സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാളസ് കേരള അസോസിയേഷൻ അനു​ശോ​ചിച്ചു

ഡാളസ്: പ്രമുഖ കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാളസ് കേരള അസോസിയേഷൻ അ നു​ശോ​ചിച്ചു.

കേരള അസോസിയേഷൻ സംഘടിപ്പിച്ച നിരവധി സാ​ഹി​ത്യ സ​മ്മേ​ള​ന​ങ്ങളിൽ പങ്കെടുക്കുകയും വിലയേറിയ നിർദേശങ്ങൾ നൽകുകയും ചെയ്ത, എ​ഴു​ത്തു​കാ​രു​നും, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സ​തീ​ഷ് പ​യ്യ​ന്നൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ ​ആകസ്മീക വിയോഗത്തിൽ ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കു വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കു​ന്ന​താ​യും അസോസിയേഷനുവേണ്ടി പ്ര​സി​ഡ​ന്‍റ് ഹരിദാസ് തങ്കപ്പൻ സെക്രട്ടറി അനശ്വരം മാംമ്പിള്ളി എന്നിവർ അ​റി​യി​ച്ചു.

​മലയാള ഭാഷയെയും മലയാളികളെയും ജീവനു തുല്യം സ്നേഹിച്ചിരുന്ന സാഹിത്യകാരൻ സതീഷ് പയ്യന്നൂരിന്റെ ​വി​ട​വാ​ങ്ങ​ൽ എല്ലാ മ​ല​യാ​ളി​ക​ളെ​യും പോലെ കേരള അസോസിയേഷൻ പ്രവർത്തകരെയും ദുഃ​ഖ​ത്തി​ൽ ആ​ഴ്ത്തിയിരിക്കയാണെന്നും അനുശോചന സന്ദേശത്തിൽ തുടർന്ന് പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News