കെ.സി.സി. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് അമേരിക്കയിൽ

ഹൂസ്റ്റൺ: കേരളത്തിലെ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് അമേരിക്കയിൽ സന്ദർശനത്തിനെത്തി. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ക്നാനായ സഭ, കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, ബിലീവേഴ്സ് ഈസ്റ്റേൺ സഭ, സൽവേഷൻ ആർമി മുതലായ 16 സഭകളുടെയും വൈ. എം. സി. എ, വൈ. ഡബ്ലു. സി. എ, ബൈബിൾ സൊസൈറ്റി തുടങ്ങി 21 ക്രൈസ്തവ സംഘടനകളുടെയും ഐക്യ വേദിയാണ് കേരളാ കൗൺസിൽ ഓഫ് ചർച്ചസ്. 1940 മുതൽ കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന കെ. സി. സി.യുടെ സോണുകൾ അമേരിക്കയിൽ രൂപീകരിക്കുന്നതിനും കെ. സി. സി.യുടെ പ്രവർത്തനങ്ങൾ അംഗ സഭകളിലെ ജനങ്ങളിൽ എത്തിക്കുന്നതിനും ആണ് ഈ സന്ദർശനം. കെ.…

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിസ് മാധ്യമ സെമിനാർ വിജ്ഞാനപ്രദമായി

ഡാലസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് സംഘടിപ്പിച്ച മാധ്യമ സെമിനാർ വിജ്ഞാനപ്രദമായി. നവംബർ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് സൂം വഴിയായി സംഘടിപ്പിച്ച സെമിനാറിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ മുൻ പ്രസിഡന്റും ആഴ്ചവട്ടം ചീഫ് എഡിറ്ററുമായ ഡോക്ടർ ജോർജ് കാക്കനാട്. “അമേരിക്കൻ മലയാളി രണ്ടാം തലമുറയുടെ സാംസ്കാരിക വ്യതിയാനം” എന്ന ആനുകാലിക വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു. അമേരിക്കൻ മലയാളികളുടെ രണ്ടാം തലമുറ മാനസീക പിരിമുറുക്കവും സമ്മർദങ്ങളും ഉൾപ്പെടെയുള്ള പ്രത്യേക സാഹചര്യത്തിൽ വളർന്നുവരുമ്പോൾ ഇവിടെ നിലനിൽക്കുന്ന അമേരിക്കൻ സംസ്കാരവും മലയാളികളുടെ തനതായ സംസ്കാരവും സമന്വയിപ്പിച്ചു ശരിയായ നേതൃത്വം നൽകുന്നതിൽ തിരക്കു പിടിച്ച ജീവിത ചര്യകൾക്കിടയിൽ മുതിർന്ന തലമുറ പരാജയപെട്ടു എന്നത് നിരാശാജനകമാണെണ് കാക്കനാട് അഭിപ്രായപ്പെട്ടു. ഇതിൽ നിന്നും അവരെ കൈപിടിച്ചുയർത്തി ശരിയായ സംസ്കാര പന്ഥാവിലൂടെ ആനയിക്കുവാൻ നമ്മുക്ക് കഴിയണമെന്നും…

പി.വി. ചെറിയാന്‍ (71) ഹ്യൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റൺ: കിടങ്ങന്നൂർ പുത്തൻപറമ്പിൽ പി.വി. ചെറിയാൻ ( രാജൻ – 71) നിര്യാതനായി. ഭാര്യ സോഫി ചെറിയാൻ പത്തനംതിട്ട കാവുമ്പാട്ടു കുടുംബാംഗമാണ്. മക്കൾ: ജിനു പി. ചെറിയാൻ, ടിനു പി. ചെറിയാൻ (ഇരുവരും ഹൂസ്റ്റൺ). മരുമക്കൾ: ലിന്റ ചെറിയാൻ, സ്വപ്‍ന ചെറിയാൻ. കൊച്ചുമക്കൾ : ഏഷെൽ, ഏബെൽ, ഇവാ, ലിയാം. സഹോദരങ്ങൾ: ടോണി.കെ വർഗീസ്, അച്ചാമ്മ തോമസ്, ജോഷ് പി. കുര്യൻ ( എല്ലാവരും ഹൂസ്റ്റൺ) പൊതുദർശനം: നവംബർ 20 ഞായറാഴ്ച വൈകീട്ട് 4.30 മുതൽ 8 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Rd, Houston, TX 77048). സംസ്കാര ശുശ്രൂഷകൾ: നവംബർ 21 ന് തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ. ശുശ്രൂഷകൾക്ക് ശേഷം 12.30-ന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (1310, N…

ഫൊക്കാനാ 2020-22 തെരഞ്ഞെടുപ്പിനെ സാധൂകരിച്ചു കൊണ്ട് കോടതി വിധി: ജോർജി വർഗീസ്, ഫൊക്കാന മുൻ പ്രസിഡന്റ്

ലീലാ മാരേട്ട്, ജോസഫ് കുരിയാപുറം, അലക്സ് തോമസ് എന്നിവർ ചേർന്ന് ഫൊക്കാനയുടെ 2020 ലെ തെരെഞ്ഞെടുപ്പിൽ വിജയിതരായ ജോർജി വർഗീസ്- സജിമോൻ ആന്റണി- സണ്ണി മറ്റമന ടീമിനെതിരായി ന്യൂ യോർക്ക് ക്യുൻസ് കൗണ്ടി സുപ്രീം കോടതിയിൽ നൽകിയ കേസ് നിരുപാധികം തള്ളിക്കൊണ്ട് ഇന്നലെ (Nov. 16) കോടതി ഉത്തരവിട്ടു. ശ്രീമതി ലീലാ മാരേട്ട് കേസിൽ നിന്നും നേരത്തെ തന്നെ പിന്മാറിയിരുന്നു. ഡോ. മാമ്മൻ സി ജേക്കബ്, ബെൻ പോൾ, ഫിലിപ്പോസ് ഫിലിപ്പ്, കുരിയൻ പ്രാക്കാനം, ജോർജി വർഗീസ്, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക എന്നിവരെ പ്രതി ചേർത്താണ് കേസ് കൊടുത്തിരുന്നത്. തെരഞ്ഞെടുപ്പ് അസാധുവാക്കുന്നതിനു ഉപോൽബദമായ തെളിവുകൾ ഹാജരാകുവാൻ വാദി ഭാഗത്തിന് സാധ്യമായില്ല എന്നു കോടതി നിരീക്ഷിച്ചു. അവരുടെ വാദങ്ങൾ കോടതി നിരുപാധികം തള്ളിക്കളഞ്ഞു. ഇതായിരുന്നു കാനയുമായുള്ള തൽപ്പര കക്ഷികളുടെ മെയിൻ കേസ് .…

ലില്ലി ജെയിംസ് (74) അന്തരിച്ചു

ന്യൂയോർക്ക്/തൃശ്ശൂർ: തൃശ്ശൂർ പഴഞ്ഞി പുലിക്കോട്ടിൽ പി സി ജെയിംസ് മാസ്റ്ററുടെ ഭാര്യ ലില്ലി പി ഐ (ലില്ലി ജെയിംസ് 74) തൃശൂർ പഴഞ്ഞിയിൽ നിര്യാതയായി. പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ ചർച്ച് അംഗമാണ്. നിരവധി തവണ ന്യൂയോർക്കിൽ സന്ദർശനം നടത്തിയിട്ടുള്ള ഇവർക്ക് വലിയൊരു സുഹൃത്ബന്ധം ആണ് ഇവിടെയുള്ളത്. മക്കൾ: ജിൻസി ബിജോയ് – ബിജോയ് തോലത്ത്, ചെറിഷ് ജെയിംസ് – നിസ ചെറീഷ് (ന്യൂയോർക്ക് ) സംസ്കാരം പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ ചർച്ചിൽ നവംബർ 20 ഞായറാഴ്ച 3 മണിക്ക്. കൂടുതൽ വിവരങ്ങൾക്ക് ചെറിഷ് ജയിംസ്, ന്യൂയോർക്ക് 646 683 0489.

ബാബു വർഗീസ് ഡാളസിൽ അന്തരിച്ചു

മെസ്കീറ്റ് (ഡാളസ് ): വെസ്റ്റ് കല്ലട കേതാകപള്ളിൽ പരേതരായ ഉണ്ണുണ്ണി കൊച്ചു വർഗീസിനെയും സാറാമ്മ വർഗീസിന്റെയും മകൻ ബാബു വർഗീസ് മെസ്കീറ്റില്‍ (ഡാളസ് )നിര്യാതനായി. ഭാര്യ ഷെർലി വർഗീസ് പുല്ലംപള്ളിൽ കടമ്പനാട് കുടുംബാംഗമാണ്. മക്കൾ: ഷീന രാജു – ഷിജു രാജു, ഷാൻ വർഗീസ് -ബെൻസി, രജനീഷ് വർഗീസ് 1993ൽ ഡാളസിൽ എത്തിയ ബാബു വർഗീസ് സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ അംഗമായിരുന്നു. സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈലോ റോഡ് അംഗമാണ്. പൊതുദർശനം: നവംബർ 19 ശനിയാഴ്ച രാവിലെ 11 മുതൽ. സ്ഥലം: സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈല റോഡ്, ഡാളസ് 75228. തുടർന്ന് 2 മണിക്ക് സംസ്കാരം: ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം, സണ്ണിവെയ്ൽ, ഡാളസ്. live stream :www.eventson.live/live

നാൻസി പെലോസി സ്പീക്കര്‍ സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നു

വാഷിംഗ്ടണ്‍: ജനുവരിയിൽ റിപ്പബ്ലിക്കൻമാർ ചേംബറിന്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ യുഎസ് ജനപ്രതിനിധി സഭയിലെ ആദ്യ വനിതാ സ്പീക്കറായ ഡമോക്രാറ്റ് നാൻസി പെലോസി പടിയിറങ്ങുന്നു. “അടുത്ത കോൺഗ്രസിൽ ഡമോക്രാറ്റിക് നേതൃത്വത്തിലേക്ക് ഞാൻ വീണ്ടും തിരഞ്ഞെടുക്കപ്പെടില്ല” എന്ന് ഇന്ന് നാന്‍സി പെലോസി ഹൗസ് ഫ്ലോറിലെ വികാരഭരിതമായ പ്രസംഗത്തിൽ പറഞ്ഞു. ഡമോക്രാറ്റിക് കോക്കസിനെ ഒരു പുതിയ തലമുറ നയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും 82-കാരിയായ പെലോസി പറഞ്ഞു. പാർട്ടി നേതൃസ്ഥാനത്തുനിന്നുള്ള വിടവാങ്ങൽ വാഷിംഗ്ടണിലെ ഒരു യുഗത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. കഴിഞ്ഞയാഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻമാർ ഹൗസ് ഭൂരിപക്ഷം നേടിയതിന് ശേഷമാണ് നാന്‍സി പെലോസിയുടെ പടിയിറക്കം. അതേസമയം, ഡമോക്രാറ്റുകൾ സെനറ്റിന്റെ നിയന്ത്രണം നിലനിർത്തി. “ജനാധിപത്യത്തിന്റെ കടുത്ത സംരക്ഷക” എന്നും “നമ്മുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി സമ്പാദിച്ച, ജനപ്രതിനിധി സഭയുടെ സ്പീക്കർ” എന്നുമാണ് പ്രസിഡന്റ് ജോ ബൈഡന്‍ പെലോസിയെ പ്രശംസിച്ചത്. റിപ്പബ്ലിക്കൻ മുൻ പ്രസിഡന്റ്…

ചിക്കാഗോ കെസി‌എസിന്റെ ക്‌നാനായ എക്‌സലന്‍സ് അവാര്‍ഡുകള്‍ നവംബര്‍ 20-ന് വിതരണം ചെയ്യും

ചിക്കാഗോ: 2022 ല്‍ ചിക്കാഗോയിലെ ക്‌നാനായ സമൂഹത്തില്‍ നിന്നും അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിക്കുന്നതിനായി ചിക്കാഗോ കെ.സി.എസ്. ഏര്‍പ്പെടുത്തിയിരിക്കുന്ന എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ 20 ന് ചിക്കാഗോ ഗേറ്റ്‌വേ തീയേറ്ററില്‍ വച്ച് നടക്കുന്ന ക്‌നാനായ നൈറ്റില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ജോയി നെടിയകാലയ്ക്കാണ് ബിസിനസ് എക്‌സലന്‍ഡ് അവാര്‍ഡ്. ഗ്യാസ് ഡിപ്പോ ഓയില്‍ കമ്പനി, ക്യാപിറ്റല്‍ ഡിപ്പോ, ഗ്രാന്റ് ഹ്യാത്ത് ചിക്കാഗോ തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ സ്ഥാപകനും പ്രസിഡന്റുമായ ജോയി നെടിയകാലായുടെ നേട്ടങ്ങള്‍ നിരവധി മലയാളികള്‍ക്ക് വ്യവസായ മേഖലയിലേക്ക് കടന്നുവരുന്നതിന് പ്രചോദനവും സഹായകരവും ആയെന്ന് ജൂറി വിലയിരുത്തി. ഇന്ത്യയിലും അമേരിക്കയിലുമുള്ള കിഡ്‌നി ഫൗണ്ടേഷനുകളും റോട്ടറി ക്ലബുകളുമായി സഹകരിച്ച് കേരളത്തിലെ ആയിരക്കണക്കിന് നിര്‍ദ്ധനരായ രോഗികള്‍ക്ക് കിഡ്‌നി ചികിത്സാരംഗത്ത് സൗകര്യം ഒരുക്കുക വഴി ശ്രദ്ധേയനായ ഷിബു പീറ്റര്‍ വെട്ടുകല്ലേലിനാണ് ഇത്തവണത്തെ സോഷ്യല്‍ കമ്മിറ്റ്‌മെന്റ് അവാര്‍ഡ്. ഗിഫ്റ്റ് ഓഫ് ഹോപ്…

ചിക്കാഗോ ഗീതാമണ്ഡലം മണ്ഡലകാല പൂജകള്‍ക്ക് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആരംഭം

ചിക്കാഗോ:  കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം, മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും മണ്ഡലമകരവിളക്ക് കൊടിയേറ്റില്‍ പങ്കെടുക്കുവാനും, കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും, ശനിദോഷം അകറ്റി സര്‍വ്വശ്വര്യസിദ്ദിഖുമായി നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് തറവാട് ക്ഷേത്രത്തില്‍ എത്തിയത്. കേരളത്തിൽ നിന്ന് എത്തിയ ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരിയുടെ നേതൃത്വത്തിൽ, വിഘ്ന നിവാരകനായ മഹാഗണപതിക്ക് വിശേഷാല്‍ പൂജകളോടെയാണ് ഈ വര്‍ഷത്തെ മണ്ഡല പൂജകള്‍ ആരംഭിച്ചത് . ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൃത്തത്തില്‍, അയ്യപ്പ സ്വാമിയെ ഉണര്‍ത്തുപാട്ട് പാടി ഉണര്‍ത്തിയശേഷം, കലിയുഗവരദന്റെ തിരുസനിന്നധാനം തുറന്ന്, ദീപാരാധന നടത്തി.,തുടര്‍ന്ന് ഹരിഹര പുത്രനായ അയ്യപ്പസ്വാമിക്ക്, ഹരിഹരസൂക്തങ്ങളാള്‍ നെയ്യഭിഷേകവും ശ്രീരുദ്ര ചമകങ്ങളാല്‍ ഭസ്മാഭിഷേകവും പുരുഷസൂക്തത്തിനാല്‍ കളഭാഭിഷേകവും നടത്തിയശേഷം അഷ്ടദ്രവ്യകലശം ആടി. തുടര്‍ന്നു നൈവേദ്യ സമര്‍പണത്തിനുശേഷം സര്‍വ്വാലങ്കാരവിഭൂഷിതനായ അയ്യപ്പ സ്വാമിയെ, അയ്യപ്പമന്ത്ര കവചത്തിനാലും, സാമവേദ പാരായണത്തിനാലും, മന്ത്രപുഷ്പ പാരായണത്തിനാലും, അയ്യപ്പസ്വാമിയുടെ ഇഷ്ടാഭിഷേകമായ പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും…

കോളേജ് വിദ്യാര്‍ത്ഥികളുടെ മരണം: കൊലയാളിയെ ഇതുവരെ കണ്ടെത്താനായില്ല; ജനരോഷം പുകയുന്നു

ഐഡഹോ : കഴിഞ്ഞ ദിവസം ഐഡഹോ യൂണിവേഴ്സിറ്റിയിലെ നാല് വിദ്യാര്‍ഥികള്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ ഇതുവരെ കണ്ടെത്താനാകാത്തതില്‍ ജനരോഷം ആളിക്കത്തുന്നു. സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ പോലീസിന്റെ ഭാഗത്തുനിന്നും ഊര്‍ജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും ജനം ശാന്തരാകണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു. നിങ്ങളുടെ വേദന ഞങ്ങള്‍ മനസ്സിലാക്കുന്നു. നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. പോലീസ് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉറപ്പു നല്‍കി. അതേസമയം, കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കോളേജ് ക്യാമ്പസിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റിലാണ് നാലു പേരും കൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും, മുറിയില്‍ തളംകെട്ടി നിന്നിരുന്ന രക്തം ഹൃദയഭേദകമായിരുന്നു എന്നു സഹവിദ്യാര്‍ഥികള്‍ പറഞ്ഞു. മരിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഇതിനകം യൂണിവേഴ്സിറ്റി അധികൃതര്‍ പുറത്തുവിട്ടു. ഈതല്‍ ചാപിന്‍ (20) വാഷിംഗ്ടണ്‍, സെന കെര്‍നോഡില്‍ (20) അരിസോണ, മാഡിസണ്‍ മേഗന്‍ (21) ഐഡഹോ , കെയ്‌ലി ഗോണ്‍സാല്‍വസ് (21)…