അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ആന ചരിഞ്ഞു

മയാമി (ഫ്ലോറിഡ): അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ആനകളിൽ ഏറ്റവും പ്രായം കൂടിയ ആന ചരിഞ്ഞതായി മയാമി മൃഗശാല അധികൃതർ അറിയിച്ചു. ഡലിഫ് എന്ന ആന നവംബർ 24 വ്യാഴാഴ്ച ചരിയുമ്പോൾ 56 വയസ്സായിരുന്നു പ്രായം. ചില മാസങ്ങളായി ആരോഗ്യവും ശരീരഭാരവും കുറഞ്ഞു വരികയായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി. ഇന്ത്യയിൽ ജനിച്ച കുട്ടിയാനയെ 1960 ലാണ് സൗത്ത് ഫ്ലോറിഡയിൽ കൊണ്ടുവരുന്നത്. 1980 ൽ സൗത്ത് മയാമി സേഡിലുള്ള മൃഗശാലയിൽ എത്തി.10 അടി ഉയരവും, 10,000 പൗണ്ട് തൂക്കവുമുണ്ടായിരുന്നു. താങ്ക്സ് ഗിവിംഗ് ഡേയിൽ രാവിലെ വളരെ ക്ഷീണിതനായി കഴിഞ്ഞിരുന്ന ആനക്ക് ആവശ്യമായ ശുശ്രൂഷകൾ നൽകിയെങ്കിലും നേരെ നിർത്താനായില്ല. ഇന്ന് അവധി ദിനമായിട്ടും മൃഗശാലാ ജീവനക്കാർ എത്തി പീനട്ട് ബട്ടറും ജെല്ലിയും സാന്റ് വിച്ചും നൽകിയതു ആന കഴിച്ചിരുന്നു. കാന്റ്ലുപ്, വാട്ടർമെലൺ എന്നിവയും ആനക്കു നൽകി. അൽപ സമയത്തിനുശേഷം ആനയുടെ മരണം സ്ഥിരീകരിച്ചു. മൃഗശാല…

താങ്ക്സ് ഗിവിംഗ് ഡേയിൽ പിതാവിനും മകൾക്കും ദാരുണാന്ത്യം

ന്യൂയോര്‍ക്ക്: താങ്ക്സ് ഗിവിംഗ് ഡേയിൽ വീടിനു തീപിടിച്ചു പിതാവിനും ബുദ്ധിമാന്ദ്യമുള്ള മകൾക്കും ദാരുണാന്ത്യം. കനത്ത പുകപടലത്തിൽ ശ്വാസം മുട്ടി പെർഫെക്ടൊ ആംബോൾഡ് (60) ഒസലിസ് ആംബോൾഡ് (20) എന്നിവരാണ് മരിച്ചത്. ഹാരിസൺ അപ്പാർട്ട്മെന്റിലെ രണ്ടാം നിലയിലുള്ള വീടിനകത്തെ അടുക്കളയിൽ നിന്നാണു തീ ആളിപ്പടർന്നത്. അടച്ചു പൂട്ടിയ മുറിയിൽ നിന്നു രണ്ടുപേരേയും രക്ഷിക്കുന്നതിനു സഹോദരിമാർ നടത്തിയ ശ്രമം വിഫലമാകുകയായിരുന്നു. പെർഫെക്ടോയുടെ മറ്റൊരു മകൾ റോസാനാ സുവാരസിനെ (42) രണ്ടുപേരേയും രക്ഷപ്പെടുത്തുവാൻ നടത്തിയ ശ്രമത്തിനിടയിൽ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭാര്യ ലൊറെൻസാ സുവാരസിനും (63) പൊള്ളലേറ്റിട്ടുണ്ട്. ഇവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുനില അപ്പാർട്ട്മെന്റിലാണ് അപകടം ഉണ്ടായത്. അപകടത്തിൽപെട്ടവരുടെ നിലവിളി അപ്പാർട്ട്മെന്റ് മുഴുവനും കേൾക്കാമായിരുന്നുവെന്നു സമീപവാസികൾ പറഞ്ഞു. താങ്ക്സ് ഗിവിങ് ഡേയോടനുബന്ധിച്ചുള്ള പാചകം രാവിലെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അടുക്കളയിൽ നിന്ന് ആളിപ്പടർന്ന തീയുടെ പുക അപ്പാർട്ട്മെന്റ് മുഴുവൻ…

കാനഡയിലെ ട്രക്കർ പ്രതിഷേധങ്ങൾക്കെതിരെ യുദ്ധകാല നടപടിയെടുത്തതിനെ ജസ്റ്റിന്‍ ട്രൂഡോ പ്രതിരോധിക്കുന്നു

ഒട്ടാവ (കാനഡ): ഈ വർഷം ഫെബ്രുവരിയില്‍ തലസ്ഥാന നഗരത്തെ സ്തംഭിപ്പിച്ച ട്രക്കർ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ തന്റെ ഗവൺമെന്റ് യുദ്ധകാല നടപടികൾ സ്വീകരിച്ചതിനെ പ്രതിരോധിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വെള്ളിയാഴ്ച പൊതു അന്വേഷണത്തിൽ സാക്ഷ്യപ്പെടുത്താൻ ഒരുങ്ങുന്നു. ഒട്ടാവയെ സ്തംഭിപ്പിക്കുകയും വ്യാപാരം തടസ്സപ്പെടുത്തുകയും ചെയ്ത ആഴ്ചകളോളം ട്രക്കർമാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്ക് ശേഷം ഫെഡറൽ ഗവൺമെന്റ് എമർജൻസി ആക്ട് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ട്രൂഡോയുടെ പ്രസ്താവന ഫെബ്രുവരിയിൽ പബ്ലിക് ഓർഡർ എമർജൻസി കമ്മീഷൻ കേൾക്കും. “ഫ്രീഡം കോൺവോയ്” എന്ന് വിളിക്കപ്പെടുന്ന പ്രതിഷേധങ്ങൾ ക്രോസ്-ബോർഡർ ട്രക്കർമാർ കോവിഡ്-19 വാക്സിനേറ്റ് അല്ലെങ്കിൽ നിര്‍ബ്ബന്ധിത ക്വാറന്റൈൻ നിരസിച്ചുകൊണ്ട് ആരംഭിക്കുകയും ട്രൂഡോ സർക്കാർ പ്രഖ്യാപിച്ച കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളെയും എതിർക്കുന്ന ആളുകളെ ഉൾപ്പെടുത്തുകയും ചെയ്തു. വലിയ റിഗ്ഗുകളുടെ നിർത്താതെയുള്ള ഹോണടിയും ഡീസൽ പുകയും ഉപയോഗിച്ച് ഒട്ടാവ നിവാസികളെ ഉപദ്രവിക്കുന്നതുൾപ്പെടെ മൂന്നാഴ്ചയിലധികം “അപകടകരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾക്ക്”…

ചില പാശ്ചാത്യ രാജ്യങ്ങൾ ഇറാനിൽ പൊതുവികാരങ്ങൾ ഇളക്കിവിട്ടു; കലാപങ്ങൾ സൃഷ്ടിച്ചു; ഭീകരാക്രമണങ്ങൾ നടത്തി: ഇറാന്‍

ന്യൂയോര്‍ക്ക്: ചില പാശ്ചാത്യ രാജ്യങ്ങള്‍ പൊതുവികാരങ്ങളെ പ്രേരിപ്പിക്കുകയും രാജ്യത്ത് കലാപങ്ങളും അക്രമ പ്രവർത്തനങ്ങളും ഉത്തേജിപ്പിക്കുകയും അതുവഴി മനുഷ്യാവകാശ ലംഘനം നടത്തി എന്ന് ഇറാന്‍ ആരോപിച്ചു. ഇസ്ലാമിക് റിപ്പബ്ലിക്കിൽ അടുത്തിടെ നടന്ന വിദേശ പിന്തുണയുള്ള കലാപങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിനെ (എച്ച്ആർസി) അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഇറാന്റെ വനിതാ-കുടുംബകാര്യ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഖാദിജെ കരീമി വ്യാഴാഴ്ച അഭിപ്രായപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ജർമ്മനിയുടെയും ഐസ്‌ലൻഡിന്റെയും നേതൃത്വത്തിലുള്ള ഒരു കൂട്ടം എച്ച്ആർസി അംഗങ്ങൾ യോഗം വിളിച്ച് ഇറാനിലെ കലാപം കൈകാര്യം ചെയ്തപ്പോൾ ആരോപിക്കപ്പെടുന്ന അവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു. സെപ്തംബർ 16 ന് ഇറാനിയൻ യുവതി മഹ്സ അമിനി മരിച്ചതിനെ തുടർന്നാണ് വിദേശ പിന്തുണയോടെ ഇറാനിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനമായ ടെഹ്‌റാനിലെ ഒരു പോലീസ് സ്റ്റേഷനിൽ 22-കാരി ബോധരഹിതയാകുകയും പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്തു. ഇറാനിലെ ലീഗൽ മെഡിസിൻ…

ജോർജിയ സെനറ്റ് റൺഓഫ് തിരഞ്ഞെടുപ്പ്: ഏർലി വോട്ടിംഗ് ശനിയാഴ്ച

വാഷിംഗ്ടൺ: ഡിസംബർ 6 ന് നടക്കുന്ന ജോർജിയ യുഎസ് സെനറ്റ് റൺഓഫ് തിരഞ്ഞെടുപ്പിൽ ഏർലി വോട്ടിംഗ് ശനിയാഴ്ച. ജോർജിയ സുപ്രീം കോടതിയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റാഫേൽ വാർനോക്കും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഹെർഷൽ വാക്കറും തമ്മിലുള്ള യുഎസ് സെനറ്റ് റണ്ണോഫ് തിരഞ്ഞെടുപ്പിൽ ഈ ശനിയാഴ്ച്ച ഏർലി വോട്ടിംഗ് നടത്താൻ കൗണ്ടികൾക്ക് അനുമതി നൽകിയത് . താങ്ക്സ്ഗിവിംഗിന് ശേഷമുള്ള ശനിയാഴ്ച വോട്ടുചെയ്യുന്നതിൽ നിന്ന് കൗണ്ടികളെ വിലക്കിയ ജോർജിയയുടെ സ്റ്റേറ്റ് സെക്രട്ടറിയുടെ നിർദ്ദേശം തടഞ്ഞുകൊണ്ട് ഫുൾട്ടൺ കൗണ്ടി ജഡ്ജി എടുത്ത തീരുമാനം സംസ്ഥാന ഹൈക്കോടതി ഏകകണ്ഠമായ ശരിവെക്കുകയായിരുന്നു സ്ഥാനാർഥി വാർനോക്ക് കാമ്പെയ്‌നും ഡെമോക്രാറ്റിക് സെനറ്റ് കാമ്പെയ്‌ൻ കമ്മിറ്റിയും സ്റ്റേറ്റ് ഡെമോക്രാറ്റിക് പാർട്ടിയും സംസ്ഥാന സുപ്രീം കോടതി വിധിയെ “ഓരോ ജോർജിയ വോട്ടറുടെയും വിജയമാണെന്ന് ഒരു സംയുക്ത പ്രസ്താവനയിൽ വിശേഷിപ്പിച്ചത്. ജോർജിയയിലെ 159 കൗണ്ടികളിൽ 18 എണ്ണവും ശനിയാഴ്ച ഏർലി വോട്ടിംഗ് നടത്താൻ…

സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാളസ് കേരള അസോസിയേഷൻ അനു​ശോ​ചിച്ചു

ഡാളസ്: പ്രമുഖ കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാളസ് കേരള അസോസിയേഷൻ അ നു​ശോ​ചിച്ചു. കേരള അസോസിയേഷൻ സംഘടിപ്പിച്ച നിരവധി സാ​ഹി​ത്യ സ​മ്മേ​ള​ന​ങ്ങളിൽ പങ്കെടുക്കുകയും വിലയേറിയ നിർദേശങ്ങൾ നൽകുകയും ചെയ്ത, എ​ഴു​ത്തു​കാ​രു​നും, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സ​തീ​ഷ് പ​യ്യ​ന്നൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ ​ആകസ്മീക വിയോഗത്തിൽ ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കു വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കു​ന്ന​താ​യും അസോസിയേഷനുവേണ്ടി പ്ര​സി​ഡ​ന്‍റ് ഹരിദാസ് തങ്കപ്പൻ സെക്രട്ടറി അനശ്വരം മാംമ്പിള്ളി എന്നിവർ അ​റി​യി​ച്ചു. ​മലയാള ഭാഷയെയും മലയാളികളെയും ജീവനു തുല്യം സ്നേഹിച്ചിരുന്ന സാഹിത്യകാരൻ സതീഷ് പയ്യന്നൂരിന്റെ ​വി​ട​വാ​ങ്ങ​ൽ എല്ലാ മ​ല​യാ​ളി​ക​ളെ​യും പോലെ കേരള അസോസിയേഷൻ പ്രവർത്തകരെയും ദുഃ​ഖ​ത്തി​ൽ ആ​ഴ്ത്തിയിരിക്കയാണെന്നും അനുശോചന സന്ദേശത്തിൽ തുടർന്ന് പറയുന്നു.

ഫൊക്കാനയുടെ പ്രവർത്തനോൽഘാടനം 2022 ഡിസംബർ മുന്ന് ശനിയാഴ്ച

നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവർത്തനോൽഘാടനം 2022 ഡിസംബർ മുന്ന് ശനിയാഴ്ച അഞ്ചു മണി മുതൽ ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ (1050 Georges Post Road, NJ 08863) വെച്ച് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഉൽഘാടനം നിർവഹിക്കുന്ന കാര്യം അറിഞ്ഞിരിക്കുമല്ലേ . ഈ അവസരത്തിൽ ബഹുമാന്യനായ സഹകരണവകുപ്പ് മന്ത്രി ശ്രീ. വി എൻ. വാസവൻ മുഖ്യ പ്രഭാഷണവും നിർവഹിക്കും , അമേരിക്കയിൽനിന്നും കേരളത്തിൽ നിന്നും നിരവധി പ്രമുഖർ ഇതിൽ പങ്കെടുക്കും. ഫൊക്കാനയുടെ മുൻപുള്ള പ്രവർത്തങ്ങളിൽ നിന്നും വെത്യസ്തമായി ഒരു ആഘോഷത്തോട് കൂടിയാണ് നാം ഈ പ്രവർത്തന ഉൽഘാടനം കൊണ്ടാടുന്നത്. നമ്മുടെ ഭരണസമിതി തെരഞ്ഞെടുത്തപ്പോൾ മുതൽ നാം കേരളത്തിൽ ആയാലും അമേരിക്കയിൽ ആയാലും നിരവധി പ്രവർത്തങ്ങൾ ഇതിനോടകം നിർവഹിച്ചിട്ടുണ്ട്. ഇനിയും നമുക്ക് വളരെയേറെ മുന്നോട്ട് പോകുവാൻ ഉണ്ട് , വളരെയേറെ കാര്യങ്ങൾ…

ജേക്കബ് മാത്യു (57) ഡാളസിൽ അന്തരിച്ചു

സണ്ണിവെയ്‌ല്‍ (ഡാളസ്): തിരുവല്ല വരയന്നൂർ എബനേസർ വീട്ടിൽ ജേക്കബ് മാത്യു (57) നവംബര്‍ 24 വ്യാഴാഴ്ച ഡാളസിൽ അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് പുലർച്ചെ സണ്ണിവെയ്ല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷൈനി ജേക്കബ്, മക്കൾ: ജസ്‌ന ജേക്കബ്, ജോയൽ ജേക്കബ്. സംസ്കാരം പിന്നീട് കേരളത്തിൽ പുല്ലാടുള്ള ചർച് ഓഫ് ഗോഡ് സെമിത്തേരിയിൽ. കൂടുതൽ വിവരങ്ങൾക്ക്: പോൾ മാത്യു (ഡാളസ്) 405 473 6227.

“എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്-2022” – അപേക്ഷിക്കാൻ ഒരു ദിനം കൂടി മാത്രം

ന്യൂയോർക്ക്: മലയാളീ സമൂഹത്തിന്റെ അംഗീകാര്യവും സ്വീകാര്യതയും ഏറ്റുവാങ്ങിക്കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എക്കാലവും മുൻപന്തിയിൽ നിൽക്കുന്ന ECHO () എന്ന സംഘടനയുടെ “ഹ്യുമാനിറ്റേറിയൻ അവാർഡ് 2022”- ന് അപേക്ഷ നൽകുന്നതിന് ഒരു ദിവസം കൂടി മാത്രം ബാക്കി നിൽക്കെ ലഭിച്ചിരിക്കുന്ന അപേക്ഷകരിൽ ആരെ തെരഞ്ഞെടുക്കണം എന്ന ചിന്താകുഴപ്പത്തിലാണ് അവാർഡ് കമ്മറ്റി. നമ്മുടെ സമൂഹത്തിൽ വളരെ നല്ല ജീവകാരുണ്യ പ്രവത്തനങ്ങൾ കാഴച വയ്ക്കുന്ന ധാരാളം വ്യക്തികൾ ഉണ്ടെന്നുള്ളത് ഇത്തരം ഒരു സാഹചര്യത്തിലാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വ്യക്തിപരമായി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന അധികം പേരും “വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത്” എന്ന തത്വത്തിൽ വിശ്വസിക്കുന്നവരാകയാൽ പബ്ലിസിറ്റിക്ക് താല്പര്യമില്ലാത്തവരാണ് എന്നതാണ് യാഥാർഥ്യം. എന്നാൽ സ്വന്തം അദ്ധ്വാനത്തിൽ നിന്നും അൽപ്പം മാറ്റി വച്ച് മറ്റുള്ളവരെ സഹായിക്കാൻ സന്മനസ്സു കാണിക്കുന്നവരുടെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിൽ വെളിപ്പെടുത്തിയാൽ മറ്റു പലർക്കും അതുപോലെ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കണം…

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന് ഫൊക്കാനയുടെ പ്രണാമം

ഫൊക്കാനയുടെ സ്വന്തം സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. മിക്ക ഫൊക്കാന കൺവെൻഷനുകളിലെ സാഹിത്യ സമ്മേളനത്തിലെ നിറസാനിധ്യവും ഫൊക്കാനയുടെ മുഖമുദ്രയായ ഭാഷക്ക് ഒരു ഡോളർ തുടങ്ങി ഫൊക്കാനയുടെ സാഹിത്യമുഖവും, ന്യൂജെൻ എഴുത്തുകാരുനും, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സതീഷ് പയ്യന്നൂരിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. 1963 പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് അദ്ദേഹം ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്രു കോളേജിലും തുടർന്ന് പയ്യന്നൂർ കോളേജിലുമായിരുന്നു പഠനം. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ ‘ക്യാമ്പസ് ടൈംസി’ന് നേതൃത്വം നൽകി. പഠനശേഷം എസ്.ബി.ഐ.യില്‍ ഉദ്യോഗസ്ഥനായി. കാസർകോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ…