തിരുവനന്തപുരം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക, ഫൊക്കാന 2023 മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളാ കൺവെൻഷൻ സംഘാടക സമിതി പ്രവർത്തന ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ ഗ്ലോബൽ കേരള ഇനീഷ്യേറ്റീവ് കേരളീയം വർക്കിംഗ് ചെയർമാൻ ജി.രാജമോഹൻ അധ്യക്ഷത വഹിച്ചു. കേരളീയം സെക്രട്ടറി ജനറൽ എൻ ആർ ഹരികുമാർ ,ഫൊക്കാനയുടെ സ്ഥാപക ജനറൽ സെക്രട്ടറി മധു നായർ , കേരളീയം ട്രഷറർ ജി.അജയകുമാർ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി . ഇൻറ്റർനാഷണൽ ലെയ്സൺ സെക്രട്ടറി ലാലു ജോസഫ് സ്വാഗതവും, ട്രിവാൻഡ്രം ക്ലബ് മുൻ പ്രസിഡൻ്റ് ബാബു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു ഫൊക്കാന കേരളചരിത്രത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയെന്നും , അമേരിക്കൻ പ്രവാസികൾ സ്വന്തം…
Category: AMERICA
ടെക്‌സാസ് കപ്പ് എവർ റോളിംഗ് ട്രോഫി: എഫ്സിസി ജേതാക്കൾ; 14 ഗോളടിച്ചു ടോം വാഴേക്കാട്ട്
ഡാളസ്: ഡാളസിൽ നടന്ന ഒൻപതാമത് ടെക്സാസ് കപ്പ് മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ഓപ്പൺ സോക്കർ ടൂർണമെന്റിൽ ഫുടബോൾ ക്ലബ് ഓഫ് കരോൾട്ടൻ (എഫ്സിസി) ജേതാക്കളായി. ന്യൂയോർക്ക് ചലഞ്ചേഴ്‌സാണ് റണ്ണേഴ്‌സ് ആപ്പ്. ഡാളസിലെ മലയാളി സോക്കർ ക്ലബായ എഫ്‌സിസി ആഭിമുഖ്യത്തിലായിരുന്നു ടൂർണമെന്റ്. എട്ടു ടീമുകളാണ് പങ്കെടുത്തത്. ഹൂസ്റ്റൺ സ്‌ട്രൈക്കേഴ്‌സ്, ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് എന്നിവർ സെമി ഫൈനലിൽ വരെയെത്തി പുറത്തായി. എഫ്സിസി ക്കുവേണ്ടി 14 ഗോളടിച്ചു ടോം വാഴേക്കാട്ട് മികച്ച സ്‌ട്രൈക്കർക്കുള്ള ഗോൾഡൻ ബൂട്ട് നേടി. റൂബൻ കടന്തോട് (എഫ്സിസി) ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള എവിപി ട്രോഫിയും, ന്യൂയോർക്ക് ചലഞ്ചേഴ്‌സിന്റെ ഗ്ലാഡിൻ ബെസ്റ് ഡിഫൻഡർക്കുള്ള ട്രോഫിയും നേടിയപ്പോൾ യോഹാൻ കോവൂർ (എഫ്സിസി) ടൂർണമെന്റിലെ മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടു. എഫ്‌സിസിയിലെയും ന്യൂയോർക്കിന്റെയും യുവതാരങ്ങളുടെ മികച്ചപ്രകടനം ഇത്തവണ ശ്രദ്ധേയമായി. ജേതാക്കൾക്കുള്ള ട്രോഫി ടൂർണമെന്റിന്റെ പ്രധാന സ്പോൺസറുമാരായ ഷിനു പുന്നൂസ്…
വർണാഞ്ജലി നാട്ട്യാല സംഘടിപ്പിച്ച നടന സംഗമം 2022 കാണികൾക്ക് നവാനുഭൂതി പകർന്നു
ടൊറോണ്ടോ: വര്‍ണ്ണാഞ്ജലി നാട്ട്യാലയുടെ പത്താം വാർഷിക ആഘോഷംആയ ‘നടന സംഗമം 2022’ കാണികൾക്ക് കലാ സാംസ്കാരിക വിരുന്ന് നൽകികൊണ്ട് വളരെ ചിട്ടയോടെ സെന്റന്നിയേൽ ബിൽഡിംഗ് തിയേറ്ററിൽ നടന്നു. ശ്രീമതി വർണ പനീയത്ത് സരസ്വതി ശ്ലോകം ചൊല്ലി തുടങ്ങിവെച്ച നൃത്ത സന്ധ്യയിൽ അലാറിപ്പൂ, ഗണപതി സ്തുതി തുടക്കം കുറിച്ചതിനു ശേഷം മോഹിനിയാട്ടം, വർണം, കൗതുവം വേദിയിൽ സമയാ സമയത്ത് അരങ്ങേറി. നൃത്തം പഠിക്കാൻ എത്തുന്ന വിദ്യാർത്തികൾക്കു മാനസികമായി തയാറെടുക്കേണ്ടത് എങ്ങനെ എന്നുള്ളതിനെ നാടക രൂപത്തിൽ അവതരിപ്പിച്ചത് ആൾക്കൂട്ടത്തിന്റെ മനം കവർന്നു. കാനഡയിലെ മലയാളികൾക്കിടയിലെ സാമൂഹ്യ പ്രവർത്തകനും, പരിപാടിയുടെ ഗ്രാൻഡ് സ്പോണ്സറുമായ മനോജ് കർത്താ കലാകാരന്മാർക്കും , കലാകാരികൾക്കും സമ്മാനദാനം നിർവഹിച്ചു . ഈ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി ടൊറോണ്ടോയുടെ വിവിധ പ്രദേശങ്ങളിൽ ആളുകൾ എത്തിച്ചേർന്നിരുന്നു . 25 കൊല്ലം നൃത്തച്ചുവടുകളെ നെഞ്ചോടു ചേർത്ത് പിടിച്ചുകൊണ്ട് വർണാഞ്ജലി നാട്ട്യാല മുന്നോട്ട്…
500 ബില്ല്യണ്‍ ഡോളര്‍ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാന്‍ അനുവദിക്കണമെന്ന് ബൈഡന്‍ ഭരണകൂടം അപ്പീല്‍ നല്‍കി
മിസ്സോറി/ടെക്സസ് : 500 ബില്യണ്‍ ഡോളര്‍ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാനുള്ള നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബൈഡന്‍ ഭരണകൂടം യുഎസ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ടെക്സസ്, മിസോറി കോടതികള്‍ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളല്‍ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുകയും ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ബൈഡന്‍ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് സുപ്രീം കോടതിയെ സമീപിച്ചത്. നടപടികള്‍ നിര്‍ത്തിവെക്കുന്നത് അമേരിക്കന്‍ ജനതയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയും പാന്‍ഡെമിക്കിനെ തുടര്‍ന്ന് ലോണ്‍ അടക്കുന്നതിന് നീട്ടിക്കൊടുത്ത സമയപരിധി അവസാനിക്കുകയും ചെയ്യുമെന്ന് കോടതിയില്‍ ഭരണകൂടം വാദിക്കുന്നു. മിസോറി, ആര്‍ക്കന്‍സാസ്, ഐഓവ, നെബ്രാസ്‌ക സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങള്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ലോണ്‍ റദ്ദാക്കലിന് എതിരെ ഇതിനകംതന്നെ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട് . കീഴ്‌ക്കോടതികളുടെ വിധി സുപ്രീംകോടതി റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ഇതുവരെ ലഭിച്ച പതിനായിരക്കണക്കിന് അപേക്ഷകള്‍ റിട്ടായി…
വിജേഷ് കാരാട്ട് മന്ത്ര ന്യൂജേഴ്‌സി റീജിയണൽ കോ-ഓർഡിനേറ്റർ
വിജേഷ് കാരാട്ടിനെ മന്ത്ര ന്യൂജേഴ്‌സി റീജിയണൽ കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ സാമൂഹ്യ സംഘടനാപരമായ അറിവും അനുഭവപരിചയവും മന്ത്രയുടെ വരും കാല പ്രവർത്തനങ്ങളിൽ ഏറെ സഹായകരമാകും എന്നു പ്രസിഡന്റ് ഹരി ശിവരാമൻ പ്രത്യാശ പ്രകടിപ്പിച്ചു. തൊഴിൽപരമായി എൻവയോൺമെന്റൽ എഞ്ചിനീയറായ വിജേഷ് കാരാട്ട്, സ്റ്റാൻടെക് കൺസൾട്ടിംഗ് ഇൻകോർപ്പറേറ്റിന്റെ നോർത്ത് അമേരിക്കൻ സെക്ടർ ലീഡറാണ്. വിജേഷ് നിലവിൽ ന്യൂയോർക്ക് വാട്ടർ എൻവയോൺമെന്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്, 2026 ൽ പ്രസിഡന്റാകും. മലയാളി സംഘടനാ പ്രവർത്തനങ്ങളിലും സജീവമായ വിജേഷ് കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി വൈസ് പ്രസിഡന്റ് ആണ്.കോഴിക്കോട് സ്വദേശിയായ വിജേഷ്, ഭാര്യ ശ്രീവിദ്യ, മക്കളായ അർണവ്, നവമി എന്നിവരോടൊപ്പം പ്ലെയിൻസ്‌ബോറോയിൽ താമസിക്കുന്നു.
സ്വവര്‍ഗ വിവാഹ ബില്ലിനെ അനുകൂലിച്ച് മോര്‍മന്‍ ചര്‍ച്ച് രംഗത്ത്
വാഷിംഗ്ടണ്‍: മിഡ് ടേം തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുമ്പ് സെനറ്റില്‍ ഭൂരിപക്ഷം ലഭിച്ച ഡെമോക്രാറ്റുകള്‍ ഫെഡറല്‍ നിയമങ്ങള്‍ക്ക് വിധേയമായി സ്വവര്‍ഗ്ഗവിവാഹ ബില്‍ സെനറ്റില്‍ അവതരിപ്പിച്ചു പാസാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 50 സെനറ്റര്‍മാരും 12 റിപ്പബ്ലിക്കന്‍ അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി (62 37) ആയി. പഴയ യു.എസ് കോണ്‍ഗ്രസ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഈ ബില്ലിന് അനുമതി ലഭിക്കുന്നതിനുള്ള ത്വരിത നടപടികളാണ് ഡെമോക്രാറ്റുകള്‍ സ്വീകരിച്ചിരിക്കുന്നത്. സെനറ്റിന്റെ അവസാന അനുമതി ലഭിച്ചതിനു ശേഷം യു.എസ് ഹൌസിലേക്ക് തിരിച്ചയച്ചു ഭേദഗതികള്‍ക്ക് അനുമതി ബൈഡനില്‍ നിന്നും ലഭിച്ച ശേഷം നിയമം ആക്കുന്നതിന് ആണ് ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നത്. ജൂലൈ മാസം 47 പബ്ലിക് യു.എസ് ഹൌസ് അംഗങ്ങള്‍ ഡെമോക്രാറ്റുകളുമായി സഹകരിച്ച് റെസ്പെക്ട് ഫോര്‍ മാരേജ് ആക്ട് 267 -157 വോട്ടുകളോടെ ചേംബറില്‍ പാസാക്കിയിരുന്നു. താങ്ക്സ് ഗിവിങ് കഴിയുന്നതോടെ…
ഫോമാ പ്രവര്‍ത്തനോദ്ഘാടനം ഡിസംബര്‍ 3 ന് ചിക്കാഗോയില്‍
ന്യൂയോര്‍ക്ക് : ഫോമാ പ്രവര്‍ത്തന ഉത്ഘാടനം ഡിസംബര്‍ 3 ന് ചിക്കാഗോയില്‍, ഫോമയുടെ 2022 – 24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബര്‍ 3 ശനിയാഴ്ച ഷിക്കാഗോയില്‍ നടത്തപ്പെടും. പുതിയതായി സ്ഥാനമേറ്റ ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവരെ കൂടാതെ കൂടാതെ നാഷണല്‍ കമ്മറ്റി അംഗങ്ങള്‍, വിമന്‍സ് ഫോറം പ്രതിനിധികള്‍, വിവിധ റീജിയനുകളെ പ്രതിനിധീകരിക്കുന്ന റീജിണല്‍ വൈസ് പ്രസിഡന്റുമാര്‍ തുടങ്ങി അനേകം ഫോമാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും, ചിക്കാഗോ മോര്‍ട്ടന്‍ഗ്രോവിലുള്ള സെയിന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന പ്രസ്തുത ചടങ്ങിലേക്ക് ഫോമയെ സ്‌നേഹിക്കുന്ന എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍…
റോയ്സ് സിറ്റിയില്‍ ലാറി ബേക്കര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
റോയ്‌സ് സിറ്റി (ടെക്‌സസ്) : നോര്‍ത്ത് ടെക്‌സസ് മാഡിസന്‍വില്ലയില്‍ ലാറി ബേക്കര്‍ (43) വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേരെ റോയ്‌സ് സിറ്റി പോലിസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. റോയ്‌സ് സിറ്റിയിലെ വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് ലാറി ബേക്കറെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ വെടിവച്ചത് എറിക്ക് ഒ ബ്രയാന്‍ എന്നയാളാണെന്നു കണ്ടെത്തി. മരണം നടന്ന വീട്ടിലെ താമസക്കാരനായിരുന്നു എറിക്ക്. ഇയാളെ കൂടാതെ ഹണ്ട്‌സ്‌വില്ലയിലെ താമസക്കാരായ ഈലം വയ്ന്‍, ബ്രൂക്ക് റൈസ് എന്നിവരേയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന കേസ്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസിനു ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. കൊലപാതകത്തിനു കാരണമെന്താണെന്നു പൊലീസ് വ്യക്തമാക്കിയിട്ടില്ല. അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് ജയിലിലടച്ചു. പിന്നീട് ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും…
പൊന്നമ്മ പിള്ള (81) ഓസ്റ്റിനില്‍ നിര്യാതയായി
ഓസ്റ്റിന്‍ (ടെക്സസ്): തിരുവല്ല ചാത്തങ്കരി കേശവ സദനത്തില്‍ പരേതരായ കേശവ പിള്ളയുടേയും പങ്കിയമ്മയുടേയും മകളും, പെരുമ്പട്ടി ചെറിയാനവട്ടത്തില്‍ ഗംഗാധരന്‍ പിള്ളയുടെ സഹധര്‍മ്മിണിയുമായ പൊന്നമ്മ പിള്ള (81) നവംബര്‍ 18 വെള്ളിയാഴ്ച ഓസ്റ്റിനില്‍ നിര്യാതയായി. സംസ്ക്കാരം പിന്നീട്. മക്കള്‍: ഡോ. സുജ പിള്ള, അജു പിള്ള. മരുമക്കള്‍: മനു മുരളി, സ്വപ്ന പിള്ള. കൊച്ചുമക്കള്‍: നിലാവ്, സായം, അദ്വൈ, അവിക. കൂടുതല്‍ വിവരങ്ങള്‍ക്ക്: മനു മുരളി 281 687 7314.
എസ്ബി-അസംപ്ഷന്‍ അലുംമ്‌നൈ ദേശീയ ഉപന്യാസ മത്സരം: രജിസ്‌ട്രേഷന്‍ നവംബര്‍ 30 വരെ
ഷിക്കാഗോ: ചങ്ങനാശ്ശേരി എസ്ബി-അസംപ്ഷന്‍ അലുംമ്‌നൈ അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ ഉപന്യാസ മത്സരം എസ്ബി-അസംപ്ഷന്‍ അലമ്നൈ അംഗങ്ങളുടെ മക്കള്‍ക്കായി മാത്രമുള്ള ഉപന്യാസ മത്സരമാണിതെന്നും റജിസ്‌ട്രേഷനുള്ള സമയം നവംബര്‍ 3o വരെയാണെന്നും സംഘാടകർ അറിയിച്ചു. ഹൈസ്‌കൂള്‍, കോളേജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്‌കൂളില്‍ ജൂനിയറോ സീനിയറോ ആയവര്‍ക്കും കോളേജില്‍ ഫ്രഷ്മെനോ സോഫ്‌മോര്‍ ആയവര്‍ക്കോ ആയവര്‍ക്കോ അപേക്ഷിക്കാവുന്നതാണ്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. റജിസ്‌ട്രേഷനും മത്സരത്തിനുള്ള എന്‍ട്രികളും csbaessaycomp@gmail.com എന്ന ഇമെയിൽ വഴിയാണ് അയക്കേണ്ടത്. നവംബര്‍ 20 മുതല്‍ 30 വരെയാണ് സൗജന്യ റജിസ്‌ട്രേഷൻ. ഉപന്യാസ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന് പ്രസിഡന്റ് ആന്റണി ഫ്രാൻസിസും സംഘാടകരും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഡോ. തോമസ് സെബാസ്റ്റ്യൻ 601-715-2229.
