷ പരിപാടികൾ, രൂപത അധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഡിയാന്ന തെരേസാ സി.എം.സി. ക്രിസ്തുമസ് സന്ദേശം നൽകി. മിഷൻ ലീഗ് രൂപത രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, പ്രസിഡന്റ് സിജോയ് സിറിയക് , സെക്രട്ടറി ടിസൻ തോമസ്, ജോയിൻറ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ എന്നിവർ സംസാരിച്ചു. ആൻസാന്ദ്രാ സിജോ പരിപാടിയിലെ എംസിയായി പ്രവർത്തിച്ചു. ഫ്ളോറിഡ താമ്പാ സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോനാ പള്ളി, നോർത്ത് കരോലിന ഷാർലെറ്റ് സെന്റ് മേരിസ് സിറോ മലബാർ പള്ളി, ടെക്സാസ് പിയർലൻഡ് സെന്റ് മേരിസ് സിറോ മലബാർ പള്ളി, കാലിഫോർണിയ മിൽപിറ്റസ് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ പള്ളി,…
സോമർസെറ്റ് സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിലെ ഈ വർഷത്തെ ക്രിസ്മസ് കാരോളിംഗിന് സമാപനം
ന്യൂജേഴ്സി: നിലാവിന്റേയും, നക്ഷത്രങ്ങളുടേയും, ചിമ്മിണി വെട്ടത്തിന്റേയും ഇത്തിരി വെളിച്ചത്തില്‍ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ച് കരോള്‍ സംഘങ്ങള്‍ ലോകമെമ്പാടും ക്രിസ്മസ് രാവുകളെ സമ്പന്നമാക്കുമ്പോള്, ശാന്തിയുടേയും സമാധാനത്തിന്റേയും സ്നേഹദൂതുമായി സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോന ദേവാലയവും വാര്‍ഡ് തോറുമുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. വാര്‍ഡ് തിരിച്ചു നടത്തിയ ക്രിസ്തുമസ് കരോളിംഗിന് വാര്‍ഡ് പ്രതിനിധികള്‍ നേതൃത്വം നല്കി. ക്രിസ്മസ് പാപ്പായുടെ അകമ്പടിയോടെ ഉണ്ണിയേശുവിനെ കൈയ്യിലേന്തി നടത്തിയ കുടുംബ സന്ദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും നിമിഷങ്ങളായിരുന്നു. ഉണ്ണിയേശുവിന്റെ തിരുപ്പറവി നല്കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിംഗില്‍ ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ച്, ക്രിസ്തുമസ് സന്ദേശം നല്കി ക്രിസ്തുമസ് ഗാനാലാപനത്തോടെയാണ് സമാപിച്ചത്. കരോൾ സർവീസിന്റെ ഭാഗമായി ഉണ്ണി ഈശോയെ വരവേൽക്കാൻ എല്ലാം വീടുകളിലും ക്രിസ്മസ് ട്രീയും, മനോഹരമായ ദീപാലങ്കാരങ്ങളും നടത്തിയിരുന്നു. വികാരി…
ലീലാമ്മ ജോർജ് ഫ്ളോറിഡയിൽ അന്തരിച്ചു
ഫ്ളോറിഡ: ഒർലാന്റോ ഐ.പി.സി സഭാംഗം ഫോർട്ട് കൊച്ചി ഞാറയ്ക്കൽ പുത്തൻവീട്ടിൽ പരേതനായ പാപ്പു ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ് (84) ഫ്ളോറിഡയിൽ അന്തരിച്ചു. കല്ലിശ്ശേരി നൈപ്പള്ളിയുഴത്തിൽ കുടുംബാഗമാണ്. സംസ്കാര ശുശ്രൂഷകൾ 2023 ജനുവരി 2, 3 തീയതികളിൽ ഒർലാന്റോ ഐ.പി.സി സഭാഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് . പൊതുദർശനം ജനുവരി 2ന് തിങ്കളാഴ്ച വൈകിട്ട് ആറു മുതൽ ഒമ്പതു വരെയും, 3 ന് ചൊവ്വാഴ്ച രാവിലെ 9 മുതൽ 12 വരെ ഐ.പി.സി സഭാഹാളിലും (Ipc Orlando, 11531 Winter Garden Vineland Rd, Orlando, FL 32836) തുടർന്ന് സംസ്കാര ശുശ്രൂഷ 1 മണിക്ക് വുഡ്ലോണ് സെമിത്തേരിയിൽ (Woodlawn Cemetery, 400 Woodlawn Cemetry Rd, Gotha, FL 34734) നടത്തപ്പെടുന്നതുമാണ്. തൽസമയ പ്രക്ഷേപണം www.ipcorlando.org മുഖേന ഉണ്ടായിരിക്കും. മക്കൾ: ഷാജി, ഷീബാ, ഷെപ്പേർഡ്. മരുമക്കൾ: ലില്ലി,…
കാരുണ്യത്തിന്റെ മുഖമായി ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി
ഡാളസ്സ് : ക്നാനായ കാത്തലിക് റീജിയൺ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡാളസ്സിൽ വെച്ച് നടത്തിയ മിഷൻ ട്രിപ്പ് – “ഇൻസ്പയർ”, യുവജനങ്ങളിൽ കാരുണ്യത്തിന്റെ നവ്യാനുഭവമായി മാറി. ക്നാനായ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ നാല് ദിവസം ഭവനരഹിതരും ദുരിതമനുഭവിക്കുന്നവരുമായ വിവിധ ആളുകളെ സന്ദർശിക്കുകയും അവർക്ക് വേണ്ട സഹായ സഹകരങ്ങൾ നൽകുകയും ചെയ്തു. വിവിധ ആതുരസേവന സംഘടനകളുമായി സഹകരിച്ച് പ്രതികൂലമായ കാലാവസ്തയുടെ നടുവിലും യൂത്ത് മിനിസ്ടിയിലെ യുവജനങ്ങൾ ഉണ്ണിയേശുവിന്റെ പിറവി തിരുനാളിന്റെ ഒരുക്കം കാരുണ്യ പ്രവർത്തനങ്ങളിലൂടെ ഏറെ അനുഗ്രഹീതമാക്കിയതിന്റെ നിറവിലാണ്. ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക സമൂഹം ഇൻസ്പയർ മിഷൻ ട്രിവിൽ പങ്കെടുത്ത കുട്ടികൾ പ്രത്യേക സ്വീകരണവും വിരുന്നും ഒരുക്കി ‘ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ , ഫാ. ജോസഫ് തച്ചാറ എന്നിവർ മിഷൻ ട്രിപ്പിന് നേതൃത്വം നൽകി.
ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസില്‍ ക്രിസ്തുമസ് ആഘോഷം
അശരണര്‍ക്കും ആലംബഹീനര്‍ക്കും പ്രത്യാശ നല്കുന്ന അവസരമാണ്, ക്രിസ്തുമസ് കാലഘട്ടം. ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് ഇടവകയുടെ ക്രിസ്തുമസ് ദിനാഘോഷം ഉത്ഘാടനം ചെയ്തുകൊണ്ട്, ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലര്‍ ജൂലി വണ്‍ പ്രസ്താവിച്ചു. ഇടവകയുടെ വനിതാസമാജം 200 കളിപ്പാട്ടകിറ്റുകള് അശരണരായ കുട്ടികള്‍ക്കുവേണ്ടി ജൂലി വണ്നെ ഏല്പിച്ചു. ഭവനരഹിതരായ 6600 ആളുകള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഷെല്ടേഴ്സില് കഴിയുന്നുവെന്നും, അവരുടെ കുഞ്ഞുങ്ങള്‍ക്ക്, ഈ കളിപ്പാട്ടങ്ങള്‍ അനുഗ്രഹപ്രദമായി മാറുമെന്നും ജലീവണ് പ്രസ്താവിച്ചു. ഇടവക വികാരി റവ.ജോണ്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സണ്ടേ സ്ക്കൂള് ഡയറക്ടര്‍ ഫാ.ഷോണ്‍ തോമസ് ക്രിസ്തുമസ് സന്ദേശം നല്കി. നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന തലത്തില്‍, ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജാക്സണ് ഹൈറ്റ്സ് സണ്ടേ സ്ക്കൂളിനുള്ള ഭദ്രാസനതല ട്രോഫി ഫാ.ഷോണ്‍ തോമസ് സണ്ടേ സ്ക്കൂള് ഭാരവാഹികളെ ഏല്പിച്ചു. ബൈബിള്‍ വിജ്ഞാപനത്തില്‍ മുന്‍ പന്തിയില്‍ നില്ക്കുന്ന റയാന് തോമസ്,…
